Njanasnanam
₹150.00 Original price was: ₹150.00.₹120.00Current price is: ₹120.00.
Novella by Subhash Chandran. This story depicts a thrilling moment from the Indian freedom struggle, one of the greatest events in human history.
മനുഷ്യചരിത്രത്തിലെതന്നെ മഹാസംഭവങ്ങളിലൊന്നായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ രോമഹര്‍ഷണമായ ഒരു സന്ദര്‍ഭത്തിന്റെ ചിത്രീകരണമാണ് ഈ കഥ. അതിന്റെ നായകനായ ഗാന്ധിജിയുടെ പഠനമായിത്തീരുന്നതിലൂടെ ഈ രചന നമ്മുടെ ഭാഷയില്‍ എഴുതപ്പെട്ട ഗാന്ധിസാഹിത്യങ്ങളില്‍ സവിശേഷമായ സ്ഥാനത്തിന് അര്‍ഹമായിത്തീരുന്നു. – എം.എന്‍. കാരശ്ശേരി
മുന്‍മാതൃകകളില്ലാത്തതും ലളിതമെങ്കിലും അസാധാരണവുമായ ഒരു ജനകീയ സമരത്തിനു സര്‍ഗ്ഗാത്മകമായ ഒരു ചരിത്രമുണ്ടായിരിക്കുന്നു. കഥ ഏറെയൊന്നും ജനകീയസ്മൃതിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ കണ്ടെടുത്തുകൊണ്ടും ഭാവന ചെയ്തുകൊണ്ടും ഉപ്പുസത്യാഗ്രഹത്തെ പുതുതായി ആഖ്യാനം ചെയ്തിരിക്കുകയാണ്. – ഇ.പി. രാജഗോപാലന്‍

Reviews
There are no reviews yet.