Vadakke Malabarile Karshaka Samarangalum Sthreekalum
₹170.00 Original price was: ₹170.00.₹139.00Current price is: ₹139.00.
History of farm movements in North Malabar written by Dr. Sreevidya V. ‘Vadakke Malabarile Karshaka Samarangalum Sthreekalum’ also look into the roles played by women activists in those movements.
In stock
വര്‍ത്തമാന സമൂഹത്തില്‍ സ്ത്രീയുടെ കീഴാളസ്ഥാനത്തിന്റെ വേരുകള്‍ എവിടെ ആരംഭിക്കുന്നു എന്നത് വലിയൊരു സംവാദ വിഷയമാണ്. തൊഴില്‍ ചൂഷണത്തെ അടിസ്ഥാനമാക്കിയ സാമൂഹിക സംഘടനാരൂപങ്ങളാണ് സ്ത്രീയെ ഇത്തരമൊരു സ്ഥാനത്തേക്ക് തള്ളിനീക്കിയത് എന്നാണ് ഇത് സംബന്ധിച്ച മാര്‍ക്‌സിയന്‍ സാമൂഹിക കാഴ്ചപ്പാട്. ഇതിനോട് പൂർണമായി യോജിക്കാത്തവരുമുണ്ട്. കേരളീയ സമൂഹത്തെ മുന്‍നിര്‍ത്തി ഈ സൈദ്ധാന്തിക ചര്‍ച്ചയെ വികസിപ്പിക്കുവാനുള്ള ശ്രമമാണ് ശ്രീവിദ്യ ഇവിടെ നടത്തുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വടക്കേ മലബാറില്‍ നിലനിന്നിരുന്ന കാര്‍ഷിക സമ്പദ്‌വ്യവസ്ഥയേയും, അവിടെ സ്ത്രീകള്‍ നിർവഹിച്ചിരുന്ന തൊഴിലുകളെയും നിലനിന്നിരുന്ന തൊഴില്‍ ബന്ധങ്ങളെയും, അക്കാലത്ത് പടര്‍ന്നു പിടിച്ചിരുന്ന കര്‍ഷക സമരങ്ങളില്‍ അവര്‍ വഹിച്ചിരുന്ന പങ്കിനെയും മുന്‍ നിര്‍ത്തിയാണ് ഈ പഠനം.

Reviews
There are no reviews yet.