മനുഷ്യൻ എന്ന വിശേഷജീവിയുടെ വിചിത്രമുഖങ്ങൾ
മനുഷ്യപ്രകൃതത്തെ സവിശേഷമായി അടയാളപ്പെടുത്തുന്ന പ്രദീപിന്റെ പത്തു കഥകളുടെ സമാഹാരമാണ് ‘മറിയമേ ഞാൻ നിന്നോട് കുമ്പസാരിക്കുന്നു’ എന്ന പുസ്തകം. ഭാഷയിലൂടെ ദൃശ്യാവിഷ്ക്കരണം നടത്തുന്ന കഥകളാണിവ. അസാധാരണമായ യുക്തിയോടെയാണ് ഓരോ കഥയിലെയും പ്രമേയത്തെ കഥാകൃത്ത് സമീപിച്ചിരിക്കുന്നത്. – എൻ ഇ സുധീർ എഴുതുന്നു.