-18%
Terry Eagleton: Sidhantham Saundaryam Samskaram
Original price was: ₹120.00.₹99.00Current price is: ₹99.00.
ആധുനിക മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരില്‍ പ്രമുഖനാണ് ടെറി ഈഗിള്‍ട്ടണ്‍. സാഹിത്യസിദ്ധാന്തം, വിമര്‍ശനം, പ്രത്യയശാസ്ത്രം എന്നീ ചിന്താധാരകളില്‍ ലോകത്തെ സ്വാധീനിച്ച പ്രമുഖരില്‍ ഒരാള്‍. മാര്‍ക്സിയന്‍ ദര്‍ശനത്തെ സാഹിത്യത്തിലും സമൂഹത്തിലും പ്രയോഗിക്കാനും മാര്‍ക്സിസത്തെ പുതിയ കാലത്തേക്കു വികസിപ്പിക്കാനും ഈഗിള്‍ട്ടണ്‍ നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ടെറി ഈഗിള്‍ട്ടണിന്റെ ജീവിതത്തെയും രചനകളെയും ലളിതമായ രീതിയില്‍ പരിചയപ്പെടുത്തുന്ന ലഘുകൃതി.

-10%
Sufisavum Islamum: Oru Samskarika Charithram
Original price was: ₹110.00.₹99.00Current price is: ₹99.00.
സൂഫിസവും ഇസ്ലാമും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന കൃതിയാണ് 'സൂഫിസവും ഇസ്ലാമും: ഒരു സാംസ്കാരിക ചരിത്രം'. മതശാഠ്യങ്ങളുടെ പുറത്തുനിന്നുകൊണ്ട് പരംപൊരുൾ തേടിയ സൂഫികളുടെ സമീപന രീതികളെ അടയാളപ്പെടുത്തുന്ന പഠനം.
ഖുർആനിൽ നിന്നും മുഹമ്മദ് നബിയുടെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആരംഭിച്ച ആത്മീയ പ്രസ്ഥാനമാണ് സൂഫിസം. ആദ്ധ്യാത്മികതയിലൂടെയും ധ്യാനത്തിലൂടെയും ദൈവത്തെ ആഴത്തിൽ മനസ്സിലാക്കുന്നതിനാണ് സൂഫികൾ ശ്രമിച്ചത്. ഭൗതിക ജീവിതത്തോടും സുഖസൗകര്യങ്ങളോടും സമൂഹം കാണിച്ച തൃഷ്ണയെ സൂഫികൾ നിരാകരിച്ചു. ദൈവത്തെയും സർവപ്രപഞ്ചത്തെയും ഒന്നായി കാണുന്ന സർവേശ്വരവാദം - Pantheism - എന്ന സിദ്ധാന്തം സൂഫിസത്തിന്റെ മുഖ്യ പ്രമേയമാണ്. സർവേശ്വരവാദം ദൈവത്തിന്റെ ഏകത്വത്തിൽ വിശ്വസിക്കുന്നു. മനുഷ്യാത്മാവ് അതിന്റെ സ്രഷ്ടാവിൽ വിലയം പ്രാപിക്കണമെന്ന് അതു സിദ്ധാന്തിക്കുന്നു.

-20%
Moonnu Padayalikal
Original price was: ₹750.00.₹600.00Current price is: ₹600.00.
കഥാകഥനത്തിന്റെ മാന്ത്രികനാണ് അലക്സാണ്ടര്‍ ഡ്യൂമ. 1844 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച 'The Three Musketeers' ഇന്നും ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട നോവലാണ്. പതിനേഴാം നൂറ്റാണ്ടാണ് കഥാകാലം. പടയാളിയുടെ വേഷം സ്വീകരിക്കാന്‍ പാരീസിലെത്തുന്ന ആര്‍ട്ഗ്നന്‍ എന്ന യുവാവിന്റെ സാഹസികതകളാണ് പ്രതിപാദ്യവിഷയം. പല തലമുറകളെ ത്രസിപ്പിച്ച 'മൂന്നു പടയാളികളുടെ' സമ്പൂർണ പരിഭാഷ.

-16%
Oranweshanathinte Katha
Original price was: ₹799.00.₹679.00Current price is: ₹679.00.
യുവാവായിരിക്കെ ശാസ്ത്രജ്ഞനാകാനായി പഠനം നടത്തി, പിന്നീട് നക്സലൈറ്റ് പ്രസ്ഥാനത്തില്‍ എത്തപ്പെട്ട് അതിന്റെ നേതൃത്വനിരയിലേക്ക് ഉടന്‍ തന്നെ ഉയര്‍ത്തപ്പെട്ട കെ.വേണു ആ കാലഘട്ടം മുതലുള്ള തന്റെ രാഷ്ട്രീയാന്വേഷണങ്ങളുടെ കഥ പറയുകയാണിവിടെ. മാര്‍ക്സിസ്റ്റ് മാവോയിസ്റ്റ് തീവ്രവാദാശയങ്ങളില്‍നിന്ന് ജനാധിപത്യാശയത്തിലേക്കുള്ള ഈ അന്വേഷണം ആശയപരം മാത്രമല്ല. പ്രായോഗികവും ആത്മാര്‍ത്ഥവുമായ ഒന്നായിരുന്നു എന്ന് ഈ ആത്മകഥ വെളിവാക്കുന്നു. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അപഗ്രഥിക്കാനും അതിന്റെ പിളര്‍പ്പുകളെ വിശകലനം ചെയ്യാനും ആ പ്രസ്ഥാനത്തില്‍ നിന്നു പിന്മാറി ജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കാനും അവയ്ക്കെല്ലാം സൈദ്ധാന്തികവും ദാര്‍ശനികവുമായ അടിത്തറ നല്‍കാനും ഈ അന്വേഷണത്തിനു കഴിയുന്നുണ്ട്.

Mathangaleela
₹130.00
ആനകളുടെ ഉത്ഭവം, ആനകളുടെ ലക്ഷണങ്ങള്‍, അവസ്ഥാഭേദങ്ങള്‍, ഗുണദോഷങ്ങള്‍, സ്വഭാവഭേദം, മദഭേദം, ആനകളെ പിടിക്കാനുള്ള ഉപായങ്ങള്‍, ഗജചികിത്സകള്, ആനപ്പാപ്പാന്മാര്ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ തുടങ്ങി ഗജലക്ഷണശാസ്ത്രസംബന്ധിയായ ആധികാരികപുസ്തകം. മഹാകവി വള്ളത്തോളിന്റെ പ്രൗഢമായ വിവര്‍ത്തനം.

Kochu Viplavakarikal
Original price was: ₹120.00.₹99.00Current price is: ₹99.00.
ധീരദേശാഭിമാനികളായ കൊച്ചുവിപ്ലവകാരികളുടെ ഇതിഹാസതുല്യമായ ജീവിതത്തെയും ആദര്‍ശനിഷ്ഠമായ പ്രവര്‍ത്തനങ്ങളെയും അടുത്തറിയാന്‍ ഉപകരിക്കുന്ന ആധികാരികമായ ഗ്രന്ഥം. വിവര്‍ത്തനം കെ. വി. കുമാരന്.

-21%
Abuvinte Jaalakangal
Original price was: ₹200.00.₹159.00Current price is: ₹159.00.
കഥയും കനലും ഒന്നായി വളരുമ്പോള്‍ ജാലകത്തിലൂടെ വരുന്ന ഉഷ്ണക്കാറ്റേറ്റ് അബു തളരുന്നു. എങ്കിലും എവിടുന്നോ സാന്ത്വനസ്പര്‍ശത്തിന്റെ ഇളംമാരുതന്‍ വീശുന്നു, ചെറുമഴ പെയ്യുന്നു. ഓരോ കനല്‍ചൂടിനെയും അതിജീവിക്കാന്‍ ആ കുളിരിന്റെ ഓര്‍മ്മ അയാള്‍ ബാക്കി വെക്കുന്നു. അബുവിന്റെ ജാലകങ്ങളിലൂടെ നമ്മള് നമ്മളെത്തന്നെ കാണുന്നു. നമ്മുടെ ഉള്‍പ്പൊരുളുകളെ ദര്‍ശിക്കുന്നു. ചാഞ്ചാടുന്ന മനസ്സുപോലെ മാറിമാറി വരുന്ന കഥാഗതികളിലൂടെയുള്ള ആഖ്യാനം. വേദനകളെ പ്രത്യാശയുടെ ചവിട്ടുപടികളാക്കിമാറ്റുന്ന നോവല്‍.

Ente Adhika Prasangangal
Original price was: ₹200.00.₹160.00Current price is: ₹160.00.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഒരു ചലചിത്ര സംവിധായകൻ തന്റെ പ്രസംഗങ്ങൾ വായനക്കാർക്കായി പുസ്തകരൂപത്തിൽ സമർപ്പിക്കുന്നത്. അതു തന്നെയാണ് ഈ പുസ്തകത്തെ പ്രത്യേകമായും ശ്രദ്ധിക്കാൻ പ്രേരണയാകുന്നതും.

-40%
Samayaratham – Old Edition
Original price was: ₹100.00.₹60.00Current price is: ₹60.00.
വാർധക്യത്തിലെ ഏകാന്തതയുടെയും മൃത്യുബോധത്തിന്റെയും ആന്തരികശ്രുതികൾ ഒപ്പിയെടുക്കുന്ന നോവൽ. ബന്ധുക്കൾ ആരുമില്ലാത്ത ലാസർ എന്ന ശവപ്പെട്ടിക്കച്ചവടക്കരന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു മാലാഖക്കുട്ടിയുടെ കഥ.

-50%
Parivrajikayude Mozhi – Old Edition
Original price was: ₹130.00.₹65.00Current price is: ₹65.00.
സ്ത്രീപുരുഷ ബന്ധത്തിന്റെ അസമത്വമാർന്ന സങ്കീർണതകളുടെ നടപ്പാലത്തിലൂടെ നടക്കുന്ന അശ്വതിക്കുട്ടിയുടെ ജന്മാന്തരങ്ങളിലേക്ക് വാതിൽ തുറക്കുന്ന നോവൽ, ബീന ജോർജിന്റെ പരിവ്രാജികയുടെ മൊഴി.

Susthira Vikasanam: Bhaviyude Vikasana Kazhchappad
Original price was: ₹150.00.₹120.00Current price is: ₹120.00.
പ്രകൃതിയുടെ സന്തുലനത്തിന് കോട്ടം തട്ടാതെ മനുഷ്യന്റെ സമ്പന്നമായ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുവാൻ ഉതകുന്ന വികസനരീതിശാസ്ത്രം എന്ന നിലയ്ക്കാണ് ഗ്രന്ഥകാരൻ സുസ്ഥിര വികസന സങ്കല്പങ്ങൾക്ക് ഈ കൃതിയിൽ പുതിയ പരിപ്രേക്ഷ്യം നൽകുന്നത്. കൈവിട്ടുപോയ സന്തുലനത്തെ തിരിച്ചു പിടിക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ യഥാര്‍ത്ഥ പ്രതിരോധമെന്ന കണ്ടെത്തല്‍ ശ്രദ്ധേയമാണ്.

Pothu Vidhyabhyasa Samrakshanam Prasakthiyum Pradhanyavum

കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്നും മാറ്റങ്ങളുടെ ലക്ഷ്യമെന്താണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനാണീ പുസ്തകം എഴുതുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ പ്രൊഫ. സി.രവീന്ദ്രനാഥ് ഇതിൽ പറയുന്നുണ്ട്. ആശയങ്ങളെ പ്രവൃത്തിപഥത്തിൽ എത്തിക്കുന്ന ശരിയായ ഇടപെടലിന്റെ ഉദാഹരണമായി ഈ പുസ്തകം മാറുകയാണ് : പിണറായി വിജയൻ.

Namakkorukkam Nalla Bhakshanam
Original price was: ₹120.00.₹108.00Current price is: ₹108.00.
വളരെ വിഭിന്നമായ വിഭവങ്ങൾ അടങ്ങിയ എല്ലാവർക്കും എന്നും ലളിതമായി വിരുന്നൊരുക്കാൻ സഹായമാകുന്ന വിധം മിനി പി. കെ തയാറാക്കിയതാണ് നമുക്കൊരുക്കാം നല്ല ഭക്ഷണം എന്ന പുസ്തകം.

Arivu: Adhunikatha Janakeeyatha
Original price was: ₹250.00.₹200.00Current price is: ₹200.00.
മൗലികമായ വീക്ഷണം കൊണ്ടും ഭാവനാത്മകമായ പദ്ധതികളുടെ ആവിഷ്കരണം കൊണ്ടും അവയുടെ ക്രിയാത്മകമായ നടത്തിപ്പിലെ മികവുകൊണ്ടും ശ്രദ്ധേയനായ മുൻ മന്ത്രി സി. രവീന്ദ്രനാഥ് തയാറാക്കിയിട്ടുള്ള 'അറിവ് ആധുനികത, ജനകീയത' എന്ന ഈ കൃതിയുമായി ഈ വിധത്തിൽ ബന്ധപ്പെടാൻ കഴിയുന്നതിലുള്ള സന്തോഷം ചെറുതല്ല. ഇന്നലെ എങ്ങനെയായിരുന്നു എന്നറിഞ്ഞാൽ നമുക്ക് ഇന്നിനെ വസ്തുനിഷ്ഠമായി വിലയിരുത്താനാകും. ഇന്നിനെ അങ്ങനെ വിലയിരുത്തിയാലേ നാളെയെ വിഭാവനം ചെയ്യാനാവൂ. ഈ നിലയ്ക്ക് പ്രസക്തവും പ്രയോജനപ്രദവുമാണ്. ലളിതവും സുതാര്യവുമായ ഭാഷയിൽ രവീന്ദ്രനാഥ് തയാറാക്കിയിട്ടുള്ള ഈ കൃതി. ഒരു വിജ്ഞാനസമൂഹമായി അതിവേഗത്തിൽ മാറാൻ പോകുന്ന കേരളത്തിന് ഈ ഗ്രന്ഥം വലിയ മുതൽക്കൂട്ടാകുമെന്നു തീർച്ച: അവതാരികയിൽ പ്രഭാവർമ്മ.

Vivekachudamani
₹140.00
ഉപനിഷത്തത്ത്വങ്ങള്‍ തേടിയെടുത്ത് മനോഹരമായ ഒരു ഹാരമാക്കിയത് ശ്രീശങ്കരനാണ്. അവയെ അങ്ങനെ അടുക്കിയെടുക്കുകയാണ് അദ്ദേഹം പ്രസ്ഥാനത്രയത്തിന്റെ പ്രസഗംഭീരങ്ങളായ സ്വഭാഷ്യങ്ങള്‍കൊണ്ട് ചെയ്യുന്നത്. അവയിലേയ്ക്കു പ്രവേശിക്കുന്നതിന് സാധകനെ സഹായിക്കാന്‍ ആചാര്യന് പ്രകരണഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയുടെ ചൂഡാമണിയാണ് വിവേകചൂഡാമണി.
പ്രപഞ്ചം, ജീവൻ, ബന്ധം, അധികാരി, ആത്മാവ്, ഈശ്വരൻ, മോക്ഷം തുടങ്ങിയ സകലതത്ത്വങ്ങളെയും നിരൂപണം ചെയ്തു നിർവചിച്ചു സമഗ്രമായ വേദാന്തദർശനത്തെ നാതിദീർഘവും നാതിഹ്രസ്വവും ആയി ഇതിൽ വിവരിച്ചിരിക്കുന്നു. ഒരു യഥാർത്ഥക്രാന്തദർശിയുടെ അനുഭൂതി കാവ്യമാണിതെന്ന് ഇതിലെ ഓരോ ശ്ലോകവും വിളിച്ചു പറയുന്നു. അദ്വൈതവേദാന്തവുമായി അല്പമെങ്കിലും പരിചയം സമ്പാദിക്കണം എന്നാഗ്രഹിക്കുന്ന വിദ്യാർഥികളൊക്കെ അവശ്യം പഠിച്ചിരിക്കേണ്ട ഒരു മഹാഗ്രന്ഥമാണിത്.

Yogayude Raasavidya – Old Edition
Original price was: ₹240.00.₹192.00Current price is: ₹192.00.
"ദുഃഖമെന്ന പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുക. എന്തുകൊണ്ടാണ് നിങ്ങളിത്രയ്ക്കും ദുഃഖിതനായിരിക്കുന്നത്? എന്തുകൊണ്ടാണ് ഇത്രയ്ക്കുമധികം ദുഃഖം? ഇന്നു നിങ്ങൾ ദുഃഖിക്കുന്നവനാണെങ്കിൽ, നാളെ നിങ്ങൾക്ക് സന്തോഷിക്കുവാനും ആനന്ദിക്കുവാനും കഴിയുമെന്ന് എങ്ങനെയാണ് നിങ്ങൾക്കു ചിന്തിക്കുവാൻ കഴിയുക? ഇന്നത്തെ നിങ്ങളിൽ നിന്നാണ് നാളത്തെ നിങ്ങൾ വരുവാൻ പോകുന്നത്. നിങ്ങളുടെ എല്ലാ ഇന്നലെകളും നിങ്ങളുടെ ഇന്നും തമ്മിൽ കൂട്ടിയാൽ കിട്ടുന്നതാണ് നിങ്ങളുടെ നാളെയായിത്തീരുവാൻ പോകുന്നത്. ഇന്നു നിങ്ങൾ ദുഃഖിതനാണെങ്കിൽ നാളെയും നിങ്ങൾ ദുഃഖിതനായിരിക്കും... ദുഃഖത്തിൻറെ കാരണം കണ്ടെത്തണമെങ്കിൽ നിങ്ങളതിൽ നിന്നും ഒഴിഞ്ഞുമാറാതിരിക്കണം. അതിനെ മുഖാമുഖം ആഘോഷപൂർവം നേരിടുകതന്നെ വേണം."
- ഓഷോ

Yoga: Athmeeyathayude Sasthram – Old Edition
Original price was: ₹180.00.₹144.00Current price is: ₹144.00.
"പതഞ്ജലിയുടെ ദൈവസങ്കല്പത്തെക്കുറിച്ച് ഒരിക്കൽ നിങ്ങളറിഞ്ഞുകഴിഞ്ഞാൽ പിന്നെ, വാസ്തവത്തിൽ ദൈവത്തെ ആരാധിക്കേണ്ടതായ കാര്യമൊന്നുമില്ല. നിങ്ങളും ഒരു ദൈവമായിത്തീരണം; അത്ര മാത്രം. ഒരേയൊരു ആരാധന അതു മാത്രമാണ്. നിങ്ങൾ ദൈവത്തെ പൂജിച്ചുകൊണ്ടേയിരിക്കുകയാണെങ്കിൽ, അതുകൊണ്ട് യാതൊരു കാര്യവുമില്ല. സത്യത്തിൽ അത് വിഡ്ഢിത്തമാണ്. ആ ഉപാസന, വാസ്തവത്തിലുള്ളതായ ആ ആരാധന, നിങ്ങൾ സ്വയമൊരു ദൈവമായിത്തീരുന്നതിനുള്ളതാണ്. എല്ലാ പരിശ്രമവും ഈ ഒരു കാര്യത്തിനാകണം; അതായത് നിങ്ങളുടെ ശക്തിമത്ഭാവത്തെ ആ ഒരു ബിന്ദുവിലേക്ക് കൊണ്ടുവരുന്നതിനായി. എവിടെ വെച്ചാണോ അത് വാസ്തവികതയായി വിസ്ഫോടിതമാകുന്നത്, എവിടെ വെച്ചാണോ ആ ബീജം പൊട്ടിപ്പിളർന്ന്, സനാതനമായി, അതിൽ ഉള്ളടക്കം ചെയ്യപ്പെടുന്നതെന്തോ, അത് പ്രത്യക്ഷീഭവിക്കുന്നത് - അതിനായിരിക്കണം നിങ്ങളുടെ മുഴുവൻ പരിശ്രമവും. പ്രകടമാക്കപ്പെടാത്ത ഒരു ദൈവമാണ് നിങ്ങൾ. പ്രകടമല്ലാത്തതിനെ എങ്ങനെയാണ് പ്രകടാവസ്ഥയിലേക്കു കൊണ്ടുവരിക, എങ്ങനെയാണതിനെ പ്രത്യക്ഷമായൊരു തലത്തിലേക്ക് കൊണ്ടുവരാൻ കഴിയുക - അതിനായിരിക്കണം മുഴുവൻ പരിശ്രമവും."

Soonyathayude Thadakathil Oru Thamara- Old edition
Original price was: ₹240.00.₹192.00Current price is: ₹192.00.
"ധർമം അഥവാ മതം എന്നതിന്റെ അർത്ഥം ഉത്തമ വിശ്വാസമെന്നാണ്, സമർപ്പണം എന്നാണ് , നദിയോടൊപ്പം നീങ്ങിക്കൊണ്ടിരിക്കുക, ദൈവമോടൊപ്പം നീങ്ങിക്കൊണ്ടിരിക്കുക എന്നാണ്. നാം ഈ പ്രപഞ്ചത്തിൽപ്പെട്ടവരാണ്. നാം അന്യരല്ല, ആരും നിങ്ങളുടെ ശത്രുവല്ല, ശത്രു പോലും നിങ്ങളുടെ ശത്രുവല്ല. 'നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക' എന്ന് യേശു പറയുന്നതിന്റെ പൊരുളാണ് . 'ശത്രു പോലും നിങ്ങളുടെ ശത്രുവല്ല' എന്നാണ് അദ്ദേഹം അതിലൂടെ അർത്ഥമാക്കുന്നത് ; നിങ്ങളയാളെ ശത്രുവായി തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടായിരിക്കണം. അവസാനത്തെ കണക്കുകൂട്ടലിൽ നിങ്ങളുടെ ശത്രുക്കൾ പോലും നിങ്ങളുടെ സുഹ്യത്തുക്കളാണ്. അവർ നിങ്ങൾക്ക് വെല്ലുവിളികൾ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. അവർ നിങ്ങൾക്ക് വളരുവാനുള്ള സന്ദർഭങ്ങൾ സ്യഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു."

Soonyathayude Pusthakam- Old edition
Original price was: ₹240.00.₹199.00Current price is: ₹199.00.
"ഒരന്വേഷകന് അകക്കാമ്പ് എന്നത് പ്രധാനപ്പെട്ടതാണ്. അകക്കാമ്പിനെ മനസ്സിലാക്കുക എന്നത് അതായിത്തീരുകയെന്നതാണ്. അറിയുക എന്നതിന് അതീതമായി ഒരു സത്യമില്ല. അറിയുന്നതിലൂടെ നിങ്ങൾ സത്യത്തിലെത്തിച്ചേരും എന്നു പറയുന്നത് തെറ്റാണ്. എന്തെന്നാൽ അറിയുന്നതിൽ നിന്ന് വേറിട്ട് മറ്റൊരു സത്യമില്ല. യഥാർത്ഥത്തിൽ അറിയൽ തന്നെയാണ് സത്യം. നിങ്ങൾ തയാറാണെങ്കിൽ, മണ്ണായിത്തീരാൻ തയാറാണെങ്കിൽ, എങ്കിൽ ഈ വാക്കുകൾ, സോസാൻറെ അതിശക്തങ്ങളായ ഈ വാക്കുകൾ ഇന്നും സജീവങ്ങളാണ്. ഈ വാക്കുകൾ വിത്തുകളാണ്. നിങ്ങൾ അനുവദിക്കുകയാണെങ്കിൽ അവ നിങ്ങളുടെ ഹ്യദയത്തിലേക്ക് പ്രവേശിക്കുകയും അവയിലൂടെ നിങ്ങൾ തീർത്തും വ്യത്യസ്തനായിത്തീരുകയും ചെയ്യും."