Kavithadhwani
Original price was: ₹590.00.₹479.00Current price is: ₹479.00.
Collection of writings on poetry by Dr M Leelavathy. Kavithadhwani has 44 literary studies of the works of poets Rabindranath Tagore to Balachandran Chullikkad. We can meet poets like ONV, Satchidanandan, Kadammanitta, G Kumara Pillai, N N Kakkad, Vayalar Ramavarama etc. in this book.
In stock
മലയാളകവിതയുടെ ഈ നൂറ്റാണ്ടിലെ സൂക്ഷ്മപരിച്ഛേദമാണ് ‘കവിതാധ്വനി’ എന്ന ഈ ഗ്രന്ഥം. കാവ്യതലമുറയിലെ മണ്‍മറഞ്ഞവരില്‍ നിന്നും ജീവിച്ചിരിക്കുന്നവരില്‍ നിന്നും ലഭിച്ച കാവ്യസംഭാവനകള്‍ വിചാരണചെയ്യപ്പെടുകയാണിവിടെ. മഹത്തായ കവിതയെ തിരിച്ചറിയുവാനുള്ള ഉരകല്ലാണ് ഈ ഗ്രന്ഥം. അത് സുവ്യക്തമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആമുഖമായി കുറിച്ചുകൊണ്ട് ഡോ. എം. ലീലാവതി വള്ളത്തോള്‍ക്കവിതയുടെ സാമ്യമധുരഭാവങ്ങളിലേക്കുള്ള വാതായനങ്ങള്‍ തുറന്നിടുന്നു. രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ കൃതി വിഭജിച്ചിരിക്കുന്നത്.
ആദ്യഭാഗം വള്ളത്തോള്‍, ബാലാമണിയമ്മ, ഇടശ്ശേരി, വൈലോപ്പിള്ളി, വയലാര്‍, ഒ. എന്‍. വി., സുഗതകുമാരി തുടങ്ങിയവരുടെ സര്‍ഗാത്മകതയിലേക്ക് ആഴ്ന്നിറങ്ങുന്നു. രണ്ടാംഭാഗത്തില്‍ കവിതയുടെ ആധുനികമുഖഭാവം ദര്‍ശിക്കാം. കടമ്മനിട്ടയുടെയും സച്ചിദാനന്ദന്‍റെയും ജി. കുമാരപിള്ളയുടെയും കാവ്യരചനാസങ്കേതങ്ങളുടെ അന്തസ്സത്ത ഈ ഭാഗത്തില്‍ സമഗ്രമായി അപഗ്രഥിക്കുന്നു. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യപ്രേമികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പഠനാര്‍ഹമായ ഗ്രന്ഥം.

Reviews
There are no reviews yet.