-16%
Aa Thavalaye Thinnu !
Original price was: ₹199.00.₹169.00Current price is: ₹169.00.
പണികൾ നീട്ടിവെക്കുന്ന പ്രവണത ഒഴിവാക്കുക. കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ പണികൾ ചെയ്തുതീർക്കുക. ചെയ്തുതീർക്കേണ്ട പണികളുടെ പട്ടികയിൽ എല്ലാം ചെയ്തുതീർക്കാൻ ആർക്കും സമയം ഉണ്ടാവില്ല. എല്ലാ പണികളും ചെയ്യാൻ വിജയികൾ ശ്രമിക്കുകയുമില്ല. പ്രധാനപ്പെട്ട പണികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവ മുഴുമിപ്പിക്കാൻ അവർ പഠിക്കുന്നു. അതായത് അവർ തവളകളെ തിന്നുന്നു.
ദിവസേന രാവിലെ ആദ്യം ഒരു തവളയെ തിന്നാൽ, ദിവസം മുഴുവൻ ചെയ്യേണ്ട കാര്യങ്ങളിൽ ഏറ്റവും മോശം കാര്യം ചെയ്തുതീർത്തെന്ന സമാധാനം നിങ്ങൾക്കുണ്ടാകും എന്നൊരു പഴഞ്ചൊല്ലുണ്ട്. ട്രേസിയെ സംബന്ധിച്ചിടത്തോളം, തവളയെ തിന്നുക എന്നാൽ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന പണി എന്നാണ് അർത്ഥം. അത് കഴിഞ്ഞാൽ നിങ്ങളുടെ ജീവിതം ഏറ്റവും സുഗമമായി. ഓരോ ദിവസത്തെയും പരിപാടികൾ ശരിയായി ക്രമപ്പെടുത്തി, ഏറ്റവും പ്രധാന പണികളിൽ ശ്രദ്ധിച്ച് അവ ചെയ്തുതീർക്കേണ്ടത് എങ്ങനെ എന്ന് ‘ആ തവളയെ തിന്ന്!’ നിങ്ങൾക്ക് കാണിച്ചുതരുന്നു.
മുഴുവനായും പരിശോധിച്ച് പരിഷ്കരിച്ച ഈ പതിപ്പിൽ ട്രേസി രണ്ട് അദ്ധ്യായങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രാധാന്യമില്ലാത്ത പണികൾ മാറ്റിവെച്ച് ഏറ്റവും പ്രധാനപ്പെട്ടവയെക്കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കാൻ ടെക്നോളജി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആദ്യത്തെ അദ്ധ്യായം പറഞ്ഞുതരുന്നു. ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഘടകങ്ങൾ – ഇലൿട്രോണികവും അല്ലാത്തവയും – ഏറെയുള്ള ഇക്കാലത്ത് ശ്രദ്ധ എങ്ങനെ കേന്ദ്രീകരിക്കാമെന്നതാണ് രണ്ടാമത്തെ അദ്ധ്യായം.

-20%
Vismayapulari
Original price was: ₹299.00.₹240.00Current price is: ₹240.00.
ഹാൽ എൽറോഡ് ഒരു പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ വിസ്മയപ്പുലരി എന്റെ ജീവിതത്തിൽ ഇന്ദ്രജാലം തീർത്തു.
– റോബർട്ട് കിയോസാകി, റിച്ച് ഡാഡ് പുവർ ഡാഡ് എന്ന ബെസ്റ്റ് സെല്ലറിന്റെ രചയിതാവ്
നിങ്ങൾ ഒരിക്കലും വിഭാവനം ചെയ്തിട്ടില്ലാത്ത അത്യസാധാരണ ജീവിതം എങ്ങിനെ കരുപ്പിടിപ്പിക്കുമെന്ന് ഇതാ, ഇപ്പോൾ നിങ്ങൾ കണ്ടെത്തും. നിങ്ങൾ നാളെ വിസ്മയത്തിലേക്ക് ഉണരുകയും നിങ്ങളുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും രൂപപരിവർത്തനം സംഭവിച്ചതായി കണ്ടെത്തുകയും ചെയ്താൽ? എത്ര വ്യത്യസ്തമായിരിക്കും അത്? നിങ്ങൾ സന്തുഷ്ടനായിരിക്കുകയില്ലേ? ആരോഗ്യവാനായിരിക്കില്ലേ? നിങ്ങളെ കൂടുതൽ വിജയിയാക്കുകയില്ലേ? നിങ്ങൾ കൂടുതൽ ഊർജ്ജസ്വലനാവുകയില്ലേ? നിങ്ങളുടെ മാനസികസംഘർഷം കുറയില്ലേ? കൂടുതൽ പണം നേടാൻ നിങ്ങളെ സഹായിക്കില്ലേ? നിങ്ങളുടെ ഏതു പ്രശ്നങ്ങൾക്കും പരിഹാരമാവില്ലേ?
ജീവിതത്തിന്റെ ഏതു മേഖലയെയും നിങ്ങൾ വിചാരിച്ചതിലും വേഗത്തിൽ ഗുണപരമായി മാറ്റിത്തീർക്കാൻ കഴിയുന്ന, അത്ര എളുപ്പത്തിൽ പിടികിട്ടാത്ത, ഒരു രഹസ്യമുണ്ടെന്നത് അതിശയകരമല്ലേ? അതിനു നിങ്ങൾ ദിവസം ആറു മിനിറ്റ് മാത്രം മാറ്റിവച്ചാൽ മതിയെന്നത് അതിലേറെ അതിശയമല്ലേ? ആ വിസ്മയപ്പുലരിയിലേയ്ക്ക് മിഴി തുറക്കൂ. ലോകമെമ്പാടുമുള്ള ആയിരക്കണക്കിനാളുകളുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ച, ഓരോ പുലരിയെയും അത്യധികം ഉന്മേഷത്തോടെ, ഉത്സാഹത്തോടെ, ഏകാഗ്രതയോടെ, വരവേൽക്കാൻ അവരെ പ്രാപ്തമാക്കിയ, ആറുശീലങ്ങൾ കരസ്ഥമാക്കൂ.
നിങ്ങളുടെ ഭാവനയിലുള്ള ഏറ്റവും അസാധാരണമായ ജീവിതത്തിന്റെ പുതിയ അദ്ധ്യായം ഇതാ ആരംഭിക്കുകയായി. പുലര്‍ന്ന് എട്ടുമണിക്ക് മുന്‍പ് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിയ്ക്കുന്ന ആറ് ശീലങ്ങള്‍ എന്ന ഹാല് എല്റോഡിന്റെ പുസ്തകത്തിലൂടെ നിങ്ങൾക്ക് അത് സാധ്യമാകും. വിവര്‍ത്തനം: ടോം മാത്യു

Vichithra Janthukkalum Avaye Kandethavunna Sthalangalum
Original price was: ₹350.00.₹280.00Current price is: ₹280.00.
ഹാരി പോട്ടർ വായനക്കാർക്ക് രസിക്കുന്ന പുസ്തകമാണ് വിചിത്ര ജന്തുക്കളും അവയെ കണ്ടെത്താവുന്ന സ്ഥലങ്ങളും. ഹോഗ്വാർട്ട്സ് സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആൻഡ് വിസാർഡ്രി യുവ മാന്ത്രികന്മാർക്കുള്ള ഒരു സാങ്കൽപ്പിക ബോർഡിംഗ് സ്കൂളാണ്. അവിടെ ഒന്നാം വർഷ വിദ്യാർഥികൾക്ക് പഠിക്കാനുള്ള സിലബസിന്റെ ഭാഗമാണ് വിചിത്ര ജന്തുക്കളും അവയെ കണ്ടെത്താവുന്ന സ്ഥലങ്ങളും.

Maria Verum Maria
Original price was: ₹240.00.₹192.00Current price is: ₹192.00.
മരിയയ്ക്ക് സ്കൂൾ ഇഷ്ടമേയല്ലായിരുന്നു. ഉത്തരം തെറ്റിയാൽ അപ്പോ കിട്ടും ദേവകി ടീച്ചറിന്റെ വക ചൂരൽക്കഷായം. തന്നേമല്ല, ചാണ്ടിപ്പട്ടിയെ മരിയയുടെ കൂടെ ഇരിക്കാൻ ദേവകിടീച്ചർ സമ്മതിക്കുകയുമില്ല. അതുകൊണ്ട് സ്കൂൾ വിടുന്നവരെ ചാണ്ടി, കാക്കയേയും പൂച്ചയേയും ഒക്കെ ഓടിച്ച് സ്കൂൾ മുറ്റത്ത് ഓടിനടന്നു. രത്നമ്മ ടീച്ചറിന്റെ മകളും മരിയയുടെ ക്ലാസിലെ ഒന്നാംസ്ഥാനക്കാരിയുമായ റാണി പത്മിനിയുടെ പാവാട കടിച്ചുപറിച്ചതോടെ ചാണ്ടിയെ ദേവകി ടീച്ചർ സ്കൂളിനു വെളിയിലാക്കി. മരിയ ചാണ്ടിയോടു ചോദിച്ചു, “എന്തിനാ ചാണ്ടീ, റാണി പത്മിനീടെ പാവാടേ കടിച്ചത്?” ചാണ്ടി തലകുത്തിമറിഞ്ഞുകൊണ്ടു പറഞ്ഞു, “ഓ ആ പെണ്ണിനു ഭയങ്കര പവറാ!”
സംസാരിക്കുന്ന ചാണ്ടിപ്പട്ടിയും അമ്മിണിതത്തയും വേൾഡ് ടൂർ പോകുന്ന ഗീവർഗീസ് സഹദായും പാവപ്പെട്ടവർക്കായി വിപ്ലവമുണ്ടാക്കാൻ നടക്കുന്ന കർത്താവും പ്രവചനക്കാരി മാത്തിരിയും മരിയയും ഒക്കെ തലതിരിഞ്ഞു ജീവിക്കുന്ന ഒരിടം…
സാധാരണ നോവൽഘടനാസങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന നോവൽ

Swargathil Ningal Kandumuttunna Anchu Vyakthikal
Original price was: ₹299.00.₹240.00Current price is: ₹240.00.
ജീവിതത്തിന്റെ അര്‍ത്ഥത്തെയും മരണാനന്തര ജീവിതത്തെയും അഭിസംബോധന ചെയ്യുന്ന അതിശയകരമായ ഒരു ഫാന്റസി നോവലാണ് മിച്ച് അല്‍ബോം എഴുതിയ സ്വര്‍ഗത്തിൽ നിങ്ങള്‍ കണ്ടുമുട്ടുന്ന അഞ്ച് വ്യക്തികൾ. ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലെ ജയന്റ് വീലിൽ നിന്നും വീഴുന്ന ഒരു കൊച്ചുപെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിക്കുന്ന എഡ്ഡിയാണ് നോവലിന്റെ നായകന്. എഡ്ഡി സ്വര്‍ഗത്തിലേക്ക് പോകുന്നു. അത് സമൃദ്ധമായ ഒരു ഏദൻ തോട്ടമല്ലെന്നും നമ്മുടെ ഭൂമിയിലെ ജീവിതം അവിടെ തന്നെ ഉണ്ടായിരുന്ന അഞ്ചുപേർ നമ്മളോട് വിശദീകരിക്കുന്ന സ്ഥലമാണെന്നും അയാൾ മനസ്സിലാക്കുന്നു.
"ശരിക്കും വായനക്കാരെ ഉണർത്താനും ആശ്വസിപ്പിക്കാനും ശക്തിയുള്ള പുസ്തകം."
- ന്യൂയോർക്ക് ടൈംസ്.

-10%
Nilakkannadiyum Pazhaya Photokalum
Original price was: ₹230.00.₹207.00Current price is: ₹207.00.
കെ ജി എസിന്റെ ഓർമക്കുറിപ്പുകൾ. ഭാഷാപോഷിണിയിൽ മൈത്രി എന്ന പേരിൽ വന്ന ഓർമക്കുറിപ്പുകളുടെ പരമ്പരയാണ് ഈ പുസ്തകം.
ചുറ്റുമുള്ള ലോകം നിറയെ കാവ്യരൂപങ്ങള്‍ കാണുക. സാധാരണ ജീവിതങ്ങളില്‍ അസാധാരണ സന്ദര്‍ഭങ്ങള്‍ കണ്ടെത്തുക. ആ കാഴ്ചകളില്‍നിന്നു മഹാനാടകരംഗങ്ങള്‍ തെളിച്ചെടുക്കുക. പ്രതിഭയുടെ തിളക്കത്താല്‍ ഈ പുസ്തകം വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാകും. ഭാഷയുടെയും ഭാവനയുടെയും പുതുരുചി ഇതിലുടനീളം ആസ്വദിക്കാം.

Varika Gandharva Gayaka
Original price was: ₹240.00.₹216.00Current price is: ₹216.00.
വരിക ഗന്ധർവഗായകാ; അറിയപ്പെടാത്ത ദേവരാജൻ മാസ്റ്ററെക്കുറിച്ചുള്ള ശിഷ്യന്റെ ഓർമക്കുറിപ്പ്. ജി. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യത്വം വരിച്ച് ഗായകനായും സംഗീതസംവിധായകനായും പ്രശസ്തിയുടെ ശൃംഗങ്ങള്‍ കീഴടക്കിയ എം. ജയചന്ദ്രന് അര്‍പ്പിക്കുന്ന ഗുരുദക്ഷിണയാണ് ഈ ഓര്‍മപ്പുസ്തകം. ഇത്രമേല്‍ ആത്മാര്‍ഥവും ഗംഭീരവുമായ ഒരു ഗുരുപ്രണാമം അപൂർവം. ഒരു സംഗീതസംവിധായകന് എന്ന നിലയില്‍ ദേവരാജന്‍ മാസ്റ്ററെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന പുസ്തകമാണിത്. പതിറ്റാണ്ടുകളായി മലയാളികള്‍ മനസ്സില്‍ താലോലിച്ചുപോരുന്ന ദേവരാജഗാനങ്ങളെ ആഴത്തില്‍ അനുഭവിപ്പിക്കുന്നു എം. ജയചന്ദ്രന്.

Muthassiye Njan Vayikkan Padippichathum Mattu Kathakalum
Original price was: ₹200.00.₹180.00Current price is: ₹180.00.
തനിക്ക് അക്ഷരമാല പഠിക്കണമെന്ന് മുത്തശ്ശി പറഞ്ഞാല്‍ നിങ്ങളെന്തു ചെയ്യും? ഇന്ത്യന്‍ പ്രസിഡന്റ് നിങ്ങളെ ഒരു ട്രെയിന്‍ യാത്രയ്ക്കു ക്ഷണിച്ചാലോ? അല്ലെങ്കില്‍ ടീച്ചര്‍ നിങ്ങള്‍ക്ക് അര്‍ഹിച്ചതിലുമധികം മാര്‍ക്കു നല്കിയാല്? ഇതുപോലെ അസംഖ്യം ചോദ്യങ്ങള്‍ക്കുള്ള അതീവഹൃദ്യമായ വിശദീകരണമാണ് മുത്തശ്ശിയെ ഞാന്‍ വായിക്കാന്‍ പഠിപ്പിച്ചതും മറ്റു കഥകളും എന്ന പുസ്തകം നിറയെ.
സാമൂഹികപ്രവര്‍ത്തകയും പ്രശസ്ത എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി സ്വന്തം ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത മുഹൂര്‍ത്തങ്ങളാണ് അവയോരോന്നും. ഓരോ കഥയ്ക്കും ഗുണപാഠങ്ങളുടെ മുഴക്കമുണ്ട്. നര്‍മത്തില്‍ ചാലിച്ച എഴുത്ത്. കര്‍മങ്ങളില്‍ വഴികാട്ടിയാവുന്ന ഉള്‍ക്കാഴ്ചകള്‍. സ്വപ്നങ്ങള്‍ സത്യമാകണമെങ്കില്‍ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ ശങ്കകൂടാതെ ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ പുസ്തകം പകര്‍ന്നു നല്കുന്നു. പരിഭാഷ: ഗോപീകൃഷ്ണന്

-15%
Ichigo Ichieyude Pusthakam
Original price was: ₹399.00.₹340.00Current price is: ₹340.00.
ജപ്പാനീസ് കലയാ ഇച്ചിഗോ ഇച്ചിയിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്ന ഈ പുസ്തകം ജീവിതത്തിലെ ഓരോ നിമിഷവും അവിസ്മരണീയമായ അനുഭൂതിയാക്കാൻ പഠിപ്പിക്കുന്നു. ഇക്കിഗായ് എന്ന ബെസ്റ്റ് സെല്ലറിന്റെ സൃഷ്ടികർത്താക്കളിൽ നിന്നും മറ്റൊരു ഉപഹാരം. ജീവിതത്തിലെ ഓരോ നിമിഷവും ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. അത് കൈവിട്ടുകളഞ്ഞാൽ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ജപ്പാനീസ് വാക്കായ ഇച്ചിഗോ ഇച്ചി നല്കുന്ന ആശയം ഇതാണ്. ഈ പുസ്തകത്തിൽ നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് ഈ നിമിഷത്തിൽ ജീവിക്കേണ്ടതെങ്ങനെയെന്ന് നാം പഠിക്കുന്നു. നമ്മുടെ എല്ലാം കയ്യിൽ ഏകാഗ്രതയിലേക്ക്, മറ്റുള്ളവരുമായുള്ള പാരസ്പര്യത്തിലേക്ക്, ജീവിത സ്നേഹത്തിലേക്ക് തുറക്കാനുള്ള താക്കോലുണ്ട്. ആ താക്കോലാണ് ഇച്ചിഗോ ഇച്ചി. ഈ മഹത്തായ പുസ്തകം നമ്മുടെ ആത്മാവിനെ ഉണർത്തി ഭൂതകാലത്തെയോ ഭാവികാലത്തെയോ പറ്റി വ്യാകുലപ്പെടാതെ ഈ നിമിഷത്തിന്റെ പൂർണ്ണതയിൽ ജീവിക്കേണ്ടതെങ്ങനെ എന്ന് നമ്മെ ഓർമിപ്പിക്കുന്നു.

Make Your Bed
Original price was: ₹250.00.₹200.00Current price is: ₹200.00.
37 വർഷം അമേരിക്കൻ നേവിയിൽ സൈനികോദ്യോഗസ്ഥനായിരുന്നു അഡ്മിറൽ വില്യം എഛ്. മക്റാവെൻ. ദീർഘകാലത്തെ തന്റെ അനുഭവങ്ങളിൽ നിന്ന് സ്വാംശീകരിച്ചതും, ജീവിതത്തെ മാറ്റിത്തീർക്കുവാൻ സഹായിക്കുന്നതുമായ 10 തത്വങ്ങളെക്കുറിച്ച് 2014ൽ അദ്ദേഹം ഒരു പ്രസംഗം നടത്തിയിരുന്നു. ഒരു കോടിയിലേറെ ആളുകൾ കാണുകയും വൈറൽ ആകുകയും ചെയ്ത ഈ പ്രസംഗം പ്രചോദനാത്മകമായ പുസ്തക രൂപത്തിൽ ഇറങ്ങിയിരിക്കുകയാണ്. യു.എസ് നേവിയിലെ തന്റെ ഉദ്യോഗത്തിനിടയിലും, ജീവിതമാകെയും നേരിടേണ്ടി വന്ന വെല്ലുവിളികളെ തരണം ചെയ്യുവാൻ ഈ 10 അടിസ്ഥാന തത്വങ്ങൾ എങ്ങനെ സഹായകമായി എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു: സ്വന്തം ജീവിതവും, ലോകം തന്നെയും മാറ്റിത്തീർക്കുവാനും കൂടുതൽ മികച്ചതാക്കുവാനും ഈ അടിസ്ഥാന തത്വങ്ങൾ ഏതൊരാൾക്കും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അഡ്മിറൽ മക്റാവെൻ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. അങ്ങേയറ്റം വിനയപൂർവ്വവും പ്രത്യാശാനിർഭരവുമായി അവതരിപ്പിക്കപ്പെട്ട കാലാതീതവും ലളിതവുമായ ഈ പുസ്തകം സാർവ്വത്രികവുമായ അറിവും പ്രായോഗിക ഉപദേശങ്ങളും പ്രോത്സാഹനവാക്കുകളും നിറഞ്ഞതാണ്. ഇരുൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽപ്പോലും കൂടുതൽ നേട്ടങ്ങളിലേയ്ക്കെത്തുവാൻ വായനക്കാരെ പ്രചോദിപ്പിക്കുന്നുണ്ട് 'മെയ്ക് യുവർ ബെഡ് '.

-19%
Morrikk Oppamulla Chovazhchakal
Original price was: ₹299.00.₹245.00Current price is: ₹245.00.
നിങ്ങൾ ചെറുപ്പവും വികാരാധീനനും ആയിരുന്നപ്പോൾ നിങ്ങളെ മനസ്സിലാക്കിയ ബുദ്ധിയും ക്ഷമയുമുള്ള മുതിർന്ന ഒരാൾ, അത് ഒരുപക്ഷേ അത് ഒരു മുത്തശ്ശി, അല്ലെങ്കിൽ ഒരു അധ്യാപകൻ അല്ലെങ്കിൽ ഒരു സഹപ്രവർത്തകൻ ആയിരിക്കാം. ആ ഘട്ടത്തിലൂടെ കടന്നുപോകാൻ നിങ്ങളെ സഹായിക്കുന്നതിന് ആ വ്യക്തി മികച്ച ഉപദേശം നൽകി. മിച്ച് ആൽബോമിനെ സംബന്ധിച്ചിടത്തോളം, അത് ഏകദേശം ഇരുപത് വർഷം മുമ്പ് അദ്ദേഹത്തിന്റെ കോളജ് പ്രൊഫസറായിരുന്ന മോറി ഷ്വാർട്സ് ആയിരുന്നു. ഒരുപക്ഷേ, മിച്ചിനെപ്പോലെ, നിങ്ങൾ വഴിമാറിയപ്പോൾ ഈ ഉപദേഷ്ടാവിന്റെ ട്രാക്ക് നിങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കാം. ആ വ്യക്തിയെ വീണ്ടും കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ, ഇപ്പോഴും നിങ്ങളെ വേട്ടയാടുന്ന വലിയ ചോദ്യങ്ങൾ ചോദിക്കാൻ.
മോറി എന്ന വൃദ്ധന്റെ ജീവിതത്തിന്റെ അവസാന മാസങ്ങളിൽ അദ്ദേഹത്തെ കണ്ടെത്താൻ മിച്ചിന് രണ്ടാം അവസരം ലഭിച്ചു. അവരുടെ പുനരുജ്ജീവിപ്പിച്ച ബന്ധം അവസാനത്തെ ഒരു 'ക്ലാസ്' ആയി മാറി: എങ്ങനെ ജീവിക്കണം എന്നതിന്റെ പാഠങ്ങൾ. അവർ ഒരുമിച്ചുള്ള സമയത്തിന്റെ മാന്ത്രിക പുരാവൃത്തമാണ് മോറിക്ക് ഒപ്പമുള്ള ചൊവാഴ്ചകൾ എന്ന പുസ്തകം.

Sthalanaama Charithram: Thiruvananthapuram Jilla
Original price was: ₹180.00.₹144.00Current price is: ₹144.00.
സ്ഥലനാമചരിത്രം: തിരുവനന്തപുരം. സ്ഥലനാമപഠനത്തിന്റെ ആധികാരികതയും ആവശ്യകതയും ഒരുപോലെ അടയാളപ്പെടുത്തുന്ന പുസ്തകം.

Arthakama
Original price was: ₹590.00.₹472.00Current price is: ₹472.00.
ലിസിയുടെ ‘അര്‍ത്ഥകാമ’, അതിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ രണ്ടു പുരുഷാര്‍ത്ഥങ്ങളെ പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ്. ബാങ്കിങ് പശ്ചാത്തലമാക്കി ഒരുകൂട്ടം മനുഷ്യരുടെ സ്നേഹവൈരാഗ്യങ്ങളുടെയും അധികാരമോഹങ്ങളുടെയും ഉദ്വേഗജനകമായ കഥപറയുകയാണ് കൃതഹസ്തയായ നോവലിസ്റ്റ്. യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും പരസ്പരം ലയിച്ചുചേരുന്ന ആഖ്യാനരീതിയും ഹര്ഷവര്മ്മയെയും സാംജോണിനെയും പോലുള്ള വ്യത്യസ്തരായ കഥാപാത്രങ്ങളുടെ അവതരണത്തില്‍ നോവലിസ്റ്റ് കാണിക്കുന്ന ശ്രദ്ധയും മുംബൈ നഗരത്തിന്റെയും നിരന്തരം പ്രത്യക്ഷമാകുന്ന രക്തസ്നാതയായ മരണത്തിന്റെയും സങ്കീര്‍ണ്ണ സാന്നിദ്ധ്യവും മാറി മാറി വരുന്ന ഭാവങ്ങളുടെ നാനാത്വവുമെല്ലാം ലിസിയുടെ ഈ നോവലിന് ആകര്‍ഷകത്വം നല്കുന്നു. നല്ല പാരായണക്ഷമതയുള്ള ആഖ്യായിക - സച്ചിദാനന്ദന്.

Nilam Poothu Malarnna Naal
₹230.00
വനയാത്രകളെ വായനയെക്കാളേറെ ഇഷ്ടപ്പെടുന്ന എനിക്ക് ഈ രചന ഹൃദ്യമായ വായ നാനുഭവത്തോടൊപ്പംതന്നെ ഒരു വനയാത്രയുടെ പ്രതീതികൂടി നല്കുകയുണ്ടായി. വാങ്മയങ്ങൾ മനസ്സിൽ വനദൃശ്യങ്ങളായി മാറിക്കൊണ്ടിരിക്കെ, വാക്കുകൾ പലതും കാട്ടരുവികളുടെ തടങ്ങളിൽ കണ്ടിട്ടുള്ള വെള്ളാര ങ്കല്ലുകളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഭാഷാഭംഗിയോ? ആ അരുവികളിലെ തെളിനീരൊഴുക്കിനെയും.

-26%
Manveena: Rafeeq Ahammadinte Pattupusthakam- Old Edition
Original price was: ₹120.00.₹89.00Current price is: ₹89.00.
മൺവീണ: പ്രശസ്ത കവി റഫീഖ് അഹമ്മദിന്റെ ചലച്ചിത്ര ഗാനങ്ങളുടെ സമാഹാരം.

-39%
Divyanmarude Manasasthram – Old Edition
Original price was: ₹80.00.₹49.00Current price is: ₹49.00.
ആധുനിക ഇന്ത്യ ലോകത്തിനു സമ്മാനിച്ച ധൈഷണിക വിസ്മയം എം എൻ റോയിയുടെ ശാസ്ത്രീയ നിരീക്ഷണങ്ങളുടെ സവിശേഷ സമാഹാരം. വിവർത്തനം: എം വി ഹരിദാസൻ.

-13%
Mavelimanram
Original price was: ₹250.00.₹219.00Current price is: ₹219.00.
വയനാട്ടിലെ ഗിരിവർഗക്കാർ മുമ്പും നമ്മുടെ നോവലുകളിൽ മുഖം കാട്ടിയിട്ടുണ്ട്. ഉദാരമതികളായ ചിലരുടെ രണ്ടോ മൂന്നോ ആഴ്ചക്കാലത്തെ അർത്ഥദീർഘമായ ടൂറിസ്റ്റ് പാർപ്പുകളുടെ പാർശ്വഫലങ്ങളെന്ന നിലയിൽ. കാപ്പിച്ചില്ലകൾ വകഞ്ഞുമാറ്റി പുറത്തേക്കുവരുന്ന കൗതുകങ്ങൾ എന്ന നിലയിൽ. അത്തരം സഞ്ചാരീഭാവങ്ങൾ കൂട്ടിക്കുഴച്ച് നിർമ്മിച്ചതൊന്നുമല്ല ഈ നോവൽ. ഈ നോവലിൽ അവർ ലജ്ജാവിവശരായ ആശ്രിതർ മാത്രമല്ല. നമ്മുടെ സംസ്കാരത്തിന്റെ ഹാസ്യാനുകരണമല്ല. അവർ ആർക്ക് അടിമപ്പെട്ടിരിക്കുന്നുവോ, ആരുടെ പരിഷ്കാരം അവരെ കൂടുതൽക്കൂടുതൽ അന്യവൽക്കരിച്ചുകൊണ്ടിരിക്കുന്നുവോ, ആരുടെ സ്വാർത്ഥം അവരുടെ അകപുറങ്ങളെ ശൂന്യമാക്കിക്കൊണ്ടിരിക്കുന്നുവോ ആ പരിഷ്കൃതരെക്കാൾ എത്രയോ ഗംഭീരമായ ഒരു പൈതൃകത്തിന്റെ അവകാശികളാണ്. അവരുടെ ഭാഷയിലും പാട്ടുകളിലും തുടിച്ചൊല്ലുകളിലും ആചാരങ്ങളിലും ഉറങ്ങുന്ന ആ ശക്തിയുടെ നാനാവിധ വൈവിദ്ധ്യങ്ങളെയും ആദരവോടെ ആവിഷ്കരിക്കുന്നു ഈ നോവൽ. - കല്പറ്റ നാരായണൻ

Vishadam
Original price was: ₹240.00.₹204.00Current price is: ₹204.00.
വിഷാദവുമായി മല്ലിടുന്ന വ്യക്തികളുടെ മനസ്സിലൂടെയും അനുഭവങ്ങളിലൂടെയുമുള്ള വൈകാരിക പര്യവേക്ഷണമാണ് ഈ പുസ്തകം. വിഷാദത്തിന്റെ ഇരുട്ടിനെ അഭിമുഖീകരിച്ചവരും അതിജീവിച്ചവരുമാണ് ഇതില്‍ എഴുതിയിരിക്കുന്നത്. എതിരന്‍ കതിരവന്‍, കനി കുസൃതി, ഷൗക്കത്ത്, രേഖാ രാജ്, ഡോ. ജയശ്രീ എ കെ., ശീതള്‍ ശ്യാം, മൃദുല ദേവി എസ്., താനിയ കെ. ലീല, അരുണ്‍ലാല്‍ മൊകേരി, ഇന്ദു രമ വാസുദേവന്‍, ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ്, സീന പനോളി, ബിനു ആനമങ്ങാട്, റിനി രവീന്ദ്രന്, യാമി ബാല, ശാലിനി രഘുനന്ദനന്, നിധി ലളിതന്‍, കൃഷ്ണ, ദീപിക എ.എസ്., ദിയ, ശ്യാം സോര്‍ബ, മാതുലാമണി എന്നിവര്‍ എഴുതുന്നു.