Yoga: Athmeeyathayude Sasthram – Old Edition
₹180.00 Original price was: ₹180.00.₹144.00Current price is: ₹144.00.
The book is on Osho’s views about the Yogasutras by Pathanjali. “Pathanjali is the greatest scientist of internal world” says Osho in this book. Yoga: Athmeeyathayude Sasthram has been translated by Ravivarma Raja. Original English version published as ‘Yoga: The Science of the Soul’.
In stock
“പതഞ്ജലിയുടെ ദൈവസങ്കല്പത്തെക്കുറിച്ച് ഒരിക്കൽ നിങ്ങളറിഞ്ഞുകഴിഞ്ഞാൽ പിന്നെ, വാസ്തവത്തിൽ ദൈവത്തെ ആരാധിക്കേണ്ടതായ കാര്യമൊന്നുമില്ല. നിങ്ങളും ഒരു ദൈവമായിത്തീരണം; അത്ര മാത്രം. ഒരേയൊരു ആരാധന അതു മാത്രമാണ്. നിങ്ങൾ ദൈവത്തെ പൂജിച്ചുകൊണ്ടേയിരിക്കുകയാണെങ്കിൽ, അതുകൊണ്ട് യാതൊരു കാര്യവുമില്ല. സത്യത്തിൽ അത് വിഡ്ഢിത്തമാണ്. ആ ഉപാസന, വാസ്തവത്തിലുള്ളതായ ആ ആരാധന, നിങ്ങൾ സ്വയമൊരു ദൈവമായിത്തീരുന്നതിനുള്ളതാണ്. എല്ലാ പരിശ്രമവും ഈ ഒരു കാര്യത്തിനാകണം; അതായത് നിങ്ങളുടെ ശക്തിമത്ഭാവത്തെ ആ ഒരു ബിന്ദുവിലേക്ക് കൊണ്ടുവരുന്നതിനായി. എവിടെ വെച്ചാണോ അത് വാസ്തവികതയായി വിസ്ഫോടിതമാകുന്നത്, എവിടെ വെച്ചാണോ ആ ബീജം പൊട്ടിപ്പിളർന്ന്, സനാതനമായി, അതിൽ ഉള്ളടക്കം ചെയ്യപ്പെടുന്നതെന്തോ, അത് പ്രത്യക്ഷീഭവിക്കുന്നത് – അതിനായിരിക്കണം നിങ്ങളുടെ മുഴുവൻ പരിശ്രമവും. പ്രകടമാക്കപ്പെടാത്ത ഒരു ദൈവമാണ് നിങ്ങൾ. പ്രകടമല്ലാത്തതിനെ എങ്ങനെയാണ് പ്രകടാവസ്ഥയിലേക്കു കൊണ്ടുവരിക, എങ്ങനെയാണതിനെ പ്രത്യക്ഷമായൊരു തലത്തിലേക്ക് കൊണ്ടുവരാൻ കഴിയുക – അതിനായിരിക്കണം മുഴുവൻ പരിശ്രമവും.”
– ഓഷോ

Reviews
There are no reviews yet.