Kerala's No.1 Online Bookstore
Add to Wishlist
-17%

Vazhikalil Theliyunna Mukhangal

Original price was: ₹240.00.Current price is: ₹200.00.

Remya S Anand remembers some unique human beings who crossed her path during her journeys across the world. Vazhikalil Theliyunna Mukhangal explores a new path in travel writing. An unputdownable book of memories.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: 9789385992872
Category:
Tag:

“യാത്രകളിൽ കണ്ടുമുട്ടുന്ന ചില മനുഷ്യർ നമുക്കൊപ്പം പോരുന്നു; നമ്മൾ പോലുമറിയാതെ. അവരെ ഓർത്തു ചില രാത്രികളിൽ ഉറങ്ങാതെ കിടക്കാറുണ്ട്. അവരിപ്പോൾ എന്തു ചെയ്യുകയാവും, അവർക്കു സുഖമാണോ എന്നൊക്കെ ആലോചിക്കും. ഓർമകളിൽ അവരുടെ മുഖങ്ങൾ തുടിച്ചു നിൽക്കും. എന്തുകൊണ്ടാണ് നമ്മളവരെ ഓർക്കുന്നത്? ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ മുഖങ്ങൾ നമ്മുടെ മനസ്സിലിരുന്ന് എന്തു ചെയ്യുകയാണ്? ആ അന്വേഷണമാണ് നിങ്ങളിപ്പോൾ വായിക്കാൻ കൈയിലെടുത്തിരിക്കുന്ന പുസ്തകമായത്. ഇതു മനുഷ്യരേക്കുറിച്ചാണ്, അവരുടെ അസാധാരണമായ അയനങ്ങളേക്കുറിച്ചാണ്.”
– രമ്യ എസ് ആനന്ദ്

“മനുഷ്യരെയും മനുഷ്യാവസ്ഥകളെയും അതിന്റെ അഗാധതലത്തിൽ അറിയാനും, കണ്ടുമുട്ടുന്ന മനുഷ്യരിലൂടെ നമ്മുടെ ലോകത്തെയും നമ്മുടെ അവസ്ഥകളെയും നമ്മുടെ സാമൂഹികാന്തരീക്ഷത്തെയും ഒപ്പിയെടുക്കാനും കഴിയുന്ന ഒരു എഴുത്തുകാരിയുടെ പുസ്തകമാണ് ‘വഴികളിൽ തെളിയുന്ന മുഖങ്ങൾ’.”
– എൻ ഇ സുധീർ

“രമ്യയുടെ ഭാഷ ലളിതമാണ്, സുതാര്യവും സുന്ദരവുമാണ്. ആസ്വദിച്ചു വായിക്കാൻ മാത്രമല്ല, ‘ഇനീം കുറച്ചുകൂടി പറയൂ, കേട്ടു മതിയായില്ല’ എന്നു പറയാൻ തോന്നിപ്പിക്കുന്ന ശൈലിയും. ചിരി, കണ്ണീര്, വിസ്മയം, നിസ്സഹായത, സ്നേഹം… എന്തെന്തു ഭാവങ്ങളിലൂടെയാണ്, എത്ര വിചിത്രമായ അവസ്ഥകളിലൂടെയാണ് ഈ പുസ്തകം നമ്മെ കൊണ്ടുപോവുക!”
– ജിസ ജോസ്

“യാത്രകളില്‍ കണ്ടുമുട്ടിയ ചില മനുഷ്യര്‍ യാത്ര അവസാനിച്ച്‌ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും രമ്യയുടെയുള്ളില്‍ ജീവിക്കുന്നു. അങ്ങനെയുള്ള 19 മനുഷ്യരുടെ കഥകളാണ്‌ ‘വഴികളില്‍ തെളിയുന്ന മുഖങ്ങള്‍’ എന്ന പുസ്തകം. എല്ലാ ഭാഷകള്‍ക്കും മേലേ നില്‍ക്കുന്ന സ്‌നേഹത്തിന്റെ ഭാഷയിലാണ്‌ രമ്യയുടെ എഴുത്ത്‌.”
– അജീഷ് മുരളീധരൻ

സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ പെൻ പുരസ്കാരം നേടിയ പുസ്തകം.

Reviews

There are no reviews yet.

Be the first to review “Vazhikalil Theliyunna Mukhangal”

Your email address will not be published. Required fields are marked *

Book information

ISBN 13
9789385992872
Language
Malayalam
Number of pages
152
Size
14 x 21 cm
Format
Paperback
Edition
2024 February
    0
    Your Cart
    Your cart is emptyReturn to Shop
    ×