Kusumantharalolan
₹230.00 Original price was: ₹230.00.₹199.00Current price is: ₹199.00.
The debut novel of V. S. Ajith. A comic novel that tells the story of Kusumantharalolan — a protagonist who completely rejects all moral codes — and his adventures of desire and experiments in erotic curiosity.
‘ഇനി നമുക്കിടയില്‍ ഫ്രീ സെക്സ് ആയിക്കൂടേ?’ ഒരു തണുത്ത പ്രഭാതത്തില്‍ ബെഡ് കോഫി കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് അനുജ അത് ചോദിച്ചത്. ”ഫ്രീ സെക്‌സ് എന്ന ഒന്ന് ലോകത്തില്ല. പ്രീ പേയ്ഡും പോസ്റ്റ് പേയ്ഡുമേയുള്ളൂ!’ ‘ഈ ആണുങ്ങള്‍ കാശും കാമവും കൂട്ടിക്കലര്‍ത്തുന്നതെന്തിനാണ്?’ സകല സദാചാരനിയമങ്ങളെയും അപ്പാടെ നിരാകരിച്ചുകൊണ്ടുള്ള നായകന്‍ കുസുമാന്തരലോലന്റെ അര്‍മാദിക്കലുകളുടെയും കാമാന്വേഷണപരീക്ഷണങ്ങളുടെയും കഥ പറയുന്ന ഒരു കോമിക് നോവല്‍.
മൂര്‍ച്ചയേറിയ പാരമ്പര്യ വിമര്‍ശനവും ഉന്മത്തമായ സെക്സും സ്വതന്ത്രവും മൗലികവുമായ ചിന്തയുമെല്ലാം വിചിത്രമായ പാകത്തില്‍ നോവലിന്റെ ഘടനയില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. സമുദായം വില കല്പിക്കുന്ന സദാചാരത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും വ്യവസ്ഥാ ചിതത്വത്തിന്റെയും സകല വിലക്കുകളും നോവല്‍ ലംഘിക്കുന്നു. നോവലില്‍ പ്രത്യക്ഷത്തില്‍ സാഹിത്യലോകത്തെ വൃത്തികേടുകളും കാലുപിടിത്തങ്ങളും കുത്തിത്തിരിപ്പുകളും അല്പത്തരങ്ങളും പണത്തിനും പ്രശസ്തിക്കുംവേണ്ടിയുള്ള നെട്ടോട്ടങ്ങളും ചിത്രീകരിക്കുന്നുണ്ട്. വ്യത്യസ്തങ്ങളായ നിരവധി നല്ല കഥകള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച വി എസ് അജിത്തിന്റെ ആദ്യ നോവല്‍ കൂടിയാണ് ‘കുസുമാന്തരലോലന്‍’.

Reviews
There are no reviews yet.