Theyyam Thira Kathakal
Original price was: ₹1,099.00.₹989.00Current price is: ₹989.00.
ചെമ്പകംപൂത്ത് ഗന്ധംപരത്തുന്ന കാവുകളിൽ ഉലർന്നു കത്തുന്ന ഓലച്ചൂട്ടിന്റെ ചിതറിവീഴുന്ന ചെങ്കലുകളിലൂടെ ഉറഞ്ഞാടി രാവറുതിയോളം ആടിത്തിമിർക്കുന്ന തെയ്യങ്ങൾ, പ്രാക്തനകാലം മുതലേ വടക്കൻ കേരളത്തിൽ തുടർന്നുപോന്ന മനുഷ്യജീവിതത്തിന്റെ വിശ്വാസ പ്രമാണങ്ങളുടെ ശക്തിയും ചൈതന്യവുമാണ് സംക്രമിപ്പിക്കുന്നത്. ഒപ്പം, കടന്നുപോന്ന സംസ്കൃതിയുടെ ചരിത്രം അടയാളപ്പെടുത്തുകയും ചെയ്യുന്നു. കാലദേശങ്ങൾക്കനുസരിച്ച് പുരാവൃത്തങ്ങളിലും ഉടയാടകളിലും രൂപസൗന്ദര്യത്തിലുമെല്ലാം വൈജാത്യങ്ങൾ പുലർത്തുന്ന തെയ്യങ്ങൾ, ദൈവപ്രതിരൂപമായതുകൊണ്ടുതന്നെ അമാനുഷിക രൂപങ്ങളാണ്.
കരിന്തിരിഗന്ധവും കാൽച്ചിലമ്പൊലിയും കാവുകളിൽ കനൽ പടർന്നുണരുമ്പോൾ കുലമഹിമയുടേയും ആണധികാരത്തിന്റെയും അധഃസ്ഥിതിയുടെയുമൊക്കെ പേരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട രക്തസാക്ഷികളാകാം ദൈവക്കോലമായി ഉറഞ്ഞാടുന്നത്. അല്ലെങ്കിൽ പോരിൽ വീര ചരമം വരിച്ച ധീര യോദ്ധാക്കളാവാം. മന്ത്രമൂർത്തികളോ നാഗദേവതകളോ ഗന്ധർവ കന്യകളോ ആവാം. ചതിക്കപ്പെട്ടവരോ വീരാംഗനകളോ ആയ അമ്മ ദൈവങ്ങളാകാം. മാപ്പിള തെയ്യങ്ങളും കുലപൂർവികരും രൗദ്രമൂർത്തികളും പുലിതെയ്യങ്ങളും നായാട്ടുദൈവങ്ങളുമെല്ലാം ചേരുമ്പോൾ ദൃശ്യവൈവിധ്യത്തിന്റെ അനന്യസാധാരണമായ ഭാവവിസ്മയങ്ങളാണ് കളിയാട്ടക്കാലങ്ങളിൽ പൊലിഞ്ഞുണരുന്നത്.
അറുപത്തിയേഴ് വൈവിധ്യപൂർണമായ തെയ്യങ്ങളുടെ പുരാവൃത്തങ്ങൾ ഗ്രാമ്യമധുരമായി ആവിഷ്കരിച്ചിരിക്കുന്ന ഈ പുസ്തകം വായനക്കാർക്ക് ഏറെ ആസ്വാദ്യകരമാവും.

-10%
Chempakavalliyude Kadha
Original price was: ₹85.00.₹77.00Current price is: ₹77.00.
വള്ളിയൂരിൽനിന്നും വേണാട്ടുമന്നനെ അഭയം പ്രാപിച്ചെത്തിയ ബ്രാഹ്മണദമ്പതികളാണ് അനന്തകുട്ടിപ്പട്ടരും ചെമ്പകവല്ലിയും. കച്ചവടത്തിനു പോയ അനന്തകുട്ടിപ്പട്ടർ കൊള്ളക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. ഭർത്താവിന്റെ ജീവൻ സംരക്ഷിക്കാൻ കഴിയാത്ത രാജനീതിക്കെതിരേ, വേണാട്ടുമന്നന്റെ സാന്നിധ്യത്തിൽ സതി അനുഷ്ഠിക്കുകയാണ് ചെമ്പകവല്ലി…

-11%
Vadukachiammayude Kadha
Original price was: ₹100.00.₹89.00Current price is: ₹89.00.
കാഞ്ചിപുരത്തിനപ്പുറം വടുക രാജ്യത്തിലെ പ്രതാപിയായ കന്നടിയപ്പെരുമാളുടെ മകളാണ് വടുകച്ചിയമ്മ. തെൻപാണ്ടിയുടെ അംഗരാജ്യമായ വള്ളിയൂർവാഴുന്ന കുലശേഖരപ്പെരുമാളെ അവൾ മനസ്സാവരിച്ചു. കുലശേഖരന് അതിലത്ര താൽപ്പര്യം തോന്നിയില്ല. പക്ഷേ, വടുവച്ചിയമ്മ പിന്മാറിയില്ല. കുലശേഖരനെ കിട്ടാൻ കന്നടിയൻ വള്ളിയൂർ ആക്രമിച്ചു. കുലശേഖരന്റെ ചെറുത്തുനിൽപ്പിന്റെയും വടുകച്ചിയുടെ അനുപമസ്നേഹത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും ജീവത്യാഗത്തിന്റെയും കഥയാണിത്.

-19%
Sasthra Sabdavali
Original price was: ₹600.00.₹489.00Current price is: ₹489.00.
പതിനയ്യായിരത്തോളം ശാസ്ത്രപദങ്ങൾക്ക് സമാന മലയാളപദങ്ങൾ. നാനൂറോളം ജീവികളുടെ വിളിപ്പേരും ശാസ്ത്രീയനാമങ്ങളും. മലയാളത്തിലെ ആദ്യത്തെ സമഗ്രശാസ്ത്രപദാവലി.

Purushadeviyude Katha
Original price was: ₹80.00.₹72.00Current price is: ₹72.00.
കേരളത്തിന്റെ തെക്കന് മുനമ്പിലായിരുന്നു പെണ്ണരശ്ശനാട്. താവഴിയായി പെണ്വഴിത്തമ്പുരാക്കള് വാഴുന്ന ഇടം. പെണ്ണരശ്ശനാട്ടിൽ മന്ത്രിമാരും പടയാളികളുമെല്ലാം പെണ്ണുങ്ങൾ. അവിടത്തെ സമ്പൽസമൃദ്ധി അയൽരാജ്യമായ കാവല്ലൂരിലെ ചെമ്പൻമുടി രാജാവിനെ അസൂയാലുവാക്കി. അയാൾ പെണ്ണരശ്ശുനാടിനെ ആക്രമിച്ചു. പെൺ പോരാട്ടവീര്യത്തിൽ ചെമ്പൻമുടിക്ക് അടിതെറ്റി. അയാൾ കാടാത്തി രാജനെ കൂട്ടുപിടിച്ച് വീണ്ടും പോരിനിറങ്ങി…

Ponnirathal Kadha
Original price was: ₹70.00.₹63.00Current price is: ₹63.00.
മാനാട്ടുതേരിയിലെ കരിങ്കോഴി അയ്യനാർക്ക് പൊൻകുതിരയെ നേർന്നിട്ടാണ് പൊന്നിറത്താൾ പിറന്നത്. പാവൂർ രണശൂരപ്പെരുമാളുടെ വേളിയായെങ്കിലും, മംഗല്യഭാഗ്യം വിധിക്കപ്പെട്ടിട്ടില്ലാത്ത അവൾ തോരണമലയിൽ തപസ്സുചെയ്ത് ദേവിയെ പ്രീതിപ്പെടുത്തി ഗർഭവതിയായി...

-20%
Thenkuzhi Thedipoya Vellayurumbukal
Original price was: ₹180.00.₹144.00Current price is: ₹144.00.
കരിമ്പാറയിടുക്കിലെ വിടവൊഴിവിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന വെള്ളയുറുമ്പുകൾക്കുള്ളിൽ മധുരം വഴിഞ്ഞൊഴുകുന്ന തേൻകുഴിയുടെ ചിത്രം വരച്ചിട്ടത് ചെമ്പരുന്താണ്. തേൻകുഴിയിലേക്കുള്ള യാത്രയിൽ അവർ സർവവും മറന്നു; തങ്ങളെത്തന്നെയും.

Kunjikkurukkanum Koottukarum
Original price was: ₹200.00.₹160.00Current price is: ₹160.00.
ജാതിയുടെ, മതത്തിന്റെ, ദാരിദ്ര്യത്തിൻന്റെ, പിന്നോക്കാവസ്ഥയുടെ, കുലമഹിമയുടെ ഒക്കെ പേരിൽ അരികുനിർത്തപ്പെട്ട വിദ്യാർഥികളുടെ പ്രതിനിധിയായി ഒരു കുറുക്കൻ; കുഞ്ഞിക്കുറുക്കൻ. കാടനായ കുഞ്ഞിക്കുറുക്കൻ അറിവുനേടാനുള്ള അദമ്യമായ ആഗ്രഹത്തോടെയാണ് തേന്മല ഗവ. യു.പി. സ്കൂളിലെത്തുന്നത്. ഒരു കുറുക്കൻകുട്ടിയെ, മനുഷ്യകുട്ടികൾക്കൊപ്പം പഠിപ്പിക്കുവാൻ ആദ്യമൊന്നു മടിച്ചെങ്കിലും, അവന്റെയുള്ളിലെ അഗ്നി തിരിച്ചറിഞ്ഞ സ്നേഹനിധികളായ അധ്യാപകരും, കാടിന്റെ നന്മയുള്ള ഒരു കൂട്ടുകാരനെ കിട്ടിയ സന്തോഷത്തിൽ കുട്ടികളും അവനെ ഊഷ്മളമായി വരവേൽക്കുന്നു. പഠനത്തിലും പ്രവർത്തനങ്ങളിലും ഒന്നാമനായി മുന്നേറിയ അവൻ, കലോത്സവങ്ങളിലും കായികമേളകളിലും സ്കൂളിന്റെ അഭിമാനതാരമായി ജ്വലിച്ചുയർന്നു.

Kumudamsuvrikshathinte Oru Poovu
Original price was: ₹160.00.₹129.00Current price is: ₹129.00.
കുമുദാംശുവൃക്ഷത്തിന്റെ ഒരു പൂവ് - സന്തോഷ് എച്ചിക്കാനം കുട്ടികൾക്കു വേണ്ടി എഴുതിയ കഥകൾ.

Karaykka Mitayikal
Original price was: ₹80.00.₹72.00Current price is: ₹72.00.
കാരയ്ക്ക മിഠായികൾ- സ്കൂൾ പഠനകാലത്തെ ഹൃദ്യമായ ഓർമകൾ

Amma Koyyunnu
Original price was: ₹70.00.₹63.00Current price is: ₹63.00.
ബാലമനസ്സിലെ വിസ്മയങ്ങളും വിഹ്വലതകളും വിഭ്രാന്തികളും നമുക്ക് കാണിച്ചു തരുന്ന വായിച്ചാലും വായിച്ചാലും മതി വരാത്ത 9 കഥകള്.