Kerala's No.1 Online Bookstore
Filter
-20%
Manobelam Nedan
Quick View
Add to Wishlist
Add to cartView cart

Manobelam Nedan

Original price was: ₹399.00.Current price is: ₹320.00.
മനസ്സിനെ വരുതിയിലാക്കാനുള്ള കല പഠിപ്പിക്കുകയാണ് ഗൗർ ഗോപാൽ ദാസ് ഈ പുസ്തകത്തിലൂടെ. നമ്മുടെ മനസ്സ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്, മനസ്സിന് മാറ്റം വരുത്താൻ ഉതകുന്ന വ്യായാമങ്ങളും ധ്യാനരീതികളും എന്നിങ്ങനെ നമ്മുടെ ജീവിതം മാറ്റിമറിക്കാൻ സഹായിക്കുന്ന പല വിലപ്പെട്ട വിവരങ്ങളുടെയും ശേഖരമാണ് ഈ പുസ്തകം.

Innu Thanne Cheyyu
Quick View
Add to Wishlist
Add to cartView cart

Innu Thanne Cheyyu

Original price was: ₹250.00.Current price is: ₹200.00.
ഇന്നു തന്നെ ചെയ്യൂ. മാറ്റിവെയ്ക്കൽ ഒഴിവാക്കൂ, ഉത്പാദനക്ഷമത മെച്ചപ്പെടുത്തൂ. അർത്ഥവത്തായ നേട്ടങ്ങൾ വർദ്ധിപ്പിക്കൂ. ഡാരിയസ് ഫോറോക്സിന്റെ മൂന്നാമത്തെ പുസ്തകം. ഇതില്‍ പറഞ്ഞിട്ടുള്ള ശീലങ്ങള്‍ കൈക്കൊള്ളുന്നതിലൂടെ, ജീവിതം  എറിയുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ നിങ്ങള്‍ പ്രാപ്തരാകും. ജീവിതം എളുപ്പമായിരുന്നെങ്കില്‍ എന്ന് ആശിക്കേണ്ട ആവശ്യമില്ല, നിങ്ങളിപ്പോള്‍ ശക്തരാണ്.

-21%
Kalathinte Oru Hraswathara Charithram
Quick View
Add to Wishlist
Add to cartView cart

Kalathinte Oru Hraswathara Charithram

Original price was: ₹299.00.Current price is: ₹239.00.
ലോകത്തിലെവിടെയും ബെസ്റ്റ് സെല്ലറായ, ശാസ്ത്ര ഗ്രന്ഥങ്ങളിലെ നാഴികക്കല്ലായിത്തീർന്ന രചനയാണ് സ്റ്റീഫൻ ഹോവ്കിംഗിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. എങ്കിലും പ്രസിദ്ധീകരണാനന്തരം, പുസ്തകത്തിലെ ചില സുപ്രധാന ആശയങ്ങൾ മനസ്സിലാക്കുന്നതിലുള്ള പ്രയാസം വായനക്കാർ പ്രൊഫസർ ഹോക്കിംഗിനോട് പറഞ്ഞിട്ടുണ്ടെന്നതും ഒരു വസ്തുതയാണ്. ഇതാണ് എ ബ്രീഫർ ഹിസ്റ്ററി ഓഫ് ടൈമിന്റെ ഉത്ഭവഹേതുവും പ്രേരണയുമായത്. അതിന്റെ ഉള്ളടക്കം വായനക്കാർക്ക് മനസ്സിലാകുന്ന വിധമാക്കുന്നതിനും ഏറ്റവും പുതിയ ശാസ്ത്രീയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ചേർത്ത് അത് പരിഷ്കരിക്കുന്നതിനുമുള്ള രചയിതാവിന്റെ ആഗ്രഹസാക്ഷാത്കാരം കൂടിയാണ് ഈ പുസ്തകം. അക്ഷരാർത്ഥത്തിൽ, ഏതാണ്ട് 'ഹ്രസ്വം' എന്നു വിളിക്കാമെങ്കിലും, കുറച്ചുകൂടി 'കൈയ്യൊതുക്കത്തോടെ' ഇത് ആദ്യകൃതിയിലെ മഹത്തായ വിഷയങ്ങളിലേക്ക് കൂടുതൽ വ്യാപിക്കുന്നുണ്ട്. ക്രമരഹിതമായ അതിർത്തി സാഹചര്യങ്ങളുടെ ഗണിതശാസ്ത്രം (Mathematics of Chaotic Boundary Conditions) പോലുള്ള, തികച്ചും സാങ്കേതികമായ ആശയങ്ങൾ ഇതിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതിനു പകരം ആദ്യ പുസ്തകത്തിലുടനീളം ചിതറിക്കിടന്നതിനാൽ ഉൾക്കൊള്ളുവാൻ ആയാസകരമായിരുന്ന വിപുല-പ്രസക്തിയുള്ള വിഷയങ്ങളായ ആപേക്ഷികത, വക്രാകാര സ്ഥലം, ഊർജ്ജമാത്ര സിദ്ധാന്തം എന്നിവയ്ക്ക് അവയുടേതായി പ്രത്യേക അദ്ധ്യായങ്ങൾ തന്നെ ഇതിൽ ഒരുക്കിയിട്ടുണ്ട്.

Koodum Koottum
Quick View
Add to Wishlist
Add to cartView cart

Koodum Koottum

Original price was: ₹320.00.Current price is: ₹256.00.
ചാവറയച്ചന്റെ ഒരു നല്ല അപ്പന്‍റെ ചാവരുൾ എന്ന കത്തിന് ആസ്വാദനം. സമൂഹം, കുടുംബം, മക്കൾ എന്നീ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന ഉൾക്കാഴ്ചകൾ. ഏതാണ്ട് ഒന്നര ശതാബ്ദത്തിനു മുന്‍പ് എഴുതിയതാണെങ്കിലും വര്‍ത്തമാന കാലത്തോട്ട് ചേര്‍ത്ത് അനുപാതപ്പെടുത്താനാകുന്ന കരുതലുമുള്ള കൃതിയാണ്  ഒരു നല്ല അപ്പന്റെ ചാവരുള്‍.

-10%
Kazhachayude Suvisesham
Quick View
Add to Wishlist
Add to cartView cart

Kazhachayude Suvisesham

Original price was: ₹690.00.Current price is: ₹621.00.
കാഴ്ചയുടെ സുവിശേഷം: പ്രമുഖ ചലച്ചിത്രകാരനായ അടൂർ ഗോപാലകൃഷ്ണൻ തന്നെ വിസ്മയിപ്പിച്ചതും സ്വാധീനിച്ചതുമായ ലോക ക്ലാസിക് സിനിമകളോടൊപ്പം സഞ്ചരിക്കുന്നു. അതിന്റെ വളർച്ചയും വികാസവും അനന്യമായ കലാനുഭവവും പങ്കുവയ്ക്കുന്നു. നാമോരോരുത്തരും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമകൾ അപൂർവ ചിത്രങ്ങൾ സഹിതം.

Neelakkurinji
Quick View
Add to Wishlist
Add to cartView cart

Neelakkurinji (12 Books)

Original price was: ₹780.00.Current price is: ₹624.00.
ഡോ കെ ശ്രീകുമാർ പ്രീ-പ്രൈമറി / പ്രൈമറി കുട്ടികൾക്കായി എഴുതിയ 12 പുസ്തകങ്ങളുടെ സഞ്ചയം. നമ്മുടെ സ്വരമായ്, കുറുക്കന്റെ കല്യാണം, ചക്കരമാവ്, ആദു പഠിച്ച പാഠങ്ങൾ, കറുപ്പിനഴക്, മാനം നോക്കിപ്പോകുന്നു, പാതിരാസൂര്യൻ, വേണം; വേണ്ട, പേരിലെന്ത് ? കാക്കത്തമ്പുരാട്ടി, യാത്രക്കുട്ടി, സ്‌നേഹവീട് എന്നിവ. പൂർണ സചിത്ര ബാലസാഹിത്യമാലയിൽ ഉൾപ്പെട്ട ഈ സഞ്ചയം കൊച്ചുകുട്ടികൾക്ക് കൊടുക്കാവുന്ന നല്ല സമ്മാനമാണ്.

Marakkilorikkalum
Quick View
Add to Wishlist
Add to cartView cart

Marakkilorikkalum

Original price was: ₹270.00.Current price is: ₹216.00.
കേരളത്തിന്റെ സാഹിത്യ- രാഷ്ട്രീയ- കലാഭൂമികയിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഏതാനും വ്യക്തികളുടെ ഏറ്റവും പ്രിയപ്പെട്ട ഓർമകളുടെ സമാഹാരം. ടി ഡി രാമകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, സുഭാഷ് ചന്ദ്രൻ, കെ ആർ മീര, ജോർജ് ഓണക്കൂർ, മനോജ് കെ ജയൻ, കാവാലം നാരായണപ്പണിക്കർ, സ്റ്റീഫൻ ദേവസി, ജഗദീഷ്, കെ ജി ജോർജ്  തുടങ്ങി 70 പേരുടെ ഓർമകൾ എഴുതി തയാറാക്കിയത് മനു റഹ്മാൻ.

-19%
Out of Stock
Russian Kathakal
Quick View
Add to Wishlist
Add to cartView cart

Russian Kathakal

Original price was: ₹220.00.Current price is: ₹179.00.
ആന്റണ്‍ ചെക്കോവ്, ലിയോ ടോള്‍സ്റ്റോയ്, ഫയദോര്‍ ദസ്തയേവ്‌സ്‌കി, മാക്‌സിം ഗോര്‍ക്കി, ഇവാന്‍ ബുനിന്‍, അലക്‌സാണ്ടര്‍ പുഷ്‌കിന്‍, ലിഡിയ സെയ്ഫുലീന, മിഖായേല്‍ ബുള്‍ഗാക്കോവ്, ലിയോനിഡ് ആന്ദ്രേയേവ്. ലോകസാഹിത്യഭൂപടംതന്നെ മാറ്റിവരച്ച റഷ്യന്‍ സാഹിത്യലോകത്തുനിന്നുമുള്ള തിരഞ്ഞെടുത്ത ഒന്‍പതു കഥകളുടെ സമാഹാരം.  വിപ്ലവപൂര്‍വ്വ റഷ്യയുടെയും വിപ്ലവാനന്തര സോവിയറ്റ് യൂണിയന്റെയും മനോവ്യാപാരങ്ങളിലൂടെയുള്ള ഒരു സഞ്ചാരം, ഒപ്പം അക്കാലത്തെ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടവും. പരിഭാഷ നിർവഹിച്ചത് എം കെ ശ്രീകുമാർ.

-15%
Out of Stock
Kondapalli Seetharamaiahyumothulla Naxal Jeevitham

Original price was: ₹250.00.Current price is: ₹213.00.
കൊണ്ടപ്പള്ളി കോടേശ്വരമ്മയുടെ പ്രക്ഷുബ്ധവും വിപ്ലവകരവുമായ ജീവിതത്തിന്റെ തുറന്നെഴുത്ത്. കൊണ്ടപ്പള്ളി സീതാരാമയ്യയുമൊത്ത് ജീവിച്ച കാലഘട്ടവും അവർ തമ്മിൽ പിരിഞ്ഞതിനുശേഷമുള്ള കോടേശ്വരമ്മയുടെ ജീവിതവും എങ്ങനെ ശക്തമായ ഒരു ജീവിതം തനിക്കും തന്റെ കൂടെയുള്ളവർക്കുമായി അവർ പടുത്തുയർത്തി എന്നും കാണിച്ചുതരികയാണ് ഈ ഓർമക്കുറിപ്പിലൂടെ.

P Govindapillai
Quick View
Add to Wishlist
Add to cartView cart

P Govindapillai

Original price was: ₹350.00.Current price is: ₹280.00.
മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ളയുടെ സമഗ്രമായ ജീവചരിത്രം. സിദ്ധാന്തവും പ്രയോഗവും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണെന്നു വിശ്വസിച്ച് അതിനു വേണ്ടി ജീവിതം സമർപ്പിച്ച് പി ജിയുടെ ജീവിതകഥ.

-16%
Out of Stock
Hacker X Randaman
Quick View
Add to Wishlist
Add to cartView cart

Hacker X Randaman

Original price was: ₹399.00.Current price is: ₹339.00.
'ശാസ്ത്രത്തിന്റെ അപ്പോസ്തലർ' വാഴുന്ന സയൻസ് സൊസൈറ്റിയുടെ ഗവേഷണപ്രബന്ധങ്ങളിൽ ചിലത് ഹാക്ക് ചെയ്യപ്പെടുന്നു. ഒപ്പം കോർ കമ്മിറ്റി അംഗമായ പ്രതിഭയുടെ തിരോധാനം, ഭീഷണിയുടെ സ്വരമുള്ള ഹാക്കർ X ന്റെ മെയിലുകൾ... സംഭവബഹുലമായ പശ്ചാത്തലം. ചോദ്യങ്ങൾ അനവധിയാണ്: പ്രതിഭ എവിടെ? ഹാക്കർ X ആര്? ഗവേഷണപ്രബന്ധങ്ങളുടെ ഭാവിയെന്ത്? കൊലപാതകങ്ങൾക്കു പിന്നിലുള്ള കരങ്ങൾ ആരുടേത്? ഈ ഊരാക്കുടുക്കുകളഴിക്കാൻ ശ്രമിക്കുന്നവർ കടന്നുപോകുന്ന ഉദ്വേഗജനകമായ അന്വേഷണവഴികളുടെ ആവിഷ്‌കാരമാണ് ഹാക്കർ X രണ്ടാമൻ. നിഗൂഢതകളും സൈബർലോകവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും നിറഞ്ഞ ഒരു സസ്‌പെൻസ് ത്രില്ലർ.

-14%
Out of Stock
Mudiyarakal
Quick View
Add to Wishlist
Add to cartView cart

Mudiyarakal

Original price was: ₹450.00.Current price is: ₹389.00.
ഞാറക്കടവുഗ്രാമവും അവിടത്തെ പള്ളിമേടയും അതിനു ചുറ്റുപാടുമുള്ള മനുഷ്യജീവിതങ്ങളും മുടിയറകൾ എന്ന നോവലിൽ ചിത്രീകരിക്കപ്പെടുന്നു. നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന സാധാരണമനുഷ്യരുടെ പച്ചയായ ജീവിതം അനാവരണം ചെയ്യുന്നതോടൊപ്പം വിശ്വാസങ്ങളുടെ പേരിൽ അടിച്ചേൽപ്പിക്കുന്ന അനാചാരങ്ങൾക്കെതിരെയും ഫ്രാൻസിസ് നൊറോണ പ്രതികരിക്കുന്നു.

Arinjirikkenda Oushadhasasyangal
Quick View
Add to Wishlist
Add to cartView cart

Arinjirikkenda Oushadhasasyangal

Original price was: ₹390.00.Current price is: ₹319.00.
ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞയായ ഡോ. ഇന്ദിര ദീര്‍ഘമായ ഔദ്യോഗികജീവിതത്തില്‍ വിശദമായി പഠിച്ച, തിരഞ്ഞെടുത്ത നൂറ്റിയറുപതോളം ഔഷധസസ്യങ്ങളെക്കുറിച്ച് സാമാന്യജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ലേഖനത്തിലും ഔഷധസസ്യത്തിന്റെ വിവിധ പേരുകള്‍, വിതരണം, വിവരണം, ഔഷധഗുണങ്ങള്‍, കൃഷിരീതി തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മായം ചേര്‍ക്കാന്‍ സാദ്ധ്യതയുള്ള ചെടികളെപ്പറ്റിയും അവ തിരിച്ചറിയാനുള്ള മാര്‍ഗ്ഗവും പ്രതിപാദിച്ചിട്ടുണ്ട്. -ഡോ. പി.കെ. വാരിയര്‍

Maayi
Quick View
Add to Wishlist
Add to cartView cart

Maayi

Original price was: ₹300.00.Current price is: ₹240.00.
ശക്തിസ്വരൂപിണിയായ മാതൃരൂപമായിട്ടുള്ള സ്ത്രീയെ ദുർബലയായി കരുതുന്ന വൈരുദ്ധ്യം ഇല്ലാതാവണമെന്ന സന്ദേശം പകരുന്ന നോവല്‍. പെണ്ണായി ജനിക്കുന്നത് മറ്റുള്ളവര്‍ക്കായി അദ്ധ്വാനിച്ച് ചത്തൊടുങ്ങാനാണെന്ന് സ്ത്രീകളും വിശ്വസിച്ചുപോന്ന കാലത്ത് ആരോടും പരാതിയും പരിഭവവും പറയാത്ത, ആവലാതികളില്ലാതെ വീട്ടുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു പാവം വീട്ടമ്മയുടെകഥയാണിത്. എന്നാല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കടമകളുടെ നേര്‍ക്ക് പോരാടാനുള്ള ഊര്‍ജ്ജം മക്കള്‍ നല്‍കുന്നു. പക്ഷേ, അമ്മ എന്തുകൊണ്ട് അത് ഉപയോഗിക്കുന്നില്ലെന്നതാണ് അവരുടെ ചോദ്യം. കാലങ്ങളായി സ്ത്രീമനസ്സില്‍ അലിഞ്ഞുചേര്‍ന്ന ശീലങ്ങള്‍ക്കെതിരേ യുദ്ധം ചെയ്യണമെന്ന അറിവ് മക്കള്‍ക്കുണ്ടാകുന്നു.  ബുക്കര്‍ സമ്മാന ജേതാവായ ഗീതാഞ്ജലി ശ്രീയുടെ ആദ്യ നോവല്‍.

Anadhalayathil Ninnu Viswavidhyalayathilekk

By
Original price was: ₹280.00.Current price is: ₹229.00.
അനാഥാലയത്തില്‍ വളര്‍ന്ന്, അറിവിന്റെ കരുത്തില്‍ വെല്ലുവിളികളെ അതിജീവിച്ച്, അധ്യാപകന്‍, എഴുത്തുകാരന്‍, വിവര്‍ത്തകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളില്‍ ഹിന്ദി-മലയാളം ഭാഷകള്‍ക്കും സാഹിത്യത്തിനും അമൂല്യസംഭാവനകള്‍ നല്‍കിയ ഡോ. ആര്‍സുവിന്റെ ആത്മകഥ കഷ്ടതയും ദുരിതവും നിറഞ്ഞ ബാല്യമായിരുന്നു ആര്‍സു സാറിന്റേത്. എന്നിട്ടും അദ്ദേഹം ഉയരങ്ങളിലേക്കു വളര്‍ന്ന്, അറിവിന്റെ ചക്രവാളങ്ങള്‍ കീഴടക്കിയ അദ്ഭുതമായി, പുഞ്ചിരിയോടെ, വിനയത്തിന്റെ ആള്‍രൂപമായി നമ്മളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാ പ്രതികൂലസാഹചര്യങ്ങളെയും തൃണവല്‍ഗണിച്ചുകൊണ്ട് മുന്നേറാന്‍ അറിവ് അദ്ദേഹത്തിനു കരുത്തേകി. ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാകാത്തതാണ്: ജസ്റ്റിസ് കെ. ബൈജുനാഥ്

Malayala Cinema Pinnitta Vazhikal
Quick View
Add to Wishlist
Add to cartView cart

Malayala Cinema Pinnitta Vazhikal

Original price was: ₹600.00.Current price is: ₹510.00.
മലയാള സിനിമയുടെ തുടക്കവും വളര്‍ച്ചയും സാങ്കേതികമായും കലാപരമായും കൈവരിച്ച മാറ്റങ്ങളും പ്രതിപാദിക്കപ്പെടുന്ന പുസ്തകമാണ് എം. ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍. കഥ, തിരക്കഥ, സംവിധാനം, അഭിനയം, സംഗീതം, ഗാനരചന, ഛായാഗ്രഹണം, നിര്‍മാണം, ചമയം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ടുന്ന സര്‍വമേഖലകളെക്കുറിച്ചുമുള്ള വിവരങ്ങളിലൂടെ കടന്നുപോകുന്നു. ഒപ്പം വിഗതകുമാര്‍ മുതലുള്ള സിനിമകളിലും സിനിമകള്‍ക്കു പിന്നിലുള്ള കൗതുകകരമായ സംഭവങ്ങളും അനുഭവങ്ങളും സിനിമാചരിത്രത്തില്‍ ഇടം നേടാതെപോയ പല പ്രധാനവ്യക്തികളും ഇതില്‍ കടന്നു വരുന്നു. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും സഹായകരമാകുന്ന പഠനഗ്രന്ഥം.

Ekanthathayude Nooru Varshangal
Quick View
Add to Wishlist
Add to cartView cart

Ekanthathayude Nooru Varshangal

Original price was: ₹450.00.Current price is: ₹385.00.
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ മാസ്റ്റര്‍പീസ് നോവല്‍. മാക്കോണ്ടയിലെ ബുവേന്‍ഡിയ കുടുംത്തിന്റെ വംശഗാഥയിലൂടെ മനുഷ്യാവസ്ഥകളുടെ സമസ്തവശങ്ങളെയും മാര്‍ക്വിസ് കാട്ടിത്തരുന്നു. പ്രണയവും കാമവും അഗമ്യഗമനവും കുടുംബബന്ധങ്ങളുടെ തീവ്രതയും പ്രതികാരവുമെല്ലാം മാജിക്കല്‍ റിയലിസമെന്ന മന്ത്രച്ചരടില്‍ കോര്‍ത്ത് ഒരു ഹാരമായി വായനക്കാരന്റെ ഉള്ളിലേക്ക് നീട്ടുകയാണ് ഗ്രന്ഥകാരന്‍. ലോകസാഹിത്യത്തിലെ ഇതിഹാസമായി മാറിയ കൃതിയുടെ പരിഭാഷ.

Cholerakalathe Pranayam
Quick View
Add to Wishlist
Add to cartView cart

Cholerakalathe Pranayam

Original price was: ₹550.00.Current price is: ₹469.00.
ഫ്ലോറെൻതീനോ അരീസയും ഫെർമീനാ ദാസയും ഉത്സാഹഭരിതരും ശുഭാപ്തിവിശ്വാസവുമുള്ള ചെറുപ്പക്കാരാണ്. സമാനചിന്താഗതികൾ പേറുന്ന അവർ പ്രണയത്തിലാകുന്നു. വിധി അവർക്ക് വിരഹമായിരുന്നു ഒരുക്കിയത്. കാതങ്ങൾ അകലെ നിന്നുകൊണ്ട് പ്രണയലേഖനങ്ങളിലൂടെയും ടെലിഗ്രാമുകളിലൂടെയും തങ്ങളുടെ പ്രണയത്തെ കെടാതെ സൂക്ഷിക്കാൻ അവർ ശ്രമിച്ചു. ഒടുവിൽ തങ്ങളുടെ പ്രണയം കേവലമൊരു സ്വപ്‌നമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഫെർമീനാ പിൻമാറി. കോളറയെ ഉന്മൂലനം ചെയ്യാൻ അക്ഷീണം പ്രയത്‌നിക്കുന്ന ഡോ. ഉർബീനോയെ ഫെർമീനാ വിവാഹം കഴിക്കുന്നു. തന്റെ പ്രണയത്തിനായി കാത്തിരിക്കാനായിരുന്നു ഫ്ലോറെൻതീനോ തീരുമാനിച്ചത്. ജീവിതത്തിലെ ചില നിർണായകമായ തിരിമറിയലുകൾ അവരെ വീണ്ടും കൂട്ടിമുട്ടിക്കുന്നു. കോളറയെന്ന മഹാമാരി വിതച്ച കെടുതികൾ ഒരുക്കുന്ന പശ്ചാത്തലത്തിൽ ഇരുവരുടെയും ജീവിതത്തിലെ ശരി തെറ്റുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിക്കുകയായി. ആഖ്യാനത്തിന്റെ ചാരുതയാൽ വായനക്കാരെ മായികലോകത്തേക്കുയർത്തിയ വിശ്വസാഹിത്യകാരന്റെ രചന. വിവർത്തനം വി.കെ. ഉണ്ണികൃഷ്ണൻ.

Oru Swavarganuragiyude Jeevithanubhavangal

Original price was: ₹200.00.Current price is: ₹160.00.
ക്രിസ്‌റ്റഫർ മാർലോയുടെ അതിപ്രശസ്തമായ എഡ്വേർഡ് II എന്ന രചനയുടെ സ്വതന്ത്രനോവൽ ആവിഷ്കാരം. ഈ കൃതി ഇക്കാലത്തും വളരെ പ്രസക്തമാണ്. വർണവെറിയുള്ളവർ അഴിഞ്ഞാടുന്ന യൂറോപ്യൻ രാജ്യങ്ങളിലും ജാതിക്കോമരങ്ങളുടെ ഭ്രാന്തൻ പ്രവർത്തനങ്ങൾ നടമാടുന്ന പൗരസ്ത്യരാജ്യങ്ങളിലും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ 500 വർഷം മുൻപ് നടന്നതിന്റെ തനിയാവർത്തനങ്ങൾതന്നെയാണെന്ന് നമുക്കു മനസ്സിലാക്കാനാവും. ഗാവസ്റ്റൺ എന്ന താണ ജാതിയിൽ പിറന്ന ഒരു ദരിദ്രബാലൻ രാജകുമാരന്റെ കളിത്തോഴനാവുകയും ആ സ്നേഹം വളർന്ന് അകന്നുമാറാനാവാത്തവിധം അവർ ഉറ്റചങ്ങാതിമാരായി മാറുകയും ചെയ്യുന്നതുകണ്ട് സമ്പന്നവർഗത്തിനുണ്ടായ അമർഷവും ക്രോധവുമാണ് ഈ കൃതിയിലുടനീളം കാണാനാവുന്നത്.

Shahabaz Live
Quick View
Add to Wishlist
Add to cartView cart

Shahabaz Live

Original price was: ₹490.00.Current price is: ₹395.00.
“Each new situation requires a new architecture. നോക്കൂ, ഓരോ പാട്ടിലും ശില്‍പചിന്തകളുടെ അനവധി അടരുകളുണ്ട്. ഉദാഹരണത്തിന്, അസ്തമനക്കടലിന്നകലെ എന്ന പാട്ടെടുക്കൂ. അതിലെ, ‘പറഞ്ഞാലും തീരാത്ത പ്രേമരഹസ്യം’ എന്ന ഭാഗം കൊണ്ട് വേണമെങ്കില്‍ എരഞ്ഞിപ്പാലം ബൈപ്പാസിലെ ഇന്നുള്ള കളിപ്പൊയ്ക മാറ്റി ഡിസൈന്‍ ചെയ്യാം. ‘ബച്ച്പന്‍ കി മുഹോബത്ത്’ എന്ന പഴയ പാട്ടു കൊണ്ട് മാനാഞ്ചിറയുടെ ഒരു സൈഡെങ്കിലും മാറ്റിമറിക്കാന്‍ പറ്റും. ലൈബ്രറിക്ക് നല്ലത്, ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്ന പാട്ടു തന്നെയാണ്. മലപ്പുറം ജില്ല എടുക്കൂ. ‘പാടീ ഞാന്‍ മൂളക്കമാലേ ഒരു പാട്ട് തന്നാലെ’ എന്ന പുലിക്കോട്ടില്‍ ഹൈദറിന്റെ ഒറ്റ വരി മതിയാകും ആനക്കയം ടൗണ്‍ എങ്ങനെയായിരിക്കണം എന്ന് ഭാവനയില്‍ കാണാന്‍. The Song of Divine Wisdomഉം ബദര്‍ യുദ്ധപ്പാട്ടും ചേര്‍ത്തുകെട്ടി മലപ്പുറം ടൗണ്‍ ഹാള്‍ ഉണ്ടാക്കാം. ഭൂലി ബിസ്‌രിയും ഓത്ത്‌പള്ളിയും ‌കൂട്ടിക്കെട്ടി‌ വടകര താഴത്തെ അങ്ങാടി സെറ്റ്‌ ചെയ്ത്‌ കൂടെ?" കൗതുകകരമായ സംഗീത-ജീവിതചിന്തകളുമായി ഷഹബാസ് അമന്റെ പുസ്തകം - ലൈവ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×