Anbodu Rajamanickam
Original price was: ₹380.00.₹305.00Current price is: ₹305.00.
തമിഴ്നാട്ടിലെ മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിൽ അതിസാധാരണമായ കുടുംബത്തിൽ പിറന്ന്, കഷ്ടപ്പാടുകളോടു പടവെട്ടി പഠിച്ച് ഐ എ എസ് നേടിയ പെരിയ മനിതന്റെ കഥ. സാധാരണക്കാരുടെ കണ്ണീരൊപ്പാൻ കളക്ടറാവാൻ ആഗ്രഹിച്ച് ‘മികച്ച ജില്ലാ കളക്ടർ'ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും നേടിയ എം ജി രാജമാണിക്യം ഐ എ എസിന്റെ ജീവിതം, ഇന്നത്തെ യുവതലമുറയ്ക്ക് വലിയൊരു പ്രചോദനവും പാഠപുസ്തകവുമാണ്. പ്രതിസന്ധികളെ അതിജീവിച്ച് വിജയിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. സിവിൽ സർവീസിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്കും പകരം വയ്ക്കാനില്ലാത്ത ഒരു പ്രചോദനഗ്രന്ഥമാണ് 'അൻബോട് രാജമാണിക്യം.

-20%
English Teacher
Original price was: ₹450.00.₹360.00Current price is: ₹360.00.
കുറച്ചു മലയാളം ഉപയോഗിച്ച് കൂടുതൽ ഇംഗ്ളിഷ് പഠിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. മലയാളഭാഷയിലൂടെ വിശദീകരിച്ചുകൊണ്ട് ഇംഗ്ളിഷ് എഴുതാനും സംസാരിക്കാനും സഹായിക്കുന്ന ഒരു പുസ്തകമാണ് ഇംഗ്ളിഷ് ടീച്ചർ. ദീർഘകാലം ഇംഗ്ളിഷ് അധ്യാപകനായിരുന്ന ഗ്രന്ഥകാരൻ എം സി ശ്രീവത്സൻ നിരവധി ഭാഷാഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ആത്മവിശ്വാസത്തോടെ ഇംഗ്ളിഷ് കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്ന പുസ്തകം.

-15%
Meesa
Original price was: ₹399.00.₹340.00Current price is: ₹340.00.
പുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജന്മിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.

Kadhikan: V Sambasivante Arangum Jeevithavum
Original price was: ₹190.00.₹152.00Current price is: ₹152.00.
കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.

Urulikunnathinte Lutheenia
₹99.00
നിഴലായി പിന്തുടരുന്ന അനുഭവങ്ങളെ സക്കറിയ ഓര്‍ത്തെടുക്കുന്നു. കഷ്ടതകളും സന്തോഷവും കാരുണ്യവും പകര്‍ന്ന് തന്റെ ജീവിതത്തെ ഉരുക്കിയെടുത്ത മുന്‍കാലങ്ങളെ അദ്ദേഹം ആദരപൂർവം ഈ കൃതിയില്‍ അനുസ്മരിക്കുന്നു. എഴുതാനിരിക്കുന്ന ആത്മകഥയിലെ ചില അധ്യായങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന പുസ്തകം, ഉരുളികുന്നത്തിന്റെ ലുത്തീനിയ; ചില ജീവിതസ്മരണകൾ.

Udanja Kudathile Vellam
Original price was: ₹350.00.₹280.00Current price is: ₹280.00.
പ്രമുഖ ഇന്ത്യൻ ദളിത് പ്രസാധകനും എഴുത്തുകാരനും കവിയുമായ യോഗേഷ് മൈത്രേയയുടെ ഓർമക്കുറിപ്പുകളാണ് വാട്ടർ ഇൻ എ ബ്രോക്കൺ പോട്ട്. വിവർത്തനം കെ പി ഉണ്ണി.
"മൈത്രേയയുടെ കടുത്ത വേദനയും കുതിച്ചുയരുന്ന കോപവും തിളങ്ങുന്ന സ്നേഹവും വായനക്കാരെ അസ്വസ്ഥമാക്കുകയും അവരിലേക്കു തന്നെ തിരിഞ്ഞു നോക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു."- ഉർവശി ബുടാലിയ.

Keralam Muslim Rashtriyam Rashtriya Islam
Original price was: ₹420.00.₹339.00Current price is: ₹339.00.
കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെയും രാഷ്ട്രീയ ഇസ്ലാമിനെയും സമഗ്രമായി വിലയിരുത്തുന്ന പഠനഗ്രന്ഥം
ചരിത്രത്തെ ശരിയായ നിലയില്‍ വിശകലനം ചെയ്യാനാണ് പി. ജയരാജന് ഈ പുസ്തകത്തില്‍ ശ്രമിക്കുന്നത്. കേരളത്തിലെ മുസ്ലിം ജനസാമാന്യം കടന്നുവന്ന വഴികളിലും ചില ചരിത്രാനുഭവങ്ങളെ അന്വേഷണതൃഷ്ണയോടെ അദ്ദേഹം ഇവിടെ സമീപിക്കുകയാണ്. അതിനായി നിരവധി പഠനങ്ങളും അപഗ്രഥനങ്ങളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ കപടസത്യനിര്‍മ്മിതിയുടെ മറുപുറത്ത് വസ്തുതകളുടെ ശരിയായ പഠനവും അപഗ്രഥനവും ഒരു മതനിരപേക്ഷ രാഷ്ട്രീയപ്രവര്‍ത്തനമാണ്. ആ നിലയില്‍ പ്രോത്സാഹിപ്പിക്കേണ്ട ഒരു നല്ല മുന്‍കൈയാണ് സഖാവ് പി. ജയരാജന്റെ കേരളം ശ്രദ്ധിക്കാന്‍ പോവുന്ന ഈ പുസ്തകം.
-എ. വിജയരാഘവന്
കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രം ആഴത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥങ്ങള്‍ വളരെ കുറവാണ്. സഖാവ് പി. ജയരാജന് ഒരു ചരിത്രഗവേഷകന്റെ കൗതുകത്തോടെ നടത്തുന്ന ഈ അന്വേഷണം കൂടുതലായി വായിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്.
-പാലോളി മുഹമ്മദ്കുട്ടി

-10%
Keralathile America
Original price was: ₹150.00.₹135.00Current price is: ₹135.00.
പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളില്‍ അധിവസിക്കുന്ന ആദിവാസിസമൂഹത്തിന്റെ ദയാരഹിതമായ ജീവിതം അനാവരണംചെയ്യുന്ന ശ്രദ്ധേയമായ പുസ്തകം.

Chiri Puranda Jeevithangal
Original price was: ₹160.00.₹129.00Current price is: ₹129.00.
‘ഞാന്‍ ഒരു തമാശ പറയാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ എങ്ങനെ ചിരിക്കാതിരിക്കാം എന്ന് ആലോചിക്കുന്നവര്‍... വരാന്‍പോകുന്ന തമാശയ്ക്ക് എന്നെ ചിരിപ്പിക്കാനാകുമോ എന്നു സംശയിക്കുന്ന മറ്റുചിലര്‍. ഇതു രണ്ടും അല്ലെങ്കില്‍ ഒരുപാട് ചിരിക്കാം എന്നു കരുതി അമിതപ്രതീക്ഷയുടെ ഭാരത്തില്‍ തൃപ്തിപ്പെടാതെപോകുന്നവര്. അതുകൊണ്ട് പലപ്പോഴും ആമുഖങ്ങളില്ലാതെ തമാശ പറയുവാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍.’
സ്വന്തം ജീവിതാനുഭവങ്ങളില്‍ നര്‍മ്മത്തിന്റെ വെള്ളം ചേര്‍ത്ത് കൊഴുപ്പിച്ച് രമേഷ് പിഷാരടി പറയുന്ന ഈ കഥകള്‍ മുഴുവന്‍ സത്യമല്ല, കള്ളവുമല്ല.

Ente Embassy Kalam
Original price was: ₹600.00.₹480.00Current price is: ₹480.00.
എംബസിയില്‍ കാല്‍വെക്കുമ്പോള്‍ അറിയാമായിരുന്നു, അത് എന്റെ വീടല്ല. എന്നും ഞാന്‍ അവിടെ ഉണ്ടാകില്ല. പക്ഷേ, വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ അതെന്റെ വീടാണെന്നുതന്നെ തോന്നി. അന്ത്യശ്വാസംവരെ ഞാന്‍ അവിടെത്തന്നെ ഉണ്ടാകുമെന്നു തോന്നി. വീടുവിട്ട് ഞാനെവിടെ പോകാനാണ്?
എം. മുകുന്ദന് എന്ന എഴുത്തുകാരനെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഫ്രഞ്ച് എംബസിയിലെ അദ്ദേഹത്തിന്റെ നാലു പതിറ്റാണ്ടുകളുടെ അനുഭവക്കുറിപ്പുകള്‍, എൻ്റെ എംബസിക്കാലം.
വി.കെ.എന്‍., ഒ.വി. വിജയന്, ആനന്ദ്, കാക്കനാടന്, സച്ചിദാനന്ദന്, സേതു, സക്കറിയ, എന്‍.എസ്. മാധവന്, എം.പി. നാരായണപിള്ള, രാജന് കാക്കനാടന്... കേരളത്തേക്കാള്‍ മലയാളസാഹിത്യവും ആധുനികതയും തിരയടിച്ചുയര്‍ന്നിരുന്ന ഡല്‍ഹിക്കാലം. പാരിസ് വിശ്വനാഥന്, അക്കിത്തം നാരായണന്, എ. രാഘവന്, വി.കെ. മാധവന്‍കുട്ടി, എ.കെ.ജി., ഇ.എം.എസ്., വി.കെ. കൃഷ്ണമേനോന്... കലയിലും രാഷ്ട്രീയത്തിലും പത്രപ്രവര്‍ത്തനത്തിലും കേരളം തുടിച്ചുനിന്നിരുന്ന ഡല്‍ഹിക്കാലം. അമൃതാപ്രീതം, മുല്‍ക്ക്രാജ് ആനന്ദ്, വിവാന് സുന്ദരം, ഗീതാ കപൂര്‍, ജെ. സ്വാമിനാഥന്, ജഥിന്‍ദാസ്... പലപല മേഖലകളില്‍ ഇന്ത്യയുടെ പരിച്ഛേദമായിരുന്ന ആ പഴയ ഡല്‍ഹിക്കാലത്തിലൂടെയുള്ള എം. മുകുന്ദന്റെ ഓര്‍മ്മകളുടെ മടക്കയാത്ര. ഒരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കലാസാഹിത്യരാഷ്ട്രീയചരിത്രംകൂടിയായിത്തീരുന്ന ആത്മകഥ.

Jalajanmangal
Original price was: ₹990.00.₹891.00Current price is: ₹891.00.
'വാഷിങ്ടൺ പോസ്റ്റ്' തിരഞ്ഞെടുത്ത 2023-ലെ പത്തു മികച്ച പുസ്തകങ്ങളുടെ പട്ടികയിലും 2024-ലെ വൈക്കിങ് അവാർഡ് ഫോർ ഫിക്ഷൻ ചുരുക്കപ്പട്ടികയിലും ഇടം പിടിച്ച ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ.
1900 മുതൽ 1977 വരെയുള്ള കാലഘട്ടത്തിൽ, ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ പശ്ചാത്തലത്തിൽ മെനഞ്ഞെടുത്ത തിരുവിതാംകൂറിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ മൂന്നു തലമുറകളുടെ കഥയാണ് ദ കവനന്റ് ഓഫ് വാട്ടർ.
തിരുവിതാംകൂറിലെ പറമ്പിൽ കുടുംബത്തിനു മേൽ ജലത്തിന്റെ ശാപം പതിച്ചിരിക്കുന്നു. ഈ വലിയ കുടുംബത്തിലെ സന്തതിപരമ്പരകളിലൊരാൾ അതിനു കാരണം തേടി സഞ്ചരിക്കുകയാണ്. ദ കവനന്റ് ഓഫ് വാട്ടർ ജലജന്മങ്ങളുടെയും തലമുറകളുടെയും ഇതിഹാസമാണ്; പോയ നൂറ്റാണ്ടിലെ കേരളത്തിന്റെയും. എ വി ഹരിശങ്കറിന്റെ മികച്ച വിവർത്തനം.

Kattoor Kadavu
Original price was: ₹450.00.₹383.00Current price is: ₹383.00.
2024-ലെ വയലാർ അവാർഡ് നേടിയ പുസ്തകം. കേരളത്തിന്റെ രാഷ്ട്രീയ മനസ്സിന്റെ ആഖ്യാനമാണ് 'കാട്ടൂര്‍കടവ്' എന്ന നോവലെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി.
മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നോവലുകളുടെ ശ്രേണിയിലാണ് അശോകൻ ചരുവിലിന്റെ കാട്ടൂർകടവ്. ഈ കൃതി നമ്മുടെ സത്യാനന്തരകാല ലോകത്തെ ഏറ്റവും സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്നുണ്ട്. മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമായുണ്ട്.

Kerala Charithram: Onnam Bhagam
Original price was: ₹250.00.₹200.00Current price is: ₹200.00.
മാറിവന്ന സങ്കല്പങ്ങളും രീതിശാസ്ത്രവും അതോടൊപ്പം കിട്ടാവുന്നിടത്തോളം തെളിവുകളും ആധാരമാക്കി കേരളചരിത്രം പുനരാഖ്യാനം ചെയ്യാനുള്ള പരിശ്രമത്തിന്റെ ഫലമാണ് ഈ പുസ്തകം. ചരിത്രാതീതകാലം മുതൽ വിദേശീയാഗമനം വരെ കേരളീയസമൂഹം കടന്നുപോന്ന ദശാസന്ധികളുടെ പരിവർത്തനപ്രക്രിയയാണ് ഇതിലെ ചർച്ചാവിഷയം. ചരിത്രത്തെ ഇളക്കമറ്റ ചില അവസ്ഥകളായി കാണുന്നതിനു പകരം ചലനാത്മകമായ ഒരു പ്രക്രിയയായി ഉൾക്കൊള്ളാനും വിശദീകരിക്കാനുമാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്.

-28%
-28%
Kazhcha
Original price was: ₹40.00.₹29.00Current price is: ₹29.00.
കാഴ്ച, കീർത്തന ശശിയുടെ കവിതകളുടെ സമാഹാരം.
-42%
-42%
Olicamera
Original price was: ₹50.00.₹29.00Current price is: ₹29.00.
ഒളിക്യാമറ- ശരണ്യ ഒ പി യുടെ കവിതകൾ.