ഇതില്‍ പച്ചയായ ജീവിതമുണ്ട്
രമ്യ എസ് ആനന്ദ് യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടിയ മനുഷ്യരോട് സഹൃദം പുലര്‍ത്തുകയും പിന്നിടവരെ ഓര്‍ത്തെടുത്ത് ഭംഗിയായി വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുകയുമാണ്. രമ്യ പറയുന്നതുപോലെ, പിരിഞ്ഞാലും ചില മനുഷ്യര്‍ നമ്മളെ വിട്ടുപോകില്ല. അവര്‍ നമ്മള്‍ പോലുമറിയാതെ നമ്മുടെ ഓര്‍മകളില്‍ ജീവിക്കും.