Kurumban Daivathan: Dalith Navodhana Porali
₹140.00 Original price was: ₹140.00.₹112.00Current price is: ₹112.00.
Biography of Kurumban Daivathan written by Satheesh Kidarakuzhy. Kurumban Daivathan was a great social worker who served his entire life for the upliftment of the underclass. He was also served as a Prajasabha member.
In stock
കീഴാളവിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി ആയുഷ്കാലം മുഴുവൻ സേവനമനുഷ്ഠിച്ച മഹാനായ സാമൂഹ്യസേവകനായിരുന്നു കുറുമ്പൻ ദൈവത്താൻ. കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകനും പ്രജാസഭാംഗവുമായിരുന്നു അദ്ദേഹം. തന്റെ സമുദായത്തിന്റെ മാത്രമല്ല അവഗണിക്കപ്പെടുകയും അമർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്ന എല്ലാ കീഴാളവിഭാഗങ്ങൾക്കും വേണ്ടി ശബ്ദിച്ച കുറുമ്പൻ ദൈവത്താന്റെ ജീവചരിത്രം.
പത്തൊൻപതാം നൂറ്റാണ്ടിൽ ആറന്മുളയുടെയും തിരുവിതാംകൂറിന്റെയും സാമൂഹ്യ മുന്നേറ്റത്തിനു വേണ്ടി അദ്ദേഹം പ്രയത്നിച്ചു. സവർണാധിപത്യത്തിനെതിരെ പൊരുതി വിദ്യ അഭ്യസിച്ച ഇദ്ദേഹം അധഃസ്ഥിത സമൂഹത്തിനുവേണ്ടി നിരവധി സമരങ്ങളേറ്റെടുത്തു നടത്തി. ക്ഷേത്രപ്രവേശന വിളംബരത്തിന് ഒരു വ്യാഴവട്ടം മുമ്പ് ചെങ്ങന്നൂർ, ആറന്മുള ക്ഷേത്രങ്ങളിലേക്കു ജാഥ നയിച്ച് അധഃസ്ഥിതർക്ക് ക്ഷേത്രപ്രവേശനം നേടിയത് ഇദ്ദേഹമായിരുന്നു. ലംസം ഗ്രാന്റിന്റെ മുൻ രൂപമായ സ്റ്റൈപ്പന്റ് പുലയസമുദായത്തിലെ കുട്ടികൾക്ക് നേടിക്കൊടുത്തത് ദൈവത്താനാണ്.

Reviews
There are no reviews yet.