Kerala's No.1 Online Bookstore
Filter
-21%
Mahatwathinu Oru Mragadarsi
Quick View
Add to Wishlist
Add to cartView cart

Mahatwathinu Oru Mragadarsi

Original price was: ₹299.00.Current price is: ₹239.00.
'മഹത്വത്തിന് ഒരു മാർഗദർശി' വളരെ ഉപയോഗപ്രദവും പ്രായോഗികക്ഷമവുമായ ഒരു കൈപ്പുസ്തകമാണ്. ഇത് വ്യക്തിജീവിതത്തിലും തൊഴിൽമേഖലയിലും അസൂയാവഹമായ നേട്ടങ്ങൾ സ്വന്തമാക്കാൻ നിങ്ങൾക്ക് പ്രചോദനം നൽകും. ഈ ലോകത്തിലെ സമുന്നതരായ മാർഗദർശകരിൽ ഏറ്റവും പ്രശസ്തനാണ് റോബിൻ ശർമ. അദ്ദേഹത്തിന്റെ നൂതനങ്ങളായ ആശയങ്ങൾ മാനേജ്മെന്റ് വിദഗ്ധരെയും കലാകായികതാരങ്ങളെയും 'ഫോർച്യൂൺ 100' കമ്പനികളെയും പ്രതിസന്ധികൾ തരണം ചെയ്യാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ജീവിതവിജയത്തിനുള്ള സമവാക്യമെന്ന് വിശേഷിപ്പിക്കാവുന്ന മഹത്വത്തിന് ഒരു മാർഗദർശി നിങ്ങളുടെ ഉപബോധമനസ്സിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരാൻ സഹായിക്കും.

-20%
Valuthayi Chinthikkuka
Quick View
Add to Wishlist
Add to cartView cart

Valuthayi Chinthikkuka

Original price was: ₹265.00.Current price is: ₹212.00.
നമ്മളിൽ പലർക്കും ലോകം പ്രശ്നങ്ങൾ നിറഞ്ഞായി തോന്നും; അപകർഷതാബോധം നമ്മെ അലട്ടും. മറിച്ച്, അതിരു കടന്ന ആത്മവിശ്വാസം കൊണ്ട് പ്രശ്നത്തിലായ സന്ദർഭങ്ങളിലൂടെയും നമ്മളിൽ മിക്കവരും കടന്നു പോയിട്ടുണ്ട്. നമ്മുടെ ജീവിതത്തിൽ, നമ്മുടെ വികാരങ്ങൾ അപകർഷതാബോധത്തിനും അതിരുകടന്ന ആത്മവിശ്വാസത്തിനും ഇടയിൽ ഊയലാടിക്കൊണ്ടിരിക്കും. എന്നാൽ 'വലുതായി ചിന്തിക്കുക!' എന്ന രണ്ടു വാക്കുകൾ കൊണ്ട് നമുക്ക് നമ്മെത്തന്നെ വിജയകരമായ ഭാവിയിലേക്ക് നയിക്കാൻ കഴിയും. നിങ്ങൾക്ക് വലിയ സ്വപ്നങ്ങൾ ഉണ്ടായിരിക്കണം. കഴിവിന്റെ പരമാവധി പരിശ്രമിച്ചുകൊണ്ടിരിക്കണം. ഇവിടെ ഇന്നുള്ള ജീവിതത്തെ നിങ്ങളുടെ ഭാവി കെട്ടിപ്പടുക്കാനുള്ള പ്രേരകശക്തിയായി മാറ്റാനുള്ള ധൈര്യം നിങ്ങൾക്കുണ്ടാകണം. നിങ്ങൾ ഏതു വിജയമാണോ എപ്പോഴും സ്വപ്നം കണ്ടത്, അതു നേടാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.

Athisayippikkunna Arabikkathakal
Quick View
Add to Wishlist
Add to cartView cart

Athisayippikkunna Arabikkathakal

Original price was: ₹240.00.Current price is: ₹192.00.
നൂറ്റാണ്ടുകളായി ലോകത്തെ വിസ്മയിപ്പിക്കുന്ന അറബിക്കഥകളുടെ സമാഹാരം. ഭൂതങ്ങളും സ്വര്‍ണനിധികളും നാനാതരം മനുഷ്യരും മൃഗങ്ങളും നിറയുന്ന കഥകളുടെ മാന്ത്രികലോകത്തിലേക്കാണ് ഈ പുസ്തകം നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. ചിരിക്കാനും ചിന്തിക്കാനും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കുവാനും നിങ്ങളെ പ്രേരിപ്പിക്കുന്ന കഥകള്‍.

-10%
Shyāmayāmangal
Quick View
Add to Wishlist
Add to cartView cart

Shyamayamangal

Original price was: ₹620.00.Current price is: ₹558.00.
വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഉപാസനാമൂര്‍ത്തികളുമായി ദേശം മുഴുവന്‍ അടക്കിവാഴുന്ന ഇളയിടത്തില്ലത്തെ തുപ്പന്‍ തിരുമേനി എന്ന മഹാമാന്ത്രികന്‍. വിഷയലമ്പടനായ തുപ്പന്‍റെ മുന്‍പില്‍ എരിഞ്ഞടങ്ങിയ സ്ത്രീകളുടെ തേങ്ങലുകള്‍ ഇളയക്കര ഗ്രാമത്തില്‍ അലയടിച്ചു. എതിരാളികളെ തച്ചുതകര്‍ത്തു മുന്നേറിയ തുപ്പനു മുന്‍പില്‍ ചെറുത്തുനില്ക്കാന്‍ ഒടുവില്‍ ഒരാള്‍ ഉയര്‍ന്നുവന്നു - വാസുക്കുട്ടന്‍. തന്‍റെ കുടുംബത്തെ മുച്ചൂടും നശിപ്പിച്ച തുപ്പനുമായി ഏറ്റുമുട്ടാന്‍ വാസുക്കുട്ടന്‍ തുനിഞ്ഞിറങ്ങിയതോടെ ദേശത്തിനു മുകളില്‍ ആസന്നമായ ദുരന്തത്തിന്‍റെ കാര്‍മേഘങ്ങള്‍ കുമിഞ്ഞുകൂടി. മലയാള മാന്ത്രികനോവല്‍ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ മാസ്റ്റര്‍പീസ് നോവല്‍ - ഏറ്റുമാനൂർ ശിവകുമാറിന്റെ ശ്യാമയാമങ്ങൾ.

-12%
Ente Vazhiyambalangal
Quick View
Add to Wishlist
Add to cartView cart

Ente Vazhiyambalangal

Original price was: ₹225.00.Current price is: ₹199.00.
മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയില്‍ എത്രയോ സ്ഥലങ്ങളില്‍ വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ് കെ പൊറ്റെക്കാട്ട് 'വഴിയമ്പലങ്ങള്‍' എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ് കെ യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെ യാത്ര മുതലുള്ള രസകരമായ ഈ സ്മരണകള്‍ ചില പുതിയ അറിവുകള്‍ തേടുന്നതിന് സഹായകമായിരിക്കും.

Soviet Diary
Quick View
Add to Wishlist
Add to cartView cart

Soviet Diary

Original price was: ₹135.00.Current price is: ₹122.00.
യാത്രകളെ ഹൃദയത്തോടു ചേർത്തുവെച്ച എസ് കെ പൊറ്റെക്കാട്ടിന്റെ മോസ്കോ അനുഭവങ്ങളാണ് പ്രധാനമായും സോവിയറ്റ് ഡയറി എന്ന ഈ പുസ്തകത്തിൽ ഇതൾ വിരിയുന്നത്. പഴയ സോവിയറ്റ് യൂണിയൻ എന്ന രാജ്യം ഇപ്പോഴില്ല. എങ്കിലും, പഴയ ആ ഒരു കാലത്തെ നമ്മുടെ ആത്മാവിലേക്ക് പകർന്നുതരും എസ് കെ യുടെ അക്ഷരങ്ങൾ.

Vākke Vākke Koodevide
Quick View
Add to Wishlist
Add to cartView cart

Vaakke Vaakke Koodevide

Original price was: ₹180.00.Current price is: ₹162.00.
സംസാരത്തിലും എഴുത്തിലും നാം ഉപയോഗിക്കുന്ന പല വാക്കുകളും എങ്ങനെ ഉണ്ടായി എന്നറിയാൻ കൗതുകമില്ലേ? മലയാളം, കേരളം, കാക്ക, ഭാര്യ തുടങ്ങി ഏതു വാക്കിനു പിന്നിലുമുണ്ട് ഒരു കഥയും കാര്യവും. അത്തരം ഒട്ടേറെ വാക്കുകളുടെ ഉറവിടം തേടുന്ന പുസ്തകമാണിത്. രസകരമായി വായിക്കാം. അധ്യാപകർക്കും വിദ്യാർഥികൾക്കും മാത്രമല്ല ഭാഷ ഉപയോഗിക്കുന്നവർക്കെല്ലാം പ്രയോജനപ്രദമാണ് 'വാക്കേ വാക്കേ കൂടെവിടെ'. വാക്കുകളുടെ കൂടു തേടുന്ന പുസ്തകം.

Pindanandi
Quick View
Add to Wishlist
Add to cartView cart

Pindanandi

Original price was: ₹125.00.Current price is: ₹113.00.
അമ്മയുടെ ഗർഭപാത്രത്തിൽ മാംസപിണ്ഡമായി കിടക്കുന്ന കാലത്ത് ആരാണ് നമ്മെ സംരക്ഷിച്ചത്. ബന്ധുക്കളോ ബലമോ ധനമോ ഇല്ലാതെ നിസ്സഹായതയോടെ കഴിഞ്ഞ ആ കാലത്തെ സ്മരിച്ച് ഗുരു പാടുന്ന കൃതജ്ഞതയാണ് 'പിണ്ഡനന്ദി' എന്ന കൃതി. ആധിയും വ്യാധിയും കൊണ്ട് അശാന്തിയിൽ കഴിയുന്ന ബോധത്തോട് ഗുരു മൊഴിയുന്ന ഈ വാക്കുകൾ ഉണർത്തുപാട്ടുകളാണ്. നാരായണഗുരുവിന്റെ 'പിണ്ഡനന്ദി' എന്ന കൃതിക്ക് ഹൃദയസ്പർശിയായ ഒരു ആസ്വാദനം. കൃതജ്ഞതാനിർഭരമായ സമർപ്പണബോധത്തോടെ ഒരു അന്വേഷകൻ നടത്തുന്ന സ്വാദ്ധ്യായം. കൃതജ്ഞതയാണ് പ്രാർത്ഥനയെന്ന് തെളിയുന്ന ദർശനം.

Praanane: Nee Vaayikkan Njan Ezhuthunnath

Original price was: ₹250.00.Current price is: ₹200.00.
"പിളർന്നുപോയ സ്നേഹത്തിന്റെ ശബ്ദ്രമില്ലാത്ത നിലവിളിയാണ് ഗീതുവിന്റെ കവിത. എന്നിട്ടും അതിൽ നിന്ന് ഒരു സമാധാനം കിനിയുന്നതെങ്ങനെ എന്നൊരു വിസ്മയം മാത്രം ബാക്കി. എന്തിൽ നിന്ന് അടർന്നു മാറാൻ ശ്രമിക്കുന്നോ അതെല്ലാം കൂടി ഒരാളുടെ ചെറിയ പ്രാണനെ ഇങ്ങനെ പിണഞ്ഞു മുറുക്കുന്നുവെന്ന സങ്കടവും ഉണ്ട്. ദിവസത്തിന്റെ അന്ത്യത്തിൽ നമുക്കറിയാം, ആരോ ഒരാൾക്കു വേണ്ടി മാത്രമാണ് നാം എഴുതുന്നത്. ആ ഒരാൾ ഈ വരികളിൽ മുങ്ങി ശുദ്ധനാവട്ടെ." - ബോബി ജോസ് കട്ടികാട്

Manja Ilakalkkidayile Chempanineer Pookkal

Original price was: ₹550.00.Current price is: ₹499.00.
അഞ്ചു പതിറ്റാണ്ടിനപ്പുറത്ത് ദന്തവൈദ്യശാസ്ത്രമേഖല അനാകർഷകമായ പിന്നാക്കാവസ്ഥയിലായിരുന്ന കാലത്ത്, ആ മേഖലയിൽ പ്രവേശിക്കുകയും ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത ഡോക്ടറുടെ ഓർമക്കുറിപ്പുകൾ. ആധുനികവൈദ്യശാസ്ത്രമേഖലയുമായി താരതമ്യം ചെയ്യുമ്പോൾ, സാധാരണക്കാർക്കിടയിൽ ഒട്ടും മതിപ്പില്ലാതിരുന്ന ദന്തവൈദ്യത്തിന്റെ പുരോഗതിക്കായി, ഏറെ കഷ്ടതകൾ സഹിച്ചു പ്രയത്നിച്ചപ്പോൾ നേരിടേണ്ടിവന്ന എതിർപ്പുകളും തടസ്സങ്ങളും അതിജീവനത്തിന്റെ കഥകളുമെല്ലാം ഇതിൽ വിവരിക്കുന്നുണ്ട്.

Pattinte Ulachil
Quick View
Add to Wishlist
Add to cartView cart

Pattinte Ulachil

Original price was: ₹140.00.Current price is: ₹126.00.
ഹൃദയത്തില്‍ സ്നേഹത്തിന്റെ നദിയുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാളിയുടെ ജീവിതത്തില്‍ അവര്‍ ഭാഷ കൊണ്ട് മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. കഥയ്ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നൃത്തം ചെയ്യുന്ന മാധവിക്കുട്ടിയെന്ന മഹാപ്രതിഭയുടെ ശ്രദ്ധേയമായ കഥകളടങ്ങിയ പുസ്തകം- പുതിയ ഒരമ്മ, തിമിരം, രാധ... അനുരാധ..., യാത്രയുടെ അവസാനം, പട്ടിന്റെ ഉലച്ചിൽ, ചീത്ത മാമൻ, അമ്മിണിക്കുട്ടിയുടെ പ്രസവം, ഏകാന്തതയുടെ കവാടങ്ങൾ, നേതാവ്, ഇന്റെ സ്വഭാവം അങ്ങനെയാ, ഒരു വിവാഹത്തിന്റെ അന്ത്യം, ഓർമക്കുറിപ്പ്, ഗൾഫിലെ യുദ്ധം, തവളയായിത്തീർന്ന രാജകുമാരൻ, സ്വാതന്ത്ര്യസേനാനിയുടെ മകൾ, ഡോക്ടറുടെ തത്ത, ചാലിയത്തി കുഞ്ഞുവും മകനും, ആഭരണങ്ങൾ, ചന്ദ്രരശ്മികൾ എന്നിങ്ങനെ 19 കഥകൾ.

Mathilukal
Quick View
Add to Wishlist
Add to cartView cart

Mathilukal

Original price was: ₹90.00.Current price is: ₹81.00.
ജീവിതത്തെ സുന്ദരമായ വാക്കുകളാൽ അപൂർവമായ മുഹൂർത്തങ്ങളാൽ കോർത്തിണക്കിക്കൊണ്ട് കഥ പറയുകയാണ് മതിലുകളിൽ. മനുഷ്യഹൃദയങ്ങളിൽ പാർക്കുന്ന എല്ലാ ദൗർബല്യങ്ങളെയും കുടഞ്ഞിടുന്ന കഥകളുടെ സമാഹാരം. മതിലുകൾ, പുഴ വീണ്ടും ഒഴുകി, രാത്രിയിൽ, പരുന്തുകൾ, അമ്മു, ഒരു ദിവസം രാവിലെ, സ്മരണകൾ, മനുഷ്യൻ പാവമാണ്, ഡോക്ടറുടെ മരണം എന്നിങ്ങനെ 9 കഥകൾ.

Uroobinte Thiranjedutha Kathakal (Vol 2)

Original price was: ₹320.00.Current price is: ₹259.00.
ജീവിതത്തിന്റെ സർവതലങ്ങളെയും അനാവരണം ചെയ്യുന്നതാണ് ഉറൂബിന്റെ കഥാലോകം. മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന കഥാകൃത്തിന്റെ രചനാപാടവം ആസ്വാദകന് അത്ഭുതത്തോടെ മാത്രമേ കാണാനാകൂ. അതിവിസ്തൃതമായ ഉറൂബിന്റെ കഥാസമ്പത്തിൽ നിന്നു തിരഞ്ഞെടുത്ത 25 കഥകളുടെ സമാഹാരമാണിത് - താമരത്തൊപ്പി, കാക്ക, കൊച്ചുവറീതിന്റെ ബൈബിൾ, സർവേക്കല്ല്, പൂട്ടിയിട്ട വീടുകൾ, ഗ്ലാസ് വിത്ത് കേർ, പട്ടം, മൂടൽമഞ്ഞ്, കൂമ്പെടുക്കുന്ന മണ്ണ്, അമ്മയുടെ സ്വാതന്ത്ര്യം, ഹാജിയുടെ ഹാർട്ട്, മുളകുവള്ളി, പാരുഷ്യം, തുറന്നിട്ട ജാലകം, ഇറ്റാർസിയിലേക്ക് തിരികെ പോകുന്ന വണ്ടി, നനഞ്ഞ സായാഹ്നം, പന്തിരണ്ടാം അധ്യായം, പതിന്നാലാമത്തെ മെമ്പർ, സഖറിയാസ് എന്ന പുണ്യവാളന്റെ കഥ, ഓഡർ ഓഫ് ദ് ഡെ, വലയിൽ കുടുങ്ങിയ മുക്കുവൻ, ഉപകരണം, പച്ചക്കുപ്പായം, ഒരു മരണം തിരിച്ചുപോയി, മഞ്ഞിൻ‍മറയിലെ സൂര്യൻ.

Uroobinte Thiranjedutha Kathakal (Vol 1)

Original price was: ₹340.00.Current price is: ₹272.00.
ജീവിതാനുഭവങ്ങളുടെ ആഴങ്ങളിൽ നിന്നാണ് ഉറൂബിന്റെ കഥകൾ ഉറവപൊട്ടുന്നത്. കാലത്തിനു കെടുത്തിക്കളയാനാവാത്ത വിധം നമ്മുടെ സംസ്കാരത്തിന്റെ അജ്ഞാത തലങ്ങളെ അവ ശോഭനമാക്കുന്നു. അതിവിസ്തൃതമായ കഥാസമ്പത്തിൽ നിന്നു തിരഞ്ഞെടുത്ത ശ്രദ്ധേയമായ 21 കഥകളുടെ സമാഹാരമാണിത് - രാച്ചിയമ്മ, കുറിഞ്ഞിപ്പൂച്ച, പൊന്നു തൂക്കുന്ന തുലാസ്, ഗോപാലൻ നായരുടെ താടി, ഒരു പറ കണ്ണുനീർ, വെളുത്ത കുട്ടി, നല്ല 'മന്ത്', റിസർവ് ചെയ്യാത്ത ബെർത്ത്, 3334-ന്റെ ചരിതം, ബിസിനസ്സുകാരൻ, ലാത്തിയും പൂക്കളും, ഒടയുത്തതേ ഒടയുത്തതേ, ഗണപതിയട, തൂക്കമൊക്കാത്ത ലോകം, കൊടുങ്കാറ്റിൽ, കുഞ്ഞിനൊരു കുപ്പായം, വെപ്പാട്ടി, ഭഗവാന്റെ അട്ടഹാസം, അലർച്ച, വീട്, ഇറ്റാമന്റെ കഥ.

Lankayudham
Quick View
Add to Wishlist
Add to cartView cart

Lankayudham

Original price was: ₹499.00.Current price is: ₹399.00.
അത്യാർത്തി, ക്രോധം, സന്താപം, പ്രണയം. എരിയുന്ന കനൽ. എല്ലാം ഒരു യുദ്ധത്തിനു തിരി കൊളുത്താൻ കാത്തിരിക്കുകയാണ്. ഈ യുദ്ധം വ്യത്യസ്തമാണ്. ഇതു ധർമയുദ്ധമാണ്. അവരിൽ വെച്ചേറ്റവും മഹത്വമാർന്ന ദേവതയ്ക്കു വേണ്ടിയുള്ളതാണത്. അവളെ തട്ടിക്കൊണ്ടു പോയി. തന്നെ കൊല്ലാൻ ധിക്കാരത്തോടെ അവൾ രാവണനെ വെല്ലുവിളിക്കുന്നു - രാമനെ കീഴടങ്ങാൻ അനുവദിക്കുന്നതിനേക്കാൾ നല്ലത് അവൾ മരിക്കുന്നതാണ്. രാമനാകട്ടെ ക്രോധത്തിലും അഴലിലും മുങ്ങിപ്പോയവനാണ്. അദ്ദേഹം യുദ്ധത്തിനു കോപ്പു കൂട്ടുന്നു. ക്രോധമാണ് അദ്ദേഹത്തിന്റെ ഇന്ധനം. ശാന്തമായ ഏകാഗ്രത വഴികാട്ടിയും. താൻ അജയ്യനാണെന്ന് രാവണൻ കരുതി. താൻ വിലപേശുകയും കീഴടങ്ങാൻ രാമനെ നിർബന്ധിതനാക്കുകയും ചെയ്യുമെന്ന് അയാൾ വിചാരിച്ചു. പക്ഷേ അയാൾക്കറിയില്ല... അമീഷിന്റെ രാമചന്ദ്ര പരമ്പരയിലെ നാലാം പുസ്തകം - ലങ്കായുദ്ധം.

Raavanan: Aryavartathinte Sathru
Quick View
Add to Wishlist
Add to cartView cart

Raavanan: Aryavartathinte Sathru

Original price was: ₹399.00.Current price is: ₹319.00.
ഭാരതം, ബി.സി. 3400 ദാരിദ്ര്യത്തിലും ശണ്ഠകളിലും കലാപങ്ങളിലും താറുമാറായിക്കിടക്കുന്ന ഒരു നാട്. ഏതാണ്ടെല്ലാവരും അതെല്ലാം നിശബ്ദം സഹിക്കുകയാണ്. ഏതാനും പേർ അതിനെതിരെ കലഹിക്കുന്നുണ്ട്. മറ്റു ചിലർ കൂടുതൽ മികച്ച ലോകത്തിനു വേണ്ടി പോരാടുന്നു. ചിലർ അവരവർക്കു വേണ്ടി പോരാടുന്നു. മറ്റു ചിലരാകട്ടെ അതൊന്നും കാര്യമാക്കുന്നേയില്ല. അക്കാലത്തെ ഏറ്റവും പൂജനീയരായ മഹർഷിമാരിലൊരാളുടെ മകനായി പിറന്നയാളാണ് രാവണൻ. ദേവകൾ കഴിവുകൾ വാരിക്കോരി കൊടുത്തിട്ടുണ്ടയാൾക്ക്. എന്നാൽ ക്രൂരമായ വിധി അയാളെ അങ്ങേയറ്റം പരീക്ഷിക്കുകയാണ്. കൗമാരപ്രായത്തിൽ ഉഗ്രനായ കൊള്ളക്കാരനായി മാറുന്ന അയാളിൽ ധീരതയുടെയും ക്രൂരതയുടെയും ഭീഷണമായ ദൃഢനിശ്ചയത്തിന്റെയും തുല്യഘടകങ്ങളുണ്ട്. പിടിച്ചടക്കാനും കവർന്നെടുക്കാനും തനിക്കർഹമെന്നു കരുതുന്ന മഹത്വം വെട്ടിപ്പിടിക്കാനും മനുഷ്യർക്കിടയിൽ ജീവിച്ചിരിക്കുന്ന ചരിത്രമായി മാറാനുമുള്ള ദൗത്യത്തിലാണയാൾ. രാവണനിൽ പാണ്ഡിത്യവും മൃഗീയമായ അക്രമവാസനയും ഉൾച്ചേർന്നിട്ടുണ്ട്. പ്രതിഫലമിച്ഛിക്കാതെ പ്രണയിക്കുന്നവനും പശ്ചാത്താപമില്ലാതെ കൊല്ലുന്നവനുമാണ് രാവണൻ. രാമചന്ദ്ര പരമ്പരയിലെ ത്രസിപ്പിക്കുന്ന ഈ മൂന്നാം പുസ്തകം ലങ്കാധിപനായ രാവണനിലാണ് വെളിച്ചം വീശുന്നത്. ആ വെളിച്ചമാകട്ടെ ഇരുളിനേക്കാൾ കാളിമയാർന്ന ഇരുളിൽ പതിക്കുന്നു! ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രതിനായകനാണോ അയാൾ? അതോ എല്ലായ്പ്പോഴും ഇരുണ്ട ഇടത്തിൽ പെട്ടുപോയ ഒരാളോ? എക്കാലത്തെയും ഏറ്റവും സങ്കീര്‍ണവും ആക്രമാസക്തവും വികാരവിക്ഷുബ്ദ്ധവും നിപുണവുമായ ഒരു ജീവിതത്തിന്റെ ഇതിഹാസം വായിക്കൂ. രാവണന്റെ ജൈത്രയാത്രയുടെയും മാനസിക സംഘര്‍ഷങ്ങളുടെയും നേര്‍ക്കാഴ്ച.

Sita: Mithilayile Veeranāyika
Quick View
Add to Wishlist
Add to cartView cart

Sita: Mithilayile Veeranayika

ഭാരതം, ബി.സി. 3400 നമുക്ക് അനിവാര്യയായ യോദ്ധാവാണവൾ. നാമെല്ലാം കാത്തിരിക്കുന്ന ദേവത. ധർമസംരക്ഷണത്തിന് പ്രാപ്തയായവൾ. നമ്മെ കാത്തുരക്ഷിക്കുന്നവൾ. വിഭാഗീയതയും ഹതാശയും പട്ടിണിയും ഭാരതത്തെ പിടിമുറുക്കിയിരിക്കുന്നു. അധികാരിവർഗത്തെ വെറുക്കുന്ന ജനം. തൻകാര്യപ്രമാണിമാരും കൊടിയ അഴിമതിക്കാരുമായ വരേണ്യരെ ഒന്നടങ്കം അവർ തള്ളിപ്പറയുന്നു. കൈപ്പാടകലെയാണ് അരാജകത്വം. ഈ വക വിഭാഗീയതകളെ പരദേശികൾ ആവുന്നത് ചൂഷണം ചെയ്യുന്നു. രാക്ഷസരാജൻ രാവണൻ, സപ്തസിന്ധുവിലേയ്ക്ക് ദംഷ്ട്രകളാഴ്ത്തി അതിശക്തനാവുന്നു. പ്രത്യാശാശൂന്യമായ ഈ നിലയിൽ മാറ്റം വരുത്തിയേ അടങ്ങൂ എന്ന് ഭാരതസംരക്ഷകരും ശക്തരുമായ ഇരുഗോത്രങ്ങൾ പ്രതിജ്ഞയെടുക്കുന്നു. അതിനു പ്രാപ്തിയുള്ള ഒരു രക്ഷകനെത്തേടി അവർ ശ്രമമാരംഭിക്കുന്നു. ഉഴവുകഴിഞ്ഞ പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കുഞ്ഞ്! ഇളംചോര കൊതിച്ചെത്തിയ ചെന്നായ്ക്കൂട്ടത്തിൽ നിന്ന് കഴുകൻ ആ പെൺകുഞ്ഞിന് സംരക്ഷണവലയം തീർത്തു. മിഥിലയെന്ന ചെറുരാജ്യത്തിന്റെ അധിപൻ അവൾക്ക് വളർത്തച്ഛനായി. തീർത്തും അനാഥയായ, അവഗണനാപാത്രമായ ആ പാവം കുഞ്ഞിന് ശുഭകരമായ ഭാവി ആരും പ്രവചിച്ചില്ല. എന്നാൽ, അവരുടെ കണക്കുകൂട്ടലുകൾ പാടേ തെറ്റി. അവളാണ് 'സീത', തികച്ചും അസാധാരണയായ പെൺകുട്ടി! ദത്തെടുത്തു വളർത്തിയ പെൺകുഞ്ഞ്, രാജ്യത്തിന്റെ പ്രധാനമന്ത്രിയും, ക്രമേണ ദേവതാതുല്യയുമായ കഥ. അമീഷിന്റെ ഏറ്റവും പുതിയ ഇതിഹാസപര്യടനം. വായനക്കാരെ ത്രസിപ്പിക്കുന്ന, അതിസാഹസിക കഥ

Avasānathe Penkutty
Quick View
Add to Wishlist
Add to cartView cart

Avasanathe Penkutty

Original price was: ₹499.00.Current price is: ₹399.00.
ഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകൾക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്. നാദിയയുടെ ആറ് സഹോദരന്മാർ കൊല്ലപ്പെട്ടു, താമസിയാതെ അമ്മയും. അവരുടെ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവൾ ചെറുത്തുനിന്നു. പ്രചോദിപ്പിക്കുന്ന ഈ ഓർമ്മക്കുറിപ്പ് ഇറാക്കിലെ അവളുടെ സമാധാനപൂർണമായ ശൈശവജീവിതത്തിലൂടെ, പില്ക്കാല ജീവിതത്തിലെ നഷ്ടങ്ങളിലൂടെ, ക്രൂരാനുഭവങ്ങളിലുടെ, ഒടുവിൽ ജർമനിയിലെ സുരക്ഷിതത്വത്തിലൂടെ നമ്മെ കുട്ടിക്കൊണ്ടുപോകുന്നു. ധീരതയ്ക്കും ജീവിതാനുഭവസാക്ഷ്യത്തിനും ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് വീണ്ടും തെളിയിക്കുന്ന പുസ്തകങ്ങളിലൊന്നാണിത് - അവസാനത്തെ പെൺകുട്ടി. ‘അലക്സാൺഡ്രിയ ബോംബാക്കിന്റെ ‘ഓൺ ഹെർ ഷോൾഡേഴ്സ്’ എന്ന സിനിമയുടെ പ്രമേയമായ നാദിയ, സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവും ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സർവൈവേഴ്സ് ഓഫ് ഹ്യൂമൻ ട്രാഫിക്കിങ്ങിന്റെ ആദ്യ ഗുഡ് വിൽ അംബാസഡറുമാണ്. "തങ്ങളുടെ ക്രൂരത കൊണ്ട് അവളെ നിശ്ശബ്ദയാക്കാമെന്ന് കരുതിയവർക്ക് തെറ്റി. നാദിയ മുറാദിന്റെ ആത്മാവ് തകർക്കപ്പെട്ടില്ല, അവളുടെ ശബ്ദം മൂകമാക്കപ്പെട്ടില്ല." - അമൽ ക്ലൂണി "യസീദികൾ അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉൾക്കാഴ്ച നൽകുന്ന പുസ്തകമാണ് അവസാനത്തെ പെൺകുട്ടി. അതോടൊപ്പംതന്നെ അവരുടെ ആത്മീയമായ നിഗൂഢത കലർന്ന സംസ്കാരത്തിലേക്കും പുസ്തകം വെളിച്ചം വീശുന്നു. ഒരു ധീരവനിതയുടെ സുപ്രധാനമായ പുസ്തകമാണിത്." – ഇയാൻ ബിറെൽ, ദ ടൈംസ് "സുധീരം… ഇസ്ലാമിക സ്റ്റേറ്റ് എന്നു പറയപ്പെടുന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ആരും ഈ പുസ്തകം വായിച്ചിരിക്കണം." – ദ എക്കണോമിസ്റ്റ്

Inangātha Kannikal
Quick View
Add to Wishlist
Add to cartView cart

Inangatha Kannikal

Original price was: ₹750.00.Current price is: ₹599.00.
പണിക്കര്‍ ഏകാകിയും ദുഃഖിതനും അശാന്തനുമാണ്. ഒരു കാറപകടത്തില്‍ അയാളുടെ ഭാര്യ സതിയും മകളും മരിക്കുന്നു. പ്രാപഞ്ചികസുഖങ്ങളുടെ അസ്ഥിരതയെപ്പറ്റി ആലോചിക്കുന്ന പണിക്കര്‍ ശാന്തിതേടി ലോകസഞ്ചാരം തുടങ്ങുന്നു. ബുദ്ധമതദര്‍ശനങ്ങളിലേക്കും ക്രിസ്തുമതത്തിലേക്കും ഹിന്ദുദര്‍ശനങ്ങളിലേക്കും അയാള്‍ കടന്നുചെല്ലുന്നു. സ്വന്തം അനുജനെപോലെ പണിക്കർ കരുതുന്ന യുവാവാണ് രാജൻ. ഉമ എന്ന സാധുയായ പെണ്‍കുട്ടിയെ രാജന്‍ ഭാര്യയായി തിരഞ്ഞെടുക്കുന്നു. എന്നാല്‍ പണിക്കര്‍ക്ക് ഉമയോടു തോന്നുന്ന അഭിനിവേശം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഉമയെ സ്പര്‍ശിക്കുന്ന നിമിഷം അവളുടെ വാക്കുകള്‍ അയാളെ ഏറെ കുറ്റബോധത്തിലേക്ക് നയിക്കുന്നു. സ്വന്തം ആത്മാവിലേക്ക് തീര്‍ത്ഥാടനം ചെയ്യുന്ന കഥാപാത്രങ്ങളാണ് വിലാസിനിയുടെ നോവലുകളിലുള്ളത്. വിലാസിനിയുടെ അനുപമമായ മാനസികാപഗ്രഥനപാടവവും ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്ചയും ഈ നോവലിന് ഒരു ദാര്‍ശനികസ്വഭാവം നൽകുകയും, ഹൃദ്യമായ ഭാഷയും ആവിഷ്‌കരണശൈലിയും ’ഇണങ്ങാത്ത കണ്ണികളെ’ ഒരു അപൂര്‍വമായ വായനാനുഭവമാക്കി മാറ്റുകയും ചെയ്യുന്നു.

Oru Neurologistinte Diary
Quick View
Add to Wishlist
Add to cartView cart

Oru Neurologistinte Diary

Original price was: ₹230.00.Current price is: ₹207.00.
പ്രശസ്ത ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. കെ രാജശേഖരൻ നായർ വിസ്മയകരമായ ചികിത്സാനുഭവങ്ങൾ പങ്കു വയ്ക്കുന്നു - ഒരു ന്യൂറോളജിസ്റ്റിന്റെ ഡയറി. വൈദ്യശാസ്ത്രത്തിന് വിവരിക്കാനാകാത്ത അത്ഭുതങ്ങൾ സരസവും ലളിതവുമായി അദ്ദേഹം വിവരിക്കുന്നു. മനുഷ്യമസ്തിഷ്കത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങളിലൂടെ ഒരു ഡോക്ടറുടെ സഞ്ചാരം.

    0
    Your Cart
    Your cart is emptyReturn to Shop
    ×