Kaayal Sammelanam Rekhakaliloode
Original price was: ₹400.00.₹320.00Current price is: ₹320.00.
ചരിത്രം ബോധപൂര്‍വം തമസ്കരിക്കാന്‍ ശ്രമിച്ച ഒരു സ്വാതന്ത്ര്യപ്രഖ്യാപനത്തിന്‍റെ സുപ്രധാന രേഖകൾ. കേരള നവോത്ഥാനകാല ചരിത്രത്തിലെ ആവേശജനകമായ ഒരു സംഭവമാണ് 1913-ലെ കായല്‍ സമ്മേളനം. പുലയര്‍ അടക്കമുള്ള കീഴ്ജാതിക്കാര്‍ക്കു പൊതുവഴിയെ നടക്കാനോ ഒരു യോഗം ചേരാനോ അനുവാദമില്ലാത്ത കാലം. ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരു സംഘടന രൂപീകരിക്കാനുമായി മുളവുകാട്ടും മറ്റുമുള്ള പുലയര്‍ അന്ന് എറണാകുളം കായലില്‍ ഒരു യോഗം ചേര്‍ന്നു- കായല്‍ സമ്മേളനം എന്ന ചരിത്രപ്രസിദ്ധമായ സംഭവം. ചെറായി രാംദാസിന്റെ 'കായല്‍ സമ്മേളനം രേഖകളിലൂടെ' എന്ന പുസ്തകം ചരിത്രം ബോധപൂർവം തമസ്‌കരിക്കാന്‍ ശ്രമിച്ച ആ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ രേഖകള്‍ തേടലാണ്. നിർമിതമായ ചരിത്രത്തിന്റെ രേഖീകരണത്തേക്കാള്‍ ഊർജവും മനക്കരുത്തും വേണം തമസ്‌കരിക്കപ്പെട്ട ചരിത്രത്തിന്റെ വീണ്ടെടുപ്പിന്. ആ അർത്ഥത്തില്‍ രാംദാസിന്റെ ഈ കൃതി മലയാളവായനയുടെ മുതല്‍ക്കൂട്ടാണ്. മുഖ്യധാരാ ചരിത്രരചനകളില്‍ നിന്ന് വ്യത്യസ്തമായി ദളിത് വിമോചനസമരത്തിന്‍റെ നാള്‍വഴികള്‍ തുറന്നുവയ്ക്കുന്ന പുസ്തകം

Dakshayani Velayudhan

ഇന്ത്യന്‍ ഭരണഘടനയില്‍ ഒപ്പുവെച്ച ഏക ദലിത് വനിത ദാക്ഷായണി വേലായുധന്‍റെ സമഗ്ര ജീവചരിത്രഗ്രന്ഥം മലയാളത്തില്‍ ആദ്യമായി. ബിരുദം നേടിയ ഇന്ത്യയിലെ ആദ്യ ദലിത് വനിതയായ ദാക്ഷായണി, ജാതിമേധാവിത്വം പ്രബലമായ ഒരു കാലത്ത് കൊച്ചിയിലെ മുളവുകാട്ടു നിന്നും ഡൽഹിയിലെത്തി മഹാത്മാഗാന്ധിയോടൊപ്പം ദേശീയപ്രക്ഷോഭത്തിൽ പങ്കാളിയായി. കൊച്ചി നിയമസഭയിലും കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിയിലും കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലി ലെജിസ്ലേറ്റീവിലും പ്രൊവിഷണല്‍ പാര്‍ലമെന്‍റിലും സാമൂഹികനീതിക്കായി ദാക്ഷായണി വേലായുധന്‍ നടത്തിയ ഇടപെടലുകകളും പോരാട്ടജീവിതവും ഈ പുസ്തകം രേഖകളുടെ പിൻബലത്തോടെ അടയാളപ്പെടുത്തുന്നു.

-16%
Thaathri Smarthavicharam: Sampoorna Rekhakalum Padanangalum
Original price was: ₹650.00.₹549.00Current price is: ₹549.00.
1905-ൽ പഴയ കൊച്ചിരാജ്യത്തു നടന്ന അതിപ്രശസ്തമായ സ്മാർത്തവിചാരത്തിന്റെ മുഴുവൻ ഔദ്യോഗിക രേഖകളും ആദ്യമായി പുസ്തകരൂപത്തിൽ. ആറു നൂറ്റാണ്ടെങ്കിലും നിലനിന്ന സ്മാർത്ത വിചാരം എന്ന സംവിധാനത്തിന്റെ, കണ്ടുകിട്ടിയിട്ടുള്ള ഒരേയൊരു നടപടിരേഖയാണിത്. ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരിസ്ത്രീകളെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു സ്മാർത്തവിചാരം.
കുന്നംകുളത്തിനടുത്തു ചെമ്മന്തട്ടയിലുള്ള കുറിയേടത്ത് ഇല്ലത്ത് താത്രി എന്ന ഇരുപത്തിമൂന്നുകാരിയെയും അവരുടെ അറുപത്തിയാറു ജാരന്മാരെയുമാണ് 1905-ൽ ഭ്രഷ്ടരാക്കിയത്. കൊച്ചി സർക്കാരിന്റെ സഹായത്തോടെ നമ്പൂതിരിസമുദായ മുഖ്യർ നടത്തിയ ആ വിചാരണ നാലു സ്ഥലങ്ങളിലായി ആറു മാസമെടുത്താണ് പൂർത്തിയാക്കിയത്. താത്രീവിചാരത്തോടു ബന്ധപ്പെട്ടുണ്ടായ എണ്ണമറ്റ സാഹിത്യകൃതികളെയും കലാസൃഷ്ടികളെയും ഈ രേഖകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നുമുണ്ട് ഇതിന്റെ സമ്പാദകനായ ചെറായി രാമദാസ്. സ്മാർത്തവിചാരത്തെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന ധാരണകളെ വിചാരണകൾക്കും പുനഃപരിശോധനകൾക്കും വിധേയമാക്കുന്ന കൃതിയാണ് താത്രീസ്മാർത്തവിചാരം.