Nizhalum Velichavum
₹280.00 Original price was: ₹280.00.₹225.00Current price is: ₹225.00.
Collection of memoirs and stories penned by Sara Thomas. Nizhalum Velichavum, edited by Resmi G and Anilkumar K S also has interviews with the writer and studies on her works by Sugathakumari, N Mohanan, K Surendran etc.
In stock
സാഹിത്യലോകത്തെ നിശ്ശബ്ദ സാന്നിദ്ധ്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള സാറാ തോമസിന്റെ ഓര്‍മക്കുറിപ്പുകളും കഥകളും അഭിമുഖങ്ങളും പഠനങ്ങളും ഉള്‍പ്പെടുന്ന ഗ്രന്ഥമാണ് നിഴലും വെളിച്ചവും.
നാർമടിപ്പുടവ, ദൈവമക്കൾ, വലക്കാർ തുടങ്ങിയ നോവലുകളിലൂടെ അതീതീക്ഷ്ണമായ സാമൂഹികയാഥാർത്ഥ്യങ്ങളെ അവതരിപ്പിച്ച എഴുത്തുകാരിയാണ് സാറാ തോമസ്. സാഹിത്യരചന വൈയക്തികമായ ആഹ്ലാദാനുഭൂതികൾക്കു വേണ്ടിയല്ല, സാമൂഹിക ഇടപെടലുകൾക്കു വേണ്ടിയുള്ളതാണേന്ന് ഉറച്ച ബോധ്യമുള്ള എഴുത്തുകാരിയുടെ ജീവിതവും കൃതികളും അറിയുന്നതിനു സഹായിക്കുന്ന പുസ്തകമാണിത്. ഇതിലെ ഓർമക്കുറിപ്പുകൾ വ്യക്തിപരമായ ഓർമകളെന്നതിനേക്കാൾ തെക്കൻ തിരുവിതാംകൂറിന്റെ ചരിത്ര സാംസ്കാരിക രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെയും പരിണാമങ്ങളെയും അടയാളപ്പെടുത്തുന്നവയാണ്. ഓർമക്കുറിപ്പുകൾക്കൊപ്പം നാലു കഥകളും സുഗതകുമാരി, എൻ മോഹനൻ, കെ സുരേന്ദ്രൻ തുടങ്ങിയവരുടെ പഠനങ്ങളും ഇതിലുണ്ട്.

Reviews
There are no reviews yet.