Tarzan Manthrikanagarathil
₹200.00 Original price was: ₹200.00.₹169.00Current price is: ₹169.00.
Tarzan Manthrikanagarathil is the fifth in Edgar Rice Burroughs’ novel series about the title character Tarzan. Translation is by M N Govindan Nair. Originally published in English as ‘Tarzan and the Jewels of Opar’.
പണ്ടെങ്ങോ അന്തര്‍ദ്ധാനം ചെയ്തതും ഐതിഹ്യപ്രസിദ്ധവുമായ അറ്റ്‍ലാന്‍റിസ് നാട്ടിലേക്ക് കയറ്റി അയയ്ക്കാന്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണക്കട്ടികള്‍ നിറഞ്ഞ നിലവറകള്‍, അവയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന വിസ്തൃതമായ ഓപ്പാര്‍ നഗരം. അവിടെ ജ്വലിക്കുന്ന ദേവന്‍റെ രക്തരൂക്ഷിതമായ ബലിപീഠം സ്ഥിതി ചെയ്തു. തന്‍റെ കൊലക്കത്തിയില്‍ നിന്നും ഒരിക്കല്‍ രക്ഷപ്പെട്ട ടാര്‍സനെ മുഖ്യപൂജാരിണിയും മോഹനസുന്ദരിയുമായ ലാ സ്വപ്നത്തില്‍ ദര്‍ശിച്ചു. ടാര്‍സനെ വീണ്ടും കണ്ടുമുട്ടിയാല്‍ വക വരുത്തണമെന്ന് വിരൂപരൂപികളായ പുരോഹിതന്മാര്‍ പ്രതിജ്ഞ ചെയ്തിരിക്കുകയാണ്. അപ്പോഴാണ് ടാര്‍സന്‍ ആ ക്ഷേത്രത്തില്‍ കടന്നുകൂടിയത്. പക്ഷേ, അവിടത്തെ നിലവറയില്‍ വച്ചുണ്ടായ ഒരു ഭൂകമ്പത്തിന്‍റെ ആഘാതത്തില്‍ തന്‍റെ ബാല്യകാലത്ത് കാട്ടുകുരങ്ങുകളോടൊപ്പം ജീവിച്ച കാര്യമൊഴികെ തന്‍റെ ഭാര്യയേയും ഭവനത്തേയും മറന്നു പോകത്തക്ക വിധത്തില്‍ ടാര്‍സന് പരുക്കേറ്റു.

Reviews
There are no reviews yet.