-10%
Chirapurathana Bandhangal
Original price was: ₹140.00.₹126.00Current price is: ₹126.00.
ഭാരതവും റഷ്യയും, പ്രാചീന കേരളവും ഗ്രീക്ക്-റോമൻ ബന്ധങ്ങളും, ഭാരതവും ചൈനയും, കേരളവും അറബിനാടുകളും, ഭാരത-ശ്രീലങ്കാബന്ധങ്ങൾ തുടങ്ങി മുഹമ്മദ് തുഗ്ല ഭരണം, ഇബ്നു ഖൽദൂണിന്റെ ചരിത്രദർശനം വരെ പഠനവിഷയമാക്കുന്ന ശ്രദ്ധേയങ്ങളായ ചരിത്രാന്വേഷണങ്ങൾ.

-20%
Bhayankaramudi
Original price was: ₹220.00.₹177.00Current price is: ₹177.00.
കാലനോവുകൾ നിറഞ്ഞ ജീവിതാവസ്ഥകളുടെ വന്യമായൊരിടം ഭയങ്കരാമുടി പങ്കുവയ്ക്കുന്നുണ്ട്. ശിരസ്സുകൾക്കു മീതെ ഉയർന്നുകാണുന്ന കൊടിയടയാളംപോലെ ഭയങ്കരാമുടി നമ്മുടെ തൃഷ്ണകൾക്കുനേരെ കയർക്കുകയും വിഷം ചീറ്റുകയും ചെയ്യുന്നു. മലയാളനോവൽ ചരിത്രത്തിന്റെ വ്യവസ്ഥാപിതനിർവചനങ്ങളെ അട്ടിമറിക്കുന്ന നോവൽ.

Pulinkunninte Desacharithram
Original price was: ₹320.00.₹257.00Current price is: ₹257.00.
പമ്പയും മണിമലയാറും വേമ്പനാട്ടുകായലില്‍ നിക്ഷേപിച്ച എക്കല്‍മണ്ണില്‍നിന്നും ഉയര്‍ന്നുവന്ന കുട്ടനാടിന്‍റെ ഹൃദയഭൂമിയാണ് പുളിങ്കുന്ന്. മദ്ധ്യകാലഘട്ടത്തിലെ തെക്കുംകൂര്‍, വടക്കുംകൂര്‍, ചെമ്പകശ്ശേരി നാട്ടുരാജാക്കന്മാര്‍ മാറിമാറി ആധിപത്യം സ്ഥാപിച്ചപ്പോഴൊക്കെയും പുളിങ്കുന്നിന്‍റെ ദേശഭരണം കയ്യാളിയിരുന്നത് ഓരോ റാണിമാരായിരുന്നു.
പഴയ പുളിങ്കുന്നുദേശം തെക്കേക്കര, മങ്കൊമ്പ്, ചതുര്‍ത്ഥ്യാകരി, കുന്നുമ്മ, കണ്ണാടി, പുളിങ്കുന്ന് എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതായിരുന്നു. വിവിധ ജനസമൂഹങ്ങളുടെ കുടിയേറ്റങ്ങള്‍, കാര്‍ഷിക വ്യവസ്ഥ, വാണിജ്യം, ജനജീവിതം, ഭരണവര്‍ഗ്ഗങ്ങള്‍ തുടങ്ങി ഭൂതകാലത്തിലേക്കുള്ള സമഗ്രവും സൂക്ഷ്മവുമായ ഒരു എത്തിനോട്ടമാണ് ഈ കൃതി.

-15%
Thonnoottimoonnu
Original price was: ₹510.00.₹435.00Current price is: ₹435.00.
ചരിത്രത്തിന്‍റെ പ്രാക്തനമായ അടയാളപ്പെടുത്തലുകളും മനുഷ്യാവസ്ഥയുടെ ദാരുണമായ ഓര്‍മ്മപ്പെടുത്തലുകളുംകൊണ്ട് ശക്തമായ നോവല്‍. വിക്ടര്‍ ഹ്യൂഗോ എഴുതിയ അവസാന നോവല്‍. വിവർത്തനം നിർവഹിച്ചത് ഇടപ്പള്ളി കരുണാകരമേനോൻ.

Prameha Yoga
Original price was: ₹120.00.₹108.00Current price is: ₹108.00.
പ്രമേഹരോഗത്തിന്‍റെ വിവിധ വിഭാഗങ്ങള്‍, പ്രമേഹം സൃഷ്ടിക്കുന്ന വിവിധങ്ങളായ ശാരീരിക വൈകല്യങ്ങള്‍, ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍, പ്രമേഹരോഗത്തിന് ഉതകുന്ന യോഗാസനങ്ങള്‍ തുടങ്ങി പ്രമേഹരോഗചികിത്സയില്‍ യോഗയെ ഉപയോഗപ്പെടുത്തുന്ന വിവിധ രീതികളെ ആധികാരികമായി വിശദീകരിക്കുന്ന പുസ്തകം.

-16%
Kathakali Charithram
Original price was: ₹660.00.₹559.00Current price is: ₹559.00.
കേരള കലാരംഗത്തെ അഭിമാനമായ കഥകളിയുടെ നാല് നൂറ്റാണ്ട് വ്യാപിച്ചു നിൽക്കുന്ന സമ്പൂർണ രംഗവേദി ചരിത്രമാണ് ഈ ഗ്രന്ഥം. രാമനാട്ടത്തിലാരംഭിച്ച് നിരവധി സമ്പ്രദായഭേദങ്ങളിലൂടെ വളർന്നു വികസിച്ച കഥകളിയുടെ പരിണാമചരിത്രപാഠങ്ങൾ തെളിവുകളുടെ പിൻബലത്തോടെ വസ്തുനിഷ്‌ഠമായി ഇതിൽ വിശദമാക്കുന്നു. കഥകളിക്കായി ജീവിതം സമർപ്പിച്ച പ്രതിഭാശാലികളുടെ അമൃതരേഖകൂടിയാണ് ഈ പുസ്‌തകം.

Swarnanagaram Thedi
Original price was: ₹210.00.₹169.00Current price is: ₹169.00.
സ്പാനിഷ്- പോര്‍ച്ചുഗീസ് പര്യവേക്ഷണങ്ങള്‍ കൊടുമ്പിരിക്കൊണ്ട കാലം. സ്വര്‍ണ്ണനഗരമായ എല്‍ ഡോറഡോ തേടി ഒരു സ്പാനിഷ് സംഘവും പര്യവേക്ഷണത്തിനു പുറപ്പെട്ടു. സാഹസികതയും ദുരൂഹതയും ആകാംക്ഷയും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ആ യാത്രയ്ക്കിടയില്‍ ഒരിടത്ത്, സ്ത്രീകള്‍ തങ്ങള്‍ക്കെതിരേ പോര്‍മുഖത്ത് അണിനിരന്നതുകണ്ട സ്പാനിഷ് സംഘം ആശ്ചര്യഭരിതരായി. ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ആമസോണ്‍ പോരാളികളോ ഇവര്‍ എന്ന് സ്പാനിഷുകാര്‍ അദ്ഭുതംകൂറി. അങ്ങനെ, തങ്ങള്‍ മാസങ്ങളായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മഹാനദിക്ക് അവര്‍ പേരിട്ടു: ആമസോണ്‍.
ലാറ്റിനമേരിക്കയുടെ ചരിത്രം തിരുത്തിക്കുറിച്ച പര്യവേക്ഷണത്തിന്റെ കഥ.

Swathanthryam Mohicha Samarasenani
Original price was: ₹140.00.₹126.00Current price is: ₹126.00.
സ്വന്തം രാജ്യത്തിനു വിദേശ ഭരണാധികാരികളിൽനിന്നു മോചനം നേടി ജനകീയഭരണം കൈവരുവാൻ മാതൃകാപരമായി ജീവന്മരണപോരാട്ടം നടത്തിയ ഒരു രാഷ്ട്രീയ നേതാവായിരുന്നു മൊയാരത്ത് ശങ്കരൻ. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിൽ ഒരാളായ മൊയാരത്ത് ശങ്കരന്‍റെ ജീവിതകഥ. സ്വന്തം രാജ്യത്തിന്‍റെ യശസ്സിനെയും സ്വാതന്ത്യ്രത്തിന്‍റെ മൂല്യത്തെയും തിരിച്ചറിയാൻ കുട്ടികൾക്കും മുതിർന്നവർക്കും ഈ കൃതി പ്രചോദനമേകുന്നു.

Chuttezhuthukal
Original price was: ₹270.00.₹217.00Current price is: ₹217.00.
നിഘണ്ടു, കവിത, കഥ, പൈതൃകം, ഫോക്‌ലോർ, സിനിമ, നാടകം തുടങ്ങിയ വിവിധ വിഷയങ്ങളെ മുൻനിർത്തിയെഴുതിയ പന്ത്രണ്ട് ലേഖനങ്ങളും സംസ്കാരനിരൂപകനായ ഡോ. വി.സി. ഹാരിസുമായി നടത്തിയ രണ്ട് അഭിമുഖങ്ങളും ഉള്ളടങ്ങുന്നതാണ് ഈ സമാഹാരം. വിഷയങ്ങൾ പലതാണെങ്കിലും സംസ്‌കാരപഠനത്തിന്‍റെ രീതിശാസ്ത്രമാണ് പൊതുവെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ, ഈ പഠനങ്ങൾ അന്തർവൈജ്ഞാനികമായി പ്രകാശം പരത്തുന്നു.

Kando? Padicho? Kandupadicho? Kandupidicho?
₹100.00
പുതുതലമുറയിലെ പ്രഗല്‌ഭരായ വിദ്യാർത്ഥികളിൽ ക്രിയാത്മകതയും നൂതനത്വവും വളർത്തിയെടുക്കാൻ നടത്തുന്ന ഒരു എളിയ ശ്രമത്തിന്‍റെ ഭാഗമാണ് ഈ ലഘുപുസ്‌തകം. ശാസ്ത്രസാങ്കേതികമേഖലയിൽ അഭൂതപൂർവമായ കുതിച്ചുചാട്ടത്തിനും വിപ്ലവകരമായ മുന്നേറ്റത്തിനും കാരണമായ കണ്ടുപിടുത്തങ്ങൾ വിശദീകരിച്ചുകൊണ്ട് അതിന്റെ വെളിച്ചത്തിലാണ് കുട്ടികളിൽ ജിജ്ഞാസ വളർത്താനും കണ്ടുപിടുത്തങ്ങളിലേക്കു നയിക്കാൻ അവരെ പ്രാപ്‌തരാക്കാനും ഉതകുന്ന തരത്തിൽ ഇതിലെ പ്രതിപാദ്യം ക്രമീകരിച്ചിരിക്കുന്നത്.

Hariyum Portarum
Original price was: ₹180.00.₹145.00Current price is: ₹145.00.
വികൃതികളായ ഹാരിയുടെയും പോര്‍ട്ടറിന്റെയും രസകരമായ കഥ. കുട്ടികള്‍ക്ക് ആനന്ദവും ആവേശവും ഒപ്പം അറിവും പകരുന്ന രചന.

Thaathri Smarthavicharam: Sampoorna Rekhakalum Padanangalum
Original price was: ₹650.00.₹549.00Current price is: ₹549.00.
1905-ൽ പഴയ കൊച്ചിരാജ്യത്തു നടന്ന അതിപ്രശസ്തമായ സ്മാർത്തവിചാരത്തിന്റെ മുഴുവൻ ഔദ്യോഗിക രേഖകളും ആദ്യമായി പുസ്തകരൂപത്തിൽ. ആറു നൂറ്റാണ്ടെങ്കിലും നിലനിന്ന സ്മാർത്ത വിചാരം എന്ന സംവിധാനത്തിന്റെ, കണ്ടുകിട്ടിയിട്ടുള്ള ഒരേയൊരു നടപടിരേഖയാണിത്. ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരിസ്ത്രീകളെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു സ്മാർത്തവിചാരം.
കുന്നംകുളത്തിനടുത്തു ചെമ്മന്തട്ടയിലുള്ള കുറിയേടത്ത് ഇല്ലത്ത് താത്രി എന്ന ഇരുപത്തിമൂന്നുകാരിയെയും അവരുടെ അറുപത്തിയാറു ജാരന്മാരെയുമാണ് 1905-ൽ ഭ്രഷ്ടരാക്കിയത്. കൊച്ചി സർക്കാരിന്റെ സഹായത്തോടെ നമ്പൂതിരിസമുദായ മുഖ്യർ നടത്തിയ ആ വിചാരണ നാലു സ്ഥലങ്ങളിലായി ആറു മാസമെടുത്താണ് പൂർത്തിയാക്കിയത്. താത്രീവിചാരത്തോടു ബന്ധപ്പെട്ടുണ്ടായ എണ്ണമറ്റ സാഹിത്യകൃതികളെയും കലാസൃഷ്ടികളെയും ഈ രേഖകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നുമുണ്ട് ഇതിന്റെ സമ്പാദകനായ ചെറായി രാമദാസ്. സ്മാർത്തവിചാരത്തെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന ധാരണകളെ വിചാരണകൾക്കും പുനഃപരിശോധനകൾക്കും വിധേയമാക്കുന്ന കൃതിയാണ് താത്രീസ്മാർത്തവിചാരം.

-17%
Ini Eluppathil Tarot Padikkam
Original price was: ₹300.00.₹250.00Current price is: ₹250.00.
ടാരോ വായന പഠിക്കാൻ തുടങ്ങുന്നവർക്കുള്ള ഒരു സമ്പൂർണ വഴികാട്ടിയാണ് പ്രദീപ് ഹരിഹരൻ എഴുതിയ 'ഇനി എളുപ്പത്തിൽ ടാരോ പഠിക്കാം'.
ടാരോ പഠിക്കുക എന്നാൽ നമ്മെ ആഴത്തിൽ മനസ്സിലാക്കുക എന്നു തന്നെയാണ് അർത്ഥം. ജീവിതത്തിൽ വഴിമുട്ടി പോകുമ്പോൾ പകച്ചുനിൽക്കുന്നവരുടെ ചോദ്യങ്ങൾക്ക് മനഃശാസ്ത്രപരമായും ആത്മീയമായുമുള്ള ഉത്തരം നൽകുവാൻ ടാരോ കാർഡുകൾക്ക് കഴിയും.
ടാരോയ്ക്കൊപ്പമുള്ള ഈ യാത്ര ആരംഭിക്കാൻ താങ്കൾ തീരുമാനിച്ചെങ്കിൽ അതു യാദൃച്ഛികമല്ല. താങ്കളുടെ ജീവിതത്തിന്റെ പുതിയൊരധ്യായം തുറക്കുകയാണിവിടെ.

Ooralikkudi
Original price was: ₹150.00.₹135.00Current price is: ₹135.00.
കാടിന്‍റെ പൊന്നോമനകളാണ് ഊരാളിമാര്‍. പെറ്റമ്മയായ കാടുവിട്ട്, മറ്റൊരു ലോകം അവര്‍ക്കിന്നും അന്യമാണ്. ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവരുടെ ഇടയിലുണ്ട്. ഒപ്പം അന്ധവിശ്വാസങ്ങളും. പുറംലോകത്തിന് ഈ മണ്ണിന്‍റെ മക്കളുടെ കഥയറിയില്ല. അവരുടെ ഇത്തിരിവട്ടത്തിലുള്ള ആശാഭിലാഷങ്ങളുടെ കഥയറിയില്ല. വിചിത്രമായ ആചാരരീതികളിലൂടെ തെന്നിനീങ്ങുന്ന ഊരാളിമാരുടെ ജീവിതമാണ് നാരായന്‍ ഇവിടെ അനാവൃതം ചെയ്യുന്നത്. മനസ്സില്‍ നേര്‍ത്ത നൊമ്പരങ്ങളുണര്‍ത്തുന്ന ശ്രദ്ധേയമായ നോവല്‍.

-11%
Kathantharam
Original price was: ₹140.00.₹125.00Current price is: ₹125.00.
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ മുതൽ വി പി ശിവകുമാർ വരെയുള്ള 48 കഥാകൃത്തുക്കളുടെ കഥകളിലൂടെയുള്ള തീക്ഷ്ണമായ അനുഭവനിരീക്ഷണങ്ങൾ.

Vennakkal Thalika
Original price was: ₹300.00.₹240.00Current price is: ₹240.00.
ചെറുപ്പത്തിലെ വിധവയായ വന്ദന ഭട്ടാചാര്യ എന്ന പെൺകുട്ടിയുടെ ശ്രമകരമായ അതിജീവനത്തിന്റെ കഥയാണ് വെണ്ണക്കൽ തളിക. സമകാലിക ബംഗാളി സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയായ ബാണി ബസുവിന്റെ ആദ്യകാലരചനകളിൽ ഒന്ന്. ഈ നോവലിനെ ആസ്‌പദമാക്കി അപർണസെൻ ഇതേ പേരിൽ സംവിധാനം ചെയ്ത സിനിമയ്ക്ക് ദേശീയപുരസ്‌കാരം ലഭിച്ചു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളോട് സമൂഹം പുലർത്തുന്ന നിലപാടും കാഴ്ചപ്പാടുമാണ് നോവലിലൂടെ എഴുത്തുകാരി ആവിഷ്‌കരിക്കുന്നത്. ബംഗാളിയിൽനിന്നും നേരിട്ടു പരിഭാഷ നിർവഹിച്ചത് സുനിൽ ഞാളിയത്ത്.

Njan Kanda Arabia
Original price was: ₹140.00.₹119.00Current price is: ₹119.00.
നമ്മുടെ സഞ്ചാരസാഹിത്യകാരന്മാരില്‍ പ്രധാനിയായ എസ്.കെ. പൊറ്റെക്കാട്ട് അടക്കമുള്ളവര്‍ എത്തിപ്പെട്ടിട്ടില്ലാത്ത ഭൂപ്രദേശമാണ് സൗദി അറേബിയ. ഹജ്ജ് തീര്‍ത്ഥാടനത്തിനു പോയവര്‍ എഴുതിയ ഗ്രന്ഥങ്ങളിലൂടെയാണ് ആ മരുഭൂദേശത്തിന്റെ ചൂടും ചൂരും അല്‍പ്പമെങ്കിലും മലയാളത്തില്‍ വന്നെത്തിയത്. ആ കൂട്ടത്തില്‍ പ്രശസ്തമാണ് സി.എച്ച്. മുഹമ്മദ് കോയയുടെ ‘എന്റെ ഹജ്ജ് യാത്ര.’
ഒരുപക്ഷേ, പി. മൊയ്തുഹാജിയുടെ ഹജ്ജ് യാത്രാവിവരണമായ ‘ഞാന്‍ കണ്ട അറേബിയ’യാവാം ആ നാടിനെപ്പറ്റിയുള്ള മലയാളത്തിലെ ആദ്യത്തെ സഞ്ചാരകൃതി. ഇന്ത്യ സ്വതന്ത്രമാവുന്നതിനു മുമ്പാണ് ഈ യാത്ര. അക്കാലത്തെ കപ്പല്‍യാത്രയും വിമാനസഞ്ചാരവും അറേബിയയിലെ വിശേഷങ്ങളുമെല്ലാം വർ ണിക്കുന്ന ഈ പുസ്തകം മുക്കാല്‍ നൂറ്റാണ്ടു മുമ്പുള്ള അറേബിയയുടെ ഒരു ലഘുചിത്രം ആവിഷ്‌കരിക്കുന്നു. ഇന്നത്തെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് അതു വായിക്കുന്നത് രസകരമായ ഒരു അനുഭവവമാണ്. - എം.എന്‍. കാരശ്ശേരി
മലയാളത്തിലെ ആദ്യത്തെ ഹജ്ജ് യാത്രാഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെടുന്ന യാത്രാവിവരണത്തിന്റെ പുതിയ പതിപ്പ്.