-21%
Jeevitha Vipuleekaranathinte Eleven Commandments
Original price was: ₹299.00.₹239.00Current price is: ₹239.00.
'ജീവിതവിപുലീകരണത്തിന്റെ ഇലവൻ കമാൻഡ്മെന്റ്സ് ' തൽക്ഷണമുള്ള സന്തോഷം തരുമെന്നോ സമ്പന്നനാക്കുമെന്നോ മെലിഞ്ഞവരും ചെറുപ്പക്കാരുമാക്കുമെന്നോ അവകാശപ്പെടുന്നില്ല. മറിച്ച്, നമ്മൾ എവിടെയാണെന്നും എന്തുകൊണ്ടാണെന്നും എങ്ങനെ നമ്മുടെ ജീവിതം ജീവിക്കണമെന്നും പറഞ്ഞു തരുന്നു. സമകാലിക ലോകത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ സഹിതം. പരീക്ഷിക്കപ്പെട്ട് ശരിയെന്നു തെളിയിച്ചതും ജീവിതവിപുലീകരണത്തിന്റെ അചഞ്ചലമായ പാത കാട്ടിത്തരുന്നതുമായ നിയമങ്ങളാണ് അവ. ഓരോ അധ്യായത്തിന്റെയും അവസാനം കൊടുത്തിരിക്കുന്ന ലളിതങ്ങളായ അഭ്യാസങ്ങൾ, നിങ്ങൾ പാഠം ശരിയായി ഉൾക്കൊണ്ടുവെന്നും നിങ്ങളുടെ ജീവിതത്തിൽ പ്രായോഗികമാക്കുമെന്നും ഉറപ്പു നൽകുന്നു.

-20%
Ennatheyum Pole
Original price was: ₹350.00.₹280.00Current price is: ₹280.00.
ആർക്കും പ്രവചിക്കാനാവാത്ത തരത്തിൽ അപ്രതീക്ഷിത സംഭവങ്ങളാൽ മുഖരിതമാണ് ചരിത്രത്തിന്റെ നാൾവഴികൾ. എന്നാൽ ഒരിക്കലും മാറ്റത്തിന് വിധേയമാകാത്തതെന്താണെന്ന് നാം മനസ്സിലാക്കുകയാണെങ്കിൽ ഭാവി എന്തു തന്നെ നമുക്കായി കരുതി വച്ചാലും നമുക്ക് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പുകൾ നടത്താൻ സാധിക്കും.
ആദ്യത്തെ അണ്വായുധങ്ങളുടെ കണ്ടുപിടിത്തം മുതൽ ആമസോൺ സ്ഥാപിച്ചതു വരെ വിവരിക്കുകയും ടി ഇ ലോറൻസ് മുതൽ ജാക് വെൽഷ് വരെയുള്ള പ്രതിഭാധനരെ പരാമർശിക്കുകയും ചെയ്തുകൊണ്ട് ചരിത്രത്തിലെ നാഴികക്കല്ലുകളായിത്തീർന്ന സംഭവങ്ങളിൽ നിർണായകസ്വാധീനം ചെലുത്തിയ മനുഷ്യരുടെ പെരുമാറ്റരീതികളെ ആധാരമാക്കി ലോകചരിത്രത്തിലൂടെ മോർഗെൻ ഹോസെൽ നടത്തുന്ന പര്യടനമാണ് 'എന്നത്തേയും പോലെ' എന്ന ഈ കൃതി. അപകടസാധ്യത, അവസരം, എങ്ങനെയൊരു മികച്ചജീവിതം നയിക്കാം തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇതിലെ കഥകൾ നമ്മെ കാലാതിവർത്തിയായ ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം യാഥാർഥ്യം വേർതിരിച്ചറിയാനും ഏറ്റവും മികച്ച രീതിയിൽ തീരുമാനങ്ങളെടുക്കാനും സഹായിക്കും.

Mahatwathinu Oru Mragadarsi
Original price was: ₹299.00.₹239.00Current price is: ₹239.00.
'മഹത്വത്തിന് ഒരു മാർഗദർശി' വളരെ ഉപയോഗപ്രദവും പ്രായോഗികക്ഷമവുമായ ഒരു കൈപ്പുസ്തകമാണ്. ഇത് വ്യക്തിജീവിതത്തിലും തൊഴിൽമേഖലയിലും അസൂയാവഹമായ നേട്ടങ്ങൾ സ്വന്തമാക്കാൻ നിങ്ങൾക്ക് പ്രചോദനം നൽകും. ഈ ലോകത്തിലെ സമുന്നതരായ മാർഗദർശകരിൽ ഏറ്റവും പ്രശസ്തനാണ് റോബിൻ ശർമ. അദ്ദേഹത്തിന്റെ നൂതനങ്ങളായ ആശയങ്ങൾ മാനേജ്മെന്റ് വിദഗ്ധരെയും കലാകായികതാരങ്ങളെയും 'ഫോർച്യൂൺ 100' കമ്പനികളെയും പ്രതിസന്ധികൾ തരണം ചെയ്യാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ജീവിതവിജയത്തിനുള്ള സമവാക്യമെന്ന് വിശേഷിപ്പിക്കാവുന്ന മഹത്വത്തിന് ഒരു മാർഗദർശി നിങ്ങളുടെ ഉപബോധമനസ്സിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരാൻ സഹായിക്കും.

Valuthayi Chinthikkuka
Original price was: ₹265.00.₹212.00Current price is: ₹212.00.
നമ്മളിൽ പലർക്കും ലോകം പ്രശ്നങ്ങൾ നിറഞ്ഞായി തോന്നും; അപകർഷതാബോധം നമ്മെ അലട്ടും. മറിച്ച്, അതിരു കടന്ന ആത്മവിശ്വാസം കൊണ്ട് പ്രശ്നത്തിലായ സന്ദർഭങ്ങളിലൂടെയും നമ്മളിൽ മിക്കവരും കടന്നു പോയിട്ടുണ്ട്. നമ്മുടെ ജീവിതത്തിൽ, നമ്മുടെ വികാരങ്ങൾ അപകർഷതാബോധത്തിനും അതിരുകടന്ന ആത്മവിശ്വാസത്തിനും ഇടയിൽ ഊയലാടിക്കൊണ്ടിരിക്കും. എന്നാൽ 'വലുതായി ചിന്തിക്കുക!' എന്ന രണ്ടു വാക്കുകൾ കൊണ്ട് നമുക്ക് നമ്മെത്തന്നെ വിജയകരമായ ഭാവിയിലേക്ക് നയിക്കാൻ കഴിയും. നിങ്ങൾക്ക് വലിയ സ്വപ്നങ്ങൾ ഉണ്ടായിരിക്കണം. കഴിവിന്റെ പരമാവധി പരിശ്രമിച്ചുകൊണ്ടിരിക്കണം. ഇവിടെ ഇന്നുള്ള ജീവിതത്തെ നിങ്ങളുടെ ഭാവി കെട്ടിപ്പടുക്കാനുള്ള പ്രേരകശക്തിയായി മാറ്റാനുള്ള ധൈര്യം നിങ്ങൾക്കുണ്ടാകണം. നിങ്ങൾ ഏതു വിജയമാണോ എപ്പോഴും സ്വപ്നം കണ്ടത്, അതു നേടാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.

Athisayippikkunna Arabikkathakal
Original price was: ₹240.00.₹192.00Current price is: ₹192.00.
നൂറ്റാണ്ടുകളായി ലോകത്തെ വിസ്മയിപ്പിക്കുന്ന അറബിക്കഥകളുടെ സമാഹാരം. ഭൂതങ്ങളും സ്വര്‍ണനിധികളും നാനാതരം മനുഷ്യരും മൃഗങ്ങളും നിറയുന്ന കഥകളുടെ മാന്ത്രികലോകത്തിലേക്കാണ് ഈ പുസ്തകം നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. ചിരിക്കാനും ചിന്തിക്കാനും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കുവാനും നിങ്ങളെ പ്രേരിപ്പിക്കുന്ന കഥകള്‍.

-10%
Shyamayamangal
Original price was: ₹620.00.₹558.00Current price is: ₹558.00.
വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഉപാസനാമൂര്‍ത്തികളുമായി ദേശം മുഴുവന്‍ അടക്കിവാഴുന്ന ഇളയിടത്തില്ലത്തെ തുപ്പന്‍ തിരുമേനി എന്ന മഹാമാന്ത്രികന്. വിഷയലമ്പടനായ തുപ്പന്റെ മുന്പില് എരിഞ്ഞടങ്ങിയ സ്ത്രീകളുടെ തേങ്ങലുകള്‍ ഇളയക്കര ഗ്രാമത്തില്‍ അലയടിച്ചു. എതിരാളികളെ തച്ചുതകര്‍ത്തു മുന്നേറിയ തുപ്പനു മുന്പില് ചെറുത്തുനില്ക്കാന് ഒടുവില്‍ ഒരാള്‍ ഉയര്‍ന്നുവന്നു - വാസുക്കുട്ടന്. തന്റെ കുടുംബത്തെ മുച്ചൂടും നശിപ്പിച്ച തുപ്പനുമായി ഏറ്റുമുട്ടാന്‍ വാസുക്കുട്ടന് തുനിഞ്ഞിറങ്ങിയതോടെ ദേശത്തിനു മുകളില്‍ ആസന്നമായ ദുരന്തത്തിന്റെ കാര്‍മേഘങ്ങള്‍ കുമിഞ്ഞുകൂടി. മലയാള മാന്ത്രികനോവല്‍ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ മാസ്റ്റര്‍പീസ് നോവല്‍ - ഏറ്റുമാനൂർ ശിവകുമാറിന്റെ ശ്യാമയാമങ്ങൾ.

-12%
Ente Vazhiyambalangal
Original price was: ₹225.00.₹199.00Current price is: ₹199.00.
മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയില്‍ എത്രയോ സ്ഥലങ്ങളില്‍ വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ് കെ പൊറ്റെക്കാട്ട് 'വഴിയമ്പലങ്ങള്‍' എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ് കെ യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെ യാത്ര മുതലുള്ള രസകരമായ ഈ സ്മരണകള്‍ ചില പുതിയ അറിവുകള്‍ തേടുന്നതിന് സഹായകമായിരിക്കും.

Soviet Diary
Original price was: ₹135.00.₹122.00Current price is: ₹122.00.
യാത്രകളെ ഹൃദയത്തോടു ചേർത്തുവെച്ച എസ് കെ പൊറ്റെക്കാട്ടിന്റെ മോസ്കോ അനുഭവങ്ങളാണ് പ്രധാനമായും സോവിയറ്റ് ഡയറി എന്ന ഈ പുസ്തകത്തിൽ ഇതൾ വിരിയുന്നത്. പഴയ സോവിയറ്റ് യൂണിയൻ എന്ന രാജ്യം ഇപ്പോഴില്ല. എങ്കിലും, പഴയ ആ ഒരു കാലത്തെ നമ്മുടെ ആത്മാവിലേക്ക് പകർന്നുതരും എസ് കെ യുടെ അക്ഷരങ്ങൾ.

Pranayakalathinte Album
Original price was: ₹300.00.₹240.00Current price is: ₹240.00.
"എന്റെ ചുണ്ടുകൾ നിന്നെ ഓർമിക്കുന്നു. എന്റെ വിരൽത്തുമ്പുകൾ നിന്നെ ഓർമിക്കുന്നു. എന്റെ കണ്ണുകൾ നിന്നെ ഓർമിക്കുന്നു. നീയെന്നെ ചേർത്തുപിടിക്കൂ, ഒരിക്കൽക്കൂടി എന്നെ കെട്ടിപ്പിടിക്കൂ, എന്റെ അധരത്തിലെ വാക്കുകളെ ചുംബിച്ചു കൊല്ലൂ, ഓർമകളെ കൊള്ളയടിക്കൂ..."
- മാധവിക്കുട്ടി
മാധവിക്കുട്ടി പ്രണയത്തെക്കുറിച്ച് പറയുമ്പോൾ മരുഭൂമിയിൽ പോലും പൂക്കൾ നിറയുന്നു. ഋതുക്കളിൽ വസന്തം കടന്നുവരുന്നു. ചിലപ്പോൾ പ്രണയത്താൽ അവയവങ്ങൾ മുറിച്ചുമാറ്റപ്പെട്ടവർക്കായുള്ള പ്രാർത്ഥനയാകുന്നു. ഏതു നേരത്താണ് മാധവിക്കുട്ടിയുടെ പ്രണയവചനങ്ങൾ നമ്മെ വന്ന് ചുറ്റിപ്പിടിക്കുക എന്ന് പറയാനാവില്ല. ഈ പുസ്തകം നിറയെ മാധവിക്കുട്ടിയുടെ പ്രണയമാണ് - പ്രണയകാലത്തിന്റെ ആൽബം. പ്രണയത്തിന്റെ പ്രവാചകയുടെ ഈ വചനങ്ങൾ നമ്മളെ അതിഗാഢമായി പുണരുക തന്നെ ചെയ്യും.

Ente Theatre Smaranakal
Original price was: ₹260.00.₹209.00Current price is: ₹209.00.
പെരുമാൾ മുരുകൻ ഇരുപത്തഞ്ചുവർഷങ്ങൾക്കു മുമ്പെഴുതിയ നോവലാണ് നിഴൽമുറ്റം. ഗ്രാമവും നഗരവുമല്ലാത്ത ഒരിടത്തരം ഭൂമികയിൽ സ്ഥിതി ചെയ്യുന്ന ഒരു സിനിമാക്കൊട്ടകയാണ് അതിന്റെ പശ്ചാത്തലം. ആ നോവലിന്റെ പിന്നാമ്പുറങ്ങളിലൂടെയുള്ള ഒരു യാത്രയാണ് 'എന്റെ തിയേറ്റർ സ്മരണകൾ'; നിഴൽമുറ്റത്തു നിനൈവുകൾ എന്ന ഓർമപ്പുസ്തകത്തിന്റെ പരിഭാഷ. പെരുമാൾ മുരുകന്റെ അരക്ഷിതവും ദുരിതപൂർണവുമായ ബാല്യകാലാനുഭവങ്ങളെ ഒളിമറവുകളില്ലാതെ തുറന്നുകാട്ടുന്ന ആത്മകഥാപരമായ കുറിപ്പുകൾ.

Marangalai Ninnathum
Original price was: ₹200.00.₹160.00Current price is: ₹160.00.
അന്ധകാരത്തിൽ നിന്നാണ് നാമെല്ലാം പിറവിയെടുക്കുന്നത്. അന്ധകാരത്തിലേക്കാണ് മടങ്ങുന്നത്. ആരോ നമ്മുടെ കണ്ണുകൾ താഴിട്ടു പൂട്ടുകയാണ്. അതോടെ പ്രകാശം അസ്തമിക്കുന്നു. ഇരുട്ടാണ് നമ്മുടെ ഗർഭഗൃഹം. ഇരുട്ടു തന്നെയാണ് നമ്മുടെ മൃതിപേടകവും. ഇതിനിടയിലെ വെളിച്ചത്തിൽ നാം അല്പനേരം പരസ്പരം കാണുന്നു. നമ്മെ തന്നെയും കാണുന്നു. ഗഹനമായത് ഒന്നേയുള്ളൂ. അത് ദുഃഖമാണ്. ആ ദുഃഖത്തെ മറികടക്കാൻ ഓരോ മരവും അതിന്റെ ചുവട്ടിൽ ഒരു സിദ്ധാർത്ഥനെ പ്രാർത്ഥിച്ചു നിൽക്കുന്നു.
ഉണ്ണി ബാലകൃഷ്ണന്റെ ആദ്യനോവൽ - മരങ്ങളായ് നിന്നതും.

Orapahasyante Swapnam
Original price was: ₹165.00.₹149.00Current price is: ₹149.00.
തീർത്തും ക്ഷോഭപൂർണമായ അലോരസങ്ങളിലൂടെ മർത്യസമൂഹ മസ്തിഷ്കത്തിന്റെ അകംപൊരുൾ തേടിയലഞ്ഞ മഹാപ്രവാചകകവി ദസ്തവ്സ്കിയുടെ അപരിചിതമായൊരു മുഖം അനാവൃതമാക്കുന്ന ഈ കൃതി നവീനമായ പല ദർശനങ്ങളുടെയും ആദിധാരയാണ്. അന്തമറ്റ കലുഷസത്യങ്ങളുടെ അർത്ഥധ്വനികൾ ഈ പുസ്തകത്തിൽ ജീവിതാവബോധമുള്ളവരെ കാത്തിരിക്കുന്നു. രണ്ടു ലഘുനോവലുകളുടെ സമാഹാരം- ഒരപഹാസ്യന്റെ സ്വപ്നം, ആഴത്തിൽ നിന്നുള്ള കുറിപ്പുകൾ.

Kaalam Kaalatheetham
Original price was: ₹230.00.₹207.00Current price is: ₹207.00.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻനായരുമായി നടത്തിയ അഭിമുഖങ്ങളുടെ പുസ്തകം. മമ്മൂട്ടി, എസ് ജയചന്ദ്രൻ നായർ, നമ്പൂതിരി, ജോൺ പോൾ, മകൾ അശ്വതി തുടങ്ങിയവരോട് എംടി ജീവിതത്തിലെയും എഴുത്തിലെയും അനുഭവങ്ങൾ പങ്കു വയ്ക്കുന്നു.

Vaakke Vaakke Koodevide
Original price was: ₹180.00.₹162.00Current price is: ₹162.00.
സംസാരത്തിലും എഴുത്തിലും നാം ഉപയോഗിക്കുന്ന പല വാക്കുകളും എങ്ങനെ ഉണ്ടായി എന്നറിയാൻ കൗതുകമില്ലേ? മലയാളം, കേരളം, കാക്ക, ഭാര്യ തുടങ്ങി ഏതു വാക്കിനു പിന്നിലുമുണ്ട് ഒരു കഥയും കാര്യവും. അത്തരം ഒട്ടേറെ വാക്കുകളുടെ ഉറവിടം തേടുന്ന പുസ്തകമാണിത്. രസകരമായി വായിക്കാം. അധ്യാപകർക്കും വിദ്യാർഥികൾക്കും മാത്രമല്ല ഭാഷ ഉപയോഗിക്കുന്നവർക്കെല്ലാം പ്രയോജനപ്രദമാണ് 'വാക്കേ വാക്കേ കൂടെവിടെ'. വാക്കുകളുടെ കൂടു തേടുന്ന പുസ്തകം.

Daivathinu Oru Thuranna Kath
Original price was: ₹110.00.₹99.00Current price is: ₹99.00.
"ദാർശനികഭൂമി എന്ന നിലയിൽ ഇന്ത്യയുടെ ഊർവ്വരത വറ്റിയിട്ടില്ലെന്ന് എന്റെ തലമുറയെ ഓർമപ്പെടുത്തിക്കൊണ്ട് കടന്നുപോയ ഗുരു നിത്യചൈതന്യയതിയുടെ അന്തേവാസിയും വത്സലശിഷ്യനുമായ ഷൗക്കത്ത് തന്റെ ഉള്ളം തുറന്നഴിച്ചിട്ടുകൊണ്ട് സാക്ഷാൽ ദൈവത്തിന് ഒരു കത്തെഴുതിയിരിക്കുന്നു - ദൈവത്തിന് ഒരു തുറന്ന കത്ത്. അക്ഷരവൃത്തിയുടെ പിന്നിൽ അനിവാര്യമായ പ്രചോദനം എന്നൊന്നുണ്ടെങ്കിൽ അതിന്റെ സ്വരൂപം ഇതാ, ഇതാകുന്നു. താൻ കുടിച്ച ഉറവനീര് സഹയാത്രികർക്ക് ചൂണ്ടിക്കാട്ടുമ്പോൾ തീർത്ഥാടകന് ഉളവാകുന്ന നിർവൃതിയാണ് ഷൗക്കത്തിന്റെ ആത്മഭാവം. നിര്‍മ്മലമായ സ്ത്രീപുരുഷ ബന്ധത്തില്‍ തുടങ്ങി, ചതഞ്ഞരയാന്‍ പോകുന്ന ഒരു അരണക്കുഞ്ഞിലൂടെ, റൂമിയുടെ അന്യാപദേങ്ങളിലൂടെ, സുഹൃത്തിലൂടെ, ഗുരുവിലൂടെ, താന്‍ ചിരന്തനമായ സത്യായനത്തിലേക്ക് നടന്നുവന്നതിന്റെ ഓര്‍മകളാണ് ഷൗക്കത്ത് ഇവിടെ ചുരുളഴിച്ചിട്ടിരിക്കുന്നത്. സാങ്കേതികപദങ്ങളില്ല. ധിഷണാഭ്യാസമില്ല. ദുരൂഹ ബിംബാവലിയില്ല. ഒരു ചങ്ങാതിയുടെ നേര്‍ത്ത വര്‍ത്തമാനം മാത്രം. അതിലൂടെ ഭൂതഭാവികള്‍ സംഗമിക്കുന്ന നിത്യവര്‍ത്തമാനമെന്ന പരമാര്‍ത്ഥത്തിലേക്ക് ചുഴിഞ്ഞിറങ്ങാന്‍ അനായാസമായി അദ്ദേഹത്തിനു കഴിയുന്നു.''
- വിഷ്ണനാരായണന്‍ നമ്പൂതിരി

Pindanandi
Original price was: ₹125.00.₹113.00Current price is: ₹113.00.
അമ്മയുടെ ഗർഭപാത്രത്തിൽ മാംസപിണ്ഡമായി കിടക്കുന്ന കാലത്ത് ആരാണ് നമ്മെ സംരക്ഷിച്ചത്. ബന്ധുക്കളോ ബലമോ ധനമോ ഇല്ലാതെ നിസ്സഹായതയോടെ കഴിഞ്ഞ ആ കാലത്തെ സ്മരിച്ച് ഗുരു പാടുന്ന കൃതജ്ഞതയാണ് 'പിണ്ഡനന്ദി' എന്ന കൃതി. ആധിയും വ്യാധിയും കൊണ്ട് അശാന്തിയിൽ കഴിയുന്ന ബോധത്തോട് ഗുരു മൊഴിയുന്ന ഈ വാക്കുകൾ ഉണർത്തുപാട്ടുകളാണ്.
നാരായണഗുരുവിന്റെ 'പിണ്ഡനന്ദി' എന്ന കൃതിക്ക് ഹൃദയസ്പർശിയായ ഒരു ആസ്വാദനം. കൃതജ്ഞതാനിർഭരമായ സമർപ്പണബോധത്തോടെ ഒരു അന്വേഷകൻ നടത്തുന്ന സ്വാദ്ധ്യായം. കൃതജ്ഞതയാണ് പ്രാർത്ഥനയെന്ന് തെളിയുന്ന ദർശനം.

Praanane: Nee Vaayikkan Njan Ezhuthunnath
Original price was: ₹250.00.₹200.00Current price is: ₹200.00.
"പിളർന്നുപോയ സ്നേഹത്തിന്റെ ശബ്ദ്രമില്ലാത്ത നിലവിളിയാണ് ഗീതുവിന്റെ കവിത. എന്നിട്ടും അതിൽ നിന്ന് ഒരു സമാധാനം കിനിയുന്നതെങ്ങനെ എന്നൊരു വിസ്മയം മാത്രം ബാക്കി. എന്തിൽ നിന്ന് അടർന്നു മാറാൻ ശ്രമിക്കുന്നോ അതെല്ലാം കൂടി ഒരാളുടെ ചെറിയ പ്രാണനെ ഇങ്ങനെ പിണഞ്ഞു മുറുക്കുന്നുവെന്ന സങ്കടവും ഉണ്ട്. ദിവസത്തിന്റെ അന്ത്യത്തിൽ നമുക്കറിയാം, ആരോ ഒരാൾക്കു വേണ്ടി മാത്രമാണ് നാം എഴുതുന്നത്. ആ ഒരാൾ ഈ വരികളിൽ മുങ്ങി ശുദ്ധനാവട്ടെ." - ബോബി ജോസ് കട്ടികാട്

Manja Ilakalkkidayile Chempanineer Pookkal
Original price was: ₹550.00.₹499.00Current price is: ₹499.00.
അഞ്ചു പതിറ്റാണ്ടിനപ്പുറത്ത് ദന്തവൈദ്യശാസ്ത്രമേഖല അനാകർഷകമായ പിന്നാക്കാവസ്ഥയിലായിരുന്ന കാലത്ത്, ആ മേഖലയിൽ പ്രവേശിക്കുകയും ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത ഡോക്ടറുടെ ഓർമക്കുറിപ്പുകൾ. ആധുനികവൈദ്യശാസ്ത്രമേഖലയുമായി താരതമ്യം ചെയ്യുമ്പോൾ, സാധാരണക്കാർക്കിടയിൽ ഒട്ടും മതിപ്പില്ലാതിരുന്ന ദന്തവൈദ്യത്തിന്റെ പുരോഗതിക്കായി, ഏറെ കഷ്ടതകൾ സഹിച്ചു പ്രയത്നിച്ചപ്പോൾ നേരിടേണ്ടിവന്ന എതിർപ്പുകളും തടസ്സങ്ങളും അതിജീവനത്തിന്റെ കഥകളുമെല്ലാം ഇതിൽ വിവരിക്കുന്നുണ്ട്.