Nadugadhika: Nadakavum Anubhavavum
Original price was: ₹250.00.₹215.00Current price is: ₹215.00.
Nadugadhika, written and directed by K. J. Baby, was a street play that created a revolutionary movement in Kerala society during the 1970s. Nadugadhika: Nadakavum Anubhavavum presents both the play and the historical experiences surrounding it.
എഴുപതുകളിൽ കേരളസമൂഹത്തിൽ വിപ്ലവകരമായ ചലനമുണ്ടാക്കിയ തെരുവുനാടകമാണ് നാടുഗദ്ദിക. ഗോത്രവർഗക്കാരുടെ അനുഷ്ഠാനകലയായ ഗദ്ദികയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കെ.ജെ. ബേബി രചനയും സംവിധാനവും നിർവഹിച്ച ഈ നാടകം ഭരണകൂടത്തിന്റെ അവതരണവിലക്കുകളെ മറികടന്നാണ് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്. 1981 മെയ് മാസം കോഴിക്കോട് മുതലക്കുളത്ത് നാടകം അവതരിപ്പിക്കാനെത്തിയ ആദിവാസികളായ പതിനെട്ട് അഭിനേതാക്കളെ പോലീസ് അറസ്റ്റുചെയ്ത് മൂന്നുമാസക്കാലം ജയിലിലടച്ചു. പ്രായപൂർത്തിയായില്ലെന്ന കാരണത്താൽ ആദിവാസിസ്ത്രീകളായ നടികളെ ദുർഗുണപരിഹാരജയിലിലേക്കും അയച്ചു. ജയിൽമുറ്റത്ത് സഹതടവുകാർക്കുവേണ്ടിയാണ് നാടുഗദ്ദികയുടെ നാനൂറ്റിമുപ്പതാമത്തെ അവതരണം നടന്നത്. ഈ പുസ്തകം നാടുഗദ്ദിക നാടകവും അതിന്റെ ചരിത്രാനുഭവങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നു.

Reviews
There are no reviews yet.