-10%
Porulazham
Original price was: ₹900.00.₹810.00Current price is: ₹810.00.
പൊരുളാഴം - നാരായണഗുരുവിന്റെ കൃതികളിലേക്ക് നിത്യ ചൈതന്യയതിയുടെ ധ്യാനതീർത്ഥാടനം. മുനി നാരായണപ്രസാദാണ് എഡിറ്റർ.
നാരായണഗുരു ഓരോ കൃതിയും അതിലെ ഓരോ ശ്ലോകവും എഴുതിയത് ധ്യാനപൂർവകമായ ഒരു അന്തർദൃഷ്ടിയോടുകൂടിയാണ്. ഗുരു നിത്യയാകട്ടെ തന്റെ മുമ്പിൽ വന്നിരിക്കുന്ന മനുഷ്യൻ നേരിടുന്ന മാനസികപ്രശ്നത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെന്നിട്ട്, അതിനുള്ള ആധ്യാത്മിക പരിഹാരമായി ഗുരുവിന്റെ ഓരോ ശ്ലോകത്തിന്റെയും ധ്യാനാത്മകമായ അന്തർഹൃദയത്തെ ഒരുക്കിക്കാണിക്കുകയാണ് തന്റെ വ്യാഖ്യാനങ്ങളിൽ ചെയ്യുന്നത്. ആത്മോപദേശകശതകത്തിന്റെ കാര്യത്തിൽ ഇത് എടുത്തുകാണുക തന്നെ ചെയ്യാം. ആദ്ധ്യാത്മികതയുടെ പ്രയോജനത്തിന്റെ മറ്റൊരു മുഖമാണ് നാമിവിടെ കാണുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആദ്ധ്യാത്മികതയുടെ മനഃശാസ്ത്രപരമായ പ്രയോജനമാണ് ഗുരു നിത്യയുടെ രചനകളിൽ കാണാവുന്നത്.
പൊരുളാഴത്തിലെ കൃതികളും വ്യാഖ്യാനങ്ങളും - വിനായകാഷ്ടകം, സുബ്രഹ്മണ്യകീർത്തനം, ജനനീനവരത്നമഞ്ജരി, അറിവ്, ദൈവദശകം, ആത്മോപദേശശതകം: നൂറു ധ്യാനങ്ങൾ, ലാവണ്യാനുഭവവും സൗന്ദര്യാനുഭൂതിയും

-20%
Vidwan Ishaq Sahib: Keralathinte Darashuko
Original price was: ₹190.00.₹152.00Current price is: ₹152.00.
ദാരാഷുക്കോ പേര്‍ഷ്യന്‍ ഭാഷയ്ക്കു നല്കിയ സംഭാവനയ്ക്കു തുല്യമാണ് വിദ്വാന് എ ഇസ്ഹാഖ് സാഹിബ് കൈരളിക്കു നല്കിയ സംഭാവന. ഭഗവദ്ഗീത പോലുള്ള ദാര്‍ശനിക ഗ്രന്ഥങ്ങളുടെ പരിഭാഷ നിർവഹിക്കുമ്പോഴും ഇസ്ലാമിക ദര്‍ശനത്തെ മുറുകെപ്പിടിച്ച് ലളിത ജീവിതം നയിച്ച ഇസ്ഹാഖ് സാഹിബിന്റെ ജീവിതവും രചനകളും ഭാവി തലമുറകള്‍ക്കായി അടയാളപ്പെടുത്തുകയാണ് ഡോ. കെ ടി ജലീല്‍ ഈ ഗ്രന്ഥത്തില്‍. നമ്മുടെ മതേതരാത്മീയ പാരമ്പര്യത്തെ പൊതുമണ്ഡലത്തിലേക്ക് പുനരവതരിപ്പിക്കുന്ന കൃതി എന്ന നിലയില്‍ ഈ പുസ്തകത്തിന്റെ പ്രാധാന്യം വലുതാണ്.

Amaravathiyude Ithihasam
Original price was: ₹290.00.₹232.00Current price is: ₹232.00.
അമരാവതി, സമരകേരളത്തിന്റെ ഉജ്ജ്വല അധ്യായങ്ങളിലൊന്നാണ്. സ്വന്തം കിടപ്പാടങ്ങളില്‍നിന്നും ആട്ടിയിറക്കപ്പെട്ട മനുഷ്യരുടെ വ്യഥയിലേക്ക് മഴയും മഞ്ഞും പെയ്യുന്ന നാളുകളിലൊന്നില്‍ എ കെ ജി ഇറങ്ങിച്ചെന്നു. സമരം കേരളമാകെ ഏറ്റെടുത്തു. അമരാവതി പ്രക്ഷോഭം ഉരുവംകൊള്ളുന്ന സാഹചര്യത്തിന്റെ തീക്ഷ്ണമായ ആവിഷ്കാരമാണ് കെ എ മണിയുടെ അമരാവതിയുടെ ഇതിഹാസം. മനുഷ്യരും പ്രകൃതിയുമെന്നപോലെ മലയാളവും തമിഴും ഇടകലരുന്ന ഭാഷയില്‍ ആവിഷ്കരിക്കപ്പെട്ട നോവല്‍.

Janakeeya Prasnangal Indian Parliamentil
Original price was: ₹380.00.₹304.00Current price is: ₹304.00.
ഉത്തര മലബാറിലെ ജനതയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ നിയമനിര്‍മാണ സഭകളില്‍ ദീര്‍ഘകാലം അംഗമായിരുന്ന പി കരുണാകരൻ എന്ന പ്രഗത്ഭനായ പാര്ലമെന്റേറിയന് ഉയര്‍ത്തിയ ജനകീയ പ്രശ്നങ്ങള്‍ നിരവധിയാണ്. ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക രംഗം ആകെ മാറിമറിഞ്ഞ കഴിഞ്ഞ ഏതാനും ദശകകാലത്തെ വരച്ചു കാട്ടുന്നവയാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്ന പ്രസംഗങ്ങള്‍ ഓരോന്നും. ചരിത്ര - രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും ഏറെ വിലപ്പെട്ട രേഖകൾ.

Ave Maria
Original price was: ₹200.00.₹160.00Current price is: ₹160.00.
ദൈവപുത്രനു മനുഷ്യരൂപം പ്രാപിക്കാൻ ഭൂമിയിൽ പിറവികൊണ്ട തേജസ്വിനിയായ കന്യാമറിയത്തിന്റെ അർത്ഥതലങ്ങൾ അന്വേഷിക്കുന്ന പുസ്തകമാണ് കെ പി രമേഷ് എഴുതിയ ആവേ മരിയ; വിശുദ്ധ മേരിയുടെ അർത്ഥതലങ്ങൾ. കന്യാമറിയത്തെ ശില്പകലയിലും സംഗീതത്തിലും ചിത്രകലയിലും സാഹിത്യത്തിലും ചലച്ചിത്രത്തിലും കണ്ടെടുക്കുന്ന ഈ പുസ്തകം മരിയോളജി എന്ന ജ്ഞാനശാഖയെ പുരസ്കരിക്കുന്നു.

Nadakalahari
Original price was: ₹250.00.₹200.00Current price is: ₹200.00.
ഏഴുപതിറ്റാണ്ടിലേറെ നീണ്ട തന്റെ അഭിനയ ജീവിതത്തിന്റെ ശേഷിപ്പുകളെ ഹൃദയത്തിൽ നിന്ന് പെറുക്കിയെടുത്ത വാക്കുകളിലൂടെ വായനക്കാരനു മുൻപിൽ ആദരപൂർവം സമർപ്പിക്കുകയാണ് മരട് ജോസഫ്. ഇതൊരു ആത്മകഥ എന്നതിലുപരി താൻ ജീവിച്ച ജീവിതത്തിന്റെ വിഷാദസ്മരണകൾ നിറഞ്ഞ ഏറ്റുപറച്ചിലാണ്. ഭാഷയുടെ അലങ്കാരങ്ങളില്ല, ആത്മപ്രശംസയുടെ അതിപ്രസരമില്ല. തനിക്ക് നേടാൻ കഴിയാതെ പോയ സൗഭാഗ്യങ്ങളെപ്പറ്റിയുള്ള പരാതികളില്ല. മറിച്ച്, തന്നിലെ ദൗർബല്യങ്ങളെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ കുറ്റസമ്മതവും ഏറ്റുപറച്ചിലും വായനക്കാരന്റെ മനസ്സിനെ സ്പർശിക്കുന്നു. - അവതാരികയിൽ ടി എം എബ്രഹാം.
ഏഴുപതിറ്റാണ്ട് മലയാളനാടകവേദിയിൽ ജ്വലിച്ചു നിന്ന ഗായകനടന്റെ ആത്മകഥാകഥനം.

-11%
Kinavarambathe Ganasala
Original price was: ₹300.00.₹269.00Current price is: ₹269.00.
ഹിന്ദുസ്ഥാനി സംഗീതത്തിലെ മാന്ത്രികന് പണ്ഡിറ്റ് ശിവകുമാര്‍ ശർമ, ഇന്ത്യാവിഭജനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍കാരനായി പിന്നെ അതിര്‍ത്തികള്‍ ഭേദിച്ച് ഷഹനായ് കച്ചേരി നടത്തി മതേതരത്വത്തിന്റെ കുറുങ്കുഴലൂതിയ ബിസ്മില്ലാഖാന്, തബലയുടെ അനന്തസാധ്യതകള്‍ കണ്ടെത്തി പരീക്ഷണങ്ങളിലൂടെ സകല ഋതുക്കളേയും അനുഭവിപ്പിച്ച സാക്കിര്‍ ഹുസൈന്, നമ്മെ സ്വപ്നജീവികളാക്കുന്ന സംഗീതത്തിന്റെ ഒഴുക്കിലേക്ക് തള്ളിവിടുന്ന സ്ത്രൈണവും പൗരുഷവുമായ ശബ്ദത്തിനുടമയായ എരഞ്ഞോളി മൂസ, ഇശലുകളും മാപ്പിളപ്പാട്ടുസാഹിത്യവും നവോത്ഥാനസങ്കല്പങ്ങളോടിണക്കിയ മോയിന്‍കുട്ടി വൈദ്യര്, സംഗീതത്തിലെ ഇതിഹാസസാന്നിധ്യമായ ലതാ മങ്കേഷ്കര്‍, തന്റെ പാട്ടുകള്‍ തന്നെ ഉയിരാക്കി മാറ്റിയ നഞ്ചിയമ്മ തുടങ്ങിയവർ ഈ ഗ്രന്ഥത്തെ മികവുറ്റതാക്കുന്നു.
ചലച്ചിത്ര പിന്നണിഗാന ചരിത്രത്തിലെ വജ്രവർഷങ്ങൾക്കു നൽകുന്ന ഉപഹാരപുസ്തകം.

Udanja Kudathile Vellam
Original price was: ₹350.00.₹280.00Current price is: ₹280.00.
പ്രമുഖ ഇന്ത്യൻ ദളിത് പ്രസാധകനും എഴുത്തുകാരനും കവിയുമായ യോഗേഷ് മൈത്രേയയുടെ ഓർമക്കുറിപ്പുകളാണ് വാട്ടർ ഇൻ എ ബ്രോക്കൺ പോട്ട്. വിവർത്തനം കെ പി ഉണ്ണി.
"മൈത്രേയയുടെ കടുത്ത വേദനയും കുതിച്ചുയരുന്ന കോപവും തിളങ്ങുന്ന സ്നേഹവും വായനക്കാരെ അസ്വസ്ഥമാക്കുകയും അവരിലേക്കു തന്നെ തിരിഞ്ഞു നോക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു."- ഉർവശി ബുടാലിയ.

Kamra Nakshatra Kanyakal
Original price was: ₹250.00.₹200.00Current price is: ₹200.00.
സദാ നാദാത്മകമായ മലയാളിയുടെ സംഗീതജീവിതത്തിലേക്കുള്ള ജാലകം തുറക്കുന്ന പുസ്തകം. പാട്ടിന്റെ ഭാവോജ്ജ്വല നിമിഷങ്ങളിലെ സജീവതയും സമ്മോഹനതയും തിരഞ്ഞു പോകവേ, അവയുടെ ഗംഭീരമായ ഹിമശിഖരങ്ങളിൽ നിലകൊണ്ട കാലാതിവർത്തനങ്ങളെ കാണിച്ചുതരികയാണിവിടെ. ആലാപനത്തിന്റെ വ്യത്യസ്തസ്ഥായികളെ സൗന്ദര്യാഭിരാമമാക്കിയ കെ പി ഉദയഭാനു, പി ജയചന്ദ്രൻ, വാണി ജയറാം, കെ എസ് ചിത്ര, ജി വേണുഗോപാൽ, സുഗമസംഗീതത്തിന്റെ അതിശയസുഭഗതകളെ പ്രയുക്തമാക്കിയ സംഗീതസംവിധായകർ കെ രാഘവൻ, എം ബി ശ്രീനിവാസൻ, ബോംബെ രവി, ജോൺസൺ, കീരവാണി, മോഹൻ സിത്താര, എം ജയചന്ദ്രൻ, പാട്ടിൽ സുസ്വരങ്ങളുടെ സർഗലയതാളങ്ങൾ പങ്കിട്ട പി ഭാസ്കരൻ, ഒ എൻ വി, കാവാലം, ശ്രീകുമാരൻ തമ്പി, ബിച്ചു തിരുമല... അങ്ങനെ മനസ്സുകളിൽ അനന്തമായ സംഗീതത്തിന്റെ മധുരോദാര ശ്രുതികൾ ഇഴപാകുന്ന പുസ്തകം.

Sakhav P Krishna Pillai: Sampoorna Krithikal
Original price was: ₹1,000.00.₹899.00Current price is: ₹899.00.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാവും ആദ്യ സെക്രട്ടറിയുമായ പി കൃഷ്ണപിള്ളയുടെ രചനകളുടെ സമ്പൂർണ സമാഹാരം. ഇതുവരെ സമാഹരിക്കാത്ത എഴുപതിലധികം രചനകൾ ആർകൈവ്സിൽ നിന്നും മറ്റും കണ്ടെടുത്തത്. 1930 മുതൽ 1948 വരെയുള്ള കാലത്ത് എഴുതിയ കുറിപ്പുകൾ ഇന്നത്തെ കേരളം രൂപപ്പെട്ട ചരിത്ര സന്ദർഭങ്ങളും സംഭവങ്ങളും വിശദമാക്കുന്നു.

Kuttasammatham
Original price was: ₹290.00.₹232.00Current price is: ₹232.00.
മലയാള നോവല്‍ സാഹിത്യരംഗത്ത് പ്രണയത്തിന്റെയും രതിയുടെയും പര്യായമായി മാറിയ പമ്മന്റെ ആത്മകഥാ നോവല്‍. പ്രണയസങ്കല്പ്പങ്ങളുടെയും രതികാമനകളുടെയും ഏറ്റുപറച്ചില്‍. പമ്മന്റെ ‘കുറ്റസമ്മതം’.

-15%
Chundeli
Original price was: ₹300.00.₹255.00Current price is: ₹255.00.
വിലാസിനിയുടെ ഇതര നോവലുകളെ അപേക്ഷിച്ച് വലുപ്പംകൊണ്ട് താരതമ്യേന ചെറുതെങ്കിലും പ്രമേയം കൊണ്ട് അവയോടെല്ലാം തുലനം ചെയ്യാവുന്ന കൃതിയാണ് ചുണ്ടെലി. സ്നേഹിതന്റെ മരണത്തിനുത്തരവാദി താനാണെന്ന ധാരണയില്‍ നിന്നുരുത്തിരിയുന്ന പുകമണ്ഡലത്തില്‍ വീര്‍പ്പുമുട്ടിയ ശശി എന്ന ചെറുപ്പക്കാരന്റെ വിചാരവികാരങ്ങളാണ് ചുണ്ടെലിയില്‍ പ്രതിപാദിക്കുന്നത്.

Ghare Baire
Original price was: ₹350.00.₹280.00Current price is: ₹280.00.
രവീന്ദ്രനാഥ ടാഗോറിന്റെ ക്ളാസിക് നോവലുകളിലൊന്നായ ഘൊരെ ബായിരെയുടെ (അകത്തും പുറത്തും) മലയാളവിവർത്തനം. വിവർത്തനം നിർവഹിച്ചത് ലീലാ സർക്കാർ. ദേശീയത, സ്ത്രീ വിമോചനം, ആത്മീയവും ഭൗതികവുമായ ജീവിതത്തെ സ്വീകരിക്കൽ തുടങ്ങിയ വിഷയങ്ങൾ ഈ നോവലിൽ കടന്നു വരുന്നു. സത്യജിത്റേ 1984-ൽ ഈ നോവൽ ഇതേ പേരിൽ തിരക്കഥയെഴുതി ചലച്ചിത്രമാക്കിയിരുന്നു. 32-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ, ബംഗാളി ഭാഷയിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ഈ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിലും മത്സരിച്ചു.