Orthal Vismayam
Original price was: ₹100.00.₹79.00Current price is: ₹79.00.
വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിനു ചുവട്ടിൽ നീലകണ്ഠൻ നമ്പീശന്റെ കാൽക്കൽ ദക്ഷിണ വച്ച് ഒരു മുസ്ലിം ബാലൻ കഥകളി സംഗീതം പഠിക്കാൻ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരി കൊടുക്കുമെങ്കിലും പഠിപ്പിൽ വിട്ടുവീഴ്ചയോ അശ്രദ്ധയോ കാട്ടിയാൽ നിർദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്റെ പ്രതീക്ഷക്കൊത്ത് ശിഷ്യൻ വളരുന്നു. അരങ്ങേറ്റത്തിൽ ഹൈദരാലി പൊന്നാനിയും പിൽക്കാലത്തു വിഖ്യാതനായ ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമാവണമെന്ന് നമ്പീശൻ നിശ്ചയിച്ചപ്പോൾ അദ്ദേഹം ഈ ശിക്ഷ്യനിലൂടെ നിശ്ശബ്ദമായി വിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു.
പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്ന കലാമണ്ഡലം ഹൈദരാലിയുടെ ആത്മകഥ.

-20%
Cheruthuruthiyude Kathakali Sankalpam
Original price was: ₹190.00.₹152.00Current price is: ₹152.00.
ചെറുതുരുത്തി ഒരു സർവകലാശാലയായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ വിസ്മയം! ഇന്നത്തെ കുട്ടികൾക്ക് എന്തെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവിടെ വളർന്ന കുഞ്ഞുങ്ങളായിരുന്ന ഞങ്ങൾ എത്ര ഭാഗ്യം ചെയ്തവർ! - ഉണ്ണികൃഷ്ണൻ ചെറുതുരുത്തിയുടെ ഓർമക്കുറിപ്പുകൾ.
സർവശാസ്ത്രപാരംഗതനായ കൊച്ചി പരീക്ഷിത്തു തമ്പുരാൻ, അദ്ദേഹത്തിന്റെ കാലത്തെ ഒരു നടൻ, കുവലയം എന്ന മുദ്ര പിടിച്ചുനിൽക്കാനെടുത്ത സമയത്തിന്റെ ദൈർഘ്യം തനിക്കസഹ്യമായിത്തോന്നി എന്നെഴുതിക്കണ്ടു. അതു വായിക്കുമ്പോഴൊക്കെ അയാൾ വിഷാദിക്കാറുണ്ട്, തനിക്കാ രംഗം കാണാൻ കഴിഞ്ഞില്ലല്ലോ എന്ന്. വിളംബത്തിന്റെ ആ അനാദി സഞ്ചാരം ഒരു മനുഷ്യായുസ്സു മുഴുവൻ നോക്കിയിരുന്നുകൂടേ എന്നയാൾ തമ്പുരാനോടു വായുവിൽ ചോദിക്കാറുണ്ട്. പ്രഭാതം മുതൽ പ്രദോഷം വരെ നീണ്ടു നിൽക്കുന്ന സൂര്യന്റെ ഭൂമിയോടുള്ള 'ബാലേ' എന്ന സംബോധന കണ്ടു മതിയാകാഞ്ഞിട്ടല്ലേ ആകാശം നിത്യവും അതുതന്നെ ആവർത്തിച്ച് ആടിപ്പിക്കുന്നതും!

Thiranottam
Original price was: ₹250.00.₹225.00Current price is: ₹225.00.
"പൂർവഗാമികളായ ആചാര്യന്മാരിൽ നിന്ന് ഉൾക്കൊണ്ട സിദ്ധിയും തന്റേതായ സാധനയും ഒത്തുചേർന്നതുകൊണ്ടാണ് രാമൻകുട്ടിനായർ നടന്മാരുടെ കൂട്ടത്തിൽ മഹാനാവുന്നത്. അനേകമനേകം കളിയരങ്ങുകളിലൂടെ വളർന്ന ഒരു കലാസപര്യയുടെ കഥയാണ് ഓർമകളിലൂടെ രാമൻകുട്ടിനായർ പറയുന്നത്. അദ്ദേഹത്തെ സംബന്ധിച്ചടത്തോളം ജീവിതമെന്നുവച്ചാൽ കളിയരങ്ങത്തെ ജീവിതം തന്നെയാണ്. കല തന്നെ ജീവിതം. "
- എം ടി വാസുദേവൻ നായർ
കേരളം കണ്ട ഏറ്റവും മികച്ച കഥകളി നടൻ കലാമണ്ഡലം രാമൻകുട്ടിനായരുടെ ഓർമകളാണ് തിരനോട്ടം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച അദ്ദേഹത്തിന്റെ അരങ്ങിലെ അനുഭവങ്ങൾ ഏറ്റവും ഹൃദയസ്പർശിയാണെന്ന് അവതാരികയിൽ എം ടി എഴുതുന്നു. ഒരു കഥകളി കലാകാരനായിത്തീരുന്നതിനു പിന്നിലുള്ള ക്ലേശങ്ങളും കഠിനപരിശ്രമവും ഇതിലൂടെ വായിച്ചറിയാം.

-17%
Swalpapunyayayen: Kottakkal Sivaramante Rangajeevitham
Original price was: ₹190.00.₹159.00Current price is: ₹159.00.
സ്വല്പപുണ്യയായേൻ : കോട്ടയ്ക്കൽ ശിവരാമന്റെ രംഗജീവിതം എഴുതിയത് ശ്രീവത്സൻ വാഴേങ്കട.
കഥകളിയിൽ സ്ത്രീവേഷങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കപ്പെടുന്ന ഏകതാനമായ രീതിശാസ്ത്രത്തിൽ നിന്ന് തീർത്തും വ്യതിരിക്തമായ ഒരു മാർഗം അവലംബിക്കുകയും ഭാവുകത്വപരിണാമപരമായ നാട്യദർശനത്തിന്റെ അരങ്ങിലൂടെ നായികാനിഷ്ഠമായ കർത്തൃപാഠത്തിലേക്കു കൂടി സ്ത്രീവേഷത്തിന്റെ ചിട്ടയെ നവീകരിക്കുകയും കഥാപാത്രത്തെയും പ്രേക്ഷകരെയും ഒപ്പം നയിക്കുകയും ചെയ്ത വേഷക്കാരൻ എന്നതു തന്നെയാണ് കോട്ടയ്ക്കൽ ശിവരാമന്റെ സുകൃതം : കലാമണ്ഡലം എം. പി. എസ്. നമ്പൂതിരി.

Pouhana : Thiranjedutha Lekhanangal
Original price was: ₹250.00.₹200.00Current price is: ₹200.00.
കഥകളിനടൻ, ആചാര്യൻ, പ്രബന്ധകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും പ്രശസ്തിനേടിയ പ്രൊഫസർ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി രചിച്ചിട്ടുള്ള നിരവധി ലേഖനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഏതാനും രചനകളാണ് ഈ സമാഹാരത്തിലുള്ളത്. സരസവും സാരഗർഭവുമായ ആഖ്യാനം കൊണ്ടു സമാസ്വാദ്യമായവിധം, സഹൃദയരായ വായനക്കാർക്കു മുന്നിൽ ഒട്ടും നാട്യമില്ലാതെ തന്നെ നാട്യവിജ്ഞാനത്തിന്റെ മികച്ച വിരുന്ന് ഒരുക്കിവെച്ചിരിക്കുന്നു.

Kirmeeravadham
₹50.00
കോട്ടയത്തുതമ്പുരാന്റെ കൃതികളിൽ പ്രഥമഗണനീയമായ സ്ഥാനമാണ് കിർമ്മീര വധം ആട്ടക്കഥയ്ക്കുള്ളത്. ശബ്ദവൈചിത്ര്യത്തിലൂടെ സന്ദർഭോചിതമായ വാങ്മയചിത്രങ്ങൾ വരച്ചും രസസ്ഫുർത്തിക്കൊത്തവണ്ണം കഥാപാത്രങ്ങളുടെ സ്വരചേർച്ചകൾ വരുത്തിയും പരിപാകപ്പെടുത്തിയ ആട്ടക്കഥാസാഹിത്യത്തിലെ അനശ്വരകാവ്യം. ജി രാമകൃഷ്ണപിള്ളയുടെ വ്യാഖ്യാനം.

-16%
Kathakali Charithram
Original price was: ₹660.00.₹559.00Current price is: ₹559.00.
കേരള കലാരംഗത്തെ അഭിമാനമായ കഥകളിയുടെ നാല് നൂറ്റാണ്ട് വ്യാപിച്ചു നിൽക്കുന്ന സമ്പൂർണ രംഗവേദി ചരിത്രമാണ് ഈ ഗ്രന്ഥം. രാമനാട്ടത്തിലാരംഭിച്ച് നിരവധി സമ്പ്രദായഭേദങ്ങളിലൂടെ വളർന്നു വികസിച്ച കഥകളിയുടെ പരിണാമചരിത്രപാഠങ്ങൾ തെളിവുകളുടെ പിൻബലത്തോടെ വസ്തുനിഷ്ഠമായി ഇതിൽ വിശദമാക്കുന്നു. കഥകളിക്കായി ജീവിതം സമർപ്പിച്ച പ്രതിഭാശാലികളുടെ അമൃതരേഖകൂടിയാണ് ഈ പുസ്തകം.

Mudrakhya
Original price was: ₹270.00.₹216.00Current price is: ₹216.00.
ഡോ ദാമോദരൻ നമ്പൂതിരി രചിച്ച കഥകളിനടൻ വി പി രാമകൃഷ്ണൻ നായരെ സംബന്ധിച്ച വിപുലമായ ആധികാരികകുറിപ്പുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കുന്ന മുദ്രാഖ്യാ എന്ന ഈ ഗ്രന്ഥം എന്തുകൊണ്ടും വിലപ്പെട്ടതാണ്: കലാമണ്ഡലം ഗോപി.

-10%
Vadyasudevam
Original price was: ₹130.00.₹117.00Current price is: ₹117.00.
കഥകളിമേളാചാര്യന്‍ കുറൂര്‍ വാസുദേവന്‍നമ്പൂതിരിയുടെ കലാജീവിതത്തെയും സുഹൃദ്സ്മരണകളെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കി തയാറാക്കിയ സപ്തതി ഉപഹാരഗ്രന്ഥം.

Nalacharitham Innu
Original price was: ₹320.00.₹259.00Current price is: ₹259.00.
നളചരിതം ആട്ടക്കഥയുടെ പുതിയൊരു വായന. കാവ്യം സമഗ്രമായി വിലയിരുത്തപ്പെടുന്നു. കഥകളി കലാകാരന്മാര്ക്കും ആസ്വാദകര്‍ക്കും പല തലങ്ങളില്‍ വായിക്കാവുന്ന ഗ്രന്ഥം.