Kamra Nakshatra Kanyakal
₹250.00 Original price was: ₹250.00.₹200.00Current price is: ₹200.00.
A book that opens a window into the ever-resonant musical life of the Malayali by Dr. M D Manoj.
In stock
സദാ നാദാത്മകമായ മലയാളിയുടെ സംഗീതജീവിതത്തിലേക്കുള്ള ജാലകം തുറക്കുന്ന പുസ്തകം. പാട്ടിന്റെ ഭാവോജ്ജ്വല നിമിഷങ്ങളിലെ സജീവതയും സമ്മോഹനതയും തിരഞ്ഞു പോകവേ, അവയുടെ ഗംഭീരമായ ഹിമശിഖരങ്ങളിൽ നിലകൊണ്ട കാലാതിവർത്തനങ്ങളെ കാണിച്ചുതരികയാണിവിടെ. ആലാപനത്തിന്റെ വ്യത്യസ്തസ്ഥായികളെ സൗന്ദര്യാഭിരാമമാക്കിയ കെ പി ഉദയഭാനു, പി ജയചന്ദ്രൻ, വാണി ജയറാം, കെ എസ് ചിത്ര, ജി വേണുഗോപാൽ, സുഗമസംഗീതത്തിന്റെ അതിശയസുഭഗതകളെ പ്രയുക്തമാക്കിയ സംഗീതസംവിധായകർ കെ രാഘവൻ, എം ബി ശ്രീനിവാസൻ, ബോംബെ രവി, ജോൺസൺ, കീരവാണി, മോഹൻ സിത്താര, എം ജയചന്ദ്രൻ, പാട്ടിൽ സുസ്വരങ്ങളുടെ സർഗലയതാളങ്ങൾ പങ്കിട്ട പി ഭാസ്കരൻ, ഒ എൻ വി, കാവാലം, ശ്രീകുമാരൻ തമ്പി, ബിച്ചു തിരുമല… അങ്ങനെ മനസ്സുകളിൽ അനന്തമായ സംഗീതത്തിന്റെ മധുരോദാര ശ്രുതികൾ ഇഴപാകുന്ന പുസ്തകം.

Reviews
There are no reviews yet.