Oru Sankeerthanam Pole
₹250.00
114th Edition of the masterpiece of Perumbadavam Sreedharan that depicts some days in the life of the legendary Russian writer Fyodor Dostoyevsky and his wife Anna. This novel won the author many recognition including Vayalar Award. It sold more than one lakh copies in just 12 years; a real record!
This edition is adorned by some wonderful sketches by Artist T A Joseph.
Out of stock
Want to be notified when this product is back in stock?
ചൂതാട്ടക്കാരന്‍ എന്ന നോവൽ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്‌സ്‌കിയെ സഹായിക്കാൻ അന്ന എന്ന യുവതിയെത്തുന്നു. അന്നയും ദസ്തയേവ്‌സ്‌കിയും തമ്മിലുള്ള പ്രണയവും അന്തര്‍മുഖനായ ദസ്തയേവ്‌സ്‌കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പലരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്‌കിയെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ആള്‍ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. ബൈബിളിലെ ചില സങ്കീര്‍ത്തനങ്ങളില്‍ ഉള്ളതു പോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു സ്വരം ദസ്തയേവ്‌സ്‌കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ് അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ തന്റെ നോവലിനു ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന പേര് പെരുമ്പടവം നല്‍കിയത്. ശില്പഘടനയിലും വൈകാരികതയിലും മികച്ചു നില്‍ക്കുന്ന ഈ കൃതിയെ മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം എന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

Reviews
There are no reviews yet.