-20%
Jnanabharam
Original price was: ₹270.00.₹216.00Current price is: ₹216.00.
ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു അച്ഛനെക്കാത്ത് ആ മുറിയിൽ ഉണ്ടായിരുന്നത്. അത്രയും അമൂല്യമായി കരുതി തന്റെ മകനുവേണ്ടി കൊണ്ടുവന്ന പുസ്തകങ്ങൾ ഒരു കട്ടിലിനു താഴെ ചിതറിക്കിടക്കുന്നു.അവയിൽ രണ്ടോ മൂന്നോ എണ്ണം തലയണയായി മാറിയിരിക്കുന്നു. ഇതിനുവേണ്ടിയാണോ ഭുവൻസാബ് തനിക്ക് ഈ പുസ്തകങ്ങളെല്ലാം എടുത്തുതന്നത്? അച്ഛന്റെ ഹൃദയം പിടഞ്ഞു…
ലോകചരിത്രത്തെ മാറ്റിമറിച്ച രണ്ടു മഹായുദ്ധങ്ങളുടെ വിവരങ്ങൾ പോലും ഉൾപ്പെട്ടിട്ടില്ലാത്ത, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചിന്തകളും ആശയങ്ങളും നിറഞ്ഞ പഴയൊരു വിജ്ഞാനകോശത്തിന്റെ പന്ത്രണ്ടു വാല്യങ്ങളും വായിച്ചു തീർക്കുക എന്നത് പരമപ്രധാനകർമമായി സ്വീകരിച്ച കൈലാസ് പാട്ടീൽ. സ്വന്തം വലയിൽ കുടുങ്ങിപ്പോയ ഒരെട്ടുകാലിയെപ്പോലെ, ഭൂതകാലത്തിലൊരിടത്ത് ജീവിതത്തെ കുത്തിനിർത്തിയ ആ ജ്ഞാനവൃദ്ധനിലൂടെ മനുഷ്യജീവിതത്തിന്റെ അർഥവും അർഥശൂന്യതയും വ്യാഖ്യാനിക്കുന്ന രചന.

Aaranyageetham
Original price was: ₹250.00.₹200.00Current price is: ₹200.00.
ആരണ്യഗീതം, ഗ്രാമീണ നൈർമല്യങ്ങള് നിറഞ്ഞു തുളുമ്പുന്ന മനുഷ്യരുടെ ജീവിതത്തെ ലളിതസുന്ദരമായി ആവിഷ്കരിക്കുന്ന നോവല്‍.

Pranayaparijatham
Original price was: ₹340.00.₹275.00Current price is: ₹275.00.
പ്രണയത്തിന്റെയും മരണത്തിന്റെയും ഓർമത്താളുകളിലൂടെയുള്ള ഒരു യാത്രയാണ് പ്രണയ പാരിജാതം. മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ വ്യത്യസ്ത ഓർമകളിലൂടെയുള്ള ഒരു സഞ്ചാരം. പെരുമ്പടവം ശ്രീധരൻ, ഗ്രേസി, കെ രേഖ, അനന്തപത്മനാഭൻ, സുഭാഷ് ചന്ദ്രൻ, സച്ചിദാനന്ദൻ, സിതാര എസ്, ബോബി ബാൽ തുടങ്ങിയ 24 പേരുടെ ഓർമകൾ. എഡിറ്റര്‍ ഇന്ദു മേനോന്.

-19%
Ente Swapnangal
Original price was: ₹170.00.₹139.00Current price is: ₹139.00.
പോരാളിയായ ടിപ്പു സുല്‍ത്താന്‍ ഒരെഴുത്തുകാരനുമായിരുന്നു എന്നതിന്റെ അടയാളമായി അവശേഷിക്കുന്ന അദ്ദേഹത്തിന്റെ നിശാസ്വപ്നങ്ങളുടെ സമാഹാരം. വിപുലമായ പുസ്തകപരിചയവും കാവ്യാനുശീലനവും ഉണ്ടായിരുന്ന ടിപ്പു സുല്‍ത്താന്‍ താന്‍ കണ്ട ഏതാനും സ്വപ്നങ്ങളെ സ്വന്തം വൈയക്തികാനുഭവങ്ങളുമായി കൂട്ടിയിണക്കി വ്യാഖ്യാനിക്കുന്ന മാന്ത്രികസ്വഭാവമുള്ള ഒരു അപൂര്‍വ്വ രചനയാണിത്. പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട ലോകപ്രശസ്തമായ ക്വാബ് നാമ എന്ന സ്വപ്നപുസ്തകത്തിന്റെ ഇന്ത്യന്‍ ഭാഷകളിലെ ആദ്യത്തെ സമ്പൂര്‍ണ്ണപരിഭാഷ. ടിപ്പുവിനെ വധിച്ച് കൊട്ടാരം കൊള്ളയടിച്ച ഈസ്റ്റിന്ത്യാ കമ്പനി ലണ്ടനിലേക്ക് കൊണ്ടുപോയ, ടിപ്പു സുല്‍ത്താന്റെ കൈപ്പടയിലുള്ള ഈ രചനയുടെ അസ്സല് കൈയെഴുത്തുപ്രതി ബ്രിട്ടീഷ് ലൈബ്രറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.എ. ആന്റണിയുടേതാണ് ഇംഗ്ലീഷില്‍നിന്നുള്ള ഈ വിവര്‍ത്തനം. ആയിരക്കണക്കിനു പുസ്തകങ്ങളുണ്ടായിരുന്ന ടിപ്പു സുല്‍ത്താന്റെ ലൈബ്രറിയെക്കുറിച്ചും രചനകളെക്കുറിച്ചും ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ ഒ.കെ. ജോണി എഴുതിയ ഗവേഷണാത്മകമായ ആമുഖലേഖനവും.

Ningalkkum I A S Nedam
Original price was: ₹230.00.₹184.00Current price is: ₹184.00.
ഐ.എ.എസ്., ഐ.എഫ്.എസ്., ഐ.പി.എസ്. തുടങ്ങിയ ഇരുപതിലധികം തസ്തികകളിലേക്കുള്ള സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രചോദനവും ദിശാബോധവും നല്കുന്ന ഒരു പഠനാനുഭവം. പരീക്ഷ സംബന്ധിച്ച ഒട്ടേറെ വിശദാംശങ്ങളടങ്ങിയ ഈ ഗ്രന്ഥം സിവില്‍ സര്‍വീസസ് സ്വപ്നം കാണുന്ന ഏതൊരു വ്യക്തിക്കും പ്രയോജനപ്പെടുമെന്ന കാര്യം ഉറപ്പാണ്.
69,000 കോപ്പികള്‍ വിറ്റഴിഞ്ഞ ബെസ്റ്റ് സെല്ലര്‍. സിവില്‍ സര്‍വീസസ് പരീക്ഷയുടെ മാറിയ സിലബസിനെ അടിസ്ഥാനമാക്കി പരിഷ്കരിച്ച പുതിയ പതിപ്പ്.

-16%
Doctore Njangade Kutty OK Aano?
Original price was: ₹199.00.₹169.00Current price is: ₹169.00.
ഡോക്ടറേ, ഞങ്ങടെ കുട്ടി ok ആണോ? ഒരു തവണയെങ്കിലും ഈ ചോദ്യം ചോദിക്കാത്ത മാതാപിതാക്കളായി ആരും ഉണ്ടാകില്ല. ആ ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് ഈ പുസ്തകം. ജനനംമുതൽ കൗമാരം വരെയുളള വളര്‍ച്ചാഘട്ടങ്ങൾ, തൂക്കം, ഉയരം, ഭക്ഷണശീലങ്ങൾ, ശാരീരിക ബുദ്ധി വികാസങ്ങൾ, പ്രതിരോധ കുത്തിവെയ്പ്പുകൾ തുടങ്ങി കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും അടിസ്ഥാനകാര്യങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.

Njan Bahadur
Original price was: ₹340.00.₹272.00Current price is: ₹272.00.
"അരനൂറ്റാണ്ടു കാലത്തോളം വെള്ളിത്തിരയിലെ വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ ജീവിച്ച ബഹദൂര്‍ക്ക അവസാനമായി അഭിനയിച്ച സിനിമയിലെ ഗാനത്തിലെ വരികളെ -‘കണ്ണീര്‍മഴയത്ത് ചിരിയുടെ കുട ചൂടി’- അന്വര്‍ത്ഥമാക്കിക്കൊണ്ട് മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും മലയാളസിനിമയുടെ സ്വന്തം ബഹദൂര്‍ക്കയായും പ്രിയപ്പെട്ടവരുടെ കുഞ്ഞാലുവായും അദ്ദേഹം ഇന്നും ജീവിക്കുന്നു."
- കമല്‍
"ജീവിതത്തില്‍ ബഹദൂര്‍ കെട്ടിയിട്ടുള്ള വേഷങ്ങള്‍ നിരവധിയാണ്. അവയെല്ലാം തന്നെ പരാജയങ്ങളായി കലാശിക്കയാണുണ്ടായത്: ചിലത് കച്ചവട (കു) തന്ത്രങ്ങള്‍ അറിയായ്കകൊണ്ടും മറ്റു ചിലതുമനസ്സാക്ഷിക്കുത്ത് സഹിയാതെയും. പക്ഷേ, അദ്ദേഹത്തിന്റെ സിനിമയിലുള്ള സമാന്തരജീവിതം അങ്ങനെയായിരുന്നില്ല. വൈവിദ്ധ്യപൂര്‍ണ്ണമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും സിനിമാ വ്യവസായത്തിനകത്ത് പലവിധ റോളുകള്‍ പരീക്ഷിക്കാനും ഒരു വലിയ സുഹൃദ്വലയം സൃഷ്ടിക്കാനും ബഹദൂറിനു കഴിഞ്ഞു."
- സി എസ് വെങ്കിടേശ്വരന്
അര നൂറ്റാണ്ടുകാലം മലയാളസിനിമയില്‍ നിറഞ്ഞുനിന്ന നടന് ബഹദൂറിന്റെ തീക്ഷ്ണമായ അനുഭവങ്ങളുടെ കഥ - ഞാൻ ബഹദൂർ.

-15%
Kannaki
Original price was: ₹380.00.₹323.00Current price is: ₹323.00.
തമിഴ് മഹാകാവ്യമായ 'ചിലപ്പതികാര'ത്തിലും തെക്കൻ തിരുവിതാംകൂറിലെ ഭദ്രകാളി മുടിപ്പുരകളിൽ പാടുന്ന അനുഷ്ഠാനഗാനമായ തോറ്റംപാട്ടിലും പരാമർശിക്കുന്ന കണ്ണകിയുടെയും ഭർത്താവിന്റെയും കഥയാണ് ഈ നോവലിന്റെ ഇതിവൃത്തമെന്ന് വിശാലാർഥത്തിൽ പറയാം. തന്റെ കാൽച്ചിലമ്പു വില്ക്കാൻ മധുരയിലെത്തിയ ഭർത്താവ് പാലകനെ തെറ്റിദ്ധാരണമൂലം മോഷണക്കുറ്റമാരോപിച്ചു വധിച്ച പാണ്ഡ്യരാജാവിനോടു പ്രതികാരം വീട്ടാൻ മുല പറിച്ചെറിഞ്ഞ് ആ നഗരം എരിച്ചുകളഞ്ഞ കണ്ണകിയുടെ പുരാവൃത്തം പ്രാചീന ചേരരാജ്യത്തിന്റെയും തമിഴകത്തിന്റെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-സാംസ്കാരിക പശ്ചാത്തലത്തിലുള്ള ആഖ്യായികയായി ദീപു വികസിപ്പിക്കുന്നു. പുരാവൃത്തത്തിൽനിന്ന് ഒരു ഭാവനാലോകം സൃഷ്ടിക്കുന്ന ഈ പുതിയ ചരിത്രനോവൽ പുകൾപെറ്റ പ്രാചീന നഗരങ്ങളായ പുകാറിന്റെയും വഞ്ചിയുടെയും മധുരയുടെയും കഥയാണ്; ഒപ്പം മറ്റു പല കഥകളും.

Mukilan
Original price was: ₹240.00.₹204.00Current price is: ₹204.00.
ആരുവാമൊഴി ചുരം കടന്നെത്തിയ മുകിലപ്പട വേണാടു പിടിച്ചടക്കിയ ചരിത്രം ഏറെയൊന്നും പറയപ്പെട്ടിട്ടില്ല. ഡൽഹി മുതൽ കന്യാകുമാരിവരെ മുഗളന്മാർ നടത്തിയ പടയോട്ടത്തിനൊടുവിൽ ആറു സ്റ്റേറ്റുകളെ കീഴടക്കി നേടിയ വമ്പിച്ച സ്വത്തുക്കൾ വേണാട്ടിൽനിന്ന് അവർക്ക് തിരിച്ചുകൊണ്ടുപോകാനായില്ല. കുറഞ്ഞൊരു ചരിത്രകാലത്തിൽ ഉണ്ടായ വലിയ സംഭവപരമ്പരകളുടെ ചുരുളഴിക്കുന്ന ചരിത്രനോവൽ. ബി നിലവറയിലെ നിധിയുടെ ചരിത്രം തേടുന്ന ഈ നോവൽ എഴുതിയത് ദീപു.

Athmakatha K M Mani
Original price was: ₹690.00.₹559.00Current price is: ₹559.00.
അരനൂറ്റാണ്ടിലേറെക്കാലം കേരള നിയമസഭാംഗവും ഇരുപതുവര്‍ഷം മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ സംഭവബഹുലമായ ആത്മകഥ. കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയായിത്തീരുന്ന പുസ്തകം.

Vyajasakhyangal – Ravivarma Kalathe Maharajakkanmar
Original price was: ₹699.00.₹599.00Current price is: ₹599.00.
1860 മുതൽ 1900 വരെ ചിത്രകാരനായ രാജാ രവിവർമ്മ നടത്തിയ യാത്രകളിൽനിന്ന്, സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യൻ രാജകീയതയുടെ ഒരു പുതിയ മുഖം കണ്ടെത്തുകയാണ് മനു എസ് പിള്ള. ഇന്ത്യൻ മഹാരാജാക്കന്മാരും നാട്ടുരാജ്യങ്ങളും അതിരുകടന്ന ആഡംബര ജീവിതശൈലിയിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നത് എന്ന തെറ്റായ ധാരണ പൊളിച്ചെഴുതുകയാണിവിടെ. തിരുവിതാംകൂർ (കേരളം), പുതുക്കോട്ട (തമിഴ്നാട്), മൈസൂർ (കർണാടക), ബറോഡ (ഗുജറാത്ത്), മേവാർ (രാജസ്ഥാൻ) എന്നിവിടങ്ങളിലെ യാത്രകളിലൂടെ, അധികാരത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ചിത്രം കണ്ടെത്തപ്പെടുന്നു. ഉത്തരവാദിത്വവും പുരോഗമനപരവുമായ ഭരണം നിലവിലുണ്ടായിരുന്നിട്ടും ഈ രാജ്യങ്ങൾക്ക് അർഹമായ അംഗീകാരം ലഭിച്ചിട്ടില്ലായെന്ന സത്യം ഈ പുസ്തകം തുറന്നു കാട്ടുന്നുണ്ട്. ഇന്ത്യൻ രാജവാഴ്ചയെക്കുറിച്ച് ബ്രിട്ടീഷ് രാജ് പകർന്നു നൽകിയ മിഥ്യാധാരണ പുനർവിചിന്തനം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന മികച്ച കൃതി.

-11%
Unnikkuttante Lokam
Original price was: ₹299.00.₹269.00Current price is: ₹269.00.
ഉണ്ണിക്കുട്ടന് എന്ന ചെറിയ കുട്ടിയാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന് നായരുമടങ്ങുന്നതാണ് അവന്റെ ലോകം. ഉണ്ണിക്കുട്ടന്റെ കുഞ്ഞു മനസ്സിലെ ആഹ്ളാദത്തിന്റെ, കുസൃതികളുടെ, വിസ്മയങ്ങളുടെ, കൊച്ചു കൊച്ചു ദുഃഖങ്ങളുടെ കഥയാണ് മനോഹരമായ ഈ നോവല്‍.

-10%
Balyakalasmaranakal
Original price was: ₹210.00.₹189.00Current price is: ₹189.00.
വളർച്ചയുടെ പാതയിലെങ്ങോ നഷ്ടപ്പെട്ട ബാല്യത്തിന്റെ സ്മൃതിച്ചെപ്പുകൾ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടി സ്നേഹത്തിന്റെയും നൈർമ്മല്യത്തിന്റേതുമായ ഒരു ലോകത്തിലേക്ക് നമ്മെ കൈപിടിച്ചാനയിക്കുമ്പോൾ നാം നമ്മുടെ തന്നെ ബാല്യകാലം ഒരിക്കൽക്കൂടി അനുഭവിക്കുക എന്ന അനുഭൂതിക്ക് വിധേയരാവുകയാണ്. ഓർമ്മയിൽ എന്നും ഹരിതഭംഗിയോടെ പീലിവിടർത്തി നില്ക്കുന്ന ബാല്യത്തിന്റെ ചെറിയ ചെറിയ കുസൃതികളും വികൃതികളും ആരെയാണ് മോഹിപ്പിക്കാതിരിക്കുക!

Chinthikkunna Yanthram
Original price was: ₹260.00.₹209.00Current price is: ₹209.00.
മാനവചരിത്രത്തിൽ തീയും വൈദ്യുതിയും ഉണ്ടാക്കിയ മാറ്റങ്ങളെക്കാൾ വലുതായിരിക്കും നിർമിതബുദ്ധി ഉണ്ടാക്കാൻ പോകുന്നത് എന്ന് ഈ മേഖലയിലെ പ്രമുഖർ പലരും അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങളിൽ എത്രത്തോളം വസ്തുതയുണ്ട്? എന്തൊക്കെ മാറ്റങ്ങളാണ് ഉല്പാദനമേഖലയിലും തൊഴിൽരംഗത്തും നിർമിത ബുദ്ധി വരുത്താൻ പോകുന്നത്? ഇതിനു പിന്നിലുള്ള ശാസ്ത്രവും സാങ്കേതികവിദ്യകളും എന്തൊക്കെയാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണിവിടെ. തത്ത്വചിന്തയുടെയും സാമൂഹിക ശാസ്ത്രങ്ങളുടെയും കംപ്യൂട്ടർ സയൻസിന്റെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ട് നിർമിത ബുദ്ധിയെന്ന പ്രതിഭാസത്തെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകം - നിർമിതബുദ്ധിയെക്കുറിച്ചുള്ള ആലോചനകൾ.

Bharathathil Ninnum Hindu Rashtrathilekkulla Dooram
Original price was: ₹160.00.₹129.00Current price is: ₹129.00.
"ഈ പുസ്തകം വായിച്ചുതീരുമ്പോള്‍ നമുക്കൊരു തിരിച്ചറിവു കിട്ടുന്നു. ആധുനിക ഹിന്ദുമതത്തിന്റെ വ്യാജനിര്‍മ്മിതിയില്‍നിന്നും, അല്ലെങ്കില്‍ ഹിന്ദുവില്‍നിന്നും ഭാരതീയനിലേക്ക് തിരിച്ചുനടക്കേണ്ട ദൂരം ഒത്തിരി അകലെയല്ല എന്നതാണ് ആ തിരിച്ചറിവ്. അതിലേക്കുള്ള പ്രയത്നം രാജ്യത്തിന്റെ നന്മയ്ക്കും ലോകത്തിന്റെ നന്മയ്ക്കും അനിവാര്യമായ ഒന്നാണ്. അതിനായുള്ള ഏതു പ്രയത്നവും അഭിനന്ദനമര്‍ഹിക്കുന്നതാണ്. ഈ ആസുരകാലത്ത് ഇത്തരം നന്മയുടെ അക്ഷരവെളിച്ചങ്ങളിലാണ് നമ്മുടെ പ്രതീക്ഷ. ഇത്തരം കൈവിളക്കുകളേന്തി നമുക്ക് മുന്നേറാന്‍ സാധിച്ചാല്‍ രാജ്യം ധര്‍മ്മരാജ്യവും ഗേഹം ധന്യഗേഹവുമാകും."
- വേദാന്താചാര്യ സ്വാമി സംവിധാനന്ദ്, ഹരിദ്വാർ
മതത്തിന്റെയും ഭാഷയുടെയും വേലിക്കെട്ടുകൾക്കുള്ളിലേക്ക് ഒരു ജനതയെ ഒട്ടാകെ തള്ളിക്കയറ്റാനും ചില വിഭാഗങ്ങളെ അധമരാക്കി മുദ്ര കുത്തി പുറത്താക്കാനുമുള്ള നൃശംസമായ ശ്രമങ്ങൾ അരങ്ങേറുന്ന ഇക്കാലത്ത് ഭാരതത്തിനെയും അതിന്റെ പൈതൃകത്തിനെയും സാഹോദര്യത്തിനെയും സ്നേഹിക്കുന്ന ഓരോരുത്തരും വായിക്കേണ്ട കൃതി.

Vasilisayum Mattu Russian Kathakalum
Original price was: ₹299.00.₹255.00Current price is: ₹255.00.
ആറ് റഷ്യൻ നാടോടിക്കഥകളുടെ സമാഹാരമാണ് വസിലിസയും മറ്റ് റഷ്യൻ കഥകളും - സുന്ദരിയായ വസിലിസ, തവളരാജകുമാരി, മഞ്ഞ് മുത്തപ്പൻ, എമല്യയും മാന്ത്രികമത്സ്യവും, മാന്ത്രിക അരയന്നങ്ങൾ, സിവ് ക-ബുർക്ക.

Pariseelanam
Original price was: ₹690.00.₹589.00Current price is: ₹589.00.
മാക്സിം ഗോർക്കി ഈ പുസ്തകം എഴുതിയത് 1914-ലാണ്. തന്റെ ജീവിതവും ക്ളേശം നിറഞ്ഞ കൗമാരവും അദ്ദേഹം ഇതിൽ വിവരിക്കുന്നു.
കുഞ്ഞുന്നാളിൽത്തന്നെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട കഥാനായകൻ അലോഷ പെഷ്കോവ് 'അന്യമനുഷ്യരു'മായി ഇടപെടുന്നു. അവൻ ചെരിപ്പുകടയിലെ 'ബോയ്' ആയി ജോലിനോക്കുന്നു. ഒരു കഷണം റൊട്ടിക്കു വേണ്ടി ശകാരങ്ങൾ സഹിച്ചുകൊണ്ട് ബന്ധുവീട്ടിൽ പോയി ഡ്രാഫ്റ്റ്സ്മാൻ വേല' പഠിക്കുന്നു. കപ്പലിലെ പാത്രം തേപ്പുകാരനായും ചിത്രകാരന്മാരുടെ സഹായിയായും പണിയെടുക്കുന്നു.
ഈ പതിന്നാലുവയസ്സുകാരന്റെ മുമ്പിൽ ജീവിതം കാഴ്ചവയ്ക്കുന്നത് അപമാനങ്ങളും കഷ്ടപ്പാടുകളും മാത്രമല്ല, ഭാസുരമായ വികാരങ്ങളും കറ പുരളാത്ത വിചാരങ്ങളുമുള്ള നല്ല മനുഷ്യരെയും അവൻ പരിചയപ്പെടുന്നു. ചുറ്റുമുള്ള ലോകം നോക്കിക്കാണാനും പുസ്തകങ്ങളെ സ്നേഹിക്കാനും അറിവിനെ വിലമതിക്കാനും അവർ അവനെ പഠിപ്പിക്കുന്നു. പഠിക്കാനുള്ള അദമ്യമായ ദാഹം ആ ഇളം മനസ്സിൽ അങ്കുരിക്കുന്നു.
മാക്സിം ഗോർക്കിയുടെ ബാല്യകാലം, പരിശീലനം, എന്റെ സർവകലാശാലകൾ എന്നീ ആത്മകഥാപരമായ ഗ്രന്ഥത്രയത്തിൽ രണ്ടാമത്തേതാണ് ഈ പുസ്തകം. അതേസമയം തന്നെ ഇതൊരു സ്വയം സമ്പൂർണകൃതിയുമാണ്.

Ente Brennen Kaalam
Original price was: ₹250.00.₹200.00Current price is: ₹200.00.
ധർമടത്തെ ഗവൺമെന്റ് ബ്രണ്ണൻ കോളജില്‍ അഞ്ചുവര്‍ഷം വിദ്യാര്‍ഥിയും കാല്‍നൂറ്റാണ്ട് അധ്യാപകനുമായിരുന്ന എഴുത്തുകാരൻ എന്‍ പ്രഭാകരന് ആ കാലങ്ങളൊക്കെ ഓർത്തെടുക്കുന്നു. ബ്രണ്ണൻ കോളജും ഹോസ്റ്റലുകളുമായി ബന്ധപ്പെട്ട നിരവധി അനുഭവകഥകള്‍ പങ്കുവെക്കുന്ന 'എന്റെ ബ്രണ്ണന്‍ കാല'ത്തില്‍ അക്കാലത്തെ വിദ്യാര്‍ഥി രാഷ്ട്രീയവും സാംസ്കാരികജീവിതവും വിശദമായി കടന്നുവരുന്നു. കേരളത്തിലെ ആദ്യത്തെ ക്യാംപസ് രക്തസാക്ഷിയായ അഷറ്ഫിനെക്കുറിച്ചുള്ള വിവരണം ശ്രദ്ധേയമാണ്. അഷ്റഫിനെ നെഞ്ചില്‍ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. എ കെ ബാലനെ വെട്ടാനുള്ള ശ്രമം തടയാന്‍ നോക്കുമ്പോഴാണ് അഷ്റഫിന് വെട്ടേറ്റത്. രണ്ടു മാസത്തിനുശേഷം അഷറഫ് മരിച്ചു.
ബ്രണ്ണനില്‍ ബി എ മലയാളം ക്ലാസില്‍ ചേര്‍ന്ന പ്രഭാകരന് രണ്ടു മാസത്തിനുശേഷം കോളജ് വ്യൂ എന്ന ഹോസ്റ്റലില്‍ താമസമാക്കാന്‍ വീട്ടില്‍നിന്ന് പുറപ്പെട്ട് രാത്രിയില്‍ കണ്ണൂരിലെത്തി റെയില്‍വേസ്റ്റേഷനില്‍ രാത്രി കഴിച്ചുകൂട്ടുന്ന അനുഭവം കഥ പോലെ അവതരിപ്പിക്കുന്നുണ്ട്. ബ്രണ്ണനിലെ വിദ്യാഭ്യാസം മുഖ്യമായും ക്ലാസ് മുറിക്കു പുറത്താണ് നടന്നിരുന്നത്. ഹോസ്റ്റലുകള്‍ക്കും ലോഡ്ജുകള്‍ക്കും പുറമെ അതിനു വേദിയൊരുക്കിയത് കോളജ് പരിസരത്തെ പീടികകളാണ്. ഇപ്പോഴില്ലാത്ത അങ്ങനെയൊരു കടയെക്കുറിച്ച് പുസ്തകത്തിലെ വിവരണം ഇങ്ങനെ: 'കുഞ്ഞമ്പുവേട്ടന്റെ പീടികയില്‍ ഒരിക്കലും തിരക്ക് കണ്ടിരുന്നില്ല. ഏകാകികള്‍ക്കും ബുദ്ധിജീവികള്‍ക്കും ഒരു ചായയും കുടിച്ച് ബീഡിയോ സിഗരറ്റോ വലിച്ച് ആകാശത്തിനു കീഴെയുള്ള എന്തിനെക്കുറിച്ചും എത്ര നേരം വേണമെങ്കിലും ഇരുന്നു സംസാരിക്കാമായിരുന്ന ഇടമായിരുന്നു അത്. മാര്‍ക്സിസം, അസ്തിത്വവാദം, ആധ്യാത്മികത, യുക്തിവാദം, ആധുനികസാഹിത്യം, മനഃശാസ്ത്രം എന്നിങ്ങനെ കനം കൂടിയ വിഷയങ്ങളും കൈനോട്ടം പോലുള്ള ചിന്നചിന്ന സംഗതികളും ദീര്‍ഘനേരം ചര്‍ച്ചചെയ്യപ്പെട്ടിരുന്ന ഇടമായിരുന്നു കുഞ്ഞമ്പുവേട്ടന്റെ പീടിക. ഇത്തരം ചര്‍ച്ചകള്‍ക്കുവേണ്ടിയല്ലാതെ തനിച്ചിരിക്കുന്നതിന്റെ സുഖത്തിനുവേണ്ടിമാത്രമായും പലരും അവിടെ വരാറുണ്ടായിരുന്നു. തൊട്ടപ്പുറത്ത് ഗഹനമായ ചര്‍ച്ച നടക്കുമ്പോഴും ഒന്നിനും ചെവി കൊടുക്കാതെ സ്വന്തം വിചാരങ്ങളിൽ മുഴുകി അവര്‍ ഇരുന്നുകൊള്ളും.'