Randam Raajav
₹475.00 Original price was: ₹475.00.₹399.00Current price is: ₹399.00.
In the Bible, David is described as a young shepherd and harpist who gains fame by killing Goliath. Then he became the second ruler of ancient Israel. ‘Randam Raajav’, novel by Pulickan, portrays the tale of David.
In stock
ക്രിസ്തുവിനു പത്ത് നൂറ്റാണ്ടുകൾക്കു മുൻപ് യിസ്രായേലിൽ മാത്രം രാജാവില്ലായിരുന്നു; യഹോവയിൽ ആശ്രയിച്ചു ജീവിച്ച ജനത. പക്ഷേ, ജനത്തിന്റെ ചിന്താഗതിക്ക് മാറ്റം വന്നു. അവർക്കും വേണം രാജാവും രാജഭരണവും. യഹോവയ്ക്ക് അത് അനിഷ്ടമായി. എങ്കിലും ജനഹിതത്തിനു വഴങ്ങി, യഹോവ ശമുവേൽ പ്രവാചകനെ നിയോഗിച്ചു. പ്രവാചകൻ, ശൗലിനെ അഭിഷേകം ചെയ്ത് രാജാവാക്കി- യിസ്രായേലിലെ ഒന്നാമത്തെ രാജാവ്. ദൈവഹിതമനുസരിച്ചല്ലായിരുന്നു ശൗൽ രാജാവിന്റെ ഭരണം. ദുഃഖിതനായ യഹോവ പകരം രാജാവിനെ കണ്ടെത്തി- ദാവീദ്. ദാവീദിനെയും ശമുവേൽ പ്രവാചകൻ അഭിഷേകം ചെയ്തു. അന്നു തുടങ്ങി ദാവീദിന്റെ പീഡനകാലം. ശൗൽ ദാവീദിനെ വേട്ടയാടുകയായിരുന്നു. പ്രതീക്ഷിച്ച സിംഹാസനം അകന്നകന്നു പോകുന്ന അനുഭവം. കഷ്ടപ്പാടുകളുടെ നടുവിലൂടെയായിരുന്നു ആ പ്രയാണം. ഒടുവിൽ സിംഹാസനാരൂഢനായി- രണ്ടാം രാജാവ്. എന്നിട്ടും, മനോവേദനകളും കഷ്ടപ്പാടുകളും അവസാനിച്ചില്ല. എല്ലാത്തിനും പുറമേ, ശിഥിലമായ കുടുംബബന്ധങ്ങൾ, സ്വയംകൃതാനർത്ഥങ്ങൾ. സംഭവബഹുലമായ ദാവീദിന്റെ ജീവിതം- അതിവിടെ അനാവരണം ചെയ്യപ്പെടുന്നു.

Reviews
There are no reviews yet.