Kerala's No.1 Online Bookstore
N Prabhakaran
-15%
Out of Stock
Orupidi Uppu
Quick View
Add to Wishlist
Add to cartView cart

Orupidi Uppu

Original price was: ₹140.00.Current price is: ₹119.00.
നിസ്വാര്‍ത്ഥനും സ്വാതന്ത്ര്യസമരസേനാനിയുമായ പിതാവുമൂലം ജീവിതത്തില്‍ പരാജയപ്പെട്ടുപോയെന്നു വിശ്വസിക്കുന്ന മഹാദേവന്‍ എന്ന തൊണ്ണൂറുകാരന്റെ തെന്നിപ്പോകുന്ന ഓർമകളിലൂടെ സ്വാതന്ത്ര്യസമരകാലത്തിന്റെ ഒരേസമയം യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായേക്കാവുന്ന ചിത്രങ്ങള്‍കൊണ്ട് പൂർണമാകുന്ന ഒരുപിടി ഉപ്പ് എന്ന കഥയുള്‍പ്പെടെ, മിണ്ടാസ്വാമി, സ്വച്ഛന്ദമൃത്യു, കൂമന്‍പുഴയിലെ തട്ടുകടക്കാരന്‍, വല്ലപ്പോഴും വന്നുപോവുന്ന ഒരടയാളം, പാതിരാക്കോഴി അഥവാ വഴിതെറ്റിവന്ന ഒരു നാടോടിക്കഥ, ഗ്ലോറിയ എന്നിങ്ങനെ ഏഴു രചനകള്‍. എന്‍. പ്രഭാകരന്റെ ഏറ്റവും പുതിയ കഥാസമാഹാരം

-20%
Ente Brennen Kālam
Quick View
Add to Wishlist
Add to cartView cart

Ente Brennen Kaalam

Original price was: ₹250.00.Current price is: ₹200.00.
ധർമടത്തെ ഗവൺ‍മെന്റ് ബ്രണ്ണൻ കോളജില്‍ അഞ്ചുവര്‍ഷം വിദ്യാര്‍ഥിയും കാല്‍നൂറ്റാണ്ട് അധ്യാപകനുമായിരുന്ന എഴുത്തുകാരൻ എന്‍ പ്രഭാകരന്‍ ആ കാലങ്ങളൊക്കെ ഓർത്തെടുക്കുന്നു. ബ്രണ്ണൻ കോളജും ഹോസ്റ്റലുകളുമായി ബന്ധപ്പെട്ട നിരവധി അനുഭവകഥകള്‍ പങ്കുവെക്കുന്ന 'എന്റെ ബ്രണ്ണന്‍ കാല'ത്തില്‍ അക്കാലത്തെ വിദ്യാര്‍ഥി രാഷ്ട്രീയവും സാംസ്കാരികജീവിതവും വിശദമായി കടന്നുവരുന്നു. കേരളത്തിലെ ആദ്യത്തെ ക്യാം‍പസ് രക്തസാക്ഷിയായ അഷറ്ഫിനെക്കുറിച്ചുള്ള വിവരണം ശ്രദ്ധേയമാണ്. അഷ്‌റഫിനെ നെഞ്ചില്‍ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. എ കെ ബാലനെ വെട്ടാനുള്ള ശ്രമം തടയാന്‍ നോക്കുമ്പോഴാണ് അഷ്റഫിന് വെട്ടേറ്റത്. രണ്ടു മാസത്തിനുശേഷം അഷറഫ് മരിച്ചു. ബ്രണ്ണനില്‍ ബി എ മലയാളം ക്ലാസില്‍ ചേര്‍ന്ന പ്രഭാകരന്‍ രണ്ടു മാസത്തിനുശേഷം കോളജ് വ്യൂ എന്ന ഹോസ്റ്റലില്‍ താമസമാക്കാന്‍ വീട്ടില്‍നിന്ന് പുറപ്പെട്ട് രാത്രിയില്‍ കണ്ണൂരിലെത്തി റെയില്‍വേസ്റ്റേഷനില്‍ രാത്രി കഴിച്ചുകൂട്ടുന്ന അനുഭവം കഥ പോലെ അവതരിപ്പിക്കുന്നുണ്ട്. ബ്രണ്ണനിലെ വിദ്യാഭ്യാസം മുഖ്യമായും ക്ലാസ് മുറിക്കു പുറത്താണ് നടന്നിരുന്നത്. ഹോസ്റ്റലുകള്‍ക്കും ലോഡ്ജുകള്‍ക്കും പുറമെ അതിനു വേദിയൊരുക്കിയത് കോളജ് പരിസരത്തെ പീടികകളാണ്. ഇപ്പോഴില്ലാത്ത അങ്ങനെയൊരു കടയെക്കുറിച്ച് പുസ്തകത്തിലെ വിവരണം ഇങ്ങനെ: 'കുഞ്ഞമ്പുവേട്ടന്റെ പീടികയില്‍ ഒരിക്കലും തിരക്ക് കണ്ടിരുന്നില്ല. ഏകാകികള്‍ക്കും ബുദ്ധിജീവികള്‍ക്കും ഒരു ചായയും കുടിച്ച് ബീഡിയോ സിഗരറ്റോ വലിച്ച് ആകാശത്തിനു കീഴെയുള്ള എന്തിനെക്കുറിച്ചും എത്ര നേരം വേണമെങ്കിലും ഇരുന്നു സംസാരിക്കാമായിരുന്ന ഇടമായിരുന്നു അത്. മാര്‍ക്‌സിസം, അസ്തിത്വവാദം, ആധ്യാത്മികത, യുക്തിവാദം, ആധുനികസാഹിത്യം, മനഃശാസ്ത്രം എന്നിങ്ങനെ കനം കൂടിയ വിഷയങ്ങളും കൈനോട്ടം പോലുള്ള ചിന്നചിന്ന സംഗതികളും ദീര്‍ഘനേരം ചര്‍ച്ചചെയ്യപ്പെട്ടിരുന്ന ഇടമായിരുന്നു കുഞ്ഞമ്പുവേട്ടന്റെ പീടിക. ഇത്തരം ചര്‍ച്ചകള്‍ക്കുവേണ്ടിയല്ലാതെ തനിച്ചിരിക്കുന്നതിന്റെ സുഖത്തിനുവേണ്ടിമാത്രമായും പലരും അവിടെ വരാറുണ്ടായിരുന്നു. തൊട്ടപ്പുറത്ത് ഗഹനമായ ചര്‍ച്ച നടക്കുമ്പോഴും ഒന്നിനും ചെവി കൊടുക്കാതെ സ്വന്തം വിചാരങ്ങളിൽ മുഴുകി അവര്‍ ഇരുന്നുകൊള്ളും.'

    0
    Your Cart
    Your cart is emptyReturn to Shop
    ×