-10%
Kanayma
Original price was: ₹360.00.₹324.00Current price is: ₹324.00.
തുരുത്തിൽനിന്നു മാഞ്ഞുപോയ മനുഷ്യരെക്കുറിച്ച് അറിഞ്ഞപ്പോൾ ബാലു അമ്പരന്നുപോയി. മാഞ്ഞൂരാൻ, കുഞ്ഞിപ്പാത്തു, സുപ്രൻ, ബാലുവിന്റെ അന്വേഷണത്തിനു പിന്നിൽ കെട്ടുകൾ മുറുകിക്കൊണ്ടിരുന്നു. ഈ മനുഷ്യരെല്ലാവരും എവിടേക്കാണ് മറഞ്ഞുപോയത്? ഭൂമിക്കും വെള്ളത്തിനും മാനത്തിനും കാണാത്തുരുത്തുകൾ ഉണ്ടോ? ഒരു മായാവിനിയെപ്പോലെ കാണായ്‌മയിലേക്ക് എന്നേക്കുമായി അവരെ മറച്ചുകളയുന്നത് ആരാണ്? ഒരേ ഉടലിൽ ആണായും പെണ്ണായും പകർന്നാടുന്ന സുന്ദരിയെപ്പോലും പൊതിയുന്ന അന്തിമങ്ങൂഴം ജീവിതത്തിന്റെ നിഗൂഢത തന്നെയല്ലേ? തുരുത്തിൽനിന്ന് നഗരത്തിലേക്കു സഞ്ചരിച്ച ബാലുവിന് പിന്നെയും മനുഷ്യർ മറഞ്ഞു പോകുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. മരിച്ചവർക്കിടയിൽ തുല്യത നടപ്പാക്കാൻ ശ്രമിച്ച മരപ്പാഴ്, എഴുത്തുകാരനായ പോൾ ഡേവിഡ്, ഇവരൊക്കെ ജീവിതത്തിന്റെ ആഴമേറിയ പ്രതലങ്ങളിലേക്കുള്ള വാതിലുകളായിരുന്നു. ഒടുവിൽ അനിവാര്യമായ ആ സത്യത്തിലേക്ക് ബാലു തന്റെ തോണി തുഴഞ്ഞു.

-20%
Sankara Smriti (Laghu Dharma Prakasika)
Original price was: ₹230.00.₹185.00Current price is: ₹185.00.
ഹിന്ദുമതഗ്രന്ഥങ്ങള്‍ സാമാന്യമായി രണ്ടു വിഭാഗത്തില്‍പ്പെട്ടവയാണ്; ശ്രുതികളും സ്മൃതികളും. നാലു വേദങ്ങളാണ് ശ്രുതികള്‍ എന്നറിയപ്പെടുന്നത്. സ്മൃതിഗ്രന്ഥങ്ങള്‍ നിരവധിയാണ്. ധര്‍മ്മാധര്‍മ്മങ്ങളാണ് ഇവയുടെ പ്രതിപാദ്യവിഷയം. വിവിധ പ്രദേശങ്ങളില്‍ ഓരോരോ കാലത്ത് വ്യത്യസ്ത സ്മൃതികളെയാണ് പ്രമാണമായി ഭാരതീയര്‍ സ്വീകരിച്ചിരുന്നത്. പ്രാചീനകേരളത്തില്‍ പ്രചാരത്തിലിരുന്ന ഭാർഗവസ്മൃതി സംഗ്രഹിച്ച് രചിക്കപ്പെട്ടതാണ് ശാംകരസ്മൃതി അഥവാ ലഘുധര്‍മ്മപ്രകാശിക. ഇതിന്റെ കര്‍ത്താവ് ആദിശങ്കരനാണെന്നും, അതല്ല ശങ്കരനെന്നു പേരുള്ള മറ്റേതോ പണ്ഡിതനാണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്. 36 അദ്ധ്യായങ്ങളുള്ള ശാംകരസ്മൃതിയുടെ പന്ത്രണ്ട് അദ്ധ്യായങ്ങള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളു. തൃശ്ശിവപേരൂരിലെ ഭാരതവിലാസം പ്രസ്സില്‍ നിന്നും 1906-ല്‍ ടി സി പരമേശ്വരന്‍ മൂസ്സത് രചിച്ച മലയാളപരിഭാഷയോടുകൂടി ശാംകരസ്മൃതി ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. സംസ്കൃതമൂലവും തർജ്ജമയും ചേർന്ന ആ പുസ്തകത്തിന്റെ പുനഃപ്രസിദ്ധീകരണമാണിത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ അവതാരിക. ചെറായി രാമദാസാണ് ഈ പതിപ്പിന്റെ പരിശോധകൻ.
ബ്രാഹ്മണാദിവർണങ്ങളുടെ ഉല്പത്തിയും സാധാരണ ധർമവും, ബ്രാഹ്മണരുടെ പ്രത്യേക ധർമങ്ങൾ, ബ്രഹ്മചര്യാശ്രമത്തിലെ നിഷ്ഠകൾ, അഗ്നിദോഷപ്രായശ്ചിത്തം, ഗൃഹസ്ഥന്റെ ധർമങ്ങൾ തുടങ്ങിയ വിവരങ്ങളുമായി കേരളചരിത്രപഠനങ്ങൾക്ക് പിൻബലമായി നിൽക്കുന്ന കൃതിയാണിത്

Vaseekaranayanthram
Original price was: ₹150.00.₹135.00Current price is: ₹135.00.
വശീകരണയന്ത്രം ഉപയോഗിച്ച് സ്ത്രീകളെ തന്റെ ഇംഗിതങ്ങൾക്ക് വശപ്പെടുത്താൻ ശ്രമിക്കുന്ന രാജപ്പനെന്ന പട്ടാളക്കാരൻ. അവനെ അന്ധമായി വിശ്വസിച്ച ഗോപി എന്ന ചെറുപ്പക്കാരൻ. വികലചിന്തകൾ മലീമസമാക്കിയ പുതിയ തലമുറയുടെ നേർക്കാഴ്ചകൾ.

-15%
Ente Hrudayathile Adivasi
Original price was: ₹150.00.₹129.00Current price is: ₹129.00.
"ലോകത്തെമ്പാടുമുള്ള ആദിവാസിവർഗ്ഗങ്ങൾ പതുക്കെപ്പതുക്കെ നശിപ്പിക്കപ്പെട്ടുവരികയാണ്. പല വർഗ്ഗങ്ങളും ഭൂമിയിൽനിന്നു പൂർണ്ണമായും തിരോഭവിച്ചുകഴിഞ്ഞു. അല്ലാത്തവർ അവസാനനാളുകളെണ്ണിക്കഴിയുന്നു. ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്കയിലും ആസ്ട്രേലിയയിലും അമേരിക്കയിലുമൊക്കെ ഇതുതന്നെയാണ് സ്ഥിതി. ആദിവാസിക്ക് എവിടെയും രക്ഷയില്ല.
രോഗവും ദാരിദ്ര്യവും അജ്ഞതയും കൂട്ടായുള്ള ആദിവാസിയെ നെഞ്ചോടു ചേർത്തുപിടിച്ച് എല്ലാ എതിർപ്പുകളെയും ധീരമായി നേരിട്ട് മുന്നോട്ടുപോയിട്ടുള്ള മഹാനാണ് കെ. പാനൂർ. അദ്ദേഹത്തിന്റെ സ്നേഹം ഒരിക്കലും അധരസേവനത്തിൽ ഒതുങ്ങിനിന്നിട്ടില്ല. ഇതിന്‍റെ ഉദാഹരണങ്ങൾ ഈ പുസ്തകത്തിൽ എത്രയോ ഉണ്ട്."
- ടി പത്മനാഭന്‍

Everestinu Chuvattil
Original price was: ₹220.00.₹199.00Current price is: ₹199.00.
കടുംനിറങ്ങളുടെ ചായക്കൂട്ട് ഇല്ലാതെ, അമിത വർണനകളില്ലാതെ, എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്കുള്ള യാത്രകളുടെ ഈ പുസ്തകം എവറസ്റ്റ് ബേസ് ക്യാമ്പ് സഞ്ചാരികൾക്കു മാത്രമല്ല, ഏതൊരു വായനക്കാരന്റെയും വായനയെയും യാത്രകളെയും പ്രചോദിപ്പിക്കും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട. - രമ്യ എസ് ആനന്ദ്.

Cinemayum Bibleum
Original price was: ₹140.00.₹126.00Current price is: ₹126.00.
സിനിമയും മതവും നമ്മൾ ജീവിക്കുന്ന ഇടമല്ലാതെ മറ്റൊരു ലോകത്തെ നിർമിക്കുന്നുണ്ട്. സ്ഥലം, സമയം, ഭൗതികസാമഗ്രികൾ എന്നിവയെ സവിശേഷരീതിയിൽ ഉപയോഗിച്ചും ചില പ്രത്യേക തൃഷ്ണകൾ നിർമിക്കാൻ ശ്രമിച്ചുമാണ് സിനിമ ഇത് സാധ്യമാക്കുന്നത്. വസ്തുക്കളിലോ സംഭവങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അതീന്ദ്രിയമായ കഥകൾ പറഞ്ഞും അനുഷ്ഠാനങ്ങൾ പരിശീലിച്ചും കൊണ്ട് മതവും പ്രത്യേക ലോകദർശനം രൂപപ്പെടുത്തുന്നു. ഇതാണ് സിനിമയിലെയും ബൈബിളിലേയും കഥാപാത്രങ്ങളെ മുഖാമുഖം അടയാളപ്പെടുത്താനുള്ള പാഠാന്തരശ്രമത്തിന്റെ പ്രേരകയുക്തി. സിനിമയും ബൈബിളും: കഥാപാത്രങ്ങളുടെ മുഖാമുഖം എഴുതിയത് റവ. ഡോ. മോത്തി വർക്കി.

-35%
Uchamazhayil
Original price was: ₹60.00.₹39.00Current price is: ₹39.00.
ഉച്ചമഴയിൽ- ബിജു കാഞ്ഞങ്ങാടിന്റെ കവിതകളുടെ സമാഹാരം.

-30%
Onnam Classukarante Prarthna Pusthakam
Original price was: ₹60.00.₹42.00Current price is: ₹42.00.
നകുൽ വി. ജി.യുടെ 34 കവിതകളുടെ സമാഹാരം.

Mayamandiram: Draupadiyude Mahabharatham
Original price was: ₹499.00.₹425.00Current price is: ₹425.00.
പകുതി ചരിത്രവും പകുതി മിത്തും ഇഴചേർന്നുനിൽക്കുന്ന ഒരു മാന്ത്രികകാലത്തേക്ക് തിരിച്ചുപോകാൻ തയ്യാറാവുക.
ഈ നോവൽ ആദ്യമായി പുറത്തിറങ്ങിയത് 2008ലാണ്. അഞ്ച് പാണ്ഡവസഹോദരന്മാരുടെയും പത്നിയായ പാഞ്ചാലി സ്വന്തം കഥപറയുന്ന രീതിയിൽ, പാഞ്ചാലിയുടെ ആഗ്നേയമായ ജന്മവും ഏകാന്തമായ ബാല്യകാലവും മുതലുള്ള ജീവിതം അനാവരണം ചെയ്യുകയാണ് ഈ നോവൽ.
ഇഷ്ടസഹോദരൻ മാത്രമായിരുന്നു അവളുടെ ശരിയായ സഹയാത്രികൻ; മായാവിയായ കൃഷ്ണനുമായുളള സങ്കീർണ സൗഹൃദം, സ്വയംവരം, മാതൃത്വം, തന്റെ ഭർത്താക്കന്മാരുടെ ഏറ്റവും ആപൽക്കരശത്രുവായ ദുരൂഹവ്യക്തിയോട് അവൾക്കുളള രഹസ്യാകർഷണം എന്നിവയിലൂടെയെല്ലാം മായാമന്ദിരം കടന്നുപോകുന്നു. പുരുഷന്റെ ലോകത്തിൽ പിറന്നുവീണ ഒരു സ്ത്രീയുടെ ഏറ്റവും മാനുഷികവും അഗാധവും അസാധാരണവുമായ കഥ. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ മഹാഭാരതം എന്ന അനാദിയായ കഥയെ നോക്കിക്കാണുന്നു,
ചിത്ര ബാനർജി ദിവാകരുണിയുടെ മായാമന്ദിരം : ദ്രൗപദിയുടെ മഹാഭാരതം. പരിഭാഷ: കെ.ടി.രാധാകൃഷ്ണൻ
‘ധീരമായ ഒരു നോവൽ’
– വോഗ് ഇന്ത്യ
‘ഹോപ്പ് വജ്രം പോലെ വെട്ടിത്തിളങ്ങുന്ന ഒരു രത്നം’
– ലോസ് ആഞ്ചലസ് ടൈംസ്

Avasanathe Penkutty

ഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകൾക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്. നാദിയയുടെ ആറ് സഹോദരന്മാർ കൊല്ലപ്പെട്ടു, താമസിയാതെ അമ്മയും. അവരുടെ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവൾ ചെറുത്തുനിന്നു. പ്രചോദിപ്പിക്കുന്ന ഈ ഓർമ്മക്കുറിപ്പ് ഇറാക്കിലെ അവളുടെ സമാധാനപൂർണമായ ശൈശവജീവിതത്തിലൂടെ, പില്ക്കാല ജീവിതത്തിലെ നഷ്ടങ്ങളിലൂടെ, ക്രൂരാനുഭവങ്ങളിലുടെ, ഒടുവിൽ ജർമനിയിലെ സുരക്ഷിതത്വത്തിലൂടെ നമ്മെ കുട്ടിക്കൊണ്ടുപോകുന്നു. ധീരതയ്ക്കും ജീവിതാനുഭവസാക്ഷ്യത്തിനും ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് വീണ്ടും തെളിയിക്കുന്ന പുസ്തകങ്ങളിലൊന്നാണിത് - അവസാനത്തെ പെൺകുട്ടി. ‘അലക്സാൺഡ്രിയ ബോംബാക്കിന്റെ ‘ഓൺ ഹെർ ഷോൾഡേഴ്സ്’ എന്ന സിനിമയുടെ പ്രമേയമായ നാദിയ, സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവും ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സർവൈവേഴ്സ് ഓഫ് ഹ്യൂമൻ ട്രാഫിക്കിങ്ങിന്റെ ആദ്യ ഗുഡ് വിൽ അംബാസഡറുമാണ്.
"തങ്ങളുടെ ക്രൂരത കൊണ്ട് അവളെ നിശ്ശബ്ദയാക്കാമെന്ന് കരുതിയവർക്ക് തെറ്റി. നാദിയ മുറാദിന്റെ ആത്മാവ് തകർക്കപ്പെട്ടില്ല, അവളുടെ ശബ്ദം മൂകമാക്കപ്പെട്ടില്ല."
- അമൽ ക്ലൂണി
"യസീദികൾ അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉൾക്കാഴ്ച നൽകുന്ന പുസ്തകമാണ് അവസാനത്തെ പെൺകുട്ടി. അതോടൊപ്പംതന്നെ അവരുടെ ആത്മീയമായ നിഗൂഢത കലർന്ന സംസ്കാരത്തിലേക്കും പുസ്തകം വെളിച്ചം വീശുന്നു. ഒരു ധീരവനിതയുടെ സുപ്രധാനമായ പുസ്തകമാണിത്."
– ഇയാൻ ബിറെൽ, ദ ടൈംസ്
"സുധീരം… ഇസ്ലാമിക സ്റ്റേറ്റ് എന്നു പറയപ്പെടുന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ആരും ഈ പുസ്തകം വായിച്ചിരിക്കണം."
– ദ എക്കണോമിസ്റ്റ്

Kamalasanan And Co
Original price was: ₹150.00.₹135.00Current price is: ₹135.00.
വീണ്ടും ആശാന്‍ പ്രീമിയര്‍ പത്മിനീ എന്നു വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞു ''വെളിവില്ലാതെ കിടന്നു വിളിക്കുന്നതു മകളെയാ.''
''പ്രീമിയര്‍ പത്മിനീന്ന് പറേണത് ഒരു കാറിന്‍റെ പേരാണല്ലോ.''
''അത് മൂത്തമകളെ വിളിക്കുന്ന പേരാ. അതിന്‍റെ ഇളയതിനെ വിളിക്കുന്നത് മാരുതീന്നാ. എന്നെ പോണ്ടിയാക്ക്. മൂത്ത ചെറുക്കനെ ബെന്‍സുമോനെന്നേ വിളിക്കൂ. അവന്‍റെ മോനെ വിളിക്കുന്നത് ഫിയറ്റ്. വല്ലോം ഉള്ളില്‍ ചെല്ലുമ്പോഴത്തെ വിളിയാ ഇതൊക്കെ.'' അവര്‍ പറഞ്ഞു.
കടലില്‍ കിടക്കുന്ന മീനിന് മുക്കുവന്‍ ഇടുന്നതാണ് പേരെന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഡ്രൈവറുടെ വീട്ടിലെ അംഗങ്ങള്‍ക്കൊക്കെ അയാളിടുന്നതായിരിക്കും പേര് എന്ന് അവനോര്‍ത്തു.

Code Blue
Original price was: ₹150.00.₹129.00Current price is: ₹129.00.
തന്റെ ആരോഗ്യവാനായ സുഹൃത്ത് ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നതോടെ സാധാരണക്കാരനായ ഒരു നഴ്സ് ആ മരണത്തിന്റെ ചുരുളഴിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നു. പക്ഷേ, പൊലീസിന്റെ ഇടപെടലുകളോ ഫോറൻസിക് റിപ്പോർട്ടുകളോ മൊബൈൽ ടവർ ലൊക്കേഷനുകളുടെ റിപ്പോർട്ടോ ഇല്ലാതെ ഒരു കേസ് തെളിയിക്കാൻ പറ്റുമോ? അത്തരമൊരു ശ്രമമാണ് അയാൾ നടത്തുന്നത്. ഓരോ നിമിഷവും സസ്പെൻസ് നിറയുന്ന ത്രില്ലർ വായനാനുഭവം.

Jeevitham Oru Kalkkandathundanu
Original price was: ₹170.00.₹136.00Current price is: ₹136.00.
"സരളമായ അവതരണത്തിലൂടെ, കൊച്ചു കൊച്ചു ജീവിതാനുഭവങ്ങളിലൂടെ, സ്നേഹത്തിന്റെ നനുത്ത സ്പർശത്തിലൂടെ മഹിമയുള്ള മനുഷ്യനിലേക്ക് ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. വാഹനങ്ങൾ പായുന്ന നിലയ്ക്കാത്ത തെരുവിൽ മുറിച്ചു നില്ക്കാൻ കാത്തിരിക്കുന്ന മുടന്തനെപ്പോലെ, വാക്കുകളുടെയും മനുഷ്യരുടെയും പ്രവാഹത്തിൽ തന്റെ നിമിഷത്തിനായി അയാൾ കാത്തുനിന്നു; അവനവന്റെ നിമിഷത്തിനായി, ഉണ്മയ്ക്കായുള്ള കാത്തുനിൽപ്പ്. ആത്യന്തികമായി എല്ലാവരും കാത്തിരിക്കുന്നത് അവരവരുടെ ആനന്ദത്തിലേക്ക് നയിക്കുന്ന ആത്മാവിന്റെ ഉണർവുകൾക്കു വേണ്ടിയാണ്. അതേ കാത്തിരിപ്പിന്റെ കൽക്കണ്ടത്തുണ്ടുകളാണ് ഈ പുസ്തകത്തിന്റെ ഓരോ താളിലും ഒളിഞ്ഞിരിക്കുന്നത്."
- ഡോ. ബേബി സാം സാമുവൽ

Ente Katha Ente Jeevitham
Original price was: ₹140.00.₹112.00Current price is: ₹112.00.
വ്രതശുദ്ധിയാര്‍ന്ന അനുഭവങ്ങളുടെ സ്നേഹസുഗന്ധം പൊഴിയുന്ന ഓര്‍മകളുടെ പുസ്തകം - ടി പത്മനാഭന്റെ 'എന്റെ കഥ എന്റെ ജീവിതം'.

Namukku Kadaltheerangalilekku Pokam – Old Edition
₹40.00
നമുക്ക് കടൽത്തീരങ്ങളിലേക്ക് പോകാം- കെ. ജി ഹരികൃഷ്ണന്റെ 28 കവിതകൾ.

-40%
Poraliyude Janithakam – Old Edition
Original price was: ₹70.00.₹42.00Current price is: ₹42.00.
പോരാളിയുടെ ജനിതകം വ്യത്യസ്തരായ ചില വ്യക്തികളുടെ അപൂർവമായ ജീവിതസന്ദർഭങ്ങൾ അനാവരണം ചെയ്യുന്നു.

Muzaffar Ahmad: Adhasthitharude Vimochakan – Old Edition
Original price was: ₹130.00.₹91.00Current price is: ₹91.00.
ഭാരതത്തിന്റെ മണ്ണിൽ കമ്യൂണിസത്തിന്റെ വിത്ത് വിതച്ച്, പരിപാലിച്ച് ഒരു മഹാപ്രസ്ഥാനമാക്കി തീർത്തവരിൽ പ്രധാനിയാണ് മുസഫർ അഹമ്മദ്. അദ്ദേഹത്തിന്റെ ജീവചരിത്രമാണ് മുസഫർ അഹമ്മദ്: അധഃസ്ഥിതരുടെ വിമോചകൻ.

Mathanishedhavum Mathanishedhikalum – Old Edition
Original price was: ₹70.00.₹49.00Current price is: ₹49.00.
യുക്തിവാദചിന്തയുടെ ക്ളാസിക്കുകളായാണ് ഇംഗർസോളിന്റെ കൃതികൾ അറിയപ്പെടുന്നത്. മതത്തിന്റെ അടഞ്ഞ വാതിലുകൾക്കപ്പുറത്ത് ഒരു ലോകമുണ്ടെന്ന് അദ്ദേഹത്തിന്റെ ചിന്തകൾ വിളിച്ചു പറഞ്ഞു. ക്രിസ്തുമതത്തിലെ പ്രത്യേകിച്ചു പ്രൊട്ടസ്റ്റൻ്റുകളുടെ വിഡ്ഡിത്തങ്ങളും ക്രൂരതകളും ഇതിൽ തുറന്നുകാണിക്കുന്നു.

Bhashasastravivekam
Original price was: ₹240.00.₹216.00Current price is: ₹216.00.
പ്രതിഭാശാലിയായ ഭാഷാശാസ്ത്രജ്ഞൻ, പ്രഗല്ഭനായ അധ്യാപകൻ എന്നീ നീലകളിൽ പ്രശസ്തനായ ഡോ. കെ എം പ്രഭാകരവാരിയരുടെ ഈ ഭാഷാശാസ്ത്രപഠനം നാൽപ്പതു കൊല്ലം മുൻപ് ഡോ. വാരിയർ രചിച്ച ആധുനികഭാഷാ ശാസ്ത്രത്തിന്റെ നവീകൃതരൂപമാണ്. അതിനേക്കാൾ സമഗ്രതയും ആധികാരികതയുമുള്ള ഈ കൃതിയിൽ വിഷയസ്വീകാരത്തിലും സംവിധാനത്തിലും കാഴ്ചപ്പാടിലും അടിസ്ഥാനപരമായ വ്യത്യാസങ്ങൾ കാണാം. സർവകലാശാലാതലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭാഷായത്പരരായ സാമാന്യവായനക്കാർക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ പുസ്തകം.

Anchu Upanishathukal
Original price was: ₹120.00.₹108.00Current price is: ₹108.00.
മാണ്ഡ്യൂകം, ഈശാവാസ്യം, കേനം, തൈത്തിരീയം, കഠം എന്നീ അഞ്ച് ഉപനിഷത്തുകളുടെ പരിഭാഷയും വ്യാഖ്യാനവും.

Vishahaari – Old edition
Original price was: ₹80.00.₹72.00Current price is: ₹72.00.
നന്മയും തിന്മയും തമ്മിലുള്ള നിശബ്ദയുദ്ധത്തെ അസാധാരണമായ വഴക്കം കൊണ്ടും അതിലും അസാധാരണമായ മനോവിജ്ഞാനം കൊണ്ടും അനുഗൃഹീതമാക്കിയ നോവല്‍. തത്ത്വശാസ്ത്രത്തിലുള്ള ഗ്രന്ഥകാരന്‍റെ അവഗാഹം ഈ നോവലിന് ഭദ്രമായ അടിത്തറയാവുന്നു.

Thathvachinthayile Laavanyasilpikal
Original price was: ₹160.00.₹144.00Current price is: ₹144.00.
ചില പാശ്ചാത്യചിന്തകരുടെ ജീവിതത്തിലേക്കും ചിന്തകളിലേക്കും ഒരു കിളിവാതിൽ തുറന്നുവയ്ക്കുന്ന പുസ്തകം.

Ora Pro Nobis
Original price was: ₹150.00.₹135.00Current price is: ₹135.00.
കൊച്ചിയിൽ കച്ചവടത്തിനുവന്ന ഡച്ചുകാരും പോർത്തുഗീസുകാരും കൊച്ചിയുടെമേൽ അധികാരത്തിനുവേണ്ടി പടപൊരുതി. പരാജിതനായി പലായനം ചെയ്യേണ്ടിവന്ന പോർത്തുഗീസ് മാടമ്പി അസ്വേരസ് കപ്പിത്താന് പൊന്നും പണവും കടത്തിക്കൊണ്ടു പോവാനാവാതെ ഭൂമിക്കടിയിൽ നിക്ഷേപിച്ചു. അതിന് കാവൽക്കാരനായി തീരാൻ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ സ്വയം കുരുതിക്കു തയാറായ കുതിരക്കാരനായ ആംബ്രോസ് ഒന്നാമന്റെയും തുടർന്നുളള നാലു തലമുറകളുടെയും ജീവിതമാണ് ഈ നോവലിലെ പ്രമേയം. ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരനായ ആംബ്രോസ് രണ്ടാമൻ അഞ്ചാം തലമുറയിൽപ്പെട്ട പതിനാറുകാരനായ ആംബ്രോസ് മൂന്നാമന് സ്വന്തം കുടുംബചരിത്രവും കൊച്ചിയുടെ പുരാവൃത്തവും വായിച്ചുകൊടുക്കുന്നു. ആ രേഖകൾക്കൊപ്പം അസ്വേരസ് മാടമ്പി നിധി നിക്ഷേപിച്ചിരിക്കുന്നതിന്റെ രേഖയുമുണ്ട്. ഏഴു തലമുറക്കാലം അസ്വേരസ് മാടമ്പിയുടെ അനന്തരാവകാശികൾ വരുന്നതുവരെ നിധി സൂക്ഷിച്ചുകൊളളാമെന്ന് സത്യപ്രതിജ്ഞ ചെയ്‌തിരിക്കുമ്പോൾ അത് ലംഘിക്കുന്നതെങ്ങനെ? ചരിത്രാഖ്യായികയുടെ ഗാംഭീര്യവും റൊമാന്റിക് അഭിനിവേശവും ഒന്നിക്കുന്ന അസാധാരണ നോവൽ.

Kathavasesham
Original price was: ₹400.00.₹360.00Current price is: ₹360.00.
"നടന്ന വഴികളത്രയും ചുവന്ന പരവതാനി വിരിച്ച് പനിനീർ ദളങ്ങൾ വിതറി ഒരുക്കിയിട്ടതായിരുന്നു എന്നു കണ്ട ഏത് ആത്മകഥയാണുള്ളത്? കല്ലും മുള്ളും താണ്ടി ചോര പൊടിഞ്ഞാണ് ഏതു യാത്രയും. ചോര പൊടിയാനിടയാക്കിയ സന്ദർഭങ്ങളാണ് കാഴ്ച തെളിച്ചത്. ഫാദർ പോൾ തേലക്കാട്ടിന്റെ 'കഥാവശേഷം' എന്തായാലും, ഈ ആത്മാന്വേഷണത്തിന്റെ വേദനയും ഹർഷവും അവയുടെ നിത്യമായ സഹിതഭാവവും രേഖപ്പെടുത്തുന്ന കൃതിയാണ്. ആയിരിക്കലല്ല, ആയിത്തീരലാണ് ഉണ്മ. ഈ ആയിത്തീരലിന്റെ കഥയാണ് ഈ ഗ്രന്ഥത്തിൽ അനാവൃതമാകുന്നത്. തത്ത്വചിന്തയും ദൈവശാസ്ത്രവും ആദ്ധ്യാത്മികാനുഭൂതിയും ദൈനംദിനജീവിതത്തിലെ അനുഭവബഹുലതയും അഭിന്നമായി ഏകീഭവിക്കുന്ന വിശിഷ്ടസാന്നിധ്യമായി അതു നമ്മെ സമീപിക്കുന്നു. വിലപ്പെട്ട ജീവിതപാഠങ്ങൾ മൂർത്തമായ ജീവിതസാഹചര്യങ്ങളുടെ പച്ചയായ അനുഭവത്തോടു ചേർന്ന് നാം സ്വായത്തമാക്കുന്നു. കണ്ട കാഴ്ചയിൽ നിർത്താതെ, അതിനപ്പുറത്തേക്കു നോക്കാനുള്ള പ്രേരണ ലഭിക്കുന്നു." - പ്രൊഫ. എം. തോമസ് മാത്യു

Alleppey Vincent: Malayala Cinemayude Snaapakan
₹100.00
"വിൻസന്റ് മാസ്റ്ററെ എനിക്ക് അടുത്തറിയാമായിരുന്നു എന്നാണ് ഞാൻ ധരിച്ചിരുന്നത്. ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ജാള്യതയും കുറ്റബോധവും തോന്നി. എനിക്കു മാത്രമല്ല, അദ്ദേഹത്തോടൊപ്പം ജീവിച്ച പലരും എന്റെ ഈ തോന്നലിലെത്തും, തീർച്ച. സെബാസ്റ്റ്യൻ പോൾ ആ മനുഷ്യനെ പച്ചയായി ഈ പുസ്തകത്തിൽ പകർത്തിവച്ചു, ഒരു ഛായാഗ്രാഹകന്റെ കൈപ്പുണ്യത്തോടെ." - ജേസി.

Kalapani Kurippukal
Original price was: ₹80.00.₹72.00Current price is: ₹72.00.
നിങ്ങൾ ആൻഡമാനിൽ പോയിട്ടുണ്ടെങ്കിൽ ഈ പുസ്തകം വായിക്കണം. കാരണം, നിങ്ങൾ പോയിട്ടും കാണാത്ത ഒരു ആൻഡമാൻ ഇതിലുണ്ട്. നിങ്ങൾ ആൻഡമാനിൽ പോയിട്ടില്ലെങ്കിലും പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ പുസ്തകം വായിക്കണം. കാരണം, നിങ്ങൾ വായിച്ചിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു ആൻഡമാന്റെ ചിത്രം ഈ എഴുത്തിലുണ്ട്.

-14%
Chekuthante Vedapusthakam
Original price was: ₹310.00.₹269.00Current price is: ₹269.00.
ആഴത്തിൽ മതാത്മകവും അതേസമയം മതത്തിലെ പൗരോഹിത്യ, പുനരുത്ഥാന, കമ്പോള പ്രവണതകൾക്കെതിരേയുള്ള വിമർശവുമാണ് ചെകുത്താന്റെ വേദപുസ്തകം. ഒരുപക്ഷേ, എന്റെ വായനാപരിധിയിൽ നവ ആത്മീയ പ്രസ്ഥാനങ്ങളെയും പ്രവണതകളെയും കുറിച്ചുള്ള മലയാളഭാഷയിലെ ഗൗരവമാർന്ന ആദ്യരചനയാണിത് : കെ ഇ എൻ.

Jeevante Eenangal: Muttathu Varkeyyude Jeevitham Vayikkumbol
Original price was: ₹110.00.₹99.00Current price is: ₹99.00.
പ്രശസ്ത എഴുത്തുകാരൻ മുട്ടത്തുവർക്കിയുടെ ജീവിതം ഓർമിച്ചെടുക്കുന്നു മരുമകൾ അന്ന ഈ പുസ്തകത്തിലൂടെ. ധാരാളം ചിത്രങ്ങളും ഇലസ്ടേഷനുകളും ഈ പുസ്തകത്തിലുണ്ട്.