Kerala's No.1 Online Bookstore
Filter
-15%
Pariseelanam
Quick View
Add to Wishlist
Add to cartView cart

Pariseelanam

Original price was: ₹690.00.Current price is: ₹589.00.
മാക്സിം ഗോർക്കി ഈ പുസ്തകം എഴുതിയത് 1914-ലാണ്. തന്റെ ജീവിതവും ക്ളേശം നിറഞ്ഞ കൗമാരവും അദ്ദേഹം ഇതിൽ വിവരിക്കുന്നു. കുഞ്ഞുന്നാളിൽത്തന്നെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട കഥാനായകൻ അലോഷ പെഷ്കോവ് 'അന്യമനുഷ്യരു'മായി ഇടപെടുന്നു. അവൻ ചെരിപ്പുകടയിലെ 'ബോയ്' ആയി ജോലിനോക്കുന്നു. ഒരു കഷണം റൊട്ടിക്കു വേണ്ടി ശകാരങ്ങൾ സഹിച്ചുകൊണ്ട് ബന്ധുവീട്ടിൽ പോയി ഡ്രാഫ്റ്റ്സ്മാൻ വേല' പഠിക്കുന്നു. കപ്പലിലെ പാത്രം തേപ്പുകാരനായും ചിത്രകാരന്മാരുടെ സഹായിയായും പണിയെടുക്കുന്നു. ഈ പതിന്നാലുവയസ്സുകാരന്റെ മുമ്പിൽ ജീവിതം കാഴ്ചവയ്ക്കുന്നത് അപമാനങ്ങളും കഷ്ടപ്പാടുകളും മാത്രമല്ല, ഭാസുരമായ വികാരങ്ങളും കറ പുരളാത്ത വിചാരങ്ങളുമുള്ള നല്ല മനുഷ്യരെയും അവൻ പരിചയപ്പെടുന്നു. ചുറ്റുമുള്ള ലോകം നോക്കിക്കാണാനും പുസ്തകങ്ങളെ സ്നേഹിക്കാനും അറിവിനെ വിലമതിക്കാനും അവർ അവനെ പഠിപ്പിക്കുന്നു. പഠിക്കാനുള്ള അദമ്യമായ ദാഹം ആ ഇളം മനസ്സിൽ അങ്കുരിക്കുന്നു. മാക്സിം ഗോർക്കിയുടെ ബാല്യകാലം, പരിശീലനം, എന്റെ സർവകലാശാലകൾ എന്നീ ആത്മകഥാപരമായ ഗ്രന്ഥത്രയത്തിൽ രണ്ടാമത്തേതാണ് ഈ പുസ്തകം. അതേസമയം തന്നെ ഇതൊരു സ്വയം സമ്പൂർണകൃതിയുമാണ്.

-20%
Ente Brennen Kālam
Quick View
Add to Wishlist
Add to cartView cart

Ente Brennen Kaalam

Original price was: ₹250.00.Current price is: ₹200.00.
ധർമടത്തെ ഗവൺ‍മെന്റ് ബ്രണ്ണൻ കോളജില്‍ അഞ്ചുവര്‍ഷം വിദ്യാര്‍ഥിയും കാല്‍നൂറ്റാണ്ട് അധ്യാപകനുമായിരുന്ന എഴുത്തുകാരൻ എന്‍ പ്രഭാകരന്‍ ആ കാലങ്ങളൊക്കെ ഓർത്തെടുക്കുന്നു. ബ്രണ്ണൻ കോളജും ഹോസ്റ്റലുകളുമായി ബന്ധപ്പെട്ട നിരവധി അനുഭവകഥകള്‍ പങ്കുവെക്കുന്ന 'എന്റെ ബ്രണ്ണന്‍ കാല'ത്തില്‍ അക്കാലത്തെ വിദ്യാര്‍ഥി രാഷ്ട്രീയവും സാംസ്കാരികജീവിതവും വിശദമായി കടന്നുവരുന്നു. കേരളത്തിലെ ആദ്യത്തെ ക്യാം‍പസ് രക്തസാക്ഷിയായ അഷറ്ഫിനെക്കുറിച്ചുള്ള വിവരണം ശ്രദ്ധേയമാണ്. അഷ്‌റഫിനെ നെഞ്ചില്‍ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. എ കെ ബാലനെ വെട്ടാനുള്ള ശ്രമം തടയാന്‍ നോക്കുമ്പോഴാണ് അഷ്റഫിന് വെട്ടേറ്റത്. രണ്ടു മാസത്തിനുശേഷം അഷറഫ് മരിച്ചു. ബ്രണ്ണനില്‍ ബി എ മലയാളം ക്ലാസില്‍ ചേര്‍ന്ന പ്രഭാകരന്‍ രണ്ടു മാസത്തിനുശേഷം കോളജ് വ്യൂ എന്ന ഹോസ്റ്റലില്‍ താമസമാക്കാന്‍ വീട്ടില്‍നിന്ന് പുറപ്പെട്ട് രാത്രിയില്‍ കണ്ണൂരിലെത്തി റെയില്‍വേസ്റ്റേഷനില്‍ രാത്രി കഴിച്ചുകൂട്ടുന്ന അനുഭവം കഥ പോലെ അവതരിപ്പിക്കുന്നുണ്ട്. ബ്രണ്ണനിലെ വിദ്യാഭ്യാസം മുഖ്യമായും ക്ലാസ് മുറിക്കു പുറത്താണ് നടന്നിരുന്നത്. ഹോസ്റ്റലുകള്‍ക്കും ലോഡ്ജുകള്‍ക്കും പുറമെ അതിനു വേദിയൊരുക്കിയത് കോളജ് പരിസരത്തെ പീടികകളാണ്. ഇപ്പോഴില്ലാത്ത അങ്ങനെയൊരു കടയെക്കുറിച്ച് പുസ്തകത്തിലെ വിവരണം ഇങ്ങനെ: 'കുഞ്ഞമ്പുവേട്ടന്റെ പീടികയില്‍ ഒരിക്കലും തിരക്ക് കണ്ടിരുന്നില്ല. ഏകാകികള്‍ക്കും ബുദ്ധിജീവികള്‍ക്കും ഒരു ചായയും കുടിച്ച് ബീഡിയോ സിഗരറ്റോ വലിച്ച് ആകാശത്തിനു കീഴെയുള്ള എന്തിനെക്കുറിച്ചും എത്ര നേരം വേണമെങ്കിലും ഇരുന്നു സംസാരിക്കാമായിരുന്ന ഇടമായിരുന്നു അത്. മാര്‍ക്‌സിസം, അസ്തിത്വവാദം, ആധ്യാത്മികത, യുക്തിവാദം, ആധുനികസാഹിത്യം, മനഃശാസ്ത്രം എന്നിങ്ങനെ കനം കൂടിയ വിഷയങ്ങളും കൈനോട്ടം പോലുള്ള ചിന്നചിന്ന സംഗതികളും ദീര്‍ഘനേരം ചര്‍ച്ചചെയ്യപ്പെട്ടിരുന്ന ഇടമായിരുന്നു കുഞ്ഞമ്പുവേട്ടന്റെ പീടിക. ഇത്തരം ചര്‍ച്ചകള്‍ക്കുവേണ്ടിയല്ലാതെ തനിച്ചിരിക്കുന്നതിന്റെ സുഖത്തിനുവേണ്ടിമാത്രമായും പലരും അവിടെ വരാറുണ്ടായിരുന്നു. തൊട്ടപ്പുറത്ത് ഗഹനമായ ചര്‍ച്ച നടക്കുമ്പോഴും ഒന്നിനും ചെവി കൊടുക്കാതെ സ്വന്തം വിചാരങ്ങളിൽ മുഴുകി അവര്‍ ഇരുന്നുകൊള്ളും.'

Nityantharangam
Quick View
Add to Wishlist
Add to cartView cart

Nityantharangam

Original price was: ₹210.00.Current price is: ₹179.00.
"ജീവിതം വഴിമുട്ടി നില്ക്കുമ്പോൾ, ഇനിയെന്തെന്നറിയാതെ സങ്കീർണമായ ചോദ്യങ്ങളുമായി വീർപ്പുമുട്ടുമ്പോൾ, നിയന്ത്രണം നഷ്ടപ്പെട്ട തോണി കടലിലെന്ന പോലെ ശരീരവും മനസ്സും ബുദ്ധിയും അലയുമ്പോൾ ഒരാൾ ജീവിതത്തിൽ സംഭവിക്കുക. ആ സംഭവം ജീവിതത്തിന് ഒരു വ്യവസ്ഥയുണ്ടാക്കിത്തരിക. ഇടുങ്ങിയ കാഴ്ചയിലേക്ക് ഒരാകാശമായി നിറയുക. ധന്യതയോടെ മുന്നോട്ടു നടക്കാനുള്ള ധീരതയാകുക. അങ്ങനെ ഒരാളെ അനുഭവിച്ച് തിരിഞ്ഞു നടക്കുമ്പോൾ ആ ബന്ധത്തിന് ഒരു പേരിട്ടുവിളിക്കണമെന്ന് നിർബന്ധമെങ്കിൽ ഗുരു എന്നു വിളിക്കാം. സൗഹൃദവും പ്രണയവും മാതൃത്വവും പിതൃത്വവുമെല്ലാം ഇഴ ചേർന്നു കിടക്കുന്ന ഒരു സ്വതന്ത്രവിഹയസ്സാണത്. വിധേയപ്പെടുകയോ വിധേയപ്പെടുത്തുകയോ ചെയ്യാത്ത സ്നേഹം. നമ്മിൽ നിന്ന് അകന്നതോ നാം അകറ്റിയതോ ആയ നമ്മെ ചേർത്തുപിടിക്കാൻ വെളിച്ചമാകുന്ന സാന്നിദ്ധ്യം. അതെ, അങ്ങനെ ഒരു സാന്നിദ്ധ്യം എനിക്കുണ്ട്. അവനു പേർ ഗുരു നിത്യചൈതന്യയതി. എനിക്ക് ശിഷ്യന്മാരില്ല, സുഹൃത്തുക്കളേയുള്ളു എന്ന് അവൻ. നീ എനിക്ക് ഗുരുവെന്ന് ഞാൻ." ഷൗക്കത്ത് ഗുരു നിത്യചൈതന്യയതിയോടൊത്ത് കഴിഞ്ഞ നാളുകളിൽ നിന്നും അടർത്തിയെടുത്ത ചില താളുകൾ. തത്ത്വചിന്തകളോ അത്ഭുതങ്ങളോ ഒന്നുമില്ല. ഗുരുത്വം നിറഞ്ഞ ചില നിമിഷങ്ങൾ, കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യനാകാൻ പ്രചോദനമായ ഉണർത്തലുകൾ; അത്ര മാത്രം.

Oru (Ku)Suprasidha Payyante Kuripukal
Quick View
Add to Wishlist
Add to cartView cart

Oru (Ku)Suprasidha Payyante Kuripukal

Original price was: ₹330.00.Current price is: ₹264.00.
ആർജവമുള്ള നിലപാടുകളാലും കാഴ്ചപ്പാടുകളിലെ സത്യസന്ധതയാലും മുഖംമൂടിയില്ലാത്ത സഹജീവിസ്നേഹം കൊണ്ടും വ്യത്യസ്തനായ, മലയാളികളുടെ സ്വന്തം ടൊവിനോയുടെ ആദ്യ പുസ്തകം - ഒരു (കു)സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകൾ.

-10%
Fernhill
Quick View
Add to Wishlist
Add to cartView cart

Fernhill

Original price was: ₹130.00.Current price is: ₹117.00.
ഈ ലോകം ദുഃഖം കൊണ്ടും തിന്മ കൊണ്ടും പൊറുതിമുട്ടുമ്പോൾ ആരുമാരുമറിയാത്ത അനേകകോടി സ്നേഹസമ്പന്നരായ മനുഷ്യർ ഇവിടെ നമ്മുടെ ഇടയിൽത്തന്നെ കൊമ്പു വിളിക്കാതെയും കുഴലൂതാതെയും കഴിയുന്നു. ദൈവീകമായ ജീവിതം മനുഷ്യന്റെ നന്മയിൽ നിന്ന് അന്യമായിരിക്കുകയില്ല. എല്ലാ നന്മയും നേരുന്നു. എപ്പോഴും ഓരോ ചിന്തയുടെ പിന്നിലും കാഴ്ച നൽകുന്ന പ്രകാശത്തിലും കൂട്ടായിരിക്കുന്ന സ്നേഹം നേർന്നുകൊണ്ട് - പ്രിയ നിത്യ നിർമലസ്നേഹത്തിന്റെ പൂക്കാലങ്ങളെ തൊടുന്ന വാക്കുകളാൽ ഗുരു നിത്യചൈതന്യയതി പ്രിയപ്പെട്ട സന്യാസിനിശിഷ്യകൾക്ക് എഴുതിയ കത്തുകളുടെ സമാഹാരം - ഫേൺഹിൽ. സമാഹരണം സുൾഫിക്കർ.

-21%
Jeevitha Vipuleekaranathinte Eleven Commandments

Original price was: ₹299.00.Current price is: ₹239.00.
'ജീവിതവിപുലീകരണത്തിന്റെ ഇലവൻ കമാൻഡ്‍മെന്റ്‍സ് ' തൽക്ഷണമുള്ള സന്തോഷം തരുമെന്നോ സമ്പന്നനാക്കുമെന്നോ മെലിഞ്ഞവരും ചെറുപ്പക്കാരുമാക്കുമെന്നോ അവകാശപ്പെടുന്നില്ല. മറിച്ച്, നമ്മൾ എവിടെയാണെന്നും എന്തുകൊണ്ടാണെന്നും എങ്ങനെ നമ്മുടെ ജീവിതം ജീവിക്കണമെന്നും പറഞ്ഞു തരുന്നു. സമകാലിക ലോകത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ സഹിതം. പരീക്ഷിക്കപ്പെട്ട് ശരിയെന്നു തെളിയിച്ചതും ജീവിതവിപുലീകരണത്തിന്റെ അചഞ്ചലമായ പാത കാട്ടിത്തരുന്നതുമായ നിയമങ്ങളാണ് അവ. ഓരോ അധ്യായത്തിന്റെയും അവസാനം കൊടുത്തിരിക്കുന്ന ലളിതങ്ങളായ അഭ്യാസങ്ങൾ, നിങ്ങൾ പാഠം ശരിയായി ഉൾക്കൊണ്ടുവെന്നും നിങ്ങളുടെ ജീവിതത്തിൽ പ്രായോഗികമാക്കുമെന്നും ഉറപ്പു നൽകുന്നു.

Ennatheyum Pole
Quick View
Add to Wishlist
Add to cartView cart

Ennatheyum Pole

Original price was: ₹350.00.Current price is: ₹280.00.
ആർക്കും പ്രവചിക്കാനാവാത്ത തരത്തിൽ അപ്രതീക്ഷിത സംഭവങ്ങളാൽ മുഖരിതമാണ് ചരിത്രത്തിന്റെ നാൾവഴികൾ. എന്നാൽ ഒരിക്കലും മാറ്റത്തിന് വിധേയമാകാത്തതെന്താണെന്ന് നാം മനസ്സിലാക്കുകയാണെങ്കിൽ ഭാവി എന്തു തന്നെ നമുക്കായി കരുതി വച്ചാലും നമുക്ക് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പുകൾ നടത്താൻ സാധിക്കും. ആദ്യത്തെ അണ്വായുധങ്ങളുടെ കണ്ടുപിടിത്തം മുതൽ ആമസോൺ സ്ഥാപിച്ചതു വരെ വിവരിക്കുകയും ടി ഇ ലോറൻസ് മുതൽ ജാക് വെൽഷ് വരെയുള്ള പ്രതിഭാധനരെ പരാമർശിക്കുകയും ചെയ്തുകൊണ്ട് ചരിത്രത്തിലെ നാഴികക്കല്ലുകളായിത്തീർന്ന സംഭവങ്ങളിൽ നിർണായകസ്വാധീനം ചെലുത്തിയ മനുഷ്യരുടെ പെരുമാറ്റരീതികളെ ആധാരമാക്കി ലോകചരിത്രത്തിലൂടെ മോർഗെൻ ഹോസെൽ നടത്തുന്ന പര്യടനമാണ് 'എന്നത്തേയും പോലെ' എന്ന ഈ കൃതി. അപകടസാധ്യത, അവസരം, എങ്ങനെയൊരു മികച്ചജീവിതം നയിക്കാം തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇതിലെ കഥകൾ നമ്മെ കാലാതിവർത്തിയായ ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം യാഥാർഥ്യം വേർതിരിച്ചറിയാനും ഏറ്റവും മികച്ച രീതിയിൽ തീരുമാനങ്ങളെടുക്കാനും സഹായിക്കും.

Mahatwathinu Oru Mragadarsi
Quick View
Add to Wishlist
Add to cartView cart

Mahatwathinu Oru Mragadarsi

Original price was: ₹299.00.Current price is: ₹239.00.
'മഹത്വത്തിന് ഒരു മാർഗദർശി' വളരെ ഉപയോഗപ്രദവും പ്രായോഗികക്ഷമവുമായ ഒരു കൈപ്പുസ്തകമാണ്. ഇത് വ്യക്തിജീവിതത്തിലും തൊഴിൽമേഖലയിലും അസൂയാവഹമായ നേട്ടങ്ങൾ സ്വന്തമാക്കാൻ നിങ്ങൾക്ക് പ്രചോദനം നൽകും. ഈ ലോകത്തിലെ സമുന്നതരായ മാർഗദർശകരിൽ ഏറ്റവും പ്രശസ്തനാണ് റോബിൻ ശർമ. അദ്ദേഹത്തിന്റെ നൂതനങ്ങളായ ആശയങ്ങൾ മാനേജ്മെന്റ് വിദഗ്ധരെയും കലാകായികതാരങ്ങളെയും 'ഫോർച്യൂൺ 100' കമ്പനികളെയും പ്രതിസന്ധികൾ തരണം ചെയ്യാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ജീവിതവിജയത്തിനുള്ള സമവാക്യമെന്ന് വിശേഷിപ്പിക്കാവുന്ന മഹത്വത്തിന് ഒരു മാർഗദർശി നിങ്ങളുടെ ഉപബോധമനസ്സിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരാൻ സഹായിക്കും.

Valuthayi Chinthikkuka
Quick View
Add to Wishlist
Add to cartView cart

Valuthayi Chinthikkuka

Original price was: ₹265.00.Current price is: ₹212.00.
നമ്മളിൽ പലർക്കും ലോകം പ്രശ്നങ്ങൾ നിറഞ്ഞായി തോന്നും; അപകർഷതാബോധം നമ്മെ അലട്ടും. മറിച്ച്, അതിരു കടന്ന ആത്മവിശ്വാസം കൊണ്ട് പ്രശ്നത്തിലായ സന്ദർഭങ്ങളിലൂടെയും നമ്മളിൽ മിക്കവരും കടന്നു പോയിട്ടുണ്ട്. നമ്മുടെ ജീവിതത്തിൽ, നമ്മുടെ വികാരങ്ങൾ അപകർഷതാബോധത്തിനും അതിരുകടന്ന ആത്മവിശ്വാസത്തിനും ഇടയിൽ ഊയലാടിക്കൊണ്ടിരിക്കും. എന്നാൽ 'വലുതായി ചിന്തിക്കുക!' എന്ന രണ്ടു വാക്കുകൾ കൊണ്ട് നമുക്ക് നമ്മെത്തന്നെ വിജയകരമായ ഭാവിയിലേക്ക് നയിക്കാൻ കഴിയും. നിങ്ങൾക്ക് വലിയ സ്വപ്നങ്ങൾ ഉണ്ടായിരിക്കണം. കഴിവിന്റെ പരമാവധി പരിശ്രമിച്ചുകൊണ്ടിരിക്കണം. ഇവിടെ ഇന്നുള്ള ജീവിതത്തെ നിങ്ങളുടെ ഭാവി കെട്ടിപ്പടുക്കാനുള്ള പ്രേരകശക്തിയായി മാറ്റാനുള്ള ധൈര്യം നിങ്ങൾക്കുണ്ടാകണം. നിങ്ങൾ ഏതു വിജയമാണോ എപ്പോഴും സ്വപ്നം കണ്ടത്, അതു നേടാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.

Vākke Vākke Koodevide
Quick View
Add to Wishlist
Add to cartView cart

Vaakke Vaakke Koodevide

Original price was: ₹180.00.Current price is: ₹162.00.
സംസാരത്തിലും എഴുത്തിലും നാം ഉപയോഗിക്കുന്ന പല വാക്കുകളും എങ്ങനെ ഉണ്ടായി എന്നറിയാൻ കൗതുകമില്ലേ? മലയാളം, കേരളം, കാക്ക, ഭാര്യ തുടങ്ങി ഏതു വാക്കിനു പിന്നിലുമുണ്ട് ഒരു കഥയും കാര്യവും. അത്തരം ഒട്ടേറെ വാക്കുകളുടെ ഉറവിടം തേടുന്ന പുസ്തകമാണിത്. രസകരമായി വായിക്കാം. അധ്യാപകർക്കും വിദ്യാർഥികൾക്കും മാത്രമല്ല ഭാഷ ഉപയോഗിക്കുന്നവർക്കെല്ലാം പ്രയോജനപ്രദമാണ് 'വാക്കേ വാക്കേ കൂടെവിടെ'. വാക്കുകളുടെ കൂടു തേടുന്ന പുസ്തകം.

Pattinte Ulachil
Quick View
Add to Wishlist
Add to cartView cart

Pattinte Ulachil

Original price was: ₹140.00.Current price is: ₹126.00.
ഹൃദയത്തില്‍ സ്നേഹത്തിന്റെ നദിയുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാളിയുടെ ജീവിതത്തില്‍ അവര്‍ ഭാഷ കൊണ്ട് മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. കഥയ്ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നൃത്തം ചെയ്യുന്ന മാധവിക്കുട്ടിയെന്ന മഹാപ്രതിഭയുടെ ശ്രദ്ധേയമായ കഥകളടങ്ങിയ പുസ്തകം- പുതിയ ഒരമ്മ, തിമിരം, രാധ... അനുരാധ..., യാത്രയുടെ അവസാനം, പട്ടിന്റെ ഉലച്ചിൽ, ചീത്ത മാമൻ, അമ്മിണിക്കുട്ടിയുടെ പ്രസവം, ഏകാന്തതയുടെ കവാടങ്ങൾ, നേതാവ്, ഇന്റെ സ്വഭാവം അങ്ങനെയാ, ഒരു വിവാഹത്തിന്റെ അന്ത്യം, ഓർമക്കുറിപ്പ്, ഗൾഫിലെ യുദ്ധം, തവളയായിത്തീർന്ന രാജകുമാരൻ, സ്വാതന്ത്ര്യസേനാനിയുടെ മകൾ, ഡോക്ടറുടെ തത്ത, ചാലിയത്തി കുഞ്ഞുവും മകനും, ആഭരണങ്ങൾ, ചന്ദ്രരശ്മികൾ എന്നിങ്ങനെ 19 കഥകൾ.

Mathilukal
Quick View
Add to Wishlist
Add to cartView cart

Mathilukal

Original price was: ₹90.00.Current price is: ₹81.00.
ജീവിതത്തെ സുന്ദരമായ വാക്കുകളാൽ അപൂർവമായ മുഹൂർത്തങ്ങളാൽ കോർത്തിണക്കിക്കൊണ്ട് കഥ പറയുകയാണ് മതിലുകളിൽ. മനുഷ്യഹൃദയങ്ങളിൽ പാർക്കുന്ന എല്ലാ ദൗർബല്യങ്ങളെയും കുടഞ്ഞിടുന്ന കഥകളുടെ സമാഹാരം. മതിലുകൾ, പുഴ വീണ്ടും ഒഴുകി, രാത്രിയിൽ, പരുന്തുകൾ, അമ്മു, ഒരു ദിവസം രാവിലെ, സ്മരണകൾ, മനുഷ്യൻ പാവമാണ്, ഡോക്ടറുടെ മരണം എന്നിങ്ങനെ 9 കഥകൾ.

Lankayudham
Quick View
Add to Wishlist
Add to cartView cart

Lankayudham

Original price was: ₹499.00.Current price is: ₹399.00.
അത്യാർത്തി, ക്രോധം, സന്താപം, പ്രണയം. എരിയുന്ന കനൽ. എല്ലാം ഒരു യുദ്ധത്തിനു തിരി കൊളുത്താൻ കാത്തിരിക്കുകയാണ്. ഈ യുദ്ധം വ്യത്യസ്തമാണ്. ഇതു ധർമയുദ്ധമാണ്. അവരിൽ വെച്ചേറ്റവും മഹത്വമാർന്ന ദേവതയ്ക്കു വേണ്ടിയുള്ളതാണത്. അവളെ തട്ടിക്കൊണ്ടു പോയി. തന്നെ കൊല്ലാൻ ധിക്കാരത്തോടെ അവൾ രാവണനെ വെല്ലുവിളിക്കുന്നു - രാമനെ കീഴടങ്ങാൻ അനുവദിക്കുന്നതിനേക്കാൾ നല്ലത് അവൾ മരിക്കുന്നതാണ്. രാമനാകട്ടെ ക്രോധത്തിലും അഴലിലും മുങ്ങിപ്പോയവനാണ്. അദ്ദേഹം യുദ്ധത്തിനു കോപ്പു കൂട്ടുന്നു. ക്രോധമാണ് അദ്ദേഹത്തിന്റെ ഇന്ധനം. ശാന്തമായ ഏകാഗ്രത വഴികാട്ടിയും. താൻ അജയ്യനാണെന്ന് രാവണൻ കരുതി. താൻ വിലപേശുകയും കീഴടങ്ങാൻ രാമനെ നിർബന്ധിതനാക്കുകയും ചെയ്യുമെന്ന് അയാൾ വിചാരിച്ചു. പക്ഷേ അയാൾക്കറിയില്ല... അമീഷിന്റെ രാമചന്ദ്ര പരമ്പരയിലെ നാലാം പുസ്തകം - ലങ്കായുദ്ധം.

Raavanan: Aryavartathinte Sathru
Quick View
Add to Wishlist
Add to cartView cart

Raavanan: Aryavartathinte Sathru

Original price was: ₹399.00.Current price is: ₹319.00.
ഭാരതം, ബി.സി. 3400 ദാരിദ്ര്യത്തിലും ശണ്ഠകളിലും കലാപങ്ങളിലും താറുമാറായിക്കിടക്കുന്ന ഒരു നാട്. ഏതാണ്ടെല്ലാവരും അതെല്ലാം നിശബ്ദം സഹിക്കുകയാണ്. ഏതാനും പേർ അതിനെതിരെ കലഹിക്കുന്നുണ്ട്. മറ്റു ചിലർ കൂടുതൽ മികച്ച ലോകത്തിനു വേണ്ടി പോരാടുന്നു. ചിലർ അവരവർക്കു വേണ്ടി പോരാടുന്നു. മറ്റു ചിലരാകട്ടെ അതൊന്നും കാര്യമാക്കുന്നേയില്ല. അക്കാലത്തെ ഏറ്റവും പൂജനീയരായ മഹർഷിമാരിലൊരാളുടെ മകനായി പിറന്നയാളാണ് രാവണൻ. ദേവകൾ കഴിവുകൾ വാരിക്കോരി കൊടുത്തിട്ടുണ്ടയാൾക്ക്. എന്നാൽ ക്രൂരമായ വിധി അയാളെ അങ്ങേയറ്റം പരീക്ഷിക്കുകയാണ്. കൗമാരപ്രായത്തിൽ ഉഗ്രനായ കൊള്ളക്കാരനായി മാറുന്ന അയാളിൽ ധീരതയുടെയും ക്രൂരതയുടെയും ഭീഷണമായ ദൃഢനിശ്ചയത്തിന്റെയും തുല്യഘടകങ്ങളുണ്ട്. പിടിച്ചടക്കാനും കവർന്നെടുക്കാനും തനിക്കർഹമെന്നു കരുതുന്ന മഹത്വം വെട്ടിപ്പിടിക്കാനും മനുഷ്യർക്കിടയിൽ ജീവിച്ചിരിക്കുന്ന ചരിത്രമായി മാറാനുമുള്ള ദൗത്യത്തിലാണയാൾ. രാവണനിൽ പാണ്ഡിത്യവും മൃഗീയമായ അക്രമവാസനയും ഉൾച്ചേർന്നിട്ടുണ്ട്. പ്രതിഫലമിച്ഛിക്കാതെ പ്രണയിക്കുന്നവനും പശ്ചാത്താപമില്ലാതെ കൊല്ലുന്നവനുമാണ് രാവണൻ. രാമചന്ദ്ര പരമ്പരയിലെ ത്രസിപ്പിക്കുന്ന ഈ മൂന്നാം പുസ്തകം ലങ്കാധിപനായ രാവണനിലാണ് വെളിച്ചം വീശുന്നത്. ആ വെളിച്ചമാകട്ടെ ഇരുളിനേക്കാൾ കാളിമയാർന്ന ഇരുളിൽ പതിക്കുന്നു! ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രതിനായകനാണോ അയാൾ? അതോ എല്ലായ്പ്പോഴും ഇരുണ്ട ഇടത്തിൽ പെട്ടുപോയ ഒരാളോ? എക്കാലത്തെയും ഏറ്റവും സങ്കീര്‍ണവും ആക്രമാസക്തവും വികാരവിക്ഷുബ്ദ്ധവും നിപുണവുമായ ഒരു ജീവിതത്തിന്റെ ഇതിഹാസം വായിക്കൂ. രാവണന്റെ ജൈത്രയാത്രയുടെയും മാനസിക സംഘര്‍ഷങ്ങളുടെയും നേര്‍ക്കാഴ്ച.

Sita: Mithilayile Veeranāyika
Quick View
Add to Wishlist
Add to cartView cart

Sita: Mithilayile Veeranayika

ഭാരതം, ബി.സി. 3400 നമുക്ക് അനിവാര്യയായ യോദ്ധാവാണവൾ. നാമെല്ലാം കാത്തിരിക്കുന്ന ദേവത. ധർമസംരക്ഷണത്തിന് പ്രാപ്തയായവൾ. നമ്മെ കാത്തുരക്ഷിക്കുന്നവൾ. വിഭാഗീയതയും ഹതാശയും പട്ടിണിയും ഭാരതത്തെ പിടിമുറുക്കിയിരിക്കുന്നു. അധികാരിവർഗത്തെ വെറുക്കുന്ന ജനം. തൻകാര്യപ്രമാണിമാരും കൊടിയ അഴിമതിക്കാരുമായ വരേണ്യരെ ഒന്നടങ്കം അവർ തള്ളിപ്പറയുന്നു. കൈപ്പാടകലെയാണ് അരാജകത്വം. ഈ വക വിഭാഗീയതകളെ പരദേശികൾ ആവുന്നത് ചൂഷണം ചെയ്യുന്നു. രാക്ഷസരാജൻ രാവണൻ, സപ്തസിന്ധുവിലേയ്ക്ക് ദംഷ്ട്രകളാഴ്ത്തി അതിശക്തനാവുന്നു. പ്രത്യാശാശൂന്യമായ ഈ നിലയിൽ മാറ്റം വരുത്തിയേ അടങ്ങൂ എന്ന് ഭാരതസംരക്ഷകരും ശക്തരുമായ ഇരുഗോത്രങ്ങൾ പ്രതിജ്ഞയെടുക്കുന്നു. അതിനു പ്രാപ്തിയുള്ള ഒരു രക്ഷകനെത്തേടി അവർ ശ്രമമാരംഭിക്കുന്നു. ഉഴവുകഴിഞ്ഞ പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കുഞ്ഞ്! ഇളംചോര കൊതിച്ചെത്തിയ ചെന്നായ്ക്കൂട്ടത്തിൽ നിന്ന് കഴുകൻ ആ പെൺകുഞ്ഞിന് സംരക്ഷണവലയം തീർത്തു. മിഥിലയെന്ന ചെറുരാജ്യത്തിന്റെ അധിപൻ അവൾക്ക് വളർത്തച്ഛനായി. തീർത്തും അനാഥയായ, അവഗണനാപാത്രമായ ആ പാവം കുഞ്ഞിന് ശുഭകരമായ ഭാവി ആരും പ്രവചിച്ചില്ല. എന്നാൽ, അവരുടെ കണക്കുകൂട്ടലുകൾ പാടേ തെറ്റി. അവളാണ് 'സീത', തികച്ചും അസാധാരണയായ പെൺകുട്ടി! ദത്തെടുത്തു വളർത്തിയ പെൺകുഞ്ഞ്, രാജ്യത്തിന്റെ പ്രധാനമന്ത്രിയും, ക്രമേണ ദേവതാതുല്യയുമായ കഥ. അമീഷിന്റെ ഏറ്റവും പുതിയ ഇതിഹാസപര്യടനം. വായനക്കാരെ ത്രസിപ്പിക്കുന്ന, അതിസാഹസിക കഥ

Out of Stock
Delhi
Quick View
Add to Wishlist
Add to cartView cart

Delhi

Original price was: ₹250.00.Current price is: ₹225.00.
1943-ല്‍ പള്ളൂര്‍ എന്ന ചെറിയ പട്ടണത്തില്‍ ജനിച്ച രാമുണ്ണി മാസ്റ്ററുടെ മകന്‍ അരവിന്ദന്‍ സര്‍ട്ടിഫിക്കറ്റുകളും ഡിപ്ലോമയും 'മൃഗ'ത്തിനു കിട്ടിയ പ്രശംസാപത്രവുമെല്ലാമെടുത്ത് 1965-ല്‍ ദല്‍ഹിയിലേക്ക് വണ്ടി കയറി. ഗ്രിമിയെ സായ്‌വ് കനിഞ്ഞു നല്കിയ ജോലിയുപേക്ഷിച്ച് ബീഥോവന്റെ സെവന്‍ത് സിംഫണിയും മോസാര്‍ട്ടിന്റെ സംഗീതവും കാന്‍വാസില്‍ പകര്‍ത്താന്‍ വെമ്പി. ആ വെമ്പലിനിടയില്‍ അരവിന്ദന്‍ സ്വയം ഒരു സിംഫണിയായി മാറു കയായിരുന്നു... ചോര വാര്‍ന്നൊഴുകുന്ന മനസ്സുമായി ജന്മാന്തരങ്ങളിലൂടെ അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ യുവത്വത്തിന്റെ കഥ അപൂര്‍വഭംഗിയോടെ ആവിഷ്‌കരിക്കുന്ന ശക്തമായ നോവല്‍ - ദൽ‍ഹി.

Haridwaril Manikal Muzhangunnu
Quick View
Add to Wishlist
Add to cartView cart

Haridwaril Manikal Muzhangunnu

Original price was: ₹130.00.Current price is: ₹117.00.
അവര്‍ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമെത്ത പടവില്‍ ഇരുന്നു. അവിടെ എണ്ണയും പുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്. അവര്‍ കൈക്കുമ്പിളില്‍ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം. "നാം ഇന്നു മുതല്‍ പാപത്തില്‍നിന്ന് മോചിതരാണ്." "അതിന് നമ്മളെന്ത് പാപമാണ് ചെയ്തത് രമേശ്?" "ജീവിക്കുന്നു എന്ന പാപം." സാഹിത്യത്തിന് നൂതനാനുഭവം പകര്‍ന്ന എം മുകുന്ദന്റെ സര്‍ഗാത്മകതയും ദര്‍ശനവും വെളിവാക്കുന്ന ശ്രദ്ധേയമായ നോവല്‍ - ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു.

Inangātha Kannikal
Quick View
Add to Wishlist
Add to cartView cart

Inangatha Kannikal

Original price was: ₹750.00.Current price is: ₹599.00.
പണിക്കര്‍ ഏകാകിയും ദുഃഖിതനും അശാന്തനുമാണ്. ഒരു കാറപകടത്തില്‍ അയാളുടെ ഭാര്യ സതിയും മകളും മരിക്കുന്നു. പ്രാപഞ്ചികസുഖങ്ങളുടെ അസ്ഥിരതയെപ്പറ്റി ആലോചിക്കുന്ന പണിക്കര്‍ ശാന്തിതേടി ലോകസഞ്ചാരം തുടങ്ങുന്നു. ബുദ്ധമതദര്‍ശനങ്ങളിലേക്കും ക്രിസ്തുമതത്തിലേക്കും ഹിന്ദുദര്‍ശനങ്ങളിലേക്കും അയാള്‍ കടന്നുചെല്ലുന്നു. സ്വന്തം അനുജനെപോലെ പണിക്കർ കരുതുന്ന യുവാവാണ് രാജൻ. ഉമ എന്ന സാധുയായ പെണ്‍കുട്ടിയെ രാജന്‍ ഭാര്യയായി തിരഞ്ഞെടുക്കുന്നു. എന്നാല്‍ പണിക്കര്‍ക്ക് ഉമയോടു തോന്നുന്ന അഭിനിവേശം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഉമയെ സ്പര്‍ശിക്കുന്ന നിമിഷം അവളുടെ വാക്കുകള്‍ അയാളെ ഏറെ കുറ്റബോധത്തിലേക്ക് നയിക്കുന്നു. സ്വന്തം ആത്മാവിലേക്ക് തീര്‍ത്ഥാടനം ചെയ്യുന്ന കഥാപാത്രങ്ങളാണ് വിലാസിനിയുടെ നോവലുകളിലുള്ളത്. വിലാസിനിയുടെ അനുപമമായ മാനസികാപഗ്രഥനപാടവവും ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്ചയും ഈ നോവലിന് ഒരു ദാര്‍ശനികസ്വഭാവം നൽകുകയും, ഹൃദ്യമായ ഭാഷയും ആവിഷ്‌കരണശൈലിയും ’ഇണങ്ങാത്ത കണ്ണികളെ’ ഒരു അപൂര്‍വമായ വായനാനുഭവമാക്കി മാറ്റുകയും ചെയ്യുന്നു.

Kathayāttam
Quick View
Add to Wishlist
Add to cartView cart

Kathayattam

Original price was: ₹240.00.Current price is: ₹216.00.
വേറിട്ട കാഴ്ചയുടെ രസക്കൂട്ട്. സൂക്ഷ്മനിരീക്ഷണത്തിന്റെ വേറിട്ട തലങ്ങളിലൂടെ തോമസ് ജേക്കബ് സഞ്ചരിക്കുമ്പോൾ കഥകളെക്കാൾ രസകരമാകുന്നു ഈ ഓർമക്കൂട്ട്. വേനലിൽ ഈഫൽ ടവറിന് ആറിഞ്ച് ഉയരം കൂടുമെന്നു വായിച്ചാൽ നമ്മുടെ കുത്തബ് മിനാറിന്റെ നെറുകയിൽ കാലാവസ്ഥയുടെ പ്രഹരമെത്രയെന്ന് അദ്ദേഹത്തിനു ചിന്തിക്കാതെ വയ്യ. ചന്ദ്രനിൽ കാലുകുത്തിയ നീൽ ആംസ്ട്രോങ്ങിനെക്കുറിച്ചു ചർച്ചയുണ്ടായാൽ ആ 'ആദ്യമനുഷ്യ'ന്റെ ചെരിപ്പളവ് എത്രയെന്ന ചോദ്യത്തിനു കൂടി അദ്ദേഹം ഉത്തരം തേടും. ജ്യോതിഷത്തിൽ വിശ്വാസമില്ലാത്ത ഒരു പ്രമുഖൻ കൺമുന്നിലകപ്പെട്ടാൽ അത്തരത്തിൽ ഒൻപതാളെക്കൂടി ഓർമച്ചെപ്പിൽ നിന്നു കണ്ടെടുക്കും. മലയാള പത്രലോകത്തെ ആർതർ കോനൻ ഡോയലിന്റെ അപൂർവനിരീക്ഷണങ്ങളുടെ കഥയാട്ടം. നർമത്തിന്റെ പെരുങ്കളിയാട്ടം‌.

Arul
Quick View
Add to Wishlist
Add to cartView cart

Arul

Original price was: ₹190.00.Current price is: ₹171.00.
വേട്ടപ്പട്ടികളുമായാണ് സഹവാസം. തലയണയാക്കുന്നത് പെരുമ്പാമ്പിനെ. ചിലന്തികൾ കൂട്ടുകാർ. അരുൾസ്വാമിയെ ചുറ്റിപ്പറ്റിയുള്ളതെല്ലാം ദുരൂഹവും ഭീതിദവും. അമാനുഷികനായ ഒരു കുറ്റവാളിയുടെ അപ്രതീക്ഷിത നീക്കങ്ങളിലൂടെ കഥ മുന്നേറുന്നു. കുറ്റകൃത്യങ്ങൾ, വിചിത്രമായ കർമബന്ധങ്ങൾ, ആന്തരികസങ്കീർണതകൾ തുടങ്ങി അത്യാകർഷകമായ സങ്കരമാകുന്നു ഈ നോവൽ. സി വി ബാലകൃഷ്ണന്റെ വ്യത്യസ്തമായ രചന.

    0
    Your Cart
    Your cart is emptyReturn to Shop
    ×