Swargavathil Pakshi
₹230.00
തടാകത്തിൽ തെളിഞ്ഞ താരകം പോലെ അവിടുത്തെ ഉള്ളിൽ പ്രകാശിച്ച നിത്യനൂതനമായ ഒരു പ്രാർത്ഥനയുടെ മേൽ ചില വീണ്ടുവിചാരങ്ങൾ. 'സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥനയേക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരം.

Nallavarude Nadappaatha
₹99.00
"ഡി. സന്തോഷ് നേര്‍മൊഴികളിലൂടെ പുതുജീവിതവൈരുദ്ധ്യങ്ങളെ കീറിമുറിച്ചു കാണിക്കുന്ന കവിയാണ്. ആനുകാലികങ്ങളില്‍ ഏറെ സഹൃദയശ്രദ്ധ നേടിയ ‘സുഖകാലകീര്‍ത്തനം’, ‘കമ്പോളനിലവാരം’ മുതലായ വര്‍ത്തമാനജീവിതത്തിന്റെ രൂക്ഷപരിശോധന നിര്‍വഹിക്കുന്ന രചനകളുള്‍പ്പടെ ഇതിലുള്ള കവിതകളൊക്കെയും കവിതയോടും ജീവിതത്തോടുമുള്ള ഒരാളുടെ സത്യസന്ധമായ അഭിമുഖീകരണങ്ങളാണ്. മലയാള കവിതയുടെ പൂര്‍വകാല സുകൃതങ്ങളെ നിരാകരിക്കുന്നില്ല എന്നതിനാല്‍ തന്നെ തട്ടും തടവുമില്ലാതെയുള്ള ഒരു സുഖകരമായ പരായണക്ഷമതകൂടി ഈ കവിതകള്‍ക്കുണ്ട്."
-വി. കെ. ശ്രീരാമന്‍

-10%
Verumororma Than Kurunnuthooval
Original price was: ₹350.00.₹315.00Current price is: ₹315.00.
ആചാരങ്ങളുടെയെല്ലാം പരിവേഷങ്ങൾ അഴിച്ചുവെച്ച് നിസ്സാരതകളോടും ചെറുതുകളോടും ഒപ്പം നിൽക്കുന്ന ആത്മീയ ആചാര്യനാണ് ബോബി ജോസ് അച്ചൻ. തോറ്റവരുടെയും ഉന്മാദികളുടെയും ഏകാകികളുടെയും സൗഹൃദവലയത്തിനുള്ളിൽ നിലനിൽക്കുന്ന ബോബി ജോസ് അച്ചന്റെ ആത്മഗതങ്ങളാണ് ഈ പുസ്തകം. കേരളീയ ബാല്യത്തിന്റെ ഒരു പരിച്ഛേദം, ഒരുപക്ഷേ, നമുക്ക് അതിൽ വായിക്കാം. നഷ്ടപ്പെട്ടുതുടങ്ങിയ നമ്മുടെ നിഷ്‌കളങ്കതയിലേക്ക് ഒരു മടക്കയാത്രയാണ് ഇത്.

-20%
Kambilikandathe Kalbharanikal
Original price was: ₹300.00.₹240.00Current price is: ₹240.00.
തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓർമപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.
-അഷ്ടമൂര്‍ത്തി
ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം.

Theeramarathanal
₹150.00
ഒരു മരം; തീരത്ത് വേരുറച്ച, ഏകനായി, കാലങ്ങളായി, അനേകം ഋതുഭേദങ്ങളെ വരവേറ്റ്, പുഴയുടെ വളര്‍ച്ചയും വരള്‍ച്ചയും സംഹാരവും കണ്ടറിഞ്ഞ, നിറമാര്‍ന്ന പുഷ്പങ്ങളെ, തന്നെ തഴുകി തലോടുന്ന തെന്നലിനു വര്‍ഷിച്ചു നല്‍കുന്ന ഒരു വൃക്ഷം. ആരോ വിതറിയ വിത്ത്, കിളച്ചുഴുത് ഒരുക്കിയ നിലമല്ലാതിരുന്നിട്ടും മുളച്ചു പൊന്തി, മാനം മുട്ടെ വളര്‍ന്ന്, തന്നില്‍ ആശ്രയിക്കുന്നവര്‍ക്കു പാഥേയമായൊരു വൃക്ഷം. എല്ലാ വൃക്ഷങ്ങള്‍ക്കും ഒരു വിതക്കാരന്‍ ആവശ്യമാണ്. വിതയ്ക്കപ്പെടാതെ എങ്ങനെ മുളയ്ക്കും? ഞാനും ഒരു വിതക്കാരനാണ്. ഇന്ന് ഞാന്‍ സങ്കേതം തേടിയ ഈ മരത്തണലില്‍, എനിക്കുള്ള നിയോഗമുണ്ടായിരുന്നു, എനിക്ക് വിതയ്ക്കാനുള്ള വിത്തുകള്‍. ഇതുവഴി വരുന്ന പഥികര്‍ക്ക് പാഥേയവും നിയോഗവും നല്‍കി ഭാണ്ഡം നിറച്ച് നല്‍കുന്ന ഒരിടം, ഈ തീരമരത്തണല്‍.

-21%
Aathreyakam
Original price was: ₹450.00.₹359.00Current price is: ₹359.00.
ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക് അഭയം തേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ ആ അത്യപൂര്‍വ കഥാപാത്രത്തെ മുന്‍നിര്‍ത്തി, ധര്‍മാധര്‍മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന. കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ക്കിടയിലുമുള്ള സങ്കീര്‍ണ്ണബന്ധങ്ങളുടെ പൊരുളന്വേഷിക്കുകയും ചെയ്യുന്നു. ആര്‍. രാജശ്രീയുടെ പുതിയ നോവല്‍.

Keralathile Pakshikal
Original price was: ₹900.00.₹899.00Current price is: ₹899.00.
മലയാളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട അഞ്ചു പുസ്തകങ്ങളെടുത്താൽ അതിലൊന്ന് കെ കെ നീലകണ്ഠൻ എന്ന ഇന്ദുചൂഡന്റെ ‘കേരളത്തിലെ പക്ഷികൾ’ ആയിരിക്കും. ലഘുവും ലളിതവും സൗമ്യവും പുഞ്ചിരി പുരണ്ടതുമായ വാക്കുകൾക്കു മാത്രം പരത്താൻ കഴിയുന്ന ഒരു മാന്ത്രികവെളിച്ചം നിറഞ്ഞതായിരുന്നു ഇന്ദുചൂഡൻ തന്റെ പ്രിയപ്പെട്ട പക്ഷികൾക്കു വേണ്ടി നിർമിച്ച വാക്കുകൾ കൊണ്ടുള്ള കൊട്ടാരം. പക്ഷികളേപ്പോലെ തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ പറന്നു, തുള്ളിച്ചാടി, പാടി നൃത്തം വച്ചു. മലയാളഗദ്യസൗന്ദര്യത്തിന്റെയും പ്രകൃതിവിജ്ഞാനത്തിന്റെയും അത്യപൂർവമായ ഒരു സംഗമമാണ് 'കേരളത്തിലെ പക്ഷികൾ'.
- സക്കറിയ
കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം ഒരു പ്രകൃതിവസന്തമാണ്. അര നൂറ്റാണ്ടുകാലം പക്ഷിനിരീക്ഷണത്തിനും പരിസ്ഥിതിസംരക്ഷണത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച ഒരു പ്രകൃത്യുപാസകനില്‍ നിന്നും ലഭിച്ച ഒരമൂല്യഗ്രന്ഥം. പക്ഷിനിരീക്ഷണം ഗൗരവമേറിയ ശാസ്ത്രീയാന്വേഷണമായി വികസിപ്പിക്കുന്നതില്‍ അത്യധികമായ സ്വാധീനം ചെലുത്തിയ ഈ പഠനം നമ്മുടെ ജൈവമണ്ഡലത്തെപ്പറ്റി സൂക്ഷ്മജ്ഞാനം പകരുന്നു. കേരളത്തിലെ പക്ഷിസമ്പത്തിനെപ്പറ്റി ഒരു പാഠപുസ്തകം.

Suvarnalekha: Book of Kerala Records
Original price was: ₹995.00.₹795.00Current price is: ₹795.00.
മലയാളത്തിൽ ആദ്യമായി കേരളത്തിന്റെ റെക്കോഡ് പുസ്തകം. എല്ലാമറിയാമെന്നു നമ്മൾ കരുതുന്ന നമ്മുടെ നാടിനെക്കുറിച്ച് ഏറെയൊന്നും അറിയപ്പെടാത്ത വിസ്മയിപ്പിക്കുന്ന വിവരങ്ങളുമായി സുവർണലേഖ. കേരളത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു വിജ്ഞാനകോശം.
കേരളവും കേരളീയരും പിന്നിട്ടുപോന്ന കാലം വിസ്മയിപ്പിക്കുന്നതാണ്. പോയ കാലത്തിലെ ആ സുവർണനിമിഷങ്ങളുടെ ശേഖരമാണ് ഈ പുസ്തകം. കൂടാതെ, ചരിത്രത്തിന്റെ ശബ്ദം കേൾപ്പിക്കുന്ന പ്രത്യേക വിഭാഗമായ 'ഇന്നലെ'യും മലയാളം കണ്ട 100 സുവർണസിനിമകളും.
''നമ്മുടെ ഇന്നലെകളേപ്പറ്റിയുള്ള വേറിട്ട അറിവുകൾ രേഖപ്പെടുത്തി തയാറാക്കിയ ഈ ഗ്രന്ഥം ഓരോ മലയാളിയുടെയും ഗ്രന്ഥശേഖരത്തിൽ സ്ഥാനം നേടേണ്ടതുണ്ട്. ശുഷ്കമായ കേരളവൈജ്ഞാനികശാഖയ്ക്ക് ഇതൊരു മുതൽക്കൂട്ടാണെന്ന കാര്യത്തിലും തർക്കമില്ല."
- എൻ ഇ സുധീർ

-14%
Otta Vaikkol Viplavam
Original price was: ₹160.00.₹139.00Current price is: ₹139.00.
ജൈവകൃഷിരീതിയിൽ വിപ്ളവം സൃഷ്ടിച്ച ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക തൻറെ നിരീക്ഷണങ്ങളെയും കണ്ടെത്തലുകളെയുംപ്പറ്റി എഴുതിയ പുസ്‌തകം. പ്രകൃതിയുമായി ഇണങ്ങി ചേർന്നുള്ളള ഈ പുത്തൻ കൃഷിരീതി അന്നുവരെയുണ്ടായിരുന്ന പല ധാരണകളെയും മാറ്റിമറിച്ചു. ഭൂമി ഉഴുത് മറിക്കാതെയും നെൽക്കണ്ടങ്ങളിൽ വെളളം കെട്ടി നിർത്താതെയും യന്ത്രങ്ങളും രാസവളങ്ങൾ ഉപയോഗിക്കാതെയും ലാഭകരമായി കൃഷിചെയ്യാമെന്ന് ഫുക്കുവോക്ക പരീക്ഷിച്ചറിഞ്ഞു.

Nilathezhuth
₹200.00
ഭൂമിയിലെ ഏറ്റവും സൗന്ദര്യം നിറഞ്ഞതും സമഗ്രവുമായ ജീവിതത്തെക്കുറിച്ചുള്ള ചില പ്രാർത്ഥനാ വിചാരങ്ങളാണ് നിലത്തെഴുത്ത്; ക്രിസ്തുവിന്റെ മനസ്സിലേക്ക് ഒരു കിളിവാതിൽ. സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ എന്നിവയുടെ തുടർച്ചയായ പുസ്തകം.

Bookmarks with Ravi Varma Paintings
Original price was: ₹66.00.₹60.00Current price is: ₹60.00.
രാജാ രവിവർമയുടെ പ്രശസ്തമായ പെയിന്റിങ്ങുകളുമായി 33 ബുക്ക് മാർക്കുകൾ.

Ramaneeyam Ee Jeevitham
Original price was: ₹280.00.₹252.00Current price is: ₹252.00.
വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാൻ ജീവിതം സമർപ്പിച്ച ഒരു ആത്മീയ ഗുരുവിന്റെ പ്രബോധനങ്ങളിൽ തിരഞ്ഞെടുത്ത കുറിപ്പുകളാണിവ. ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ആദ്ധ്യാത്മികചിന്തകൾ.

Layam
Original price was: ₹560.00.₹479.00Current price is: ₹479.00.
നോബിളിനെ നായകനാക്കി ജോസി വാഗമറ്റം എഴുതിയ സൂപ്പർ ഹിറ്റ് നോവലുകളിലൊന്ന്. നോബിൾ സീരിസിലെ മൂന്നാമത്തെ പുസ്തകമാണ് ലയം. പാളയം, വലയം, ലോറിത്തെരുവ്, രക്ഷകൻ എന്നിവയാണ് മറ്റു നോവലുകൾ.

Christhuvum Krishnanum Jeevichirunnilla
Original price was: ₹300.00.₹269.00Current price is: ₹269.00.
ക്രിസ്തുവിന്റെയും കൃഷ്ണന്റെയും കഥകൾക്ക് സാദൃശ്യം ഉണ്ടായതെങ്ങനെ? ക്രിസ്തുവിനെപ്പറ്റി സമകാലിക ചരിത്രകാരന്മാർ പരാമർശിക്കാത്തതെന്ത്? പന്ത്രണ്ട് ശിഷ്യന്മാർ, കുരിശാരാധന, കന്യകയിൽ നിന്നുള്ള ജനനം, ഉയിർത്തെഴുന്നേല്പ് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ? ടൂറിനിലെ ശവക്കച്ച ആരുടേതാണ്? ബൈബിൾ വിശ്വാസയോഗ്യമായ ചരിത്രമാണോ? ക്രിസ്ത്വബ്ദത്തിന് ക്രിസ്തുവിന്റെ ചരിത്രവുമായി ബന്ധമുണ്ടോ? എന്നിങ്ങനെ വിശദമായ വായന അർഹിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം - ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല.
ഈ പുസ്തകത്തിന്റെ ആദ്യപതിപ്പുകൾക്ക് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികൾ എഴുതിയ മറുപടിപ്പുസ്തകങ്ങളിലെ വാദമുഖങ്ങളോടുള്ള ഇടമറുകിന്റെ വിശദമായ പ്രതികരണങ്ങളും ഈ പതിപ്പിലുണ്ട്.

-11%
Ente Jeevitham Niraye: Oru Nephrologistinte Athmakatha

കേരളത്തിലെ ആദ്യത്തെ 'നെഫ്രോളജിസ്റ്റ്, കേരളത്തിലെ ആദ്യ വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം കൊടുത്തത്, കേരളത്തില്‍ ആദ്യമായി സമ്പൂർണ 'ഡയാലിസിസ്' സംവിധാനം രൂപീകരിച്ചത് - ഇതെല്ലാം ഒരാൾ തന്നെ, ഡോ. എം. തോമസ് മാത്യു. ഈ പുസ്തകം അദ്ദേഹത്തിന്റെ ജീവിതകഥയാണ്. ഒപ്പം കേരളത്തിലെ വൃക്കരോഗപഠനത്തിന്റെയും ചികിത്സയുടെയും നാള്‍വഴിക്കഥയും.
"കേരളീയരായ (ഭാരതീയരായ) നാം നേരിടുന്ന ഒരു പ്രധാന പ്രശ്‌നമായി എപ്പോഴും തോന്നുന്ന ഒരു കാര്യമുണ്ട്. ഏത് രംഗത്തായാലും നേട്ടങ്ങളുടെ തിളങ്ങുന്ന ഏടുകള്‍ മാത്രമാണ് നമ്മുടെ കണ്മുന്‍പില്‍ തെളിഞ്ഞു നില്‍ക്കുന്നത്. എന്നാല്‍, അതിനായി പലരും സഹിച്ച ത്യാഗങ്ങള്‍, കടന്നു വന്ന വഴികള്‍, കൈത്തിരി തെളിച്ചവരും കൈ പിടിച്ചു നടത്തിയവരും തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്ന അതിപ്രധാനമായ ഒരു മേഖല പലപ്പോഴും കൃത്യതയോടെ അടയാളപ്പെടുത്തപ്പെടാതെ പോകുന്നു. ആ കാര്യങ്ങള്‍ അറിയാന്‍ മിനക്കെട്ട് തേടിച്ചെല്ലുന്നവരാകട്ടെ, ശൂന്യമായ ഏടുകള്‍ക്കു മുന്നില്‍ ചെന്ന് വഴിമുട്ടി നില്‍ക്കുന്നു. ആത്മകഥ എഴുതാന്‍ ഇടയായപ്പോള്‍ അതിന് മുന്നോടിയായി ഇങ്ങനെ പല കാര്യങ്ങളും ഞാന്‍ ഓര്‍ത്തുപോയി. ഒരു നിയോഗം പോലെ ഞാന്‍ എത്തിച്ചേര്‍ന്ന നെഫ്രോളജി എന്ന മേഖലയിലും സമാനമായ കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതുകൊണ്ടാവാം അത്. വൃക്കപഠന രംഗത്ത് അതിദ്രുതമായാണ് മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുതിയ ചികിത്സാ സങ്കേതങ്ങള്‍, പുതിയ മരുന്നുകള്‍, നൂതനമായ ഉപകരണങ്ങള്‍ എന്നിവ ദിനംപ്രതി എന്നവണ്ണം കടന്നു വന്നുകൊണ്ടിരിക്കുന്നു. ഇനിയും എന്തൊക്കെ മാറ്റങ്ങള്‍ വന്നെത്തും എന്ന് ഊഹിക്കാന്‍ പോലും ആവാത്ത അവസ്ഥ... ലോകത്ത് ആദ്യമായി വൃക്കപഠനത്തിനായി മുന്നിട്ടിറങ്ങിയ മഹാരഥന്മാര്‍, അവര്‍ നേരിട്ട പ്രശ്‌നങ്ങള്‍, അവര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍, അതിന്റെ നാള്‍വഴികള്‍ തുടങ്ങിയവയെല്ലാം ഇന്ന് ചരിത്ര രേഖകളാണ്. പക്ഷേ, ഇന്നേക്ക് ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങി, അന്നുമുതല്‍ ഈ മേഖലയില്‍ കേരളം കൈയെത്തിപ്പിടിച്ച നേട്ടങ്ങള്‍ എവിടെയും ഇനിയും ക്രോഡീകരിക്കപ്പെട്ടിട്ടില്ല. എന്റെ ജീവിതകഥ രേഖപ്പെടുത്തണം എന്നുള്ള ആഗ്രഹത്തിനു പിന്നിലെ പ്രധാനചാലക ശക്തിയായി നിന്ന ചിന്തയും ഇതുതന്നെ."
- ഡോ. എം. തോമസ് മാത്യു