Leelathilakam – 1 Muthal 3 Vare Silpangal
₹150.00 Original price was: ₹150.00.₹120.00Current price is: ₹120.00.
Leelathilakam (1 Muthal 3 Vare Silpangal) with an opening study and commentary by Prof. Elamkulam Kunjan Pillai. It is a 14th century Sanskrit-language treatise on the grammar and poetics of the Manipravalam language form, a precursor of the modern Malayalam language.
In stock
1385-നും 1400-നും ഇടയ്ക്കു രചിക്കപ്പെട്ട അതിവിശിഷ്ടമായൊരു കൃതിയാണ് ‘ലീലാതിലകം’. ഭാഷയെക്കുറിച്ച് സുവ്യക്തമായ ധാരണകളും ഉന്നതമായ അവബോധവുമുള്ള ഒരു പണ്ഡിതശ്രേഷ്ഠന്റെ ദീര്‍ഘകാലത്തെ മനനതപസ്യയുടെ സാക്ഷാത്കാരമാണ് ‘ലീലാതിലകം’. ഭാഷയുടെ ഉണ്മയും ഉറവും കൂടാതെ, കാലാന്തരങ്ങളില്‍ ഭാഷയിലുണ്ടായ ആന്തരികവ്യതിയാനങ്ങളും സനിഷ്കര്‍ഷം പഠിച്ചെഴുതിയതാണ് ഈ കൃതി. മനുഷ്യമനസ്സിനെ വിസ്മയഭരിതമാക്കുന്ന ഭാഷാഗവേഷണമാണ് ഗ്രന്ഥകാരന് നടത്തിയിട്ടുള്ളത്. ശില്പങ്ങളായി വിഭജിച്ച്, മണിപ്രവാളത്തിന്റെ സാമാന്യസ്വരൂപവും ഭേദങ്ങളും ലക്ഷണങ്ങളും സവിസ്തരം അവതരിപ്പിക്കുന്നു.
ഒന്നു മുതല്‍ മൂന്നു വരെ ശില്പങ്ങളാണ് പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെ വ്യാഖ്യാനം സഹിതം ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാഷയുടെ സമൂലവിശകലനം നടത്തുന്ന ഈ കൃതി അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനമാണ്.

Reviews
There are no reviews yet.