Kerala's No.1 Online Bookstore
Filter
-20%
G N Panikkarude Thiranjedutha Lekhanangal
Quick View
Add to Wishlist
Add to cartView cart

Original price was: ₹290.00.Current price is: ₹232.00.
കഥാകൃത്തും നോവലിസ്റ്റുമായ ജി എൻ പണിക്കർ മലയാളസാഹിത്യരംഗത്ത് തിരി കൊളുത്തിയ വിവാദങ്ങളുടെ അലയൊലി ഇനിയും അടങ്ങിയിട്ടില്ല. പല സാഹിത്യ പൊയ്മുഖങ്ങളേയും പണിക്കർ പിച്ചിച്ചീന്തി പുറത്തിട്ടു. പല ബിംബങ്ങളേയും ഉടച്ചുകളഞ്ഞ തീക്ഷ്ണമായ വിമർശനങ്ങളായിരുന്നു അവ. ഖസാക്കിന്റെ ഇതിഹാസവും ബൻഗർവാടിയും, പാവം ദസ്തയേവ്സ്കി, 'ഒരു സങ്കീർത്തനം പോലെ' ദസ്തയേവ്സ്കിക്ക് അപമാനം തുടങ്ങിയ ലേഖനപരമ്പരകൾ ഏറെ കോളിളക്കം സൃഷ്ടിച്ചു. ഇവയടക്കം, മലയാളസാഹിത്യത്തിലെ മായാമുദ്രകളായ പണിക്കരുടെ ശക്തമായ ലേഖനങ്ങളുടെ സമാഹാരം.

-11%
Chittilaseriyile Choolamvilikkar
Quick View
Add to Wishlist
Add to cartView cart

Chittilaseriyile Choolamvilikkar

Original price was: ₹499.00.Current price is: ₹449.00.
അപ്പുണ്ണിനായർ കഫെ മുതൽ അറുമുഖാ ബാർബർ ഷാപ്പും കൊല്ലന്റെ ഇടവഴിയും മേലേകാവ് ക്ഷേത്രവും വെള്ളാട്ട് കുന്നും ഒന്നൊന്നായി കൺമുന്നിൽ വിടരുമ്പോൾ ഗതകാലഗ്രാമത്തിന്റെ മാമ്പൂ മണക്കുന്ന ഭൂമികകളിൽ ആ കാലത്തോടൊപ്പം ഒരു യാത്ര.

Athmopadesa Satakam
Quick View
Add to Wishlist
Add to cartView cart

Athmopadesa Satakam

Original price was: ₹200.00.Current price is: ₹160.00.
പല പൂക്കളിൽ നിന്നു തേൻ സംഭരിച്ച് തനതായ തേൻ തയാറാക്കുന്ന തേനീച്ചയേപ്പോലെ, 'പലമതസാര'വുമുൾക്കൊണ്ട് തനതായ ദർശനം രൂപപ്പെടുത്തി രചിച്ചവയാണ് നാരായണഗുരുവിന്റെ ദാർശനികരചനകൾ, വിശേഷിച്ചും ആത്മോപദേശശതകം. 'അഖണ്ഡാനുഭൂതിയിലെഴും തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടായ സുകൃതി സൂരി'യുടെ ഹൃൽസ്പന്ദനം തുടിക്കുന്ന ആ ശതകത്തിന്റെ വിഗണിക്കപ്പെട്ട ഭാഷാസവിശേഷതകളിലൂടെ ഉള്ളടക്കത്തിനു മേൽ വെളിച്ചമിറ്റിക്കുന്നു ഈ പുസ്തകം.

-21%
Moothathu: Sthanavum Samudayavum
Quick View
Add to Wishlist
Add to cartView cart

Moothathu: Sthanavum Samudayavum

Original price was: ₹500.00.Current price is: ₹399.00.
മധ്യകാല കേരളസമൂഹത്തിന്റെ ഒരു മുറിവായ് ആണ് ഇവിടെ ഒരു സമുദായത്തിന്റെ ചിത്രീകരണത്തിലൂടെ പ്രദർശിപ്പിച്ചിട്ടുള്ളത്. കൃത്യമായി അറിയാവുന്ന വസ്തുതകളെ ഉറപ്പിച്ചും സംശയമുള്ള കാര്യങ്ങൾ സംശയമായി തുറന്നുവെച്ചും ശാസ്ത്രീയത പാലിച്ചിരിക്കുന്നു. ഒരു ചെറിയ സമുദായത്തിന്റെ പ്രശ്നങ്ങൾ അർഥശൂന്യമായി വർണിക്കുന്നതിനു പകരം ആ സമുദായചരിത്രം കേരളസാമൂഹ്യചരിത്രത്തിന്റെ ഭാഗമാകുന്നതെങ്ങനെ എന്നു കാണിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു എന്ന് കാണാം. ഇങ്ങനെ ഒരു ചരിത്രം എഴുതപ്പെട്ടില്ലെങ്കിൽ അവരെല്ലാം തികഞ്ഞ വിസ്മൃതിയിൽപ്പെട്ടുപോകുമായിരുന്നു. - പ്രൊഫ എം ജി എസ് നാരായണൻ

Akkithathinte Kavitha: Oru Padanam
Quick View
Add to Wishlist
Add to cartView cart

Akkithathinte Kavitha: Oru Padanam

Original price was: ₹400.00.Current price is: ₹320.00.
മഹാകവി അക്കിത്തത്തിന്റെ കവിത കടന്നുപോന്ന വഴികളും നടന്നു തീർത്ത ദൂരങ്ങളും സൂക്ഷ്മമായും സമഗ്രമായും രേഖപ്പെടുത്തുന്ന കൃതി. അക്കിത്തം കവിതയുടെ അകംപൊരുൾ തേടിയുള്ള ഒരു തീർത്ഥയാത്ര.

Aathreyakam
Quick View
Add to Wishlist
Add to cartView cart

Aathreyakam

Original price was: ₹450.00.Current price is: ₹359.00.
ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക് അഭയം തേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ ആ അത്യപൂര്‍വ കഥാപാത്രത്തെ മുന്‍നിര്‍ത്തി, ധര്‍മാധര്‍മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന. കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ക്കിടയിലുമുള്ള സങ്കീര്‍ണ്ണബന്ധങ്ങളുടെ പൊരുളന്വേഷിക്കുകയും ചെയ്യുന്നു. ആര്‍. രാജശ്രീയുടെ പുതിയ നോവല്‍.

-19%
Out of Stock
Āthmakatha K M Mani
Quick View
Add to Wishlist
Add to cartView cart

Athmakatha K M Mani

Original price was: ₹690.00.Current price is: ₹559.00.
അരനൂറ്റാണ്ടിലേറെക്കാലം കേരള നിയമസഭാംഗവും ഇരുപതുവര്‍ഷം മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ സംഭവബഹുലമായ ആത്മകഥ. കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയായിത്തീരുന്ന പുസ്തകം.

-18%
Out of Stock
Visudha Pāpangalude India
Quick View
Add to Wishlist
Add to cartView cart

Visudha Papangalude India

Original price was: ₹350.00.Current price is: ₹289.00.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും, അതിലുമപ്പുറം കൊടിയ ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന ഇന്ത്യൻ ഗ്രാമശീലങ്ങളുടെ ഇരകളായി, ദേവദാസികളായും ലൈംഗികത്തൊഴിലാളികളായും ജീവിതം ഉടഞ്ഞുപോകുന്ന സ്ത്രീജന്മങ്ങളുടെ നേർക്കാഴ്ച. എട്ടുവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ യാത്രകളിലൂടെ മാധ്യമപ്രവർത്തകനായ ലേഖകൻ ശേഖരിച്ച വിവരങ്ങൾ, കേട്ടുകേൾവികൾക്കപ്പുറം ഇരുളടഞ്ഞ ഇന്ത്യൻ യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. ജാതിയും സമ്പത്തും അതിർവരമ്പുകൾ നിശ്ചയിക്കുന്ന ഈ രാജ്യത്തെ സാമൂഹികവ്യവസ്ഥ വേശ്യാത്തെരുവുകളിലേക്ക് തള്ളിവിട്ട സ്ത്രീകളുടെ തകർന്നടിഞ്ഞ ജീവിതങ്ങളിലൂടെ ഒരു യാത്ര.

-15%
Out of Stock
Vyajasakhyangal - Ravivarma Kalathe Maharajakkanmar
Quick View
Add to Wishlist
Add to cartView cart

Vyajasakhyangal – Ravivarma Kalathe Maharajakkanmar

Original price was: ₹699.00.Current price is: ₹599.00.
1860 മുതൽ 1900 വരെ ചിത്രകാരനായ രാജാ രവിവർമ്മ നടത്തിയ യാത്രകളിൽനിന്ന്, സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യൻ രാജകീയതയുടെ ഒരു പുതിയ മുഖം കണ്ടെത്തുകയാണ് മനു എസ് പിള്ള. ഇന്ത്യൻ മഹാരാജാക്കന്മാരും നാട്ടുരാജ്യങ്ങളും അതിരുകടന്ന ആഡംബര ജീവിതശൈലിയിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നത് എന്ന തെറ്റായ ധാരണ പൊളിച്ചെഴുതുകയാണിവിടെ. തിരുവിതാംകൂർ (കേരളം), പുതുക്കോട്ട (തമിഴ്‌നാട്), മൈസൂർ (കർണാടക), ബറോഡ (ഗുജറാത്ത്), മേവാർ (രാജസ്ഥാൻ) എന്നിവിടങ്ങളിലെ യാത്രകളിലൂടെ, അധികാരത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ചിത്രം കണ്ടെത്തപ്പെടുന്നു. ഉത്തരവാദിത്വവും പുരോഗമനപരവുമായ ഭരണം നിലവിലുണ്ടായിരുന്നിട്ടും ഈ രാജ്യങ്ങൾക്ക് അർഹമായ അംഗീകാരം ലഭിച്ചിട്ടില്ലായെന്ന സത്യം ഈ പുസ്തകം തുറന്നു കാട്ടുന്നുണ്ട്. ഇന്ത്യൻ രാജവാഴ്ചയെക്കുറിച്ച് ബ്രിട്ടീഷ് രാജ് പകർന്നു നൽകിയ മിഥ്യാധാരണ പുനർവിചിന്തനം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന മികച്ച കൃതി.

-10%
Out of Stock
Dharmapuranam
Quick View
Add to Wishlist
Add to cartView cart

Dharmapuranam

Original price was: ₹310.00.Current price is: ₹279.00.
മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവൽ ആണ് ധർമപുരാണം. ധർമപുരിയിലെ ഭരണാധികാരിയായ പ്രജാപതിയെയും അയാളുടെ അശ്ലീലം നിറഞ്ഞ അധികാരപ്രയോഗത്തിന് കൂട്ടുനിൽക്കുന്ന ആശ്രിതരേയും നിസ്സഹായരായ പ്രജകളെയും ചിത്രീകരിക്കുന്ന ഈ നോവലിലെ നായകൻ സിദ്ധാർത്ഥൻ എന്ന ബാലനാണ്.

Oru Desathinte Katha
Quick View
Add to Wishlist
Add to cartView cart

Oru Desathinte Katha

Original price was: ₹650.00.Current price is: ₹585.00.
അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.

Manushyanu Oru Aamukham
Quick View
Add to Wishlist
Add to cartView cart

Manushyanu Oru Aamukham

Original price was: ₹499.00.Current price is: ₹449.00.
അര്‍ഥരഹിതമായ കാമനകള്‍ക്കു വേണ്ടി ജീവിതമെന്ന വ്യര്‍ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങള്‍ക്ക് ഒരു ആമുഖം. ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചെലവിട്ട് തീര്‍ത്തും സാധാരണമായി ഒടുങ്ങുന്ന ആധുനികമലയാളിജീവിതത്തെ ധര്‍മാര്‍ഥകാമമോക്ഷങ്ങളാകുന്ന പുരുഷാര്‍ഥദര്‍ശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ.

-17%
Out of Stock
Ormakalum Manushyarum
Quick View
Add to Wishlist
Add to cartView cart

Ormakalum Manushyarum

Original price was: ₹540.00.Current price is: ₹449.00.
പല വിഭാഗങ്ങളില്‍ പെട്ടവയാണ് ഇതിലെ കുറിപ്പുകള്‍. പരിചയസീമയിലുള്ള വ്യക്തികളെക്കുറിച്ചുള്ളതാണ് ആദ്യവിഭാഗം. പി.ജിയും പണിക്കര്‍ മാഷും സഖാവ് എ.പി. വര്‍ക്കിയും മുതല്‍ പറവൂരിലെ പാര്‍ട്ടി ഓഫീസ് സെക്രട്ടറിയായ ജോഷിച്ചേട്ടന്‍ വരെയുള്ളവര്‍. പലപ്പോഴായി ചെന്നുപെട്ട ഇടങ്ങളെക്കുറിച്ചാണ് രണ്ടാമതൊരു ഭാഗം. റോമും ലണ്ടനും സൂറിച്ചും മുതല്‍ ബുദ്ധഗയയും എടയ്ക്കല്‍ ഗുഹയും തിരുനെല്ലിയും വരെ അതിലുള്‍പ്പെടുന്നു. കൗതുകകരമായ ജീവിതാനുഭവങ്ങളും അവയുടെ ഭിന്നപ്രകാരങ്ങളുമാണ് മൂന്നാമതൊരു ഭാഗം. അന്ധകാരനദിയുടെ ഒഴുക്കും തീവണ്ടിയിലെ പാട്ടും തവളകളുടെ സിംഫണിയും പോലുള്ള അദ്ധ്യായങ്ങള്‍ അങ്ങനെയുള്ളവയാണ്. തീര്‍ത്തും വ്യക്തിഗതമായ ജീവിതാനുഭവങ്ങളാണ് നാലാമതൊരു വിഭാഗം. സമാന്തരവിദ്യാഭ്യാസവും ദേശാഭിമാനിയും കാലടി ജീവിതവും എല്ലാം അതിലുള്‍പ്പെടുന്നു. ആശയചര്‍ച്ചകള്‍ എന്നു വിശേഷിപ്പിക്കാവുന്ന വിഭാഗമാണ് ഒടുവിലത്തേത്. ഗുരു, ഗാന്ധി, കേസരി, മഹാഭാരതം, പ്രഭാഷണകല, മാക്ബത്ത്, തീവണ്ടിയുടെ ചരിത്രം എന്നിങ്ങനെ പലതും അതിലുണ്ട്. വ്യക്തികളും ഇടങ്ങളും ജീവിതാനുഭവങ്ങളും ഓര്‍മ്മകളും കൂടിക്കലര്‍ന്നുകിടക്കുന്ന വ്യത്യസ്തമായ ഒരു പുസ്തകം.

-16%
Out of Stock
Moonga
Quick View
Add to Wishlist
Add to cartView cart

Moonga

Original price was: ₹199.00.Current price is: ₹169.00.
സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മുഴക്കം എന്ന കഥാസമാഹാരത്തിനുശേഷമുള്ള പുസ്തകമാണ് മൂങ്ങ. ദയ, ഹിറ്റ്ലര്‍, മഞ്ഞയും പച്ചയും നിറങ്ങളുള്ള ഒരു ദിവസം, നക്ഷത്രമില്ലാത്ത വീട്, മൂങ്ങ, ഒരു പാതിരാക്കവര്‍ച്ച, മരപ്പാഴ്, പൂച്ച, ഏഴുനിറത്തില്‍ ഒരു ദിവസം എന്നീ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ചാവുനിലം, കടലിന്റെ മണം, അടിയാളപ്രേതം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ തുടങ്ങിയ പുസ്തകങ്ങളിലൂടെയും ഈ മ യൗ, അതിരന്‍ എന്നീ സിനിമകളിലൂടെയും സുപരിചിതനായ എഴുത്തുകാരൻ.

Unnikkuttante Lokam
Quick View
Add to Wishlist
Add to cartView cart

Unnikkuttante Lokam

Original price was: ₹299.00.Current price is: ₹269.00.
ഉണ്ണിക്കുട്ടന്‍ എന്ന ചെറിയ കുട്ടിയാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്‍ നായരുമടങ്ങുന്നതാണ് അവന്റെ ലോകം. ഉണ്ണിക്കുട്ടന്റെ കുഞ്ഞു മനസ്സിലെ ആഹ്ളാദത്തിന്റെ, കുസൃതികളുടെ, വിസ്മയങ്ങളുടെ, കൊച്ചു കൊച്ചു ദുഃഖങ്ങളുടെ കഥയാണ് മനോഹരമായ ഈ നോവല്‍.

Payyan Kathakal
Quick View
Add to Wishlist
Add to cartView cart

Payyan Kathakal

Original price was: ₹499.00.Current price is: ₹425.00.
പയ്യനും പയ്യന്‍ കഥകളും മലയാള സാഹിത്യത്തിന്റെ അനുഭവ തലത്തില്‍ വേറിട്ടുനില്ക്കുന്നു. പയ്യനെ കേന്ദ്രീകരിച്ചുള്ള 73 കഥകളടങ്ങിയ പയ്യന്‍ കഥകളില്‍ സാഹിത്യ - നയതന്ത്ര - രാഷ്ട്രീയമേഖലകളെ വി കെ എന്‍. പൂശുന്നുണ്ട്.

Danthasimhāsanam - The Ivory Throne
Quick View
Add to Wishlist
Add to cartView cart

Danthasimhasanam – The Ivory Throne

Original price was: ₹899.00.Current price is: ₹765.00.
ക്രിസ്ത്യാനികളെയും സുഗന്ധവ്യഞ്ജനങ്ങളെയും തേടി 1498-ൽ വാസ്‌കോ ദ ഗാമ കേരളത്തിന്റെ മണ്ണിൽ കാലുകുത്തിയതോടെ രാഷ്ട്രീയവൈരം കേരളക്കരയെ പിടിച്ചുലച്ചു. പ്രദേശിക ഭരണകൂടങ്ങൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണു. സാർവജനീനസ്വഭാവം കാത്തുസൂക്ഷിച്ചിരുന്ന ഒരു വ്യാപാര സമൂഹത്തിന്റെ ഉടയാട- അറബി, ജൂത, ചൈനീസ് വ്യപാരികളും നിപുണരായ സാമൂതിരിമാരും ഉൾപ്പെടുന്ന- പിച്ചിച്ചീന്തപ്പെടുകയും രക്തച്ചൊരിച്ചിലിന്റെയും അരാജകത്വത്തിന്റെയും ഒരു യുഗത്തിന് തുടക്കമാവുകയും ചെയ്തു. അതിനിടയിൽനിന്നും ഉദയം ചെയ്ത മാർത്താണ്ഡവർമ എന്ന മഹാരാജാവ് പടിഞ്ഞാറിന്റെ ആയുധങ്ങളെ കിഴക്കിന്റെ രീതികളുമായി സംയോജിപ്പിച്ചുകൊണ്ട് തിരുവിതാംകൂർ രാജവംശത്തിനെ അതിന്റെ ഔന്നത്യത്തിലെത്തിച്ചു. തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകൾ സാക്ഷ്യം വഹിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രബലമായ നാട്ടുരാജ്യങ്ങളിലൊന്നിൽ അധികാരത്തെച്ചൊല്ലി നടന്ന ഹാനികരമായ സംഘർഷത്തിനാണ്. ചരിത്രത്തിന്റെ വിസ്മൃതിയിൽ മറഞ്ഞ തിരുവിതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മിബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാരുടെ അധികാരപ്പോരാട്ടങ്ങളും മനു എസ്. പിള്ള ദന്തസിംഹാസനത്തിലൂടെ അവതരിപ്പിക്കുന്നു. ദീർഘകാലത്തെ ഗവേഷണങ്ങൾക്കൊടുവിൽ അദ്ദേഹം കണ്ടെത്തിയ വിവരങ്ങൾ വായനക്കാരെ തികച്ചും വിസ്മയഭരിതരാക്കും.

Verukal
Quick View
Add to Wishlist
Add to cartView cart

Verukal

Original price was: ₹210.00.Current price is: ₹189.00.
വേരുകള്‍ ഭൂതകാലവും ഓര്‍മ്മയുമാണ്. രഘുവിന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തേക്കു നീങ്ങുന്നു. ഗ്രാമത്തിലെ വീടും പറമ്പും വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷമാണ് വേരുകളില്‍ നോവലിസ്റ്റ് ആവിഷ്‌കരിക്കുന്ന പ്രധാന പ്രശ്‌നം. പൈതൃകമാണ് ഇവിടെ ഭൂതകാലം. വേരുകള്‍ മനുഷ്യനും മരണത്തിനുമിടയിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വീടും പറമ്പും വില്ക്കണ്ട എന്ന് രഘു തീരുമാനിക്കുന്നത്.

Paschimaghattam Oru Pranayakatha
Quick View
Add to Wishlist
Add to cartView cart

Paschimaghattam Oru Pranayakatha

Original price was: ₹730.00.Current price is: ₹598.00.
"പരിസ്ഥിതിയെക്കുറിച്ചുള്ള മാധവ് ഗാഡ്‍ഗിലിന്റെ ഉൾക്കാഴ്ചകൾ, പ്രവർത്തനങ്ങളിലുള്ള ഉത്സാഹം, ജനങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിലുള്ള പ്രതിബദ്ധത, അതോടൊപ്പം, ചുറ്റുമുള്ള പാരിസ്ഥിതികാവസ്ഥയുടെ സുസ്ഥിരതയെക്കുറിച്ചുള്ള ഉത്കണ്ഠ എന്നിവ ഈ പുസ്തകത്തിൽ സ്പഷ്ടമാണ്. മാനുഷികമുഖമുള്ള ഒരു പരിസ്ഥിതിശാസ്ത്രബോധം ഈ പുസ്തകം മുന്നോട്ടുവെക്കുന്നു. കഴിഞ്ഞ ഏഴു ദശാബ്ദത്തിലെ മാധവിന്റെ ജീവിതത്തെയും കർമമണ്ഡലത്തെയും ഈ പുസ്തകം നമുക്കു പരിചയപ്പെടുത്തുന്നു." - ഡോ. എം എസ് സ്വാമിനാഥൻ "സാമൂഹികനീതിയോട് അഗാധമായ പ്രതിബദ്ധതയും അധികാരത്തിലുള്ളവരോട് സദാ സന്ദേഹവും പുലർത്തുന്ന വ്യക്തിയാണ് മാധവ് ഗാഡ്ഗിൽ. കർഷകരിൽ നിന്നും ആട്ടിടയന്മാരിൽ നിന്നും പഠിച്ച കാര്യങ്ങളാണ് തന്റെ ശാസ്ത്രഗവേഷണത്തിന് അദ്ദേഹം കാര്യമായി ഉപയോഗിച്ചത്. തന്റേതായ സംഭാവനകൾ അവർക്ക് തിരിച്ചും നൽകണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. പ്രാദേശികസമൂഹങ്ങൾക്കൊപ്പം പ്രവർത്തിച്ചും അവരുടെ വിഭവസംരക്ഷണത്തിനായി സുസ്ഥിരമാതൃകകൾ രൂപപ്പെടുത്തിയും അവരുടെ പ്രശ്നങ്ങളെപ്പറ്റി പത്രങ്ങളിൽ നിരന്തരം എഴുതിയും അദ്ദേഹം കടം വീട്ടി. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ, സമീപവർഷങ്ങളിൽ കേരളം, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളെ തകർത്തെറിഞ്ഞ വെള്ളപ്പൊക്കം ലഘൂകരിക്കപ്പെടുകയോ തടയുകയോ ചെയ്യുമായിരുന്നു. പൂർണമായും ശാസ്ത്രത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ആ ജീവിതം ആത്മകഥാരൂപത്തിൽ നമുക്കു മുമ്പിലെത്തുമ്പോൾ നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവിയെപ്പറ്റി ആശങ്കയുള്ള ഓരോ ഇന്ത്യക്കാരനും ഈ പുസ്തകം വായിച്ചിരിക്കേണ്ടതുണ്ട്." - രാമചന്ദ്ര ഗുഹ

Deham
Quick View
Add to Wishlist
Add to cartView cart

Deham

Original price was: ₹290.00.Current price is: ₹232.00.
എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായ പോലീസ് ഓഫീസറും അയാള്‍ കൊന്നുകളഞ്ഞ നിരപരാധിയായ ഒരു സ്ത്രീയുടെ ആത്മാവും തമ്മിലുള്ള വിചിത്രമായ ബന്ധത്തിലൂടെ സ്‌നേഹമെന്ന സമസ്യയിലേക്ക് പലപല വഴികള്‍ തുറന്നിടുന്ന രചന. എവിടെയോ തയാറായിക്കഴിഞ്ഞ മരണക്കുരുക്കിലേക്കുള്ള ചെറുസഞ്ചാരം മാത്രമാണ് ഇനിയുള്ള ജീവിതമെന്ന് പൊടുന്നനെ അറിയുന്നവന്റെ സന്ത്രാസം ഒരോ വരിയും വാക്കും അനുഭവിപ്പിക്കുന്നു. സ്വപ്‌നവും യാഥാര്‍ത്ഥ്യവും കഥയും ജീവിതവും സ്ഥലകാലങ്ങളുമെല്ലാം കുഴമറിഞ്ഞ്, ഇരയും വേട്ടക്കാരനും സ്രഷ്ടാവും കഥാപാത്രവും നീയും ഞാനുമെല്ലാം ഒന്നായി മാറുന്ന, അല്ലെങ്കില്‍ ഒന്നുതന്നെ പലതായി മാറുന്ന, സാമ്പ്രദായികരീതികളെ അട്ടിമറിക്കുന്ന എഴുത്തിന്റെ മാന്ത്രികത. അജയ് പി. മങ്ങാട്ടിന്റെ പുതിയ നോവല്‍

    0
    Your Cart
    Your cart is emptyReturn to Shop
    ×