Kerala's No.1 Online Bookstore
Excerpts

ആനന്ദത്തിലേക്ക് എത്രയെത്ര വഴികൾ

“അവനവന്റെ ആനന്ദത്തിലേക്ക് എത്രയെത്ര വഴികൾ! അതിലേക്കു വെളിച്ചം കിട്ടാത്തതുകൊണ്ടാണ് ഉറുമ്പുവലിപ്പമുള്ള കാര്യങ്ങളിൽ അഭിരമിച്ചും വേദനിച്ചും നമ്മൾ ഓരോ ദിവസവും കുറിയവരായി തീരുന്നത്. താരകാചർച്ചിതമായ വാനം ഇപ്പോഴും മനുഷ്യരെ ക്ഷണിക്കുന്നുണ്ട്.” – ബോബി ജോസ കട്ടികാടിന്റെ ‘ആനന്ദം’ എന്ന പുസ്തകത്തിൽ നിന്നും

Prefaces

ആ മനുഷ്യൻ നീ തന്നെ

സത്യം ഒരു റെഡി ടു കുക്ക് മിശ്രിതമല്ലെന്ന് യേശുവിന്റെ ഓരോ കഥയും ലോകത്തോട് സൗമ്യമായി മന്ത്രിക്കുന്നു. ചെറുപ്പത്തിൽ കേട്ട ആ കഥകളെ അടുക്കിലും ചിട്ടയിലും ഒന്നു കൂടി വായിച്ചെടുക്കാനുള്ള ഊഴമാണ് ഈ പുസ്തകം. ജോളി അടിമത്ര പുനരാഖ്യാനം ചെയ്ത ‘യേശു പറഞ്ഞ കഥകൾ’ക്ക് ബോബി ജോസ് കട്ടികാട് എഴുതിയ ആമുഖം.

Prefaces

നിർമമതയുടെ വേദം

പാമ്പിന് പൊത്തും കിളിക്ക് കൂടുമുള്ള ഭൂമിയിൽ, എയർ ബെഡ് ആൻഡ് ബ്രേക്ഫസ്റ്റ് മാത്രം തന്റെ അവകാശമായി പിടുത്തം കിട്ടിയ ഒരുവളുടെ നിർമമതയുടെ വേദമാണിത്. കഠിനമാണ് ജീവിതം. ഒരു സറിയലസ്റ്റിക്ക് ചിത്രം പോലെ സങ്കീർണം. ഓരോ നിമിഷവും കപ്പം കൊടുത്ത്, ഇതുപോലെ. എന്നിട്ടും ആകെ മൊത്തം നല്ലതാണെന്ന് തോന്നുന്നു. ഭ്രമിപ്പിക്കുന്ന അപകടം പിടിച്ച അഴക്. സീന ഇരുട്ട് പിഴിയുമ്പോൾ വെളിച്ചമുണ്ടാകുന്നു – ബോബി ജോസ് കട്ടികാട് എഴുതുന്നു.

Prefaces

നാലാം വിരലിൽ വിരിയുന്ന മായ

നിങ്ങൾ വൈകാരികമായി ജീവിതത്തെ സമീപിച്ചാൽ ജീവിതം ഒരു ദുരന്തവും വൈചാരികമായി സമീപിച്ചാൽ ജീവിതം ഒരു ഫലിതവുമായിരിക്കുമെന്ന ‘സിസിഫസ് പുരാണ’ത്തിലെ ദർശനത്തോടെയാണ് പുസ്തകം വായിക്കാൻ എടുത്തത്. എന്നാൽ, വായിച്ചുതീരുമ്പോൾ മറുപിറവിയുടെ പ്രകാശം വമിക്കുന്ന കാഴ്ചകൾ പിന്തുടർന്നെത്തുന്നു.

Prefaces

ബ്രദർ ജൂണിപ്പർ

മലേഷ്യയിലെ പേനാങ്ങിലുള്ള കപ്പൂച്ചിൻ ആശ്രമത്തിലെ സന്ദർശനമുറിയിൽ ഒരു കള്ളുകുപ്പിയുമായി നിൽക്കുന്ന രണ്ട് സന്യാസികളുടെ ചിത്രമുണ്ട്. അതിനൊരു അടിക്കുറിപ്പും: Drink is our enemy. അടുത്തത്, അടിച്ചു കോണായിരിക്കുന്ന അവരുടെ തന്നെ ചിത്രമാണ്. താഴെ ‘Love your enemy’ എന്ന തിരുവചനവുമുണ്ട്!

Excerpts

പുലർവെട്ടം മൂന്നാം ഭാഗം

ഒരു തീർത്ഥാടനവും ഒന്നിനും പരിഹാരമല്ല. കുറ്റബോധം ആരെയും സഹായിക്കുന്നുമില്ല. ആത്മശുദ്ധീകരണത്തിനുള്ള നേരമാണ് എങ്ങുമെത്താത്ത അലച്ചിലുകൾ അപഹരിച്ചെടുക്കുന്നത്. ആ മഹാകാരുണ്യത്തിൽ വിശ്വസിക്കുക. അവർക്കും നമുക്കും മോക്ഷമുണ്ടാകട്ടെ. തഥാസ്തു / ആമേൻ!

  • 1
  • 2
    0
    Your Cart
    Your cart is emptyReturn to Shop
    ×