ചെവിയെ സ്നേഹിക്കുന്ന ജെറി അമൽദേവ്
ഓരോ പാട്ടും ആവശ്യപ്പെടുമ്പോൾ അത്ഭുതത്തോടെ തലചെരിച്ചു നോക്കും ജെറി മാസ്റ്റർ. ‘സിന്ദഗി ദേനെവാലേ സുൻ’ എന്ന തലത്ത് മഹമൂദ് ഗാനമെത്തിയപ്പോൾ ചിരിച്ചുകൊണ്ട് മാസ്റ്ററുടെ ചോദ്യം: “സ്പോർട്സ് റിപ്പോർട്ടർ ആണെന്നല്ല പറഞ്ഞത്?”
അതേലോ എന്ന് ഞാൻ. “എന്നാൽ ഇനി മ്യൂസിക്കിനെ കുറിച്ച് എഴുതിത്തുടങ്ങാം.”