-10%
Enteyum Ninteyum Kadal
"ശ്രീരേഖയുടെ എഴുത്തിൽ ഏറ്റവും രസകരമായി തോന്നുന്നത് യൗവനകാല കാൽപ്പനികതയോടും ഗൃഹാതുരതയോടുമുള്ള ഭയമില്ലായ്മയാണ്. ഞാനിതാണ്, ഇങ്ങനെയൊക്കെയാണ് എന്ന് സൗമ്യതയോടെ ശാഠ്യം പിടിക്കുന്ന എഴുത്തുരീതി. അവിടെ വർത്തമാനകാല നവീകരണങ്ങൾക്ക്, അപനിർമാണങ്ങൾക്ക് വഴങ്ങലും വഴുതലുമില്ല. പൈങ്കിളി എന്ന പൊതുവിമർശനങ്ങളോടും, കൃത്രിമമായ പുതുമ തേടലുകളോടും മാന്യമായ ഒരു നിരാസത്തിന്റെ ചിരി പാസ്സാക്കിക്കൊണ്ട് ശ്രീരേഖ എഴുതി ഒഴുകുന്നു."
- അനൂപ് മേനോൻ

Ottakkoru Sakunthala
"ഓരോ കഥയ്ക്കും ഓരോ തരം നിറം; പുതുമയും വെവ്വേറെ. എടുത്തു പറയാനുള്ള കാര്യം മലയാളത്തിൽ ഇത്തരം കഥകൾ വേറെ ഇല്ല എന്നതാണ്. കഥാപാത്രങ്ങൾക്കുള്ള തെളിമ അവരെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകളുടെ അതിരുകളും കവിഞ്ഞുനിൽക്കുന്നു. എല്ലാ കഥാപാത്രങ്ങളും ഇതിനു നല്ല ഉദാഹരണങ്ങൾ തന്നെ. ഇനിയുമുണ്ട് ഏറെ പറയാൻ. പറയാനുള്ളതിന്റെയെല്ലാം രത്നച്ചുരുക്കം ഇത്രയും: ടോം അസൂയാവഹമായി എഴുതുന്നു. എഴുതിക്കൊണ്ടേ ഇരുന്നു കാണാൻ ആഗ്രഹിക്കുന്നു, ഞാനും മലയാളവും."
- സി. രാധാകൃഷ്ണൻ
"സാധാരണമായ വാക്കുകൾ കൊണ്ട് അസാധാരണമായ അന്തരീക്ഷം സൃഷ്ടിക്കാനും അതിലൂടെ ഒരാശയം അവതരിപ്പിക്കാനുമാണ് ഈ കഥകളിലൂടെ ശ്രമിക്കുന്നത്... അതിഭാവുകത്വത്തിലേക്ക് വീണുപോകാതെ കഥാനിർവഹണം അദ്ദേഹം നടത്തുന്നു. വാക്കുകളുടെ ധാരാളിത്തത്തിൽനിന്നും വഴിമാറി നടക്കുകയാണ് ഈ കഥാകൃത്ത്. ഈ സമാഹാരത്തിലെ എല്ലാ കഥകളും അതിനു സാക്ഷ്യം വഹിക്കുന്നു."
- എസ്. ജയചന്ദ്രൻ നായർ
ഒൻപതു കഥകളുടെ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്. നമ്പൂതിരിയുടെ ചിത്രമെഴുത്തും എസ്. ജയചന്ദ്രൻ നായരുടെ അവതാരികയും.

Nadumuttam
₹175.00
"തൊട്ടു തൊട്ടു പറക്കുന്ന ശലഭങ്ങളുടെ സഞ്ചാരപാതയിൽ നിന്നുകൊണ്ട് പെട്ടെന്ന് ഓരോ ശലഭവർണവും തൊടുകയാണ് നെന്മിനി കോവിലകത്തെ ഗീതയുടെ മനസ്സ്. ഇതിലെ കഥകളായി പിറന്നതൊന്നും കഥകളല്ല. ഗീതയുടെ, ഗീതയോടു തന്നെയുള്ള പറച്ചിലുകളാണ്. ഓരോ പറച്ചിലായി ഒരു നുള്ളു മനോഭസ്മം ചുറ്റും വിതറുകയോ, അല്ലെങ്കിൽ മനസ്സിന്റെ ഉള്ളംകൈയിലോ മൂർദ്ധാവിലോ വരച്ചു തരികയോ ചെയ്ത് ഗീതയങ്ങനെ പറഞ്ഞുപറഞ്ഞു പോകുന്നു. ഗീത ഇനിയും പറയട്ടെ."
- രഘുനാഥ് പലേരി
28 കഥകളുടെ സമാഹാരമാണ് നടുമുറ്റം.

-95%
Minnaminungukal
മനം മയക്കുന്ന മനോഹാരിതയുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ പുറകിലെ ഒരമ്മയുടെ നൊമ്പരം, പതിവ് സങ്കല്പങ്ങളിൽ നിന്നും വേറിട്ടൊരു യക്ഷി, പ്രണയത്തിന്റെ ഓർമകളെ മാടിവിളിക്കുന്ന ചാറ്റൽമഴ, കുടിവെള്ളം അമൂല്യമാണെന്നു മനസ്സിലാക്കിയ ശങ്കരൻകുന്നിലെ രാമചന്ദ്രൻ, അനാർക്കലിയെ കാത്തിരിക്കുന്ന ബംഗാളിബാബു... മിന്നാമിനുങ്ങുകളെപ്പോലെയുള്ള കുറേ കൊച്ചു കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇതിൽ ചിലത് ജീവിതാനുഭവങ്ങളും, മറ്റുള്ളവ സാങ്കല്പികവുമാണ്.

Randu Kumbhakarnanmar
₹70.00
രാവിലെ നോക്കുമ്പോൾ കൊന്നമരത്തിന്റെ ചില്ലകൾ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു.
ഞാൻ വിഷമിച്ചുപോയി.
ഞാൻ കൊന്നമരത്തെ നോക്കി.
''ഈ പ്രാവശ്യം പൂവ് തരില്ലേ?''
കൊന്നമരം ചിരിച്ചു.
ഒടിഞ്ഞു തൂങ്ങിയ ചില്ലകൾ അച്ഛൻ വെട്ടി മാറ്റി.
''ഇക്കൊല്ലം പ്ലാസ്റ്റിക് പൂക്കൾ വാങ്ങേണ്ടിവരുമെന്ന് തോന്നുന്നു.'' അച്ഛൻ അമ്മയോട് പറഞ്ഞു.
ഞാൻ കൊന്നമരത്തെ നോക്കി.
''ഇക്കൊല്ലം പൂക്കാതിരിക്കുമോ?''
മനുഷ്യനിലേക്കും പ്രകൃതിയിലേക്കും മനസ്സു തുറക്കുന്ന പതിനൊന്ന് കഥകൾ. ഒൻപതാം ക്ളാസ് വിദ്യാർഥിനിയായ നെഹൽ ബോബി കാട്ടിപ്പറമ്പിലിന്റെ ആദ്യ കഥാസമാഹാരം.
Rated 5.00 out of 5

Puzhayil Ozhukiya Pookkal
₹100.00
പരിഷ്‌കാരങ്ങളും പുരോഗമനവും വരുമ്പോൾ ലാളിത്യം നിറഞ്ഞ ഗ്രാമീണത അപ്രത്യക്ഷമാവുന്നത് പുതുമയല്ലല്ലോ. അത്തരത്തിൽ പഴമ നഷ്ടപ്പെട്ട ഒരു ഗ്രാമത്തിന്‍റെ കഥയാണിത്. ഓർമയിൽ മായാതെ കിടക്കുന്ന ചില കാഴ്ചകളും ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ചില സംഭവങ്ങളുമാണ് ഈ കഥയുടെ പശ്ചാത്തലം. കാല്‍പ്പനികതയുടെ മേമ്പൊടി ചേര്‍ത്ത് സൃഷ്ടിച്ച വൈസിപ്പാറ എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലൂടെ വായനക്കാരെ മനോഹരമായ കുറേ കാഴ്ചകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകും ഈ 'പുഴയിൽ ഒഴുകിയ പൂക്കൾ'.

-50%
The Guava Tree
"Satheesh Babu Payyanur, one of Malayalam’s leading authors, writes with compassion and force, his stories delving into the world of the most ordinary people to reveal extraordinary moments of human predicament. They are endowed with a gentle humaneness that probes the secret places of our humdrum existence in simple, direct words. This excellent collection of Sathesh Babu’s stories, translated ably from the original Malayalam, is a valuable addition to the growing treasury of Indian writing in English translation."
- Paul Zacharia
Stories are There Is Another Name For Rain, Sarojam Is Here!, A Rustic Affair, Vrischikam Came Calling, A Cool Breeze Enveloped Him, Shhhhhh…!, Kumaran Circling Kumaran, Some Culinary Experiments, The Guava Tree, Friend Of Qamrunnisa, K.P. Mariyamma, Sumithra’s Forgotten Rain, Lift, The Newsreader And The Cat and The Photo

-20%
101 Zen Kathakal
ചിപ്പിക്കുള്ളിൽ ഒളിച്ചിരിക്കുന്ന മഹാസാഗരമാണ് സെൻ കഥകൾ. ഓരോ വായനയിലും നവീനമായ അനുഭൂതി നൽകുന്ന സെൻ കഥകൾ ജീവിതത്തിലെ നന്മകളെയും ധാർമികതയെയും നമ്മെ ഓർമിപ്പിക്കുന്നു. നവോന്മേഷത്തോടെ ലോകത്തെ നോക്കിക്കാണാൻ പ്രേരണ നൽകുന്നു. സെൻ ബുദ്ധസന്ന്യാസിമാർ തലമുറകളായി കൈമാറിവന്ന കഥകളെ ശേഖരിച്ച് മൊഴിമാറ്റി ലോകത്തിനു മുൻപിലെത്തിച്ചത് ദ്യോഗൻ സെൻസാക്കിയും പോൾ റെപ്‌സുമാണ്. അതിനുശേഷം പല വിവർത്തനങ്ങളും പുറത്തുവന്നെങ്കിലും ഏറ്റവും മികച്ച സെൻ കഥകൾ ഇവർ ശേഖരിച്ചവയാണ് എന്ന് വായനാലോകം സാക്ഷ്യപ്പെടുത്തുന്നു.
ഡോ. പ്രമീളാദേവിയുടെ മനോഹരമായ പരിഭാഷ.

-40%
Prathishedhikkunna Aathmavukal – Old Edition
ഖലീൽ ജിബ്രാന്റെ കലാപവും കരുണയും നിറഞ്ഞ ആത്മീയതയിലേക്കൊരു കിളിവാതിലായ ' പ്രതിഷേധിക്കുന്ന ആത്മാവുകൾ എന്ന കഥാസമാഹാരം എബ്രഹാമിന്റെ ആത്മാവു ചോർന്നു പോകാത്ത പരിഭാഷയിലൂടെ മലയാളത്തിൽ അവതരിപ്പിക്കാൻ എനിക്കു സന്തോഷമുണ്ട്. ഭക്തി- സൂഫി പാരമ്പര്യത്തിലൂടെ നാമനുഭവിച്ചറിഞ്ഞ കലാപോന്മുഖമായ ആദ്ധ്യാത്മികത ഇവിടെ അറേബ്യയുടെ സുഗന്ധം നിറഞ്ഞ വാക്കുകളിൽ പുനരവതരിക്കുന്നു : സച്ചിദാനന്ദൻ

Ente Katha Ente Katha Ente Cheriya Katha
₹185.00
"ചങ്ങനാശ്ശേരിക്കാരനായ എന്റെ ചെറുപ്പകാലത്തെ ഒരിക്കലും മറക്കാനാവാത്ത സംഭവങ്ങളും കുസൃതികളുമായി ബന്ധപ്പെട്ടതാണ് എന്റെ കഥ, എന്റെ കഥ, എന്റെ ചെറിയ കഥ എന്ന പുസ്തകം. കാലത്തിന്റെ ഒഴുക്കിൽപ്പെട്ട് അകന്നു പോകുന്ന ആ ബാല്യം, സുന്ദരമായ ആ പഴയ വീഥികളിലൂടെ സുഹൃത്തുക്കളുമായുള്ള ആ നടത്തം, ആ കൂട്ടുകെട്ടുകൾ, എനിക്കു ചുറ്റും ഉണ്ടായിരുന്ന ഒരു കൂട്ടം നല്ലവർ. ഒരിക്കലും തിരികെ പോകാനാവില്ലെന്ന് അറിയാം. എല്ലാം ഒരിക്കൽക്കൂടെ ഓർത്തെടുക്കാനും, ആ ബാല്യം അനുഭവിച്ചിട്ടില്ലാത്തവർക്കായി പങ്കു വയ്ക്കാനുമാണ് എന്റെ ശ്രമം. അത് വിസ്മൃതിയിൽ ലയിക്കുന്നതിനു മുമ്പ് അക്ഷരങ്ങളായി ആൻസിയിലൂടെ പുറത്തുവരികയാണ്."
- മാർട്ടിൻ വർഗീസ്

Pusthakakkoottu -Vol 4
By Zacher
വേർപാടിന്റെ പുസ്തകം, ഹാബേലിന്റെ മരണം എന്നീ നോവലുകളും കഥകളും.
"തരുണീമണന്മാരുടെ ഒരു ചെറുസംഘം കൂടിച്ചേർന്നുകഴിയുമ്പോൾ അവരുടെ സംഭാഷണം പ്രണയത്തിൽ നിന്നും തുടങ്ങി ജീവിതത്തിന്റെ നിസ്സാരതകളിലേക്ക് ചിന്താവിഷയങ്ങൾ മാറിക്കൊണ്ടിരിക്കും. ഒടുവിൽ എല്ലാം ഓർമയിൽ മധുരമായ ഒരു ഇല്ലായ്മയായിത്തീരുന്നു. ഈ സംഘത്തിൽ വ്യത്യസ്തനായ ഒരുവൻ കടന്നുവന്നാൽ പ്രണയത്തിൽ നിന്നും ഇവരുടെ ഭാവനകളും വിചാരങ്ങളും ജീവിതത്തിന് ആഴം കൂട്ടുന്ന ചില അസ്തിത്വഭാവങ്ങളുടെ ഉന്നമില്ലാത്ത സംവാദമായിത്തീരുന്നു. സഖേറിന്റെ 'വേർപാടിന്റെ പുസ്തകം' എന്ന നോവൽ ഇത്തരത്തിൽ അസാധാരണമായ ഒരു മനുഷ്യസംഗമത്തിന്റെ സംഭാഷണസാന്ദ്രമായ ഒരു ഭാവസംവാദം. താരുണ്യത്തിൽ അടുത്ത അക്കൂട്ടർ അതുകൊണ്ടുതന്നെ അകലുന്നു. ഈ സത്യം പറയാനാണ് വ്യാസൻ മഹാഭാരതം രചിച്ചത്. മനസ്സിൽ ഈ വേർപാടിന്റെ ബോധം ഇല്ലായ്മയെയല്ല അവശേഷിപ്പിക്കുക. 'ഔത്സുക്യം' എന്ന് കാളിദാസൻ വിളിച്ച ഏതോ വല്ലായ്മയാണ്. വേർപെട്ടുപോയവരെല്ലാം ആ ഹൃദയാസ്വാസ്ഥ്യത്തിൽ എപ്പോഴും പരസ്പരം സമീപിക്കുന്നു. ഇണക്കക്കുറവുകളുണ്ട്, എങ്കിലും ഇത് ജീവിതത്തിന്റെ പ്രാഥമികങ്ങളായ ആശകളുടെ രസകരമായൊരു കഥയാണ്. ഇതെന്റെ അവ്യക്തമായ ഒരു തോന്നലാണ്."
- സുകുമാർ അഴീക്കോട്

-15%
Sankaraguruvum Sishyanmarum
രാജഗുരുവായ ശങ്കരഗുരുവിന്റെ ശിഷ്യന്മാരാണ് ശുംഭനും ശംഭനും ഡിംഭനും. മഹാ മണ്ടന്മാരായിരുന്നു മൂവരും. പക്ഷേ അത്ഭുതം! അവർ കാട്ടുന്ന മണ്ടത്തരങ്ങൾ വൻ വിജയങ്ങളായി മാറി. രാജാവിനും പ്രജകൾക്കും പ്രിയങ്കരരായി അവർ. അതോടെ കൊട്ടാരം കവിക്കും വൈദ്യനും അസൂയയായി. ഇവർ സഹോദരങ്ങൾക്കെതിരെ തന്ത്രങ്ങൾ മെനഞ്ഞു. എന്നാൽ അതിൽ നിന്നെല്ലാം അവർ വിസ്മയകരമായി പുറത്തുകടന്നു. അത് എങ്ങനെയെന്ന രസിപ്പിക്കുന്ന കഥകളാണ് ഈ പുസ്തകത്തിൽ.

Aaru Viralukalulla Unniyesuvinte Palli
സര്‍ക്കാര്‍ അതിക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ച 1974-ലെ റെയില്‍വേ സമരത്തിന്റെ ഇരകളുടെ കെട്ടുകഥകളെക്കാള്‍ അസംഭാവ്യമെന്നു തോന്നിപ്പിക്കുന്ന യഥാര്‍ത്ഥജീവിതം അനുഭവിപ്പിക്കുന്ന അഭയാര്‍ത്ഥികള്‍, അധികാരത്തിലിരിക്കുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വളച്ചൊടിക്കപ്പെടുന്ന ചരിത്രവും ഗവേഷണങ്ങളും വിഷയമാകുന്ന കാശി, മകള്‍ക്ക് കാഴ്ചശക്തി നല്‍കിയ പള്ളിയിലെ വിഗ്രഹം സ്വന്തമാക്കാന്‍ സൈന്യത്തെ അയയ്ക്കുന്ന ചേരചക്രവര്‍ത്തിയായ ഭാസ്‌കരരവിവര്‍മ്മനിലൂടെ അധികാരത്തെയും മനുഷ്യന്റെ ഒടുങ്ങാത്ത അതിമോഹത്തെയും ചരിത്രവും മിത്തും ഒഴുകിപ്പരക്കുന്ന പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കുന്ന ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി എന്നീ കഥകളുള്‍പ്പെടെ, അന്നം, ഇര, പലുകേ ബംഗാരമായേനാ, ശിവലേഖയുടെ അമ്മ എന്നിങ്ങനെ ഏഴു കഥകള്‍. ടി.ഡി. രാമകൃഷ്ണന്റെ ഏറ്റവും പുതിയ കഥാസമാഹാരം

The Mettilda Murder Case
ദുരൂഹമായ സാഹചര്യങ്ങളിൽ അരങ്ങേറുന്ന അരുംകൊലകളുടെ പൊരുളും പിന്നാമ്പുറവും തേടിയുള്ള ഡോ മുരളീകൃഷ്ണ എന്ന ക്രിമിനോളജിസ്റ്റിന്റെ സഞ്ചാരം. സമർഥമായ നിരീക്ഷണങ്ങളിലൂടെ കുറ്റവാളിയിലേക്കെത്തുന്ന അപസർപ്പകതന്ത്രം. അബ്ദുൽ നിസാർ എം എഴുതിയ ഉദ്വേഗജനകമായ മൂന്ന് കുറ്റാന്വേഷണകഥകൾ- ദ മെറ്റിൽഡ മർഡർ കേസ്, ദ വീക്കെന്റ് മർഡർ, സൈൻസ് ഓഫ് മർഡർ.

-18%
Oru Paramarahasyathinte Ormaykk
By Sarah Joseph
പ്രാന്തവത്കരിക്കപ്പെട്ടവരും അതിസാധാരണക്കാരുമായ സ്ത്രീകളുടെ അസാധാരണജീവിതങ്ങളെ പകര്‍ത്തിയെഴുതിയ പതിനൊന്നു കഥകളുടെ സമാഹാരം. സ്‌ത്രൈണമായ കാഴ്ചകളുടെ സൂക്ഷ്മതയും ആഴവും ഈ കഥകളില്‍ വെളിപ്പെടുന്നു. ചെറുതും വലുതുമായ സംഭവങ്ങളെ ജീവിതയാത്രയോടു ചേര്‍ത്ത് കോര്‍ത്തെടുക്കുന്ന അന്യാദൃശമായ ആഖ്യാനപാടവം ഇവിടെ കാണാം. സ്ത്രീയുടെ ഹൃദയരഹസ്യങ്ങളുടെ വാതില്‍ തുറക്കുമ്പോള്‍ വെളിപ്പെടുത്തുന്ന കാഴ്ചകളും സുഗന്ധങ്ങളും ദുർഗന്ധങ്ങളും നിറയുന്നതാണ് ഈ കഥകള്‍.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാറാ ജോസഫിന്റെ ശ്രദ്ധേയമായ കഥാസമാഹാരം

Kathasarithsagaram
പതിനൊന്നാം നൂറ്റാണ്ടിൽ കാഷ്മീരിൽ ജീവിച്ചിരുന്ന പ്രതിഭാധനനായ സോമദേവഭട്ടന്റെ അനശ്വരകൃതിയാണ് കഥാസരിത് സാഗരം. സംസ്കൃതത്തിലെ സുപ്രശസ്തമായ കഥാസമ്പത്താണ് അതുൾക്കൊള്ളുന്നത്. ഭാരതത്തിന്റെ മഹനീയമായ കഥാപൈതൃകത്തിന്റെ അടിസ്ഥാനഗ്രന്ഥം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ വായിച്ചാസ്വദിക്കാവുന്ന ഈ ക്ലാസ്സിക് കൃതിയുടെ പുനരാഖ്യാനം നിർവഹിച്ചത് ഇ. എ. കരുണാകരൻ നായർ.

Kathayamama: Benyamin
By Benyamin
കൊച്ചി, തിരുവസ്ത്രം, മൂന്നാമത്തെ അത്ഭുതം എന്നീ മൂന്നുകഥകളുടെ സമാഹാരം.

-14%
Chennaya
മറ്റുള്ളവരിൽനിന്നൊക്കെ വ്യത്യസ്തനാണ് ജി. ആർ. ഇന്ദുഗോപൻ. അദ്ദേഹം സ്വീകരിക്കുന്ന കഥാവസ്തുവിലും അത് അവതരിപ്പിക്കുന്ന രീതിയിലും എന്തിന്, ഭാഷയിൽപ്പോലും ഈ വ്യത്യാസം തെളിഞ്ഞുകാണാം. 'ചെന്നായ' എന്ന കഥയെപ്പറ്റി എടുത്തുപറയേണ്ടതാണ്. വാട്‌സ്ആപ്പ് തുടങ്ങിയ ആപ്പുകളിൽ പെട്ടുപോകുന്ന അനേകരുടെ അനുഭവങ്ങൾ സാധാരണമാണ്. എന്നാൽ അത്തരമൊരു സാധാരണ അനുഭവത്തെ ഒരു ത്രില്ലറിന്റെ അപൂർവതയും അപ്രതീക്ഷിതത്വവുമെല്ലാം ചേർത്ത് അത്യന്തം ആസ്വാദ്യകരമാക്കിയിരിക്കുന്നു. ചെന്നായ, മറുത, ക്ലോക്ക് റൂം, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി എന്നീ കഥകൾ. ഒപ്പം കഥാകാരനുമായുള്ള ദീർഘ അഭിമുഖവും.