Ente Katha Ente Anungaludeyum
Original price was: ₹480.00.₹409.00Current price is: ₹409.00.
എഴുത്തുകാരിയായ ഇന്ദുമേനോൻ സ്വന്തം ജീവിതത്തിലെ ആണുങ്ങളെക്കുറിച്ച് ഹൃദയസ്പർശിയായ് എഴുതിയിരിക്കുന്നു.

Snow Lotus
Original price was: ₹350.00.₹280.00Current price is: ₹280.00.
കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ ഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പർവതനിരകളിലൂടെ പർവതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ ഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍ പടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്. -സക്കറിയ
ഇന്ത്യന്‍ റെയിന്‍ബോയിലൂടെ ശ്രദ്ധേയയായ സോണിയാ ചെറിയാന്റെ ആദ്യ നോവല്‍.

Pakshikalum Oru Manushyanum: Induchoodante Jeevitham
Original price was: ₹630.00.₹504.00Current price is: ₹504.00.
ഇത് ഒരു പുസ്തകമല്ല. ഒരനുഭവമാണ്. പക്ഷിനിരീക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച പ്രൊഫ. കെ.കെ. നീലകണ്ഠന്‍ (ഇന്ദുചൂഡന്‍) എന്ന അത്ഭുതമനുഷ്യന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും മഹത്തായ സംഭാവനകളെയും അടുത്തറിയാന്‍ സഹായിക്കുന്ന അസാധാരണഗ്രന്ഥം. ‘കേരളത്തിലെ പക്ഷികള്‍’ എന്ന ക്ലാസിക് കൃതിയിലൂടെ കേരളസംസ്‌കാരത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഇന്ദുചൂഡന്‍ പ്രകൃതിസ്‌നേഹികളുടെ നിത്യപ്രചോദനമാണ്. അദ്ദേഹത്തിന്റെ പ്രിയശിഷ്യനായ ശ്രീ.സുരേഷ് ഇളമണ്‍ ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. അദ്ദേഹത്തോട് നമ്മള്‍ മാത്രമല്ല, വരുംതലമുറകളും കടപ്പെട്ടിരിക്കുന്നു.
-ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഇന്ദുചൂഡന്റെ ‘കേരളത്തിലെ പക്ഷികള്‍’ മലയാളത്തിലെ ഏറ്റവും മികച്ച പ്രകൃതിഗ്രന്ഥവും അതുല്യമായ ഗദ്യാനുഭവവുമാണ്. പക്ഷികളുടെ ലോകത്തെക്കുറിച്ചുള്ള തന്റെ ശാസ്ത്രപരവും അതീവരസകരങ്ങളുമായ നിരീക്ഷണങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയത്, മലയാളഭാഷയുടെ സൗന്ദര്യങ്ങളിലേക്ക് പക്ഷികളെപ്പോലെതന്നെ ചിറകടിച്ചുയരുന്ന ഭാവനാധാരാളിത്തത്തോടും ഭാഷാവൈഭവത്തോടുമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെയും പക്ഷിലോക പര്യവേക്ഷണങ്ങളെയും, ശിഷ്യനും പ്രസിദ്ധ പ്രകൃതിച്ഛായാഗ്രാഹകനുമായ സുരേഷ് ഇളമണ്‍, ഓര്‍മ്മകളും ചരിത്രരേഖകളും കോര്‍ത്തിണക്കി സമഗ്രമായും അത്യാകര്‍ഷകമായും ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. ധാരാളം ചിത്രങ്ങളോടെ മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഓര്‍മ്മപ്പുസ്തകം കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തിനും മലയാളസാഹിത്യത്തിനും പ്രകൃതിപഠനമേഖലയ്ക്കും അമൂല്യമായ മുതല്‍ക്കൂട്ടാണ്.
-സക്കറിയ

-10%
Shyamayamangal
Original price was: ₹620.00.₹558.00Current price is: ₹558.00.
വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഉപാസനാമൂര്‍ത്തികളുമായി ദേശം മുഴുവന്‍ അടക്കിവാഴുന്ന ഇളയിടത്തില്ലത്തെ തുപ്പന്‍ തിരുമേനി എന്ന മഹാമാന്ത്രികന്‍. വിഷയലമ്പടനായ തുപ്പന്‍റെ മുന്‍പില്‍ എരിഞ്ഞടങ്ങിയ സ്ത്രീകളുടെ തേങ്ങലുകള്‍ ഇളയക്കര ഗ്രാമത്തില്‍ അലയടിച്ചു. എതിരാളികളെ തച്ചുതകര്‍ത്തു മുന്നേറിയ തുപ്പനു മുന്‍പില്‍ ചെറുത്തുനില്ക്കാന്‍ ഒടുവില്‍ ഒരാള്‍ ഉയര്‍ന്നുവന്നു - വാസുക്കുട്ടന്‍. തന്‍റെ കുടുംബത്തെ മുച്ചൂടും നശിപ്പിച്ച തുപ്പനുമായി ഏറ്റുമുട്ടാന്‍ വാസുക്കുട്ടന്‍ തുനിഞ്ഞിറങ്ങിയതോടെ ദേശത്തിനു മുകളില്‍ ആസന്നമായ ദുരന്തത്തിന്‍റെ കാര്‍മേഘങ്ങള്‍ കുമിഞ്ഞുകൂടി. മലയാള മാന്ത്രികനോവല്‍ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ മാസ്റ്റര്‍പീസ് നോവല്‍ - ഏറ്റുമാനൂർ ശിവകുമാറിന്റെ ശ്യാമയാമങ്ങൾ.

-15%
Madhuvidhu Mayum Munpe
Original price was: ₹600.00.₹510.00Current price is: ₹510.00.
ജീവിതത്തിലെ അതീവ ചാരുതയാര്‍ന്നതും സങ്കീര്‍ണവുമായ നിമിഷങ്ങളെ ഭാവസാന്ദ്രമായി അവതരിപ്പിക്കുന്ന മനോഹരമായ നോവല്‍. മലയാളിവായനക്കാര്‍ക്ക് എക്കാലവും നെഞ്ചിലേറ്റാന്‍ ഹൃദ്യമായ രചനകള്‍ സമ്മാനിച്ചിട്ടുള്ള കെ കെ സുധാകരന്‍ എന്ന പ്രതിഭയുടെ മാറ്റ് തെളിയിക്കുന്ന കൃതി. ഓരോ താളിലും ഒളിച്ചിരിക്കുന്ന കാന്തികത വായനക്കാരുടെ മനസ്സിനെ ഈ നോവലിന്‍റെ ഉള്ളാഴങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്നു.

Vallathoru Katha (Vol 3)
Original price was: ₹360.00.₹306.00Current price is: ₹306.00.
ഏഷ്യാനെറ്റ് ന്യൂസിലൂടെ മലയാളികൾക്ക് പ്രിയംകരമായി മാറിയ ബാബു രാമചന്ദ്രന്റെ 'വല്ലാത്തൊരു കഥ'യുടെ പുസ്തകരൂപത്തിന്റെ മൂന്നാം ഭാഗം. അവസാനിക്കാത്ത കൗതുകത്തോടെ കമ്പോടു കമ്പ് വായിക്കാനാവുന്ന വിചിത്രജീവിതങ്ങളും സംഭവങ്ങളുമാണ് ഈ കഥകളിൽ ഓരോന്നും. നല്ല വായനക്കാർക്ക് 'വല്ലാത്തൊരു കഥ' വിലമതിക്കാനാവാത്ത ഒരു അനുഭൂതിയായിരിക്കും സമ്മാനിക്കുക എന്നുറപ്പ്.
മൂന്നാം ഭാഗത്തിലെ കഥകൾ - ഓപ്പൺഹെയ്മർ, യൂണിഫോം സിവിൽ കോഡ്, കിം ജോംഗ് ഉൻ, താജ് മഹൽ, ഐൻസ്റ്റീന്റെ പ്രപഞ്ചം, ഭഗത് സിംഗ്, യക്ഷി, ഡയാനയുടെ നിഗൂഢമരണം, വിഭജനത്തിന്റെ മുറിവുകൾ, അംബേദ്കർ, ഗോർബച്ചേവ്, ഓഷോ, ലൂസിഫർ, അരുണ ഷാൻബാഗ്, ചേർണോബിൽ

-11%
Vechur Pasu Punarjanmam
Original price was: ₹300.00.₹269.00Current price is: ₹269.00.
വംശനാശമടഞ്ഞുവെന്ന് കരുതപ്പെട്ടിരുന്ന വെച്ചൂർപ്പശുവിനെ വീണ്ടെടുത്തത് പ്രൊഫ. ശോശാമ്മ ഐപ്പും ശിഷ്യരുമാണു്. ഒരു ജനുസ്സിന്റെ മാത്രമല്ല, വംശനാശത്തിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്ന, ഭാരതത്തിലെ എല്ലാ ഗോജനുസ്സുകളുടെയും സംരക്ഷണത്തിന്റെ തുടക്കമായി അതു്. ജൈവവൈവിധ്യസംരക്ഷണത്തിനുമപ്പുറം, കൃഷിയും പശുവളർത്തലുമെല്ലാം വ്യവസായവത്ക്കരിക്കുക എന്ന വികസന പരിപാടിക്കെതിരായ ഒരു കർമ പദ്ധതിയും കൂടിയായിരുന്നു വെച്ചൂർപ്പശു സംരക്ഷണം. വെച്ചൂർപ്പശുവിന്റെ പുനർജ്ജന്മത്തിന്റെ മനസ്സു നീറ്റുന്ന കഥ പറയുന്നു വെച്ചൂരിന്റെ അമ്മ 'വെച്ചൂർ പശു പുനർജന്മം' എന്ന പുസ്തകത്തിൽ.

Me Grandad ‘ad An Elephant!
Original price was: ₹160.00.₹139.00Current price is: ₹139.00.

-14%
Complete Pularvettam with Juniper (4 Books)
Original price was: ₹1,135.00.₹979.00Current price is: ₹979.00.
- ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
- 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.

Rathri 12-nu Sesham
Original price was: ₹380.00.₹325.00Current price is: ₹325.00.
രാത്രി പന്ത്രണ്ടിനു ശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴ തോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. വീടെത്തും മുമ്പേ അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെ നിന്നും കടന്നുകളഞ്ഞു. എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം പിന്തുടരുന്നതു പോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ?
റാം C/O ആനന്ദിയുടെ എഴുത്തുകാരൻ അഖിൽ. പി. ധർമ്മജന്റെ രാത്രി 12-നു ശേഷം എന്ന ഏറ്റവും പുതിയ ത്രില്ലർ നോവലിന്റെ വിതരണം ആരംഭിച്ചു.

V K N Panchathanthram
Original price was: ₹220.00.₹179.00Current price is: ₹179.00.
കഷായപ്രാതല്‍, കെ.പി.എസ്. നയതന്ത്രം, സര്‍ക്കാരിന്റെ ലീലകള്‍, വിലാസിനിയുടെ ഇന്ദ്രപ്രസ്ഥം, ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ ലിക്വര്‍, പത്രമാദ്ധ്യമ പലവ്യഞ്ജനം, ഷഷ്ടിപൂര്‍ത്തി നമ്പൂരിപ്പാട്, യുവാറെ ഖാദര്‍, ഫുട്പാത്തില്‍ കിട്ടാത്ത വി.കെ.എന്‍., പരിശുദ്ധ കോണ്യാക്ക്, വേഷംകെട്ടി വഴക്കുണ്ടാക്കല്‍, കല്ലുവഴിച്ചിട്ടയുടെ അലര്‍ച്ച, ശകടനും സര്‍ ചാത്തുവും, റമ്മാന്റെ പാര്‍ക്കറും മൂന്നാംവേളിയും.
വി.കെ.എന്റെ ആത്മാംശം നിറഞ്ഞുനില്‍ക്കുന്ന ഈ കൃതിയില്‍ വി.കെ.എന്‍. എന്ന വ്യക്തിയുടെയും സാഹിത്യകാരന്റെയും ജീവിതത്തിലെ നർമപ്രധാനവും മർമപ്രധാനവുമായ സംഭവങ്ങളും അനുഭവങ്ങളും തന്ത്രങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും കടന്നുവരുന്നു. ഒപ്പം സാഹിത്യ-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികളും അവരോടു ബന്ധപ്പെട്ട, ചിരിയും ചിന്തയുമുണര്‍ത്തുന്ന അനുഭവമുഹൂര്‍ത്തങ്ങളും. വി.കെ.എന്റെ രസികന്‍ പഞ്ചതന്ത്രം.

Eeswara Vazhakkillallo
Original price was: ₹270.00.₹243.00Current price is: ₹243.00.
"നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്നവനാണു ഞാന്‍; സലിംകുമാറുമതെ. എങ്കിലും കാലത്തിനൊപ്പം അതിവേഗത്തിലോ അതിലേറെ ആഴത്തിലോ പല നഗരച്ചുഴികളിലേക്കു നാം പോകും. ശരിക്കു പറഞ്ഞാല്‍, പോയി. അതൊരു കുറ്റമൊന്നുമല്ല. അപ്പോഴും വേരുകളിലെ നനവുണങ്ങാതെ, ചില്ലകളുടെ വിരിവു വിടാതെയിരിക്കലാണു കാര്യം. നിസ്സംശയം പറയാനാവും, സലിംകുമാറിന്റെ ഓരോ വാക്കിലും ആ വേരുകളുടെ ഈര്‍പ്പവും കാതലുറപ്പുമുണ്ട്. അതു നമ്മെയും അധികമധികം ആര്‍ദ്രതയുള്ളവരാക്കും.
നര്‍മമാണ് മേമ്പൊടിയെങ്കിലും നെഞ്ഞില്‍ കൈ ചേര്‍ത്താണ് സലിം ഓര്‍മകളോരോന്നും പങ്കു വയ്ക്കുന്നത്. കൂട്ടത്തില്‍ കണക്കില്ലാതെ ആത്മപരിഹാസവുമുണ്ട്. എത്ര സംസാരിച്ചാലും ബോറടിക്കാത്ത സലിമിന്റെ ഈ ഓര്‍മയെഴുത്തും അങ്ങനെ തന്നെ."
- അവതാരികയില്‍ മമ്മൂട്ടി
പ്രശസ്ത നടൻ സലിംകുമാർ സിനിമയും ജീവിതവും ചിരിയോടെ ഓർത്തെടുക്കുന്നു - ഈശ്വരാ വഴക്കില്ലല്ലോ.

Vallathoru Katha (Vol 2)
Original price was: ₹350.00.₹299.00Current price is: ₹299.00.
ഏഷ്യാനെറ്റ് ന്യൂസിലൂടെ മലയാളികൾക്ക് പ്രിയംകരമായി മാറിയ ബാബു രാമചന്ദ്രന്റെ 'വല്ലാത്തൊരു കഥ'യുടെ പുസ്തകരൂപത്തിന്റെ രണ്ടാം ഭാഗം. അവസാനിക്കാത്ത കൗതുകത്തോടെ കമ്പോടു കമ്പ് വായിക്കാനാവുന്ന വിചിത്രജീവിതങ്ങളും സംഭവങ്ങളുമാണ് ഈ കഥകളിൽ ഓരോന്നും. നല്ല വായനക്കാർക്ക് 'വല്ലാത്തൊരു കഥ' വിലമതിക്കാനാവാത്ത ഒരു അനുഭൂതിയായിരിക്കും സമ്മാനിക്കുക എന്നുറപ്പ്.
രണ്ടാം ഭാഗത്തിലെ കഥകൾ - വീരപ്പൻ, എം എൻ റോയ്, ദാവൂദ് ഇബ്രാഹിം, എലോൺ മസ്ക്, വേലുപ്പിള്ള പ്രഭാകരൻ, സദ്ദാം ഹുസൈൻ, ഈച്ചരവാര്യർ, ജോസഫ് സ്റ്റാലിൻ, ജയലളിത, ജവാഹർലാൽ നെഹ്‍റു, ഇന്ദിരാ ഗാന്ധി, ഡിയേഗോ മറഡോണ, മലബാർ കലാപം, നക്സലിസം മുതൽ മാവോയിസം വരെ.

Vallathoru Katha (Vol 1)
Original price was: ₹330.00.₹280.00Current price is: ₹280.00.
ഏഷ്യാനെറ്റ് ന്യൂസിലൂടെ മലയാളികൾക്ക് പ്രിയംകരമായി മാറിയ ബാബു രാമചന്ദ്രന്റെ 'വല്ലാത്തൊരു കഥ'യുടെ പുസ്തകരൂപത്തിന്റെ ഒന്നാം ഭാഗം. മൊസാദ് മുതൽ മൈക്കിൾ ജാക്സൺ വരെയുള്ള റിയൽ സ്റ്റോറികളുടെ പെരുങ്കടലിലേക്ക് ഒരു മുങ്ങാംകുഴിയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അവസാനിക്കാത്ത കൗതുകത്തോടെ കമ്പോടു കമ്പ് വായിക്കാനാവുന്ന വിചിത്രജീവിതങ്ങളും സംഭവങ്ങളുമാണ് ഈ കഥകളിൽ ഓരോന്നും. സമഗ്രവും സത്യസന്ധവുമായ ചരിത്രാന്വേഷണത്തിന്റെ വഴിയാണ് എഴുത്തുകാരന്റേതെന്നത് ഈ പുസ്തകത്തെ കൂടുതൽ മികവുറ്റതാക്കുന്നു. നല്ല വായനക്കാർക്ക് 'വല്ലാത്തൊരു കഥ' വിലമതിക്കാനാവാത്ത ഒരു അനുഭൂതിയായിരിക്കും സമ്മാനിക്കുക എന്നുറപ്പ്. മലയാളത്തിൽ ഇങ്ങനെയൊരു പുസ്തകം വേറെയുണ്ടാവില്ല.
ഒന്നാം ഭാഗത്തിലെ കഥകൾ - അഡോൾഫ് ഹിറ്റ്‍ലർ, മൈക്കിൾ ജാക്സൺ, യാസർ അറഫാത്ത്, ഈദി അമീൻ, കാർഗിൽ വിജയകഥ, ഗാന്ധി, ലയണൽ ആന്ദ്രെസ് മെസ്സി, റഷ്യൻ വിപ്ലവം, നാരായണ ഗുരു, റോഡ്രിഗോ ദുത്തെർത്തെ, നേതാജി സുഭാഷ് ചന്ദ്രബോസ്, മൊസാദ്, കശ്മീരി പണ്ഡിറ്റുകളുടെ പലായനം

10 Japan Kathakal
Original price was: ₹40.00.₹36.00Current price is: ₹36.00.
കുട്ടികളില്‍ കൗതുകവും അദ്ഭുതവും ജനിപ്പിക്കുന്ന അതീവ ചാരുതയാര്‍ന്ന പത്ത് ജാപ്പനീസ് കഥകള്‍. രാക്ഷസന്മാരും സന്യാസിമാരും യക്ഷികളും ദേവന്മാരും രാജാക്കന്മാരും കഥാപാത്രങ്ങളാകുന്ന കഥകള്‍.

Orthal Vismayam
Original price was: ₹100.00.₹79.00Current price is: ₹79.00.
വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിനു ചുവട്ടിൽ നീലകണ്ഠൻ നമ്പീശന്റെ കാൽക്കൽ ദക്ഷിണ വച്ച് ഒരു മുസ്ലിം ബാലൻ കഥകളി സംഗീതം പഠിക്കാൻ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരി കൊടുക്കുമെങ്കിലും പഠിപ്പിൽ വിട്ടുവീഴ്ചയോ അശ്രദ്ധയോ കാട്ടിയാൽ നിർദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്റെ പ്രതീക്ഷക്കൊത്ത് ശിഷ്യൻ വളരുന്നു. അരങ്ങേറ്റത്തിൽ ഹൈദരാലി പൊന്നാനിയും പിൽക്കാലത്തു വിഖ്യാതനായ ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമാവണമെന്ന് നമ്പീശൻ നിശ്ചയിച്ചപ്പോൾ അദ്ദേഹം ഈ ശിക്ഷ്യനിലൂടെ നിശ്ശബ്ദമായി വിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു.
പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്ന കലാമണ്ഡലം ഹൈദരാലിയുടെ ആത്മകഥ.

Mathappaadukal
Original price was: ₹330.00.₹285.00Current price is: ₹285.00.
"വിശ്വാസത്തിന്റെ വകയില്‍ ദരിദ്രരും നിരക്ഷരരും ആയ പാവങ്ങളെ, വിശേഷിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരില്‍ ഉയര്‍ത്തപ്പെടുന്ന പ്രതിഷേധത്തിന്റെ പതാകയാണ് ‘മതപ്പാടുകൾ’. ആചാരങ്ങളുടെ ജീര്‍ണത ഇന്ത്യയില്‍ എല്ലാ സമൂഹത്തിലും എല്ലാ പ്രദേശത്തും ഉണ്ട് എന്നതിന് ഈ ഗ്രന്ഥം അടിവരയിടുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മികവുറ്റ മാതൃകകളില്‍ ഒന്നായിത്തീരുന്നു ഈ പുസ്തകം. സാധാരണ വായനക്കാര്‍ക്ക് ഇത് നല്ലൊരു വായനാവിഭവമാണ്; യുവപത്രപ്രവര്‍ത്തകര്‍ക്ക് നല്ലൊരു പാഠപുസ്തകവും."
- എം.എൻ. കാരശ്ശേരി
2019-ൽ 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ' എന്ന പുസ്തകത്തിലൂടെ യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ അരുൺ എഴുത്തച്ഛന്റെ, ഇന്ത്യൻ ജീവിതങ്ങൾ തേടിയുള്ള യാത്രകളുടെ രണ്ടാം പുസ്തകം.

Kelkkaatha Chirakadikal
₹175.00
സമകാലിക കുടുംബബന്ധത്തിന്റെ ഇഴയടുപ്പങ്ങളേയും അകൽച്ചകളേയും ആൻസി 'കേൾക്കാത്ത ചിറകടികളി'ൽ ഭംഗ്യന്തരേണ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലെ കഥാപാത്രങ്ങൾ എല്ലാം നമ്മോടു സംവദിക്കുന്നു. റോസിയും സന്ദീപും ആന്റോയും നിഷയും നമ്മിലൂടെയും നമ്മുടെ ചുറ്റുവട്ടത്തിലുള്ളവരിലൂടെയും ജീവിക്കുന്നു. ഈ കഥയിൽ പ്രണയമുണ്ട്, പ്രണയനൈരാശ്യമുണ്ട്. ചേരേണ്ടവർ ചേർന്നാലെ ജീവിതത്തിന് അർത്ഥം ഉണ്ടാകൂ എന്ന ശുഭപര്യവാസിയായ സന്ദേശമുണ്ട്. ജീവിതഗന്ധിയായ ഒരു നോവൽ.

Ellam Maykkunna Kadal
Original price was: ₹490.00.₹439.00Current price is: ₹439.00.
കൃതഹസ്തനായ ഗ്രന്ഥകാരന്റെ പ്രസിദ്ധമായ നോവൽ പരമ്പരയിലെ ആദ്യ കൃതി. ആധുനിക കേരളീയ ജീവിതത്തിന്റെ അടിവേരുകൾ കാണാൻ ഇതിലേറെ സഹായകരമായ ഒരു സാഹിത്യ സൃഷ്ടി വേറെ ഇല്ല. തലമുറകളുടെ തുടർച്ചയും ഇടർച്ചയും ഇഴയിട്ടു നെയ്ത ഹൃദയസ്പർശിയായ ഈ കാവ്യം മലയാള സാഹിത്യത്തിലെ ഒരു വഴിത്തിരിവ് കുറിക്കുന്നു. നിളാ നദിയുടെ ആത്മാവ് ഈ കൃതിയുടെ അന്തർധാരയായിരിക്കുന്നു. മിത്തും വിത്തും ഒപ്പത്തിനൊപ്പം മുളച്ചു വളർന്ന് നൂറു മേനി വിളയുന്ന ഭൂമിക.
ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ ആദ്യ പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Pathonpatham Noottandile Keralam
Original price was: ₹1,700.00.₹1,499.00Current price is: ₹1,499.00.
"പശുവിനെ വളര്ത്താം എന്നാല് പാലുകറക്കാന് പാടില്ല എന്ന വിചിത്രമായ ആചാരം നമ്മുടെ നാട്ടില് ഉണ്ടായിരുന്നു. അവര്ണന്റെ വീട്ടിലെ പശു പ്രസവിച്ചാല് അതിനെ അടുത്തുള്ള നായര് തറവാട്ടില് എത്തിക്കണം. പാലിനുള്ള അവകാശം അവർക്കാണ്. കറവ തീരുമ്പോള് തറവാട്ടുകാർ വിവരം അറിയിക്കും. അപ്പോള് പശുവിനെ തിരിച്ചു കൊണ്ടുപോകാം. അങ്ങനെ ചെയ്തില്ലെങ്കില് പശുവിന്റെ ഉടമസ്ഥനെ മരത്തില് കെട്ടിയിട്ട് അടിക്കും. അയാളുടെ ബന്ധുക്കള് പശുവിനെ കൊണ്ടുവന്നുകൊടുത്ത് മാപ്പ് പറഞ്ഞാല് കെട്ടഴിച്ച് മോചിപ്പിക്കും. വെറുതെയല്ല കറവയുള്ള പശുവിനെ വാങ്ങുന്നത്; കൊണ്ടുവരുമ്പോഴും കൊണ്ടുപോകുമ്പോഴും ഒരു ഊണ് ഉടമസ്ഥന് കിട്ടും!"
പി. ഭാസ്കരനുണ്ണിയുടെ 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം' എന്ന പുസ്തകത്തിൽ നിന്നാണിത്. ഒരു ഭാവനയ്ക്കും എത്തിപ്പെടാൻ കഴിയാത്തത്ര വിചിത്രസംഭവങ്ങളാണ് ഈ പുസ്തകത്തിലത്രയും. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആചാരങ്ങൾ, ജാതികൾ, ദാമ്പത്യവും ദായക്രമവും, ഹിന്ദു രാജാക്കന്മാർ, കുറ്റവും ശിക്ഷയും, ക്ഷേത്രം, ഭൂമി എന്നിങ്ങനെ 16 വിഭാഗങ്ങളിലായി നൂറുകണക്കിനു വിവരങ്ങളാണ് ഈ പുസ്തകത്തിൽ പൂർണമായും ചരിത്രരേഖകളുടെ പിൻബലത്തോടെ അദ്ദേഹം നിരത്തിയിരിക്കുന്നത്; അതും ഒരു നോവലിനേക്കാൾ വായനാസുഖമുള്ള ഭാഷയിൽ.