-10%
Brother Juniper
Original price was: ₹160.00.₹144.00Current price is: ₹144.00.
ഫ്രെഡ് മക്‌കാർത്തിയുടെ ലോകത്തെ നിഷ്കളങ്കമായി ചിരിപ്പിച്ച കാർട്ടൂണുകൾ. മൊഴിമാറ്റം ചെയ്തത് ബോബി ജോസ് കട്ടികാടും ടോം ജെ മങ്ങാട്ടും ചേർന്ന്. ആമുഖം ബോബി ജോസ് കട്ടികാട്.
സെയ്‌ന്റ് ഫ്രാൻസിസിൻ്റെ ആദ്യകാലശിഷ്യന്മാരിൽ ഒരാളായിരുന്നു ബ്രദർ ജൂണിപ്പർ. കുസൃതിയും കുറുമ്പും അനുകമ്പയുമൊക്കെ ചേർന്ന തെല്ലൊരു കോമാളിജീവിതമായിരുന്നു ജൂണിപ്പറിന്റേത്. 'Would to God, my brothers, I had a whole forest of such Junipers' എന്നാണ് ഫ്രാൻസിസ് ഈ പ്രിയപ്പെട്ട ശിഷ്യനേക്കുറിച്ച് പറഞ്ഞത്. ലിറ്റിൽ ഫ്ലവേഴ്സ് ഓഫ് സെയ്ന്റ് ഫ്രാൻസിസ് എന്ന പുസ്തകത്തിൽ നിരവധി കഥകളുണ്ട് ജൂണിപ്പറിനേക്കുറിച്ച്. ദരിദ്രരോടുള്ള അനുകമ്പയായിരുന്നു പ്രധാനം. അവരെ സന്തുഷ്ടരാക്കാൻ അദ്ദേഹം ഏതറ്റം വരെയും പോകുമായിരുന്നു. മഞ്ഞുകാലത്ത് ആരെങ്കിലും 'തണുക്കുന്നു' എന്നു പറഞ്ഞാൽ സ്വന്തം സന്യാസവസ്ത്രം തന്നെ ഊരിക്കൊടുക്കും.
ജൂണിപ്പർ പിന്നീട് ഒരു കാർട്ടൂൺ സ്ട്രിപ്പായി. 1942-ൽ ഫ്രെഡ് മക്‌കാർത്തി എന്ന ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു അതു വരച്ചത്. അദ്ദേഹം എഡിറ്ററായിരുന്ന Friar എന്ന മാസികയിലാണ് ബ്രദർ ജൂണിപ്പർ ആദ്യം വന്നത്. കാർട്ടൂൺ സ്ട്രിപ്പുകൾ വിതരണം ചെയ്യുന്ന പബ്ലിഷേഴ്ഷ് ന്യൂസ്‌പേപ്പർ സിൻഡിക്കേറ്റ് എന്ന കമ്പനി വാങ്ങി പത്രങ്ങൾക്ക് നൽകിത്തുടങ്ങിയതോടെ ലോകമെങ്ങും ജൂണിപ്പറെത്തി.
മലയാളത്തിൽ ആദ്യമായാണ് ബ്രദർ ജൂണിപ്പർ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഫ്രെഡ് മക്‌കാർത്തി വരച്ച എണ്ണൂറിലധികം സ്ട്രിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും ചിരിപ്പിക്കുന്ന കാർട്ടൂണുകളാണ് ഈ പുസ്തകത്തിലുള്ളത്.

-11%
Mazhakkaalam – 7th Edition
Original price was: ₹299.00.₹269.00Current price is: ₹269.00.
മഴ അനുഭവിക്കുന്ന മലയാളിക്ക് മഴയെ വായിക്കാൻ ഒരു പുസ്തകം. മഴയനുഭവങ്ങൾ, ഓർമകൾ, മഴയെക്കുറിച്ചറിയേണ്ടതെല്ലാം ഇതിലുണ്ട്.
- ഇന്ത്യാ ടുഡെ
ഈ പുസ്തകത്തിന്റെ ഓരോ താളിലും മഴയുടെ രാഗം കേൾക്കാം. പല കാലങ്ങളുടെ, ജീവിതങ്ങളുടെ അനുഭവങ്ങളിലൂടെ തുള്ളികളായി പെയ്തിറങ്ങി, പിന്നെയൊരു കൈത്തോടായി, പാഞ്ഞൊഴുകുന്ന പുഴയായി, ആർത്തിരമ്പുന്ന ആഴിയുടെ ആത്മാവു തേടുന്ന മഴ. മഴയെക്കുറിച്ച് ഇത്രമേൽ ഹൃദ്യമായൊരു പുസ്തകം മലയാളത്തിൽ ഇതാദ്യമാണ്.
- കേരള കൗമുദി
ഈ പുസ്തകം അപൂർവമായൊരു വായനാനുഭവം കാഴ്ച വയ്ക്കുന്നു.
- ഭാഷാപോഷിണി
മഴയുടെ രസങ്ങളും രഹസ്യങ്ങളും നിറഞ്ഞ പ്രശസ്ത പുസ്തകത്തിന്റെ ഏഴാം പതിപ്പ്.

Manushyaputhranaya Yesu
Original price was: ₹260.00.₹235.00Current price is: ₹235.00.
എനിക്ക് ഏറെ ഇഷ്ടപ്പെട്ട പുസ്തകമാണ് 'ജീസസ്, ദ് സൺ ഓഫ് മാൻ'. യഥാർത്ഥ മനുഷ്യനായ യേശുവിനെ അവതരിപ്പിക്കുന്നതിൽ ഖലീൽ ജിബ്രാൻ വളരെ അടുത്ത് എത്തുന്നുണ്ട് — സുവിശേഷങ്ങൾ എഴുതിയതായി പറയപ്പെടുന്ന നാലു ശിഷ്യന്മാരെക്കാൾ അടുത്ത്. ഈ പുസ്തകം യേശുവിനെക്കുറിച്ചുള്ള പലരുടെയും കഥകളെ അവതരിപ്പിക്കുന്നു: കൂലിപ്പണിക്കാരൻ, കർഷകൻ, മീൻപിടിത്തക്കാരൻ, ചുങ്കക്കാരൻ — അതെ, ചുങ്കക്കാരനും — പുരുഷൻ, സ്ത്രീ, സകല സാധ്യതകളും. ഖലീൽ ജിബ്രാൻ പലരോടും യേശുവിനെക്കുറിച്ച് ചോദിക്കുന്നതുപോലെയാണ്; ക്രിസ്ത്യാനികളുടെ യേശുവല്ല, യഥാർത്ഥ യേശു, മാംസരക്തങ്ങളുള്ള യേശു. ആ കഥകൾ വളരെ മനോഹരങ്ങളാണ്. ഓരോ കഥയും ധ്യാനിക്കേണ്ടതാണ്.
- ഓഷോ
ഖലീൽ ജിബ്രാൻ ഇംഗ്ലിഷിൽ രചിച്ച Jesus the Son of Man: His Words and His Deeds As Told and Recorded by Those Who Knew Him എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ. ഈ പതിപ്പിലെ ചിത്രങ്ങൾ 1928-ലെ ആദ്യപതിപ്പിലുണ്ടായിരുന്ന ജിബ്രാന്റെ തന്നെ പെയിന്റിങ്ങുകളാണ്. മൊഴിമാറ്റം ടോം ജെ മങ്ങാട്ട്.

-21%
Suvarnalekha: Book of Kerala Records
Original price was: ₹995.00.₹795.00Current price is: ₹795.00.
മലയാളത്തിൽ ആദ്യമായി കേരളത്തിന്റെ റെക്കോഡ് പുസ്തകം. എല്ലാമറിയാമെന്നു നമ്മൾ കരുതുന്ന നമ്മുടെ നാടിനെക്കുറിച്ച് ഏറെയൊന്നും അറിയപ്പെടാത്ത വിസ്മയിപ്പിക്കുന്ന വിവരങ്ങളുമായി സുവർണലേഖ. കേരളത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു വിജ്ഞാനകോശം.
കേരളവും കേരളീയരും പിന്നിട്ടുപോന്ന കാലം വിസ്മയിപ്പിക്കുന്നതാണ്. പോയ കാലത്തിലെ ആ സുവർണനിമിഷങ്ങളുടെ ശേഖരമാണ് ഈ പുസ്തകം. കൂടാതെ, ചരിത്രത്തിന്റെ ശബ്ദം കേൾപ്പിക്കുന്ന പ്രത്യേക വിഭാഗമായ 'ഇന്നലെ'യും മലയാളം കണ്ട 100 സുവർണസിനിമകളും.
''നമ്മുടെ ഇന്നലെകളേപ്പറ്റിയുള്ള വേറിട്ട അറിവുകൾ രേഖപ്പെടുത്തി തയാറാക്കിയ ഈ ഗ്രന്ഥം ഓരോ മലയാളിയുടെയും ഗ്രന്ഥശേഖരത്തിൽ സ്ഥാനം നേടേണ്ടതുണ്ട്. ശുഷ്കമായ കേരളവൈജ്ഞാനികശാഖയ്ക്ക് ഇതൊരു മുതൽക്കൂട്ടാണെന്ന കാര്യത്തിലും തർക്കമില്ല."
- എൻ ഇ സുധീർ