-10%
Indian Vanya Mrugangal
Original price was: ₹460.00.₹414.00Current price is: ₹414.00.
വന്യമൃഗങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും പഠന സർവേകൾക്കായോ വനപരിപാലനജോലിക്കുവേണ്ടിയോ കാടുകളിൽ സേവനമനുഷ്ഠിക്കുന്നവർക്കും വനംവകുപ്പിൽ വിവിധ തസ്തികകളിലേക്കുള്ള മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു അമൂല്യ റഫറൻസ് പുസ്തകം. അണ്ണാൻ മുതൽ ആന വരെയുള്ള നൂറിൽപ്പരം ഇന്ത്യൻ വന്യ സസ്തനികളെ അടുത്തറിയാം, അവയുടെ ശാരീരികമായ പ്രത്യേകതകൾ, സ്വഭാവവിശേഷങ്ങൾ , ഇരപിടിക്കൽ രീതികൾ എന്നിവ മനസ്സിലാക്കാം. ശാസ്ത്രനാമങ്ങൾ, പ്രാദേശികമായ വിളിപ്പേരുകൾ, അവയുടെ ഉപവിഭാഗങ്ങൾ, കാണപ്പെടുന്ന മറ്റുരാജ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ പഠിക്കാം.

-20%
Dancing Frogs
Original price was: ₹180.00.₹144.00Current price is: ₹144.00.
"പിലഗിരിയൻ തവളകളിൽ ശാസ്ത്രജ്ഞന്മാർ വേർതിരിച്ചറിഞ്ഞ എല്ലാ തവളകൾക്കും ഈ പ്രത്യേകതയുണ്ടായിരുന്നു. ചലനത്തിലെ താളക്രമം! അന്ന് അറിയപ്പെട്ട പതിന്നാലിനം തവളകളെ ശാസ്ത്രജ്ഞന്മാർ ഡാൻസിംഗ് ഫ്രോഗ്സ് എന്നാണ് വിളിച്ചത്. ഇപ്പോൾ ഇരുപത്തെട്ടിനം ഡാൻസിംഗ് ഫ്രോഗുകളെ കാണാം. പലതും പിന്നീട് കണ്ടെത്തിയവയാണ്.'' അധ്യാപകൻ ഗവേഷണത്തിന്റെ വളർച്ചയെ സൂചിപ്പിച്ചു.
കുട്ടികൾക്ക് അറിവിന്റെ പുതിയ പാഠങ്ങൾ തുറന്നു നൽകുന്ന കൃതി.

-11%
Ezham Kerala Charithra Conference Prabanthangal
Original price was: ₹1,000.00.₹899.00Current price is: ₹899.00.
തളിപ്പറമ്പ് സർ സയ്യദ് കോളജിൽ നടന്ന ഏഴാമത് കേരളചരിത്രകോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങളുടെ ബൃഹദ് സമാഹാരം.

Indiaye Kandethuka
Original price was: ₹120.00.₹108.00Current price is: ₹108.00.
ഇന്ത്യയെ കണ്ടെത്തുക: സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ
വിജ്ഞാനദാഹത്തിൽ അവസാനം വരെ ജീവിക്കുകയും താൻ ആർജ്ജിച്ച വിജ്ഞാനം വാക്കുകളിലൂടെയും എഴുത്തിലൂടെയും സ്വജീവിതസാക്ഷ്യത്തിലൂടെയും മനുഷ്യർക്കു പകർന്നു നൽകുകയും ചെയ്ത അതുല്യ പ്രതിഭയാണ് ഡോ. സുകുമാർ അഴീക്കോട്. അഴീക്കോട് നടത്തിയിട്ടുള്ള എല്ലാ പ്രഭാഷണങ്ങളും വൈജ്ഞാനികതയുടെ ആക്കം കൊണ്ടാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അതിൽ നിന്നു തെരഞ്ഞെടുത്ത അഞ്ചു പ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം : ഫാ ജിൽസൺ ജോൺ.

Nannangadi: Mahasilasmarakangalude Katha
Original price was: ₹140.00.₹126.00Current price is: ₹126.00.
''കൗതുകകഥകൾ വേറെ, അറിവു വേറെ. രണ്ടും കൂട്ടിക്കുഴയ്ക്കാതെ, അറിവു വികൃതമാക്കാതെ, തെറ്റിദ്ധാരണ ഉണ്ടാക്കാതെ എന്നാൽ കുട്ടികളിൽ അറിവുനേടാനുള്ള താൽപര്യം ഉണർത്തിക്കൊണ്ട് എങ്ങനെ ചരിത്രം പഠിപ്പിക്കാം എന്നു കാണിച്ചുതരുന്ന ഒന്നാന്തരം പുസ്‌തകമാണ് 'നന്നങ്ങാടി: മഹാശിലാസ്‌മാരകങ്ങളുടെ കഥ'. കുട്ടികൾക്കും അധ്യാപകർക്കും വലിയ സഹായകമായിരിക്കും ഈ പുസ്‌തകം." -രാജൻ ഗുരുക്കൾ

Telangana Samaram
Original price was: ₹270.00.₹216.00Current price is: ₹216.00.
തെലങ്കാനയിലെ കർഷകസമരത്തിന്റെ ചരിത്രം. ജന്മിത്വത്തിനും മുതലാളിത്തത്തിനുമെതിരായ സായുധവിപ്ളവത്തിന്റെ നഖചിത്രം വിപ്ളവനായകനായ പി സുന്ദരയ്യയുടെ വാക്കുകളിൽ.

Porulazham
Original price was: ₹900.00.₹810.00Current price is: ₹810.00.
പൊരുളാഴം - നാരായണഗുരുവിന്റെ കൃതികളിലേക്ക് നിത്യ ചൈതന്യയതിയുടെ ധ്യാനതീർത്ഥാടനം. മുനി നാരായണപ്രസാദാണ് എഡിറ്റർ.
നാരായണഗുരു ഓരോ കൃതിയും അതിലെ ഓരോ ശ്ലോകവും എഴുതിയത് ധ്യാനപൂർവകമായ ഒരു അന്തർദൃഷ്ടിയോടുകൂടിയാണ്. ഗുരു നിത്യയാകട്ടെ തന്റെ മുമ്പിൽ വന്നിരിക്കുന്ന മനുഷ്യൻ നേരിടുന്ന മാനസികപ്രശ്നത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെന്നിട്ട്, അതിനുള്ള ആധ്യാത്മിക പരിഹാരമായി ഗുരുവിന്റെ ഓരോ ശ്ലോകത്തിന്റെയും ധ്യാനാത്മകമായ അന്തർഹൃദയത്തെ ഒരുക്കിക്കാണിക്കുകയാണ് തന്റെ വ്യാഖ്യാനങ്ങളിൽ ചെയ്യുന്നത്. ആത്മോപദേശകശതകത്തിന്റെ കാര്യത്തിൽ ഇത് എടുത്തുകാണുക തന്നെ ചെയ്യാം. ആദ്ധ്യാത്മികതയുടെ പ്രയോജനത്തിന്റെ മറ്റൊരു മുഖമാണ് നാമിവിടെ കാണുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആദ്ധ്യാത്മികതയുടെ മനഃശാസ്ത്രപരമായ പ്രയോജനമാണ് ഗുരു നിത്യയുടെ രചനകളിൽ കാണാവുന്നത്.
പൊരുളാഴത്തിലെ കൃതികളും വ്യാഖ്യാനങ്ങളും - വിനായകാഷ്ടകം, സുബ്രഹ്മണ്യകീർത്തനം, ജനനീനവരത്നമഞ്ജരി, അറിവ്, ദൈവദശകം, ആത്മോപദേശശതകം: നൂറു ധ്യാനങ്ങൾ, ലാവണ്യാനുഭവവും സൗന്ദര്യാനുഭൂതിയും

Kinavarambathe Ganasala
Original price was: ₹300.00.₹269.00Current price is: ₹269.00.
ഹിന്ദുസ്ഥാനി സംഗീതത്തിലെ മാന്ത്രികന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശർമ, ഇന്ത്യാവിഭജനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍കാരനായി പിന്നെ അതിര്‍ത്തികള്‍ ഭേദിച്ച് ഷഹനായ് കച്ചേരി നടത്തി മതേതരത്വത്തിന്റെ കുറുങ്കുഴലൂതിയ ബിസ്മില്ലാഖാന്‍, തബലയുടെ അനന്തസാധ്യതകള്‍ കണ്ടെത്തി പരീക്ഷണങ്ങളിലൂടെ സകല ഋതുക്കളേയും അനുഭവിപ്പിച്ച സാക്കിര്‍ ഹുസൈന്‍, നമ്മെ സ്വപ്‌നജീവികളാക്കുന്ന സംഗീതത്തിന്റെ ഒഴുക്കിലേക്ക് തള്ളിവിടുന്ന സ്‌ത്രൈണവും പൗരുഷവുമായ ശബ്ദത്തിനുടമയായ എരഞ്ഞോളി മൂസ, ഇശലുകളും മാപ്പിളപ്പാട്ടുസാഹിത്യവും നവോത്ഥാനസങ്കല്‍പങ്ങളോടിണക്കിയ മോയിന്‍കുട്ടി വൈദ്യര്‍, സംഗീതത്തിലെ ഇതിഹാസസാന്നിധ്യമായ ലതാ മങ്കേഷ്‌കര്‍, തന്റെ പാട്ടുകള്‍ തന്നെ ഉയിരാക്കി മാറ്റിയ നഞ്ചിയമ്മ തുടങ്ങിയവർ ഈ ഗ്രന്ഥത്തെ മികവുറ്റതാക്കുന്നു.
ചലച്ചിത്ര പിന്നണിഗാന ചരിത്രത്തിലെ വജ്രവർഷങ്ങൾക്കു നൽകുന്ന ഉപഹാരപുസ്തകം.

Kamra Nakshatra Kanyakal
Original price was: ₹250.00.₹200.00Current price is: ₹200.00.
സദാ നാദാത്മകമായ മലയാളിയുടെ സംഗീതജീവിതത്തിലേക്കുള്ള ജാലകം തുറക്കുന്ന പുസ്തകം. പാട്ടിന്റെ ഭാവോജ്ജ്വല നിമിഷങ്ങളിലെ സജീവതയും സമ്മോഹനതയും തിരഞ്ഞു പോകവേ, അവയുടെ ഗംഭീരമായ ഹിമശിഖരങ്ങളിൽ നിലകൊണ്ട കാലാതിവർത്തനങ്ങളെ കാണിച്ചുതരികയാണിവിടെ. ആലാപനത്തിന്റെ വ്യത്യസ്തസ്ഥായികളെ സൗന്ദര്യാഭിരാമമാക്കിയ കെ പി ഉദയഭാനു, പി ജയചന്ദ്രൻ, വാണി ജയറാം, കെ എസ് ചിത്ര, ജി വേണുഗോപാൽ, സുഗമസംഗീതത്തിന്റെ അതിശയസുഭഗതകളെ പ്രയുക്തമാക്കിയ സംഗീതസംവിധായകർ കെ രാഘവൻ, എം ബി ശ്രീനിവാസൻ, ബോംബെ രവി, ജോൺസൺ, കീരവാണി, മോഹൻ സിത്താര, എം ജയചന്ദ്രൻ, പാട്ടിൽ സുസ്വരങ്ങളുടെ സർഗലയതാളങ്ങൾ പങ്കിട്ട പി ഭാസ്കരൻ, ഒ എൻ വി, കാവാലം, ശ്രീകുമാരൻ തമ്പി, ബിച്ചു തിരുമല... അങ്ങനെ മനസ്സുകളിൽ അനന്തമായ സംഗീതത്തിന്റെ മധുരോദാര ശ്രുതികൾ ഇഴപാകുന്ന പുസ്തകം.

-15%
Chundeli
Original price was: ₹300.00.₹255.00Current price is: ₹255.00.
വിലാസിനിയുടെ ഇതര നോവലുകളെ അപേക്ഷിച്ച് വലുപ്പംകൊണ്ട് താരതമ്യേന ചെറുതെങ്കിലും പ്രമേയം കൊണ്ട് അവയോടെല്ലാം തുലനം ചെയ്യാവുന്ന കൃതിയാണ് ചുണ്ടെലി. സ്‌നേഹിതന്റെ മരണത്തിനുത്തരവാദി താനാണെന്ന ധാരണയില്‍ നിന്നുരുത്തിരിയുന്ന പുകമണ്ഡലത്തില്‍ വീര്‍പ്പുമുട്ടിയ ശശി എന്ന ചെറുപ്പക്കാരന്റെ വിചാരവികാരങ്ങളാണ് ചുണ്ടെലിയില്‍ പ്രതിപാദിക്കുന്നത്.

Yathrayude Sangeetham: Paschathya Rajyangal
Original price was: ₹370.00.₹299.00Current price is: ₹299.00.
വിഖ്യാത ഗായകനായ ജെ എം രാജുവിന്റെ സംഗീതയാത്രകള്‍. ഗായകസംഘത്തെയും കൊണ്ട് ലോകം ചുറ്റുമ്പോള്‍ ആ രാജ്യത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും തൊട്ടറിയുകയാണ് ജെ എം രാജു. അമേരിക്ക, കാനഡ, ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ്, ബെല്‍ജിയം, ബ്രിട്ടണ്‍, സ്‌കോട്ട്‌ലാന്റ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലൂടെ ജെ എം രാജു നടത്തിയ സംഗീതയാത്രകളാണീ പുസ്തകത്തില്‍. ദേശാനുഭവങ്ങളും സംഗീതാനുഭവങ്ങളും ഇടകലരുന്ന അപൂര്‍വ രചന.

Dudiya
Original price was: ₹230.00.₹184.00Current price is: ₹184.00.
തെരഞ്ഞെടുപ്പു ചുമതലയുമായി ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് മേഖലയില്‍ എത്തപ്പെടുന്ന ഒരാള്‍ ദുഡിയ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ ആദിവാസി ജീവിതത്തെയും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളെയും മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ചെന്നുപെടുന്ന സമസ്യകളാണ് ഈ നോവലില്‍ ചിത്രീകരിക്കുന്നത്. വിശ്വാസ് പാട്ടീലിന്റെ മികച്ച കൃതികളിലൊന്നായ ദുഡിയയുടെ മലയാള പരിഭാഷ.

Aranyak
Original price was: ₹400.00.₹320.00Current price is: ₹320.00.
ലോക സാഹിത്യത്തിനുള്ള ഇന്ത്യന്‍ സംഭാവനയാണ് ആരണ്യക്. പടിഞ്ഞാറന്‍ ബീഹാറിലെ പൂര്‍ണ്ണിയ, ഭഗല്‍പ്പൂര്‍ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖലയിലൊരിടത്ത് തൊഴില്‍ ചെയ്യാനെത്തിയ സത്യചരണ്‍ എന്ന കല്‍ക്കത്തക്കാരന്‍ ബംഗാളി യുവാവിന്റെ അനുഭവങ്ങളും ഭ്രമകല്പനകളും ആലേഖനം ചെയ്യപ്പെട്ട ഈ കൃതി ഒരു അത്ഭുത രചനയായി കണക്കാക്കപ്പെടുന്നു. സ്വാനുഭവം കുറിച്ചിട്ട ഡയറിക്കുറിപ്പുകളെ ആധാരമാക്കിയാണ് ആരണ്യക് എഴുതപ്പെട്ടിട്ടുള്ളത. വനത്തോടുചേര്‍ന്ന് ജീവിക്കുന്ന ആദിവാസികള്‍, വനം, വനത്തിന്റെ ഋതുഭേദങ്ങള്‍, മാറിമറിയുന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സങ്കല്പനങ്ങള്‍, ആചാരങ്ങള്‍, വ്യക്തിനിഷ്ഠവും ആത്മനിഷ്ഠവുമായ അനുഭവതലങ്ങള്‍ മനസ്സിലേല്പിക്കുന്ന ഭ്രമകല്പനകള്‍ എന്നിവ ഇഴപിരിച്ചെടുക്കാനാവാത്തവണ്ണം ഇഴുകിച്ചേര്‍ന്ന ഈ നോവല്‍ വനത്തെക്കുറിച്ചുള്ള എക്കാലത്തെയും മികച്ച രേഖകൂടിയാണ്.

Kunjukuruppum Prahladanum
Original price was: ₹140.00.₹126.00Current price is: ₹126.00.
1960 ഓഗസ്റ്റ് രണ്ടിന് രണ്ടാം പേജില്‍ ഒരു പരസ്യം നല്‍കിയാണ് കുഞ്ചുക്കുറുപ്പ് എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ കഥാപാത്രത്തെ മലയാള മനോരമ അവതരിപ്പിച്ചത്. ‘ഇതാ കുഞ്ചുക്കുറുപ്പ് രംഗപ്രവേശം ചെയ്യുന്നു. നാളെ മുതല്‍ കുഞ്ചുക്കുറുപ്പിന്റെ നർമസല്ലാപം വായിക്കുക’ എന്നായിരുന്നു പരസ്യം. പിറ്റേന്ന്, ചരിത്രത്തിൽ ആദ്യത്തെ കുഞ്ചുക്കുറുപ്പ് വായനക്കാർക്കു മുന്നിലെത്തി. ബോബന്റെയും മോളിയുടെയും സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് ടോംസും മനോരമയിൽ എഡിറ്ററായിരുന്ന പത്മനും ചേര്‍ന്നുള്ള ഒരു കൂട്ടുകൃഷിയായിട്ടായിരുന്നു കുഞ്ചുക്കുറുപ്പിന്റെ തുടക്കം. അതിനാല്‍ രണ്ടാളുടേയും പേര് കാര്‍ട്ടൂണിനൊപ്പം ചേര്‍ത്തിരുന്നില്ല. ഇ വി കൃഷ്ണപിള്ളയുടെ മകനും അടൂർ ഭാസിയുടെ സഹോദരനുമാണ് പത്മൻ എന്ന കെ പത്മനാഭൻ നായർ. മനോരമ ആഴ്ചപ്പതിപ്പിലെ പ്രഹ്ളാദനും അദ്ദേഹമായിരുന്നു. ആ കാലത്തെയും ആ കഥാപാത്രങ്ങളെയും പത്മൻ ഓർത്തെടുക്കുന്ന പുസ്തകമാണ് 'കുഞ്ചുക്കുറുപ്പും പ്രഹ്ലാദനും'.

-21%
Vanitha Aarachar
Original price was: ₹625.00.₹499.00Current price is: ₹499.00.
"തന്റെ കീഴില്‍ ആ മേശയുടെ പ്രതലം രണ്ടായി പിളര്‍ന്നു നീങ്ങുന്നതില്‍ അയാള്‍ ആദ്യമൊന്ന് അമ്പരന്നു. വളരെ ക്ഷീണിച്ചതിനാലാകാം അവള്‍ അറിയാതെ മറ്റൊരു ബട്ടണിലാണ് ഞെക്കിയത്. അവളാ തെറ്റ് തിരുത്തിയപ്പോൾ അവളിൽ തെളിഞ്ഞ കുറ്റബോധത്തിന്റെ ഭാവം ( എന്തൊക്കെയായാലും അവളിപ്പോഴും ഒരു കുട്ടിയല്ലേ) അയാൾ കൗതുകത്തോടെ നോക്കി. പെട്ടെന്ന് രണ്ടു ഭാഗങ്ങളും ശബ്ദത്തോടെ ഒന്നായി ചേർന്നു. മൂന്ന് ഉരുക്കുവളയങ്ങൾ അയാളുടെ കണങ്കാലിനെയും അരയെയും കഴുത്തിനെയും മുറുക്കി."
ആരാച്ചാരായി മാറിയ ഒരു പെൺകുട്ടിയുടെ കഥ പറയുന്ന പാവേൽ കോഹൂട്ടിന്റെ The Hangwoman എന്ന നോവലിന്റെ പരിഭാഷ. ചെക്കോസ്ലൊവാക്യയിലെ പ്രമുഖ എഴുത്തുകാരിൽ ഒരാളായിരുന്ന കൊഹൂട്ട് 1970-ൽ ചെക്ക് ഭാഷയിൽ എഴുതിയ നോവലാണിത്. 1978-ൽ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

Kuttanadu: Charithram Prakruthi Samskruthi
Original price was: ₹260.00.₹221.00Current price is: ₹221.00.
കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സവിശേഷതകളെ പഠനവിധേയമാക്കുന്ന ഗ്രന്ഥം. ഇതിൽ കുട്ടനാടിന്റെ തനതുപ്രകൃതി, കാർഷികസംസ്കാരം, സാമൂഹികജീവിതം, പാരിസ്ഥിതികാനുഭവങ്ങൾ, കലാസാഹിത്യപൈതൃകം എന്നിവ സമഗ്രമായി അപഗ്രഥനം ചെയ്യപ്പെടുന്നു.