-11%
Theyyam Thira Kathakal
Original price was: ₹1,099.00.₹989.00Current price is: ₹989.00.
ചെമ്പകംപൂത്ത് ഗന്ധംപരത്തുന്ന കാവുകളിൽ ഉലർന്നു കത്തുന്ന ഓലച്ചൂട്ടിന്റെ ചിതറിവീഴുന്ന ചെങ്കലുകളിലൂടെ ഉറഞ്ഞാടി രാവറുതിയോളം ആടിത്തിമിർക്കുന്ന തെയ്യങ്ങൾ, പ്രാക്തനകാലം മുതലേ വടക്കൻ കേരളത്തിൽ തുടർന്നുപോന്ന മനുഷ്യജീവിതത്തിന്റെ വിശ്വാസ പ്രമാണങ്ങളുടെ ശക്തിയും ചൈതന്യവുമാണ് സംക്രമിപ്പിക്കുന്നത്. ഒപ്പം, കടന്നുപോന്ന സംസ്കൃതിയുടെ ചരിത്രം അടയാളപ്പെടുത്തുകയും ചെയ്യുന്നു. കാലദേശങ്ങൾക്കനുസരിച്ച് പുരാവൃത്തങ്ങളിലും ഉടയാടകളിലും രൂപസൗന്ദര്യത്തിലുമെല്ലാം വൈജാത്യങ്ങൾ പുലർത്തുന്ന തെയ്യങ്ങൾ, ദൈവപ്രതിരൂപമായതുകൊണ്ടുതന്നെ അമാനുഷിക രൂപങ്ങളാണ്.
കരിന്തിരിഗന്ധവും കാൽച്ചിലമ്പൊലിയും കാവുകളിൽ കനൽ പടർന്നുണരുമ്പോൾ കുലമഹിമയുടേയും ആണധികാരത്തിന്റെയും അധഃസ്ഥിതിയുടെയുമൊക്കെ പേരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട രക്തസാക്ഷികളാകാം ദൈവക്കോലമായി ഉറഞ്ഞാടുന്നത്. അല്ലെങ്കിൽ പോരിൽ വീര ചരമം വരിച്ച ധീര യോദ്ധാക്കളാവാം. മന്ത്രമൂർത്തികളോ നാഗദേവതകളോ ഗന്ധർവ കന്യകളോ ആവാം. ചതിക്കപ്പെട്ടവരോ വീരാംഗനകളോ ആയ അമ്മ ദൈവങ്ങളാകാം. മാപ്പിള തെയ്യങ്ങളും കുലപൂർവികരും രൗദ്രമൂർത്തികളും പുലിതെയ്യങ്ങളും നായാട്ടുദൈവങ്ങളുമെല്ലാം ചേരുമ്പോൾ ദൃശ്യവൈവിധ്യത്തിന്റെ അനന്യസാധാരണമായ ഭാവവിസ്മയങ്ങളാണ് കളിയാട്ടക്കാലങ്ങളിൽ പൊലിഞ്ഞുണരുന്നത്.
അറുപത്തിയേഴ് വൈവിധ്യപൂർണമായ തെയ്യങ്ങളുടെ പുരാവൃത്തങ്ങൾ ഗ്രാമ്യമധുരമായി ആവിഷ്കരിച്ചിരിക്കുന്ന ഈ പുസ്തകം വായനക്കാർക്ക് ഏറെ ആസ്വാദ്യകരമാവും.

Chittilaseriyile Choolamvilikkar
Original price was: ₹499.00.₹449.00Current price is: ₹449.00.
അപ്പുണ്ണിനായർ കഫെ മുതൽ അറുമുഖാ ബാർബർ ഷാപ്പും കൊല്ലന്റെ ഇടവഴിയും മേലേകാവ് ക്ഷേത്രവും വെള്ളാട്ട് കുന്നും ഒന്നൊന്നായി കൺമുന്നിൽ വിടരുമ്പോൾ ഗതകാലഗ്രാമത്തിന്റെ മാമ്പൂ മണക്കുന്ന ഭൂമികകളിൽ ആ കാലത്തോടൊപ്പം ഒരു യാത്ര.

-20%
Athmopadesa Satakam
Original price was: ₹200.00.₹160.00Current price is: ₹160.00.
പല പൂക്കളിൽ നിന്നു തേൻ സംഭരിച്ച് തനതായ തേൻ തയാറാക്കുന്ന തേനീച്ചയേപ്പോലെ, 'പലമതസാര'വുമുൾക്കൊണ്ട് തനതായ ദർശനം രൂപപ്പെടുത്തി രചിച്ചവയാണ് നാരായണഗുരുവിന്റെ ദാർശനികരചനകൾ, വിശേഷിച്ചും ആത്മോപദേശശതകം. 'അഖണ്ഡാനുഭൂതിയിലെഴും തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടായ സുകൃതി സൂരി'യുടെ ഹൃൽസ്പന്ദനം തുടിക്കുന്ന ആ ശതകത്തിന്റെ വിഗണിക്കപ്പെട്ട ഭാഷാസവിശേഷതകളിലൂടെ ഉള്ളടക്കത്തിനു മേൽ വെളിച്ചമിറ്റിക്കുന്നു ഈ പുസ്തകം.

-21%
Moothathu: Sthanavum Samudayavum
Original price was: ₹500.00.₹399.00Current price is: ₹399.00.
മധ്യകാല കേരളസമൂഹത്തിന്റെ ഒരു മുറിവായ് ആണ് ഇവിടെ ഒരു സമുദായത്തിന്റെ ചിത്രീകരണത്തിലൂടെ പ്രദർശിപ്പിച്ചിട്ടുള്ളത്. കൃത്യമായി അറിയാവുന്ന വസ്തുതകളെ ഉറപ്പിച്ചും സംശയമുള്ള കാര്യങ്ങൾ സംശയമായി തുറന്നുവെച്ചും ശാസ്ത്രീയത പാലിച്ചിരിക്കുന്നു. ഒരു ചെറിയ സമുദായത്തിന്റെ പ്രശ്നങ്ങൾ അർഥശൂന്യമായി വർണിക്കുന്നതിനു പകരം ആ സമുദായചരിത്രം കേരളസാമൂഹ്യചരിത്രത്തിന്റെ ഭാഗമാകുന്നതെങ്ങനെ എന്നു കാണിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു എന്ന് കാണാം. ഇങ്ങനെ ഒരു ചരിത്രം എഴുതപ്പെട്ടില്ലെങ്കിൽ അവരെല്ലാം തികഞ്ഞ വിസ്മൃതിയിൽപ്പെട്ടുപോകുമായിരുന്നു. - പ്രൊഫ എം ജി എസ് നാരായണൻ

Akkithathinte Kavitha: Oru Padanam
Original price was: ₹400.00.₹320.00Current price is: ₹320.00.
മഹാകവി അക്കിത്തത്തിന്റെ കവിത കടന്നുപോന്ന വഴികളും നടന്നു തീർത്ത ദൂരങ്ങളും സൂക്ഷ്മമായും സമഗ്രമായും രേഖപ്പെടുത്തുന്ന കൃതി. അക്കിത്തം കവിതയുടെ അകംപൊരുൾ തേടിയുള്ള ഒരു തീർത്ഥയാത്ര.

Aathreyakam
Original price was: ₹450.00.₹359.00Current price is: ₹359.00.
ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക് അഭയം തേടി എത്തിച്ചേരുന്ന നിരമിത്രന് എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള് എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താല് രാജമുദ്രകള് മാഞ്ഞുതുടങ്ങിയ ആ അത്യപൂര്‍വ കഥാപാത്രത്തെ മുന്‍നിര്‍ത്തി, ധര്മാധര്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന. കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്ക്കിടയിലുമുള്ള സങ്കീര്ണ്ണബന്ധങ്ങളുടെ പൊരുളന്വേഷിക്കുകയും ചെയ്യുന്നു. ആര്. രാജശ്രീയുടെ പുതിയ നോവല്‍.

-10%
Oru Desathinte Katha
Original price was: ₹650.00.₹585.00Current price is: ₹585.00.
അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.

Verukal
Original price was: ₹210.00.₹189.00Current price is: ₹189.00.
വേരുകള്‍ ഭൂതകാലവും ഓര്‍മ്മയുമാണ്. രഘുവിന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തേക്കു നീങ്ങുന്നു. ഗ്രാമത്തിലെ വീടും പറമ്പും വില്ക്കാന് തീരുമാനിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷമാണ് വേരുകളില്‍ നോവലിസ്റ്റ് ആവിഷ്കരിക്കുന്ന പ്രധാന പ്രശ്നം. പൈതൃകമാണ് ഇവിടെ ഭൂതകാലം. വേരുകള്‍ മനുഷ്യനും മരണത്തിനുമിടയിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വീടും പറമ്പും വില്ക്കണ്ട എന്ന് രഘു തീരുമാനിക്കുന്നത്.

-19%
Paschimaghattam Oru Pranayakatha
Original price was: ₹730.00.₹598.00Current price is: ₹598.00.
"പരിസ്ഥിതിയെക്കുറിച്ചുള്ള മാധവ് ഗാഡ്ഗിലിന്റെ ഉൾക്കാഴ്ചകൾ, പ്രവർത്തനങ്ങളിലുള്ള ഉത്സാഹം, ജനങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിലുള്ള പ്രതിബദ്ധത, അതോടൊപ്പം, ചുറ്റുമുള്ള പാരിസ്ഥിതികാവസ്ഥയുടെ സുസ്ഥിരതയെക്കുറിച്ചുള്ള ഉത്കണ്ഠ എന്നിവ ഈ പുസ്തകത്തിൽ സ്പഷ്ടമാണ്. മാനുഷികമുഖമുള്ള ഒരു പരിസ്ഥിതിശാസ്ത്രബോധം ഈ പുസ്തകം മുന്നോട്ടുവെക്കുന്നു. കഴിഞ്ഞ ഏഴു ദശാബ്ദത്തിലെ മാധവിന്റെ ജീവിതത്തെയും കർമമണ്ഡലത്തെയും ഈ പുസ്തകം നമുക്കു പരിചയപ്പെടുത്തുന്നു."
- ഡോ. എം എസ് സ്വാമിനാഥൻ
"സാമൂഹികനീതിയോട് അഗാധമായ പ്രതിബദ്ധതയും അധികാരത്തിലുള്ളവരോട് സദാ സന്ദേഹവും പുലർത്തുന്ന വ്യക്തിയാണ് മാധവ് ഗാഡ്ഗിൽ. കർഷകരിൽ നിന്നും ആട്ടിടയന്മാരിൽ നിന്നും പഠിച്ച കാര്യങ്ങളാണ് തന്റെ ശാസ്ത്രഗവേഷണത്തിന് അദ്ദേഹം കാര്യമായി ഉപയോഗിച്ചത്. തന്റേതായ സംഭാവനകൾ അവർക്ക് തിരിച്ചും നൽകണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. പ്രാദേശികസമൂഹങ്ങൾക്കൊപ്പം പ്രവർത്തിച്ചും അവരുടെ വിഭവസംരക്ഷണത്തിനായി സുസ്ഥിരമാതൃകകൾ രൂപപ്പെടുത്തിയും അവരുടെ പ്രശ്നങ്ങളെപ്പറ്റി പത്രങ്ങളിൽ നിരന്തരം എഴുതിയും അദ്ദേഹം കടം വീട്ടി. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ, സമീപവർഷങ്ങളിൽ കേരളം, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളെ തകർത്തെറിഞ്ഞ വെള്ളപ്പൊക്കം ലഘൂകരിക്കപ്പെടുകയോ തടയുകയോ ചെയ്യുമായിരുന്നു. പൂർണമായും ശാസ്ത്രത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ആ ജീവിതം ആത്മകഥാരൂപത്തിൽ നമുക്കു മുമ്പിലെത്തുമ്പോൾ നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവിയെപ്പറ്റി ആശങ്കയുള്ള ഓരോ ഇന്ത്യക്കാരനും ഈ പുസ്തകം വായിച്ചിരിക്കേണ്ടതുണ്ട്."
- രാമചന്ദ്ര ഗുഹ

Alchemist
Original price was: ₹275.00.₹249.00Current price is: ₹249.00.
ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്ലോയുടെ നോവൽ. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ്. തികച്ചും അജ്ഞാതമായ ആ നിധി തേടിയുള്ള യാത്രയിൽ, പ്രതിബന്ധങ്ങളെ മറികടക്കാൻ സാധിക്കുമോയെന്ന ആശങ്കയിൽ യാത്ര തുടങ്ങിയ സാന്റിയാഗോയെ കാത്തിരുന്നത് വിസ്മയങ്ങളായിരുന്നു. ലോകസത്യങ്ങളും നന്മകളും തന്റെ ഉള്ളിൽ കുടിയിരിക്കുന്ന നിധിയെ അവനു വെളിവാക്കിക്കൊടുക്കുന്നു. നമ്മുടെ സ്വപ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും സ്വന്തം ഹൃദയത്തിലേക്ക് കാതോർക്കാനും ഓരോ വായനക്കാരനെയും പ്രാപ്തരാക്കുന്നു സാന്റിയാഗോയുടെ ജീവിതകഥ. എല്ലാ വായനക്കാരുടെയും ലോകത്തെ കീഴ്മേൽ മറിക്കുന്ന ഒരു കൃതി ഓരോ ദശകത്തിലും പിറക്കുന്നു - ആൽകെമിസ്റ്റ് അത്തരമൊരു കൃതിയാണ്. വിവർത്തനം: രമാ മേനോൻ.

German Dinangal
Original price was: ₹290.00.₹232.00Current price is: ₹232.00.
വസന്തം കഴിയുകയും വേനലാഘോഷങ്ങള്ക്കായി മനുഷ്യര്‍ കൊഴിഞ്ഞ പൂവുകള്‍ വീണുകിടക്കുന്ന മൈതാനങ്ങളില്‍ ഒത്തുചേരുകയും ചെയ്യുമ്പോള്‍ അശോകന് ചരുവില്‍ എന്ന കഥാകാരന് നമുക്കായി യാത്രയുടെ ഓര്‍മകള്‍ ഒപ്പിയെടുക്കുകയാണ്. അലസഗമനമല്ല, ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും കാല്‍മുദ്രകളില്‍ സ്വന്തം പാദമൂന്നി നടന്ന ഒരു യാത്രികന്റെ അസാധാരണമായ യാത്രാക്കുറിപ്പുകളാണീ പുസ്തകം.

Chinthikkunna Yanthram
Original price was: ₹260.00.₹209.00Current price is: ₹209.00.
മാനവചരിത്രത്തിൽ തീയും വൈദ്യുതിയും ഉണ്ടാക്കിയ മാറ്റങ്ങളെക്കാൾ വലുതായിരിക്കും നിർമിതബുദ്ധി ഉണ്ടാക്കാൻ പോകുന്നത് എന്ന് ഈ മേഖലയിലെ പ്രമുഖർ പലരും അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങളിൽ എത്രത്തോളം വസ്തുതയുണ്ട്? എന്തൊക്കെ മാറ്റങ്ങളാണ് ഉല്പാദനമേഖലയിലും തൊഴിൽരംഗത്തും നിർമിത ബുദ്ധി വരുത്താൻ പോകുന്നത്? ഇതിനു പിന്നിലുള്ള ശാസ്ത്രവും സാങ്കേതികവിദ്യകളും എന്തൊക്കെയാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണിവിടെ. തത്ത്വചിന്തയുടെയും സാമൂഹിക ശാസ്ത്രങ്ങളുടെയും കംപ്യൂട്ടർ സയൻസിന്റെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ട് നിർമിത ബുദ്ധിയെന്ന പ്രതിഭാസത്തെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകം - നിർമിതബുദ്ധിയെക്കുറിച്ചുള്ള ആലോചനകൾ.

Thiranjedutha Nadakangal
Original price was: ₹270.00.₹219.00Current price is: ₹219.00.
''നമ്മുടെ നാടകവേദിയിലെ ഞങ്ങളുടെ തലമുറയിലെ ഏറ്റവും കരുത്താര്‍ന്ന രാഷ്ട്രീയബോധത്തിന്റെ പ്രകാശമാണ് ഈ നാടകങ്ങളിലൂടെ തെളിയുന്നത്.''
- കരിവെള്ളൂര്‍ മുരളി
പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന രാജശേഖരന് ഓണംതുരുത്ത് 1980 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ രചിച്ച നാടകങ്ങളില്‍ നിന്നി തിരഞ്ഞെടുത്ത 12 നാടകങ്ങളുടെ സമാഹാരം. രാഷ്ട്രീയമൂര്ച്ച കൊണ്ടും അരങ്ങിലെ പരീക്ഷണാത്മകത കൊണ്ടും ശ്രദ്ധേയമായ ഈ നാടകങ്ങള്‍ സാധാരണ വായനക്കാർക്കും നാടകപഠിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്.

Keralathile Desheeyaprasnam
Original price was: ₹350.00.₹280.00Current price is: ₹280.00.
കേരളത്തിലെ അധ്വാനിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങൾ അവരുടെ സ്വതന്ത്രമായ ജനാധിപത്യ പ്രസ്ഥാനം പടുത്തുയർത്തിയതിന്റെ ആവേശകരമായ ചരിത്രമാണ് ഇ എം എസ് ഈ പുസ്തകത്തിൽ ആവിഷ്കരിക്കുന്നത്. അതുവഴി കേരളമെന്ന ദേശവും അതിന്റെ സംസ്കൃതിയും എങ്ങനെ രൂപപ്പെട്ടുവെന്നും ഈ കൃതി രേഖപ്പെടുത്തുന്നു. 1955ൽ പ്രസിദ്ധീകൃതമായ ക്ലാസിക് ചരിത്രപുസ്തകത്തിന്റെ പുതിയ പതിപ്പ്. ഒപ്പം, കെ എൻ ഗണേശിന്റെ ദീർഘമായ പഠനവും.

-16%
Ottayadippathakal
Original price was: ₹200.00.₹169.00Current price is: ₹169.00.
ഭൂമിയിൽ ഏതെങ്കിലും ഒരു മനുഷ്യന്റെ ഏതെങ്കിലും ഒരു ധർമസങ്കടം നിലനിൽക്കുന്ന കാലത്തോളം സാംസ്കാരിക വിപ്ളവം അവസാനിക്കുന്നില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന സി രാധാകൃഷ്ണന്റെ ശ്രദ്ധേയമായ നോവലാണ് ഒറ്റയടിപ്പാതകൾ. അനൂപിന്റെയും സതിയുടെയും സതിയുടെ അനുജന്റെയും അച്ഛന്റെയും ധർമസങ്കടങ്ങളുടെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഥാകൃത്ത് ശ്രമിക്കുന്നു. നിതാന്തദുഃഖങ്ങളുടെ കഥയാണിത്. തെറ്റും ശരിയും തീർത്തറിയാൻ തലമുറകളിലൂടെ കർമതപം ചെയ്യുന്ന മനുഷ്യന്റെ തുടർക്കഥ.

Malayala Bhashacharithram: Puthuvazhikal
Original price was: ₹140.00.₹126.00Current price is: ₹126.00.
മലയാളഭാഷാചരിത്രം: പുതുവഴികൾ - ഈ പുസ്തകത്തിൽ ഉൾകൊള്ളിച്ചിരിക്കുന്ന പ്രൗഢമായ പഠനങ്ങൾ ഭാഷയുടെ ചരിത്രവഴികളെ വ്യത്യസ്ത രീതികളിൽ സമീപിക്കുന്നു. വരമൊഴിക്കു മുമ്പുള്ള ഭാഷയുടെ സ്വരൂപം എന്തെന്ന് അന്വേഷിക്കാനും പ്രാക്തനവരമൊഴിരൂപങ്ങളെ അടുത്തറിയാനും പുരാലിഖിതങ്ങളിലൂടെ അന്വേഷണം വിപുലപ്പെടുത്താനും പോയ കാലത്തിന്റെ വ്യവഹാരവാണിജ്യ അറിവുകളെ ഈ അന്വേഷണത്തിൽ യഥോചിതം പ്രയോജനപ്പെടുത്താനുമുള്ള മികവുറ്റ പരിശ്രമങ്ങളാണ് ഈ പ്രബന്ധങ്ങൾ.
- ഭാഷയും മലയാളികളുടെ ചരിത്രവും - ഡോ. കെ എൻ ഗണേശ്
- മലയാളഭാഷാ രൂപീകരണം: വ്യവഹാരപശ്ചാത്തലം - ഡോ. എം ആർ രാഘവവാരിയർ
- ക്ളാസിക് മലയാളപഠനം - ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക- ഡോ. സ്കറിയ സക്കറിയ
- തൊൽക്കാപ്പിയത്തിലെ മലയാളഭാഷാ സാന്നിധ്യം - ഡോ. ആർ. ഗോപിനാഥൻ
- ലിപിബാഹ്യസംസ്കൃതികളും ഭാഷാചരിത്രവും - ഡോ. അനിൽ കെ. എം
- വരമൊഴിപാഠവും ചരിത്രത്തിന്റെ ആധികാരികതയും: ജൂതശാസനത്തെ വിലയിരുത്തിയുള്ള വിശകലനം - പി അരുൺ മോഹൻ
- പ്രാചീന കേരളത്തിന്റെ വിദേശബന്ധങ്ങൾ - വേലായുധൻ പണിക്കശ്ശേരി

Bharathathil Ninnum Hindu Rashtrathilekkulla Dooram
Original price was: ₹160.00.₹129.00Current price is: ₹129.00.
"ഈ പുസ്തകം വായിച്ചുതീരുമ്പോള്‍ നമുക്കൊരു തിരിച്ചറിവു കിട്ടുന്നു. ആധുനിക ഹിന്ദുമതത്തിന്റെ വ്യാജനിര്‍മ്മിതിയില്‍നിന്നും, അല്ലെങ്കില്‍ ഹിന്ദുവില്‍നിന്നും ഭാരതീയനിലേക്ക് തിരിച്ചുനടക്കേണ്ട ദൂരം ഒത്തിരി അകലെയല്ല എന്നതാണ് ആ തിരിച്ചറിവ്. അതിലേക്കുള്ള പ്രയത്നം രാജ്യത്തിന്റെ നന്മയ്ക്കും ലോകത്തിന്റെ നന്മയ്ക്കും അനിവാര്യമായ ഒന്നാണ്. അതിനായുള്ള ഏതു പ്രയത്നവും അഭിനന്ദനമര്‍ഹിക്കുന്നതാണ്. ഈ ആസുരകാലത്ത് ഇത്തരം നന്മയുടെ അക്ഷരവെളിച്ചങ്ങളിലാണ് നമ്മുടെ പ്രതീക്ഷ. ഇത്തരം കൈവിളക്കുകളേന്തി നമുക്ക് മുന്നേറാന്‍ സാധിച്ചാല്‍ രാജ്യം ധര്‍മ്മരാജ്യവും ഗേഹം ധന്യഗേഹവുമാകും."
- വേദാന്താചാര്യ സ്വാമി സംവിധാനന്ദ്, ഹരിദ്വാർ
മതത്തിന്റെയും ഭാഷയുടെയും വേലിക്കെട്ടുകൾക്കുള്ളിലേക്ക് ഒരു ജനതയെ ഒട്ടാകെ തള്ളിക്കയറ്റാനും ചില വിഭാഗങ്ങളെ അധമരാക്കി മുദ്ര കുത്തി പുറത്താക്കാനുമുള്ള നൃശംസമായ ശ്രമങ്ങൾ അരങ്ങേറുന്ന ഇക്കാലത്ത് ഭാരതത്തിനെയും അതിന്റെ പൈതൃകത്തിനെയും സാഹോദര്യത്തിനെയും സ്നേഹിക്കുന്ന ഓരോരുത്തരും വായിക്കേണ്ട കൃതി.

-15%
Vasilisayum Mattu Russian Kathakalum
Original price was: ₹299.00.₹255.00Current price is: ₹255.00.
ആറ് റഷ്യൻ നാടോടിക്കഥകളുടെ സമാഹാരമാണ് വസിലിസയും മറ്റ് റഷ്യൻ കഥകളും - സുന്ദരിയായ വസിലിസ, തവളരാജകുമാരി, മഞ്ഞ് മുത്തപ്പൻ, എമല്യയും മാന്ത്രികമത്സ്യവും, മാന്ത്രിക അരയന്നങ്ങൾ, സിവ് ക-ബുർക്ക.

Pariseelanam
Original price was: ₹690.00.₹589.00Current price is: ₹589.00.
മാക്സിം ഗോർക്കി ഈ പുസ്തകം എഴുതിയത് 1914-ലാണ്. തന്റെ ജീവിതവും ക്ളേശം നിറഞ്ഞ കൗമാരവും അദ്ദേഹം ഇതിൽ വിവരിക്കുന്നു.
കുഞ്ഞുന്നാളിൽത്തന്നെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട കഥാനായകൻ അലോഷ പെഷ്കോവ് 'അന്യമനുഷ്യരു'മായി ഇടപെടുന്നു. അവൻ ചെരിപ്പുകടയിലെ 'ബോയ്' ആയി ജോലിനോക്കുന്നു. ഒരു കഷണം റൊട്ടിക്കു വേണ്ടി ശകാരങ്ങൾ സഹിച്ചുകൊണ്ട് ബന്ധുവീട്ടിൽ പോയി ഡ്രാഫ്റ്റ്സ്മാൻ വേല' പഠിക്കുന്നു. കപ്പലിലെ പാത്രം തേപ്പുകാരനായും ചിത്രകാരന്മാരുടെ സഹായിയായും പണിയെടുക്കുന്നു.
ഈ പതിന്നാലുവയസ്സുകാരന്റെ മുമ്പിൽ ജീവിതം കാഴ്ചവയ്ക്കുന്നത് അപമാനങ്ങളും കഷ്ടപ്പാടുകളും മാത്രമല്ല, ഭാസുരമായ വികാരങ്ങളും കറ പുരളാത്ത വിചാരങ്ങളുമുള്ള നല്ല മനുഷ്യരെയും അവൻ പരിചയപ്പെടുന്നു. ചുറ്റുമുള്ള ലോകം നോക്കിക്കാണാനും പുസ്തകങ്ങളെ സ്നേഹിക്കാനും അറിവിനെ വിലമതിക്കാനും അവർ അവനെ പഠിപ്പിക്കുന്നു. പഠിക്കാനുള്ള അദമ്യമായ ദാഹം ആ ഇളം മനസ്സിൽ അങ്കുരിക്കുന്നു.
മാക്സിം ഗോർക്കിയുടെ ബാല്യകാലം, പരിശീലനം, എന്റെ സർവകലാശാലകൾ എന്നീ ആത്മകഥാപരമായ ഗ്രന്ഥത്രയത്തിൽ രണ്ടാമത്തേതാണ് ഈ പുസ്തകം. അതേസമയം തന്നെ ഇതൊരു സ്വയം സമ്പൂർണകൃതിയുമാണ്.

Ente Brennen Kaalam
Original price was: ₹250.00.₹200.00Current price is: ₹200.00.
ധർമടത്തെ ഗവൺമെന്റ് ബ്രണ്ണൻ കോളജില്‍ അഞ്ചുവര്‍ഷം വിദ്യാര്‍ഥിയും കാല്‍നൂറ്റാണ്ട് അധ്യാപകനുമായിരുന്ന എഴുത്തുകാരൻ എന്‍ പ്രഭാകരന് ആ കാലങ്ങളൊക്കെ ഓർത്തെടുക്കുന്നു. ബ്രണ്ണൻ കോളജും ഹോസ്റ്റലുകളുമായി ബന്ധപ്പെട്ട നിരവധി അനുഭവകഥകള്‍ പങ്കുവെക്കുന്ന 'എന്റെ ബ്രണ്ണന്‍ കാല'ത്തില്‍ അക്കാലത്തെ വിദ്യാര്‍ഥി രാഷ്ട്രീയവും സാംസ്കാരികജീവിതവും വിശദമായി കടന്നുവരുന്നു. കേരളത്തിലെ ആദ്യത്തെ ക്യാംപസ് രക്തസാക്ഷിയായ അഷറ്ഫിനെക്കുറിച്ചുള്ള വിവരണം ശ്രദ്ധേയമാണ്. അഷ്റഫിനെ നെഞ്ചില്‍ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. എ കെ ബാലനെ വെട്ടാനുള്ള ശ്രമം തടയാന്‍ നോക്കുമ്പോഴാണ് അഷ്റഫിന് വെട്ടേറ്റത്. രണ്ടു മാസത്തിനുശേഷം അഷറഫ് മരിച്ചു.
ബ്രണ്ണനില്‍ ബി എ മലയാളം ക്ലാസില്‍ ചേര്‍ന്ന പ്രഭാകരന് രണ്ടു മാസത്തിനുശേഷം കോളജ് വ്യൂ എന്ന ഹോസ്റ്റലില്‍ താമസമാക്കാന്‍ വീട്ടില്‍നിന്ന് പുറപ്പെട്ട് രാത്രിയില്‍ കണ്ണൂരിലെത്തി റെയില്‍വേസ്റ്റേഷനില്‍ രാത്രി കഴിച്ചുകൂട്ടുന്ന അനുഭവം കഥ പോലെ അവതരിപ്പിക്കുന്നുണ്ട്. ബ്രണ്ണനിലെ വിദ്യാഭ്യാസം മുഖ്യമായും ക്ലാസ് മുറിക്കു പുറത്താണ് നടന്നിരുന്നത്. ഹോസ്റ്റലുകള്‍ക്കും ലോഡ്ജുകള്‍ക്കും പുറമെ അതിനു വേദിയൊരുക്കിയത് കോളജ് പരിസരത്തെ പീടികകളാണ്. ഇപ്പോഴില്ലാത്ത അങ്ങനെയൊരു കടയെക്കുറിച്ച് പുസ്തകത്തിലെ വിവരണം ഇങ്ങനെ: 'കുഞ്ഞമ്പുവേട്ടന്റെ പീടികയില്‍ ഒരിക്കലും തിരക്ക് കണ്ടിരുന്നില്ല. ഏകാകികള്‍ക്കും ബുദ്ധിജീവികള്‍ക്കും ഒരു ചായയും കുടിച്ച് ബീഡിയോ സിഗരറ്റോ വലിച്ച് ആകാശത്തിനു കീഴെയുള്ള എന്തിനെക്കുറിച്ചും എത്ര നേരം വേണമെങ്കിലും ഇരുന്നു സംസാരിക്കാമായിരുന്ന ഇടമായിരുന്നു അത്. മാര്‍ക്സിസം, അസ്തിത്വവാദം, ആധ്യാത്മികത, യുക്തിവാദം, ആധുനികസാഹിത്യം, മനഃശാസ്ത്രം എന്നിങ്ങനെ കനം കൂടിയ വിഷയങ്ങളും കൈനോട്ടം പോലുള്ള ചിന്നചിന്ന സംഗതികളും ദീര്‍ഘനേരം ചര്‍ച്ചചെയ്യപ്പെട്ടിരുന്ന ഇടമായിരുന്നു കുഞ്ഞമ്പുവേട്ടന്റെ പീടിക. ഇത്തരം ചര്‍ച്ചകള്‍ക്കുവേണ്ടിയല്ലാതെ തനിച്ചിരിക്കുന്നതിന്റെ സുഖത്തിനുവേണ്ടിമാത്രമായും പലരും അവിടെ വരാറുണ്ടായിരുന്നു. തൊട്ടപ്പുറത്ത് ഗഹനമായ ചര്‍ച്ച നടക്കുമ്പോഴും ഒന്നിനും ചെവി കൊടുക്കാതെ സ്വന്തം വിചാരങ്ങളിൽ മുഴുകി അവര്‍ ഇരുന്നുകൊള്ളും.'