Kerala's No.1 Online Bookstore
Add to Wishlist
-16%

Oranweshanathinte Katha

Publisher:

Original price was: ₹799.00.Current price is: ₹679.00.

Autobiography of K Venu. He served in the Indian Communist movement from 1970 to 1991 and has been a social activist since.

Frequently Bought Together

Marxism: Uthbhavavum Vikasavum Parajayavum

മാർക്സിസത്തിന്റെ ഉത്ഭവത്തേയും വികാസത്തേയും, പല രാജ്യങ്ങളിൽ നടന്ന അതിന്റെ പല തരത്തിലുള്ള പ്രയോഗങ്ങളേയും ആശയപരിണാമങ്ങളേയും സൂക്ഷ്മമായി പരിശോധിക്കുന്ന കൃതി. ഫ്രഞ്ച് വിപ്ലവത്തിൽ നിന്നും, പാരീസ് കമ്യൂണിലും യൂറോപ്പിലും മറ്റു ചില ദേശങ്ങളിലും നടന്ന വിപ്ലവശ്രമങ്ങളിൽ നിന്നും ആവേശമുൾക്കൊണ്ട് വളർന്നുവരികയും റഷ്യൻ വിപ്ലവാനന്തരം സാധ്യമായ തൊഴിലാളിവർഗസർവാധിപത്യത്തോടെ വികാസം പ്രാപിക്കുകയും ചെയ്ത രാഷ്ട്രീയാശയമാണ് മാർക്സിസം. ആദ്യകാലത്ത് സമ്പൂർണ ജനാധിപത്യം സ്വപ്നം കണ്ടിരുന്നതും അതുവഴി അക്കാലത്തെ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തുകയും ചെയ്ത ഈ രാഷ്ട്രീയാശയം പിന്നീട് അധികാരവഴികളിൽ എവിടെയോ വച്ച് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തുംവിധം സമ്പൂർണ ഏകാധിപത്യത്തിലേക്ക് കാലിടറുന്ന കാഴ്ചയാണ് ചരിത്രത്തിൽ നമുക്ക് കാണാനാവുക. ഏകപാർട്ടി സ്വേച്ഛാധിപത്യവും സായുധ പോരാട്ടങ്ങളും തീവ്രരാഷ്ട്രീയാശയങ്ങളുമല്ല, ജനാധിപത്യമാണ് സമൂഹത്തിന്റെ കുറ്റമറ്റ നിലനിൽപ്പിനാധാരം എന്നു മനസ്സിലാക്കിയ ഒരാൾ, ഒരേസമയം ആശയസമ്പന്നവും രക്തപങ്കിലവുമായ ആ ചരിത്രത്തിലൂടെ നടത്തുന്ന ഒരു യാത്രയാണ് ഈ പുസ്തകം.

Free shipping above ₹599
Safe dispatch in 1 to 2 days
Categories: ,
Tag:

യുവാവായിരിക്കെ ശാസ്ത്രജ്ഞനാകാനായി പഠനം നടത്തി, പിന്നീട് നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ എത്തപ്പെട്ട് അതിന്റെ നേതൃത്വനിരയിലേക്ക് ഉടന്‍ തന്നെ ഉയര്‍ത്തപ്പെട്ട കെ.വേണു ആ കാലഘട്ടം മുതലുള്ള തന്റെ രാഷ്ട്രീയാന്വേഷണങ്ങളുടെ കഥ പറയുകയാണിവിടെ. മാര്‍ക്‌സിസ്റ്റ് മാവോയിസ്റ്റ് തീവ്രവാദാശയങ്ങളില്‍നിന്ന് ജനാധിപത്യാശയത്തിലേക്കുള്ള ഈ അന്വേഷണം ആശയപരം മാത്രമല്ല. പ്രായോഗികവും ആത്മാര്‍ത്ഥവുമായ ഒന്നായിരുന്നു എന്ന് ഈ ആത്മകഥ വെളിവാക്കുന്നു. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അപഗ്രഥിക്കാനും അതിന്റെ പിളര്‍പ്പുകളെ വിശകലനം ചെയ്യാനും ആ പ്രസ്ഥാനത്തില്‍ നിന്നു പിന്മാറി ജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കാനും അവയ്‌ക്കെല്ലാം സൈദ്ധാന്തികവും ദാര്‍ശനികവുമായ അടിത്തറ നല്കാനും ഈ അന്വേഷണത്തിനു കഴിയുന്നുണ്ട്.

Reviews

There are no reviews yet.

Be the first to review “Oranweshanathinte Katha”

Your email address will not be published. Required fields are marked *

Book information

ISBN 13
9789354829383
Language
Malayalam
Number of pages
752
Size
14 x 21 cm
Format
Paperback
Edition
2023 May
    0
    Your Cart
    Your cart is emptyReturn to Shop
    ×