വരയുടെ തമ്പുരാനേ, കൂപ്പുകൈ!
ചിത്രകലയെ സംബന്ധിച്ചും ജീവിതത്തെ സംബന്ധിച്ചുമുള്ള കാഴ്ചപ്പാടുകൾ ലളിതമായി വാക്കുകൾ കൊണ്ടു വരച്ചിടുന്നു നമ്പൂതിരി എൻ ഇ സുധീറിനൊപ്പം രചിച്ച ‘ഇന്നലെ’യിൽ. ഒറ്റയിരുപ്പിലെ വായന എനിക്കിഷ്ടമല്ല. എന്നിട്ടും വാക്കുകളിൽ, അക്ഷരങ്ങളിൽ വരച്ചിട്ട ‘നമ്പൂതിരി’ജീവിതം വായിച്ചിരുന്നു പോയി. ഇന്നു രാവിലെ കിട്ടിയ പുസ്തകം ഇതാ ഞാൻ വായിച്ചെഴുന്നേൽക്കുന്നു!