Tarzanum Pulimanushyarum
₹290.00 Original price was: ₹290.00.₹239.00Current price is: ₹239.00.
‘Tarzan Pulimanushyarum’ is the eighteenth in Edgar Rice Burroughs’s novel series about the title character Tarzan. Translation into Malayalam is by N M Mani. Originally published in English as ‘Tarzan and the Leopard Men’.
In stock
കൈപ്പത്തിയില്‍ ഉരുക്കു നഖങ്ങള്‍ ഘടിപ്പിച്ച പുലിമനുഷ്യര്‍ തങ്ങളുടെ പൈശാചിക മതാചാരങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ബലികര്‍മങ്ങള്‍ക്കായി ഇരകളെ തേടി നടക്കുകയാണ്. നിഷ്ഠൂരരും നികൃഷ്ടരുമായ ഇക്കൂട്ടര്‍ ഗ്രാമങ്ങളില്‍ ഭീതി വിതച്ചു. ഉടാംഗി ഗ്രാമത്തിലെ ഒറാന്‍റോ എന്ന യുവാവു മാത്രമേ ഇവര്‍ക്കെതിരെ പോരാടാന്‍ ധൈര്യപ്പെട്ടുള്ളു. പുലിമനുഷ്യര്‍ക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ ടാര്‍സനും മുമ്പോട്ടുവന്നു. പക്ഷേ, അതു തികച്ചും വ്യത്യസ്ഥനായ ഒരു ടാര്‍സന്‍ ആയിരുന്നു എന്നു മാത്രം. മരിച്ചു മണ്ണടിഞ്ഞുപോയ ഒറാന്‍റോയുടെ ഒരു പൂര്‍വികന്‍റെ ആത്മാവാണ് താന്‍ എന്നായിരുന്നു ടാര്‍സന്‍റെ വിശ്വാസം. ഒറാന്‍റോയുടെ ഗ്രാമത്തില്‍ തന്നെയുള്ള വിശ്വാസവഞ്ചകരും ചതിയന്മാരുമായ ആളുകള്‍ പുലിമനുഷ്യര്‍ക്കു വേണ്ടി ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സമയം കാണാതെ പോയ ഒരു യുവാവിനെ തേടിയുള്ള അന്വേഷണത്തിനു ഇറങ്ങി പുറപ്പെട്ട കാളി ഭവാന എന്ന സുന്ദരിയായ ഒരു വെള്ളക്കാരി യുവതിയും പുലിമനുഷ്യരുടെ തടവുകാരിയായി കഴിയുന്നുണ്ടായിരുന്നു. ഈ പ്രതിസന്ധിയില്‍ ടാര്‍സനു മാത്രമേ അവളെ തടവറയില്‍ നിന്നു രക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളു.

Reviews
There are no reviews yet.