-20%
Indulekha
Original price was: ₹350.00.₹280.00Current price is: ₹280.00.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് 1889 ഡിസംബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ അവതരിപ്പിക്കുന്നു.

-12%
Sarada (Sampoornam)
Original price was: ₹495.00.₹439.00Current price is: ₹439.00.
ഇന്ദുലേഖയെക്കാൾ വിശിഷ്ടമായ ഒരു നോവലാണു ശാരദ. ശാരദയിലെ ചില കഥാപാത്രങ്ങളെ ചന്തുമേനോൻ അത്യന്തം സജീവങ്ങളാക്കീട്ടുണ്ട്. ശാരദ തന്നെയാണു നായിക. വൈത്തിപ്പട്ടർ, കുണ്ടൻമേനോൻ, പുഞ്ചോലക്കര എടത്തിൽ അച്ചൻ മുതലായവർ അനുവാചകന്മാരുടെ ഹൃദയഭിത്തികളിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകുന്നതല്ല. ശാരദയിലെ ഭാഷയും ഇന്ദുലേഖയിലേതിനെക്കാൾ ഒന്നുകൂടി മിനുസപ്പെട്ടിട്ടുണ്ട്.
- ഉള്ളൂർ എസ് പരമേശ്വര അയ്യർ
ചന്തുമേനവന്റെ കല്പനാസന്താനങ്ങൾക്ക് അനന്യദൃശ്യമായ പ്രത്യേകതയുണ്ട്. അവ നമ്മുടെ പൂർവസ്മരണകളെ കൂടെക്കൂടെ ഉണർത്തുന്നു. ഗ്രന്ഥത്തിൽ നിന്നു പ്രശംസാർത്ഥം വേർപെടുത്തുവാൻ പാടില്ലാത്തതായി, ചന്ദ്രികാപ്രവാഹം പോലെ അപരിമേയമായി, കഥയിൽ ആദ്യന്തം, എള്ളിൽ എണ്ണയെന്നപോലെ, ലീനമായിരിക്കുന്ന മറ്റൊരു ഗുണം ചന്തുമേനവന്റെ ഹാസ്യപ്രയോഗമാകുന്നു. ഉദ്യാനവാതത്തിന്റെ സൗരഭ്യം പോലെ അതു നമ്മുടെ മാനസേന്ദ്രിയങ്ങളെ ആനന്ദപരവശങ്ങളാക്കുന്നു.
- എം പി പോൾ
ഒ ചന്തുമേനോന്റെ അപൂർണ നോവലിനൊപ്പം സി അന്തപ്പായിയുടെ പൂരണവും ചേർന്ന സമ്പൂർണ പതിപ്പ്. പഠനം: എം പി പോൾ.

-10%
Manushyaputhranaya Yesu
Original price was: ₹260.00.₹235.00Current price is: ₹235.00.
എനിക്ക് ഏറെ ഇഷ്ടപ്പെട്ട പുസ്തകമാണ് 'ജീസസ്, ദ് സൺ ഓഫ് മാൻ'. യഥാർത്ഥ മനുഷ്യനായ യേശുവിനെ അവതരിപ്പിക്കുന്നതിൽ ഖലീൽ ജിബ്രാൻ വളരെ അടുത്ത് എത്തുന്നുണ്ട് — സുവിശേഷങ്ങൾ എഴുതിയതായി പറയപ്പെടുന്ന നാലു ശിഷ്യന്മാരെക്കാൾ അടുത്ത്. ഈ പുസ്തകം യേശുവിനെക്കുറിച്ചുള്ള പലരുടെയും കഥകളെ അവതരിപ്പിക്കുന്നു: കൂലിപ്പണിക്കാരൻ, കർഷകൻ, മീൻപിടിത്തക്കാരൻ, ചുങ്കക്കാരൻ — അതെ, ചുങ്കക്കാരനും — പുരുഷൻ, സ്ത്രീ, സകല സാധ്യതകളും. ഖലീൽ ജിബ്രാൻ പലരോടും യേശുവിനെക്കുറിച്ച് ചോദിക്കുന്നതുപോലെയാണ്; ക്രിസ്ത്യാനികളുടെ യേശുവല്ല, യഥാർത്ഥ യേശു, മാംസരക്തങ്ങളുള്ള യേശു. ആ കഥകൾ വളരെ മനോഹരങ്ങളാണ്. ഓരോ കഥയും ധ്യാനിക്കേണ്ടതാണ്.
- ഓഷോ
ഖലീൽ ജിബ്രാൻ ഇംഗ്ലിഷിൽ രചിച്ച Jesus the Son of Man: His Words and His Deeds As Told and Recorded by Those Who Knew Him എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ. ഈ പതിപ്പിലെ ചിത്രങ്ങൾ 1928-ലെ ആദ്യപതിപ്പിലുണ്ടായിരുന്ന ജിബ്രാന്റെ തന്നെ പെയിന്റിങ്ങുകളാണ്. മൊഴിമാറ്റം ടോം ജെ മങ്ങാട്ട്.

Kayamkulam Kochunniyum Kadamattath Kathanarum Parayi Petta Panthirukulavum
Original price was: ₹120.00.₹99.00Current price is: ₹99.00.
കായംകുളം കൊച്ചുണ്ണിയുടെയും കടമറ്റത്ത് കത്തനാരുടെയും പറയി പെറ്റ പന്തിരുകുലത്തിന്റെയും കഥകൾ വായനക്കാർക്കു മുന്നിൽ വിസ്മയങ്ങളുടെ ലോകം തീർക്കുന്നു. വാമൊഴിയായി തലമുറകൾ കൈമാറിവന്ന ഈ പുരാവൃത്തങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയാണ് ദേശത്തിന്റെ അതിരുകൾ കടന്ന് പ്രസിദ്ധമാകുന്നത്. നൂറ്റാണ്ടുകൾ കടന്നുപോന്നിട്ടും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന നിത്യഹരിതമായ ഐതിഹ്യകഥകളുടെ സമാഹാരം.

Ashu
Original price was: ₹280.00.₹225.00Current price is: ₹225.00.
കുടിപ്പകയുടെ ഊരാക്കുരുക്കില്‍നിന്ന് ഒരിക്കലും മോചനമില്ലാതെ, എന്തിനെന്നുപോലുമോര്‍ക്കാതെ പ്രതികാരത്തിന്റെ കത്തിമുന രാകിമിനുക്കുന്ന ജീവിതങ്ങളുടെ ഹൃദയമിടിപ്പിന്റെ ഉദ്വേഗം ഓരോ താളിലും തുടിക്കുന്നു. ഇരയും വേട്ടക്കാരനുമായി പല കാലങ്ങളില്‍ കൂടുവിട്ടു കൂടുമാറുന്നവരെക്കാത്ത് ഇരുട്ടുവളവിലെല്ലാം പതിയിരിക്കുന്ന മരണമെന്ന വിധിയുടെ തീത്തണുപ്പ് ഓരോ വരിയിലും അനുഭവിപ്പിക്കുന്നു. ദേവദാസ് വി.എമ്മിന്റെ ഏറ്റവും പുതിയ നോവല്‍, അശു അയ്യപ്പന്റെ ഓട്ടപ്പാച്ചിലിന്റെ കഥ.

-21%
Aathreyakam
Original price was: ₹450.00.₹359.00Current price is: ₹359.00.
ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക് അഭയം തേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ ആ അത്യപൂര്‍വ കഥാപാത്രത്തെ മുന്‍നിര്‍ത്തി, ധര്‍മാധര്‍മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന. കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ക്കിടയിലുമുള്ള സങ്കീര്‍ണ്ണബന്ധങ്ങളുടെ പൊരുളന്വേഷിക്കുകയും ചെയ്യുന്നു. ആര്‍. രാജശ്രീയുടെ പുതിയ നോവല്‍.

Manj
Original price was: ₹140.00.₹126.00Current price is: ₹126.00.
അവ്യക്തതയിലെ വ്യക്തതയും അപൂർണതയിലെ പൂർണതയുമുള്ള ഒരു ഭാവഗാനമാണ് മഞ്ഞ്. ഭൂതകാലത്തിന്റെ ശബ്ദങ്ങളും വർണങ്ങളും വർത്തമാനത്തിലേക്ക് തിരിച്ചുവരുന്ന കവിത. നോവലിലെ ഏറ്റവും മൗലികമായ ചാരുതയാണ് ഈ നോവൽ.

-15%
Pattunool Puzhu
Original price was: ₹350.00.₹299.00Current price is: ₹299.00.
പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം.

Psychotic Daivam! Psychedelic Swargam! Psychiatric Manushyan!
Original price was: ₹150.00.₹129.00Current price is: ₹129.00.
ദൈവനാമങ്ങൾ ഏകപക്ഷീയമായി ആളി, മതത്തെയും പുരാണങ്ങളെയും പുണ്യപുസ്തകങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും ഒക്കെ വിദഗ്ദ്ധമായി അപഹരിച്ച്, ദൈവങ്ങളായി സ്വയം അവരോധിച്ച്, സഹമനുഷ്യരുടെ മേൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ച സമകാലങ്ങളിലെ രാഷ്ട്രീയ-സാമൂഹിക ആൾദൈവങ്ങളെക്കുറിച്ചാണ് നോവെല്ലയെങ്കിൽ, ദൈവവും മനുഷ്യനും പാപവും പുണ്യവും സത്യവും കള്ളവും മുതലായ മനുഷ്യസങ്കല്പങ്ങളിലേക്കുള്ള ഒറ്റതിരിച്ചല്ലാതെയുള്ള ഒരു ചികഞ്ഞുനോട്ടമാണ് കഥകളിൽ. ബ്ലാക് ഹ്യൂമറിന്റെയും ആക്ഷേപഹാസ്യത്തിന്റെയും ഇഴകളാൽ തുന്നിയിട്ടുള്ള ഈ രചനകളിലാകെ കാതലായ മൂന്ന് പ്രതിപാദ്യങ്ങളാണ്, 'ദൈവ'വും, 'സ്വർഗ'വും, അതുകൊണ്ടുതന്നെ, ഇതു രണ്ടും ചരിത്രാതീതകാലം തൊട്ട് മനസ്സിൽ ചുമന്ന് നടന്ന് ഭ്രാന്തനായിപ്പോയ മനുഷ്യനും!

Randamoozham
Original price was: ₹550.00.₹440.00Current price is: ₹440.00.
'1977 നവംബറില്‍ മരണം വളരെ സമീപത്തെത്തി പിന്മാറിയ എന്റെ ജീവിതഘട്ടത്തില്‍ അവശേഷിച്ച കാലം കൊണ്ട് ഇതെങ്കിലും തീര്‍ക്കണമെന്ന വെമ്പലോടെ മനസ്സില്‍ എഴുതാനും വായിച്ചു വിഭവങ്ങള്‍ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ, എഴുതിത്തീരാന്‍ 1983 ആകേണ്ടി വന്നു. സമയമനുവദിച്ചു തന്ന കാലത്തിന്റെ ദയയ്ക്കു നന്ദി." രണ്ടാമൂഴം എന്ന നോവല്‍ എഴുതിയതിനെ കുറിച്ച് എം.ടി പറയുന്നു.
ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരത കഥയെ നോക്കി കാണുകയാണ് എം.ടി ഈ നോവലില്‍. വ്യാസന്‍ ക്രോഡീകരിച്ച കഥയുടെ ചട്ടക്കൂട്ടില്‍ വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യമെടുത്ത ഭാഗങ്ങള്‍ക്ക് ആധാരം വ്യാസന്റെ നിശബ്‌ദതകളാണ്. പിന്നീടു വരുന്നവര്‍ക്കായി മാറ്റി വച്ച അര്‍ഥപൂര്‍ണമായ നിശബ്‌ദതകള്‍.
രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് രചനയും. നമ്പൂതിരിയുടെ ചിത്രങ്ങൾ സഹിതം.

-16%
Maranavamsam
Original price was: ₹420.00.₹355.00Current price is: ₹355.00.
വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍ മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍ ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു.
സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന. പി.വി. ഷാജികുമാറിന്റെ ആദ്യ നോവല്‍.

Snow Lotus
Original price was: ₹350.00.₹280.00Current price is: ₹280.00.
കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ ഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പർവതനിരകളിലൂടെ പർവതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ ഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍ പടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്. -സക്കറിയ
ഇന്ത്യന്‍ റെയിന്‍ബോയിലൂടെ ശ്രദ്ധേയയായ സോണിയാ ചെറിയാന്റെ ആദ്യ നോവല്‍.