Add to Wishlist
-15%
Lola
By P Padmarajan
Publisher: DC Books
₹199.00 Original price was: ₹199.00.₹170.00Current price is: ₹170.00.
Collection of 18 love stories by P Padmarajan.
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Literary Fiction
Tag:
stories
”ഞാൻ ഗന്ധർവൻ… ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി’ ഇത് തന്റെ വിഖ്യാതമായ തിരക്കഥയില്‍ കഥാപാത്രത്തിന് പറയാനായി മാത്രം പത്മരാജന് എഴുതിയ ഡയലോഗല്ല. രതിയുടെയും പ്രണയത്തിന്റെയും കലാവിഷ്കരണങ്ങളില്‍ ആ പ്രതിഭയും ഇങ്ങനെയൊരു ഗന്ധര്‍വസാന്നിദ്ധ്യമായിരുന്നു. പ്രണയത്തിന്റെ ശാരീരികവും സാമൂഹികവുമായ തലങ്ങള്‍ പത്മരാജന് അനശ്വരമായി ആവിഷ്കരിച്ചു. യശഃശരീരനായ നിരൂപകന് കെ. പി. അപ്പന് മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി ഒരിക്കല്‍ തെരഞ്ഞെടുത്ത ലോല ഉള്‍പ്പെടെ പതിനെട്ട് പ്രണയകഥകളുടെ അപൂര്‍വസമാഹാരം. പ്രണയത്തിനും പ്രണയികൾക്കും ഒരു കഥാപുസ്തകം!
Be the first to review “Lola” Cancel reply
Book information
ISBN 13
9788126435630
Language
Malayalam
Number of pages
152
Size
14 x 21 cm
Format
Paperback
Edition
2025 June
Related products
Amarshathinte Kathakal
By Many Authors
₹80.00
കഴുത്തിനേക്കാള്‍ എഴുത്താണ് പ്രധാനമെന്ന് കരുതിയ കുറേ എഴുത്തുകാരുണ്ടായിരുന്നു. അവര്‍ കഥകളും കവിതകളും എഴുതി. സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം ഇന്ത്യയില്‍ പൂര്‍ണ്ണമായി നഷ്ടമായില്ല എന്ന് സമാശ്വസിക്കാന്‍ കഴിയുന്ന കഥാരചനകള്‍ സമാഹരിച്ച് 1977 ജൂണില്‍ ചിന്ത അമര്‍ഷത്തിന്റെ കഥകള്‍ പ്രസിദ്ധീകരിച്ചു. കാക്കനാടൻ, വി കെ എൻ, എം പി നാരായണപിള്ള, എം സുകുമാരൻ, പട്ടത്തുവിള കരുണാകരൻ, യു പി ജയരാജ്, പെരുമ്പടവം ശ്രീധരൻ, സി വി ബാലകൃഷ്ണൻ, എസ് വി വേണുഗോപൻ നായർ തുടങ്ങിയവരുടെ 14 കഥകൾ - അടിയന്തരാവസ്ഥയിലെ പോരാട്ടത്തിന്റെ കഥകള്‍.

-20%
Abrahmanan
By K T Gatty
കര്‍ണ്ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച നോവലാണ് കെ ടി ഗട്ടിയുടെ അബ്രാഹ്മണ. അബ്രാഹ്മണയുടെ മലയാള പരിഭാഷയാണീ പുസ്തകം. പൂണൂലും ജാതിപ്പേരും വലിച്ചെറിഞ്ഞ ജഗദീശ് നേരിടുന്ന ജീവിത സമസ്യകളുടെ ആവിഷകാരമാണീ കൃതി. ബ്രാഹ്മണ സമൂഹത്തില്‍ ചെന്നുപെട്ട ഒരു അബ്രാഹ്മണനായി അയാളെ മറ്റുള്ളവര്‍ കണ്ടു. കുടഞ്ഞെറിയാന്‍ നോക്കിയാലും ഒഴിയാബാധപോലെ ഒപ്പംകൂടുന്ന ജാതി എന്ന മാരണത്തെ നിര്‍മമതയോടെ ആവിഷ്കരിക്കുകയാണ് ഗട്ടി. കര്‍ണ്ണാടകത്തിലെ ജാതി സങ്കീര്‍ണ്ണതകളെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന രചന.
Malayalam Title: അബ്രാഹ്മണന്

Broswamy Kathakal
ഈ പുസ്തകം നിറയെ ബ്രോസ്വാമിയുടെ കഥകളാണ്. ആരെയും വേദനിപ്പിക്കാത്ത, വികൃതസത്യങ്ങൾക്ക് മേക്കപ്പിട്ട നുണക്കഥകൾ. ചിരിച്ചുകൊണ്ടല്ലാതെ വായിച്ചവസാനിപ്പിക്കാനാകാത്ത സരസ സാങ്കല്പികകഥകൾ.

Aanakathakal
വൈക്കത്തു തിരുനീലകണ്ഠൻ, കിടങ്ങൂർ കണ്ടൻ കോരൻ, കോന്നിയിൽ കൊച്ചയ്യപ്പൻ, അവണാമനയ്ക്കൽ ഗോപാലൻ, കൊട്ടാരക്കര ചന്ദ്രശേഖരൻ എന്നീ ഗജകേസരികളെക്കുറിച്ചുള്ള അദ്ഭുതകഥകൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അയത്നലളിതമായ ശൈലിയിലൂടെ.

Akbar
ഇന്ത്യാചരിത്രത്തെ സംബന്ധിച്ച ഒരു ആഖ്യായികയാണ് അക്ബർ എന്ന പുസ്തകം. അക്ബർ ചക്രവർത്തിയുടെ സ്വഭാവത്തെയും അദ്ദേഹത്തിന്റെ രാജധാനിയിലും രാജ്യത്തും നടത്തിയ അനേകം പരിഷ്കാരങ്ങളെയും ആ കാലത്തെ ജനങ്ങളുടെ ജീവിതപരിതസ്ഥിതിയേയും സാമാന്യം സൂക്ഷ്മമായി വിവരിക്കുന്ന ഗ്രന്ഥം.
"അക്ബറുടെ രാജ്യഭരണ കാലത്താണ് ഹിന്ദുസ്ഥാന്‍ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും പരമകാഷ്ഠയെ പ്രാപിച്ചത്. അതിന്റെ ഖ്യാതി സര്‍വത്ര വ്യാപിക്കയും അക്ബറുടെ സമകാലീനയായ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ആ ചക്രവര്‍ത്തിയുടെ രാജധാനിയിലേക്ക് ദൂതന്മാരെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വിശ്രുതനായ അക്ബറുടെ ഗുണങ്ങളെയും രാജ്യഭരണക്രമങ്ങളെയും കുറിച്ച് നമ്മുടെ കേരളീയന്മാര്‍ ഗ്രഹിച്ചിട്ടില്ലാത്തത് എത്ര ശോചനീയമായ അവസ്ഥയാണ്." - കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍.

-10%
Ajnathayude Thazhvara
By Kakkanadan
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില് മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പന്

Aagneyam
By P Vatsala
ഈ നോവൽ എഴുപതുകളുടെ നക്സൽ രാഷ്ട്രീയ പരിസരങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ നങ്ങേമ എന്ന സ്ത്രീകഥാപാത്രത്തിന്റെ ഭാഗത്തുനിന്നും ആ കാലത്തെ അപഗ്രഥിക്കുകയും ചെയ്യുന്നു. ഡോ. എം.ലീലാവതി ആഗ്നേയത്തെ ഇങ്ങനെ വിലയിരുത്തുന്നു, "ഇന്ന് വരേയ്ക്കും സാഹിത്യത്തിൽ സ്ത്രീകളെ കുറിച്ച് ഉണ്ടായിട്ടുള്ള എല്ലാ നിലവാരമില്ലാത്ത രചനകളെയും ഭസ്മീകരിക്കാൻ നങ്ങേമയിലെ അഗ്നി ധാരാളം മതിയാകും. മതയുദ്ധങ്ങളുടെ തീയിൽ പിറക്കുകയും പിന്നീട് നക്സലിസത്തിന്റെ അഗ്നിയിലെക്ക് എറിയപ്പെടുകയും ചെയ്യുന്ന ആഗ്നേയം ഒരു നവ ദുരന്തെതിഹാസത്തിനു ജന്മം നല്കുന്നു"

Reviews
There are no reviews yet.