Kerala's No.1 Online Bookstore
Book Notes

മനുഷ്യപുത്രനായ യേശു

യേശുവിനെ, പിൽക്കാലത്ത് അദ്ദേഹത്തിനു മേൽ വന്നുചേർന്ന പുറംകുപ്പായങ്ങളിൽ നിന്നു മുക്തനാക്കി പൂർണമനുഷ്യനായി കാണിക്കുന്നു ഖലീൽ ജിബ്രാൻ. ഓഷോ പറഞ്ഞതുപോലെ, ‘യഥാർത്ഥ യേശുവിനെ അവതരിപ്പിക്കുന്നതിൽ ജിബ്രാൻ വളരെ അടുത്ത് എത്തുന്നുണ്ട് – സുവിശേഷങ്ങൾ എഴുതിയതായി പറയപ്പെടുന്ന നാലു ശിഷ്യരെക്കാൾ അടുത്ത്.’

Prefaces

‘മഴക്കാലം’ വീണ്ടും

“ഈ പുസ്തകത്തിന്റെ ഓരോ താളിലും മഴയുടെ രാഗം കേൾക്കാം. പല കാലങ്ങളുടെ, ജീവിതങ്ങളുടെ അനുഭവങ്ങളിലൂടെ തുള്ളികളായി പെയ്തിറങ്ങി, പിന്നെയൊരു കൈത്തോടായി, പാഞ്ഞൊഴുകുന്ന പുഴയായി, ആർത്തിരമ്പുന്ന ആഴിയുടെ ആത്മാവു തേടുന്ന മഴ. മഴയെക്കുറിച്ച് ഇത്രമേൽ ഹൃദ്യമായൊരു പുസ്തകം മലയാളത്തിൽ ഇതാദ്യമാണ്” എന്ന് ആദ്യപതിപ്പ് വന്നപ്പോൾ കേരള കൗമുദി എഴുതിയിരുന്നു.

Book Notes

മരണം കൊണ്ട് ജീവിതത്തെ തൊടുന്ന പുസ്തകം

ഒടുവിൽ, പുസ്തകം അടച്ചുവച്ചിട്ട് കുറച്ചുനേരം അങ്ങനെ ഇരുന്നു. ജീവിതം പെട്ടെന്ന് ശാന്തവും സൗമ്യവുമായ എന്തോ ഒന്നായി മാറിയതുപോലെ തോന്നി; ആരോടും മത്സരിക്കേണ്ടതില്ലാത്ത, ഒന്നും നേടേണ്ടതില്ലാത്ത വളരെ വളരെ ശാന്തമായ ഒരു സംഗതിയാണതെന്നും. – ടോം ജെ മങ്ങാട്ട് എഴുതുന്നു

Prefaces

ശാരദ സമ്പൂർണ പതിപ്പിന് ഒരു ആമുഖം

‘ശാരദ’യ്ക്ക് ഇങ്ങനെയൊരു പതിപ്പ് ഇതാദ്യമായാണ്; ഒ ചന്തു മേനോന്റെ അപൂർണമായ നോവലും അതിന്റെ പൂരണവും ചേർന്നുള്ള സമ്പൂർണ പതിപ്പ്. എം. പി. പോൾ ‘ശാരദ’യെക്കുറിച്ച് എഴുതിയ വിശദമായ പഠനവും അനുബന്ധമായി ചേർത്തിട്ടുണ്ട്.

Book Notes

മണ്ണിലേക്ക് ജീവനൂതി മനുഷ്യനെ മെനയുന്ന പുസ്തകം

മണ്ണു കുഴച്ച് മനുഷ്യരൂപം മെനഞ്ഞ് അതിലേക്ക് ജീവനെ ഊതുന്ന ദൈവത്തിന്റെ വിരുത് ഈ പുസ്തകത്തിൽ കാണാം. തുമ്പോളിയിലെ ചൊരിമണലൽ നിന്ന് പുതിയ മനുഷ്യർ ചിരിച്ചും കരഞ്ഞും ഉയിർക്കൊള്ളുന്നു. മാന്ത്രികത മുറ്റിയ മനുഷ്യരുടെ ചുവടുകൾ ആ മണൽപ്പുറങ്ങളിൽ മറഞ്ഞും തെളിഞ്ഞും കിടക്കുന്നു.

Prefaces

വെളിച്ചത്തിന്റെ വസ്ത്രമണിയിക്കുന്ന വാക്കുകൾ

കയറിയാൽപ്പിന്നെ കടശിയിലേ ഇറങ്ങൂ എന്ന സൈക്കിൾ യജ്ഞക്കാരന്റെ വാശിയിൽ പുലർവെട്ടം വായിച്ചടയ്ക്കരുത്. ദിവസം രണ്ടു പുറം മതി. പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്കു പോകുംവരെയുള്ള നിമിഷങ്ങളെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക.

  • 1
  • 2
    0
    Your Cart
    Your cart is emptyReturn to Shop
    ×