Kerala's No.1 Online Bookstore
Add to Wishlist

Kilimozhi

Original price was: ₹350.00.Current price is: ₹280.00.

Malayalam version of ‘Words for Birds’ by Salim Ali edited by Tara Gandhi. Kilimozhi is translated by S Santhi.

 

Out of stock

Want to be notified when this product is back in stock?

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B01-VCTHO-SALIM-R1
Category:

സാലിം അലി നടത്തിയ 35 റേഡിയോ പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. സാലിം അലിയുടെ സംഭാഷണ ചാതുര്യവും പക്ഷിസംരക്ഷണ പ്രതിബദ്ധതയും ഈ പ്രഭാഷണങ്ങളില്‍ തെളിഞ്ഞു കാണാം. പക്ഷികളെ നിരീക്ഷിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യകരമായ ആഹ്ലാദത്തെക്കുറിച്ചും സംതൃപ്തിയെക്കുറിച്ചും ശ്രോതാക്കളെ ബോധവാന്മാരാക്കുക എന്നതാണ് ഈ പ്രഭാഷങ്ങളുടെ ഉദ്ദേശ്യം. അല്ലാതെ, പക്ഷിശാസ്ത്രത്തിന്‍റെ സാധ്യതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതല്ല. പക്ഷികളുടെ സ്വഭാവ വിശേഷങ്ങള്‍, ആവാസങ്ങള്‍, അവ നേരിടുന്ന ഭീഷണികള്‍ എന്നിങ്ങനെ പല വിഷയങ്ങളും സംഭാഷണരൂപത്തിലും അതേസമയം വിജ്ഞാനപ്രദമായും അതിമനോഹരമായി ഈ പ്രഭാഷണങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രകൃതിയുടെ ചാക്രികമായ പ്രക്രിയകളില്‍ പക്ഷികള്‍ക്കുള്ള പങ്കും കാര്‍ഷികമേഖലക്കും സമ്പദ് വ്യവസ്ഥക്കും അവ നല്‍കുന്ന, നാമിന്നും പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ലാത്ത, സേവനങ്ങളും മനുഷ്യര്‍ തിരിച്ചറിഞ്ഞു മാനിക്കണം എന്ന് സാലിം അലി പറയുന്നു. പക്ഷികള്‍ തന്നെയാണ് ഈ പ്രഭാഷണങ്ങളുടെ പ്രധാന വിഷയം എങ്കിലും എല്ലാ വന്യജീവികളെക്കുറിച്ചും സമകാലിക പരിസ്ഥിതി സംരക്ഷണപ്രശ്നങ്ങളെക്കുറിച്ചും സാലിം അലിക്ക് താല്പര്യമുണ്ടായിരുന്നു. ഓരോ പ്രഭാഷണവും ഓരോ ചെറുകഥ പോലെയാണ് നമുക്ക് അനുഭവപ്പെടുക. ആദ്യം മുതല്‍ അവസാനം വരെ ഒറ്റയടിക്ക് വായിക്കാനുള്ള ഒരു പുസ്തകമല്ല ഇത്. വായനക്കാര്‍ക്ക് ഇതിലുള്ള ഏതു പ്രഭാഷണവും തിരഞ്ഞെടുത്ത്, അതില്‍ നിന്ന് അറിവും ആഹ്ലാദവും ഒരുപോലെ നേടാന്‍ കഴിയും.

Reviews

There are no reviews yet.

Be the first to review “Kilimozhi”

Your email address will not be published. Required fields are marked *

Book information

ISBN 13
978-93-92231-87-2
Language
Malayalam
Number of pages
264
Size
14 x 21 cm
Format
Paperback
Edition
2023
    0
    Your Cart
    Your cart is emptyReturn to Shop
    ×