-14%
Alchemist- Malayalam
Original price was: ₹275.00.₹239.00Current price is: ₹239.00.
ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്‌ലോയുടെ നോവൽ. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ്. തികച്ചും അജ്ഞാതമായ ആ നിധി തേടിയുള്ള യാത്രയിൽ, പ്രതിബന്ധങ്ങളെ മറികടക്കാൻ സാധിക്കുമോയെന്ന ആശങ്കയിൽ യാത്ര തുടങ്ങിയ സാന്റിയാഗോയെ കാത്തിരുന്നത് വിസ്മയങ്ങളായിരുന്നു. ലോകസത്യങ്ങളും നന്മകളും തന്റെ ഉള്ളിൽ കുടിയിരിക്കുന്ന നിധിയെ അവനു വെളിവാക്കിക്കൊടുക്കുന്നു. നമ്മുടെ സ്വപ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും സ്വന്തം ഹൃദയത്തിലേക്ക് കാതോർക്കാനും ഓരോ വായനക്കാരനെയും പ്രാപ്തരാക്കുന്നു സാന്റിയാഗോയുടെ ജീവിതകഥ. എല്ലാ വായനക്കാരുടെയും ലോകത്തെ കീഴ്മേൽ മറിക്കുന്ന ഒരു കൃതി ഓരോ ദശകത്തിലും പിറക്കുന്നു - ആൽകെമിസ്റ്റ് അത്തരമൊരു കൃതിയാണ്. വിവർത്തനം: രമാ മേനോൻ.

-10%
Verukal
Original price was: ₹210.00.₹189.00Current price is: ₹189.00.
വേരുകള്‍ ഭൂതകാലവും ഓര്‍മ്മയുമാണ്. രഘുവിന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തേക്കു നീങ്ങുന്നു. ഗ്രാമത്തിലെ വീടും പറമ്പും വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷമാണ് വേരുകളില്‍ നോവലിസ്റ്റ് ആവിഷ്‌കരിക്കുന്ന പ്രധാന പ്രശ്‌നം. പൈതൃകമാണ് ഇവിടെ ഭൂതകാലം. വേരുകള്‍ മനുഷ്യനും മരണത്തിനുമിടയിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വീടും പറമ്പും വില്ക്കണ്ട എന്ന് രഘു തീരുമാനിക്കുന്നത്.

Balyakaalasakhi
Original price was: ₹160.00.₹139.00Current price is: ₹139.00.
"ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍ക്കു ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയം തന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവര്‍ സൂക്ഷിച്ചുവേണം ഈ പുസ്തകം വായിക്കാന്‍."- എം പി പോൾ

-13%
Premalekhanam
Original price was: ₹90.00.₹79.00Current price is: ₹79.00.
പ്രിയപ്പെട്ട സാറാമ്മേ, ‘ജീവിതം യൗവനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? എന്നു തുടങ്ങുന്ന തികച്ചും കാല്പനികമായ ഒരു പ്രണയലേഖനത്തില്‍ ആരംഭിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറെ പ്രശസ്തമായ നോവല്‍ വിഭിന്ന മതവിശ്വാസികളായ സാറാമ്മയുടെയും കേശവന്‍ നായരുടെയും പ്രണയകഥ പറയുന്നു.

-15%
Agnisakshi
Original price was: ₹170.00.₹145.00Current price is: ₹145.00.
അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്‌കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം അതുവരെയുള്ള ആഖ്യാനങ്ങളില്‍നിന്നും വേറിട്ട ഒരു നോവല്‍പ്പാത സൃഷ്ടിക്കുന്നു. രക്തം മുലപ്പാലാക്കുന്ന സ്‌ത്രൈണചേതനയുടെ എക്കാലത്തെയും മികച്ച ഈ സ്വര്‍ഗ്ഗാവിഷ്‌കാരം പ്രസിദ്ധീകരിക്കപ്പെട്ടകാലം മുതല്‍ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനില്‍ക്കുന്നു.

Oru Theruvinte Katha
Original price was: ₹399.00.₹340.00Current price is: ₹340.00.
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.

Kunnolamundallo Bhoothakalakkulir
Original price was: ₹170.00.₹145.00Current price is: ₹145.00.
ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓർമക്കുറിപ്പുകൾ. ഈ ഓർമകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓർമക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന്‍ നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. തൃശൂർ കേരളവർമ കോളജ് അധ്യാപിക ദീപാനിശാന്തിന്റെ ഓർമകുറിപ്പുകൾ

-20%
Eru – Old Edition
Original price was: ₹199.00.₹160.00Current price is: ₹160.00.
കല്ലറയും കല്ലുളിയും ഉണ്ടായ കാലമാണ് ശിലായുഗം. കാരിരുമ്പിന് മുമ്പ് കല്ലുപോലെയാണ് മനം ഉറച്ചിരുന്നത്. ഏറ്റവും പഴക്കമുള്ള ആദിരൂപങ്ങളുടെ ആയുധവും കല്ലുതന്നെ. അധികാരവും വിമതത്വവും തമ്മിലുള്ള ഏറ്റുമുട്ടൽ ഒരു കാലത്ത് കല്ലിന്റെ പുറത്തായിരുന്നു. അധികാരത്തിന്റെ സമകാലീന സങ്കീർണ്ണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനംകൊണ്ട് പിടിച്ചെടുക്കാനാണ് ദേവദാസ് ശ്രമിക്കുന്നത്.

Pathiravum Pakalvelichavum
Original price was: ₹180.00.₹155.00Current price is: ₹155.00.
അയാളുടെ കാലൊച്ചയ്ക്കുവേണ്ടി 'പെയച്ച പെണ്ണും' കാഫറിന്റെ കുട്ടിയും രാവിന്റെ മനസ്സിൽ കാതോർത്തു കിടന്നു. പാതിരാവുകളുടെ ഇരുപത് വർഷങ്ങൾ... അറിയപ്പെടാത്ത ബാപ്പ. അയാൾ കണ്ണിൽ ഇരുട്ടുമായി വന്നു. ചെറുപ്പത്തിൽ മൊയ്തീന്റെ കുരുന്നുഭാവനയ്ക്ക് കസവണിയിച്ചിരുന്ന ഒരു ദിവസമാണ് കഴിഞ്ഞത്. അജ്ഞാതനായ ബാപ്പയുടെ തിരിച്ചെത്തൽ! ഓർത്തപ്പോൾ നടുങ്ങിപ്പോയി. കൈയിൽ എരിയുന്ന ചൂട്ടും പിടിച്ച് നീങ്ങിയ ആ പ്രാകൃതരൂപം കണ്ണിൽനിന്നു മായുന്നില്ല. ഒരു തകർന്ന ഹൃദയത്തിന്റെ നുറുങ്ങുകളിൽ അവൻ നൃത്തം വയ്ക്കുകയായിരുന്നു. ആ പാവപ്പെട്ട മനുഷ്യന്റെ അഭ്യർത്ഥനകളെല്ലാം തട്ടിമാറ്റി. ആ മനുഷ്യൻ അവന്റെ പിതാവായിരുന്നു. അതിലുമുപരി അയാളും ഒരു മനുഷ്യനായിരുന്നു. മനസ്സിനെ തൊട്ടുണർത്തുന്ന ജീവിതയാഥാർത്ഥ്യത്തിന്റെ ചൈതന്യവത്തായ ആവിഷ്‌കാരമാണ് ഈ നോവൽ.

Zaheer
Original price was: ₹280.00.₹224.00Current price is: ₹224.00.
പ്രശസ്തനായൊരു എഴുത്തുകാരൻ ഒരു ദിവസം യുദ്ധകാര്യലേഖികയായ തന്റെ ഭാര്യ യാതൊരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായതായി കണ്ടെത്തുന്നു. അവളെ തട്ടിക്കൊണ്ടുപോയതാകുമോ? വിവാഹജീവിതം അവൾക്ക് മടുത്തതുകൊണ്ടാകുമോ? അവളെത്തേടിയുള്ള അയാളുടെ അന്വേഷണം – സ്വന്തം ജീവിതത്തിന്റെ തന്നെ സത്യം തേടിയുള്ള അന്വേഷണം അയാളെ ഫ്രാൻസിൽനിന്നും സ്പെയിനിലേക്കും ക്രൊയേഷ്യയിലേക്കും തുടർന്ന് മദ്ധ്യേഷ്യയിലേക്കും നയിക്കുന്നു. അതിനും ഉപരിയായി ഈ അന്വേഷണം പ്രണയത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു പുതിയ അവബോധത്തിലേക്കുള്ള സഞ്ചാരമാകുന്നു.

Prem Patta
Original price was: ₹90.00.₹79.00Current price is: ₹79.00.
-17%
Pravachakante Vazhi – Old Edition
Original price was: ₹299.00.₹249.00Current price is: ₹249.00.
നേടുന്നവരുടെയും നഷ്ടപ്പെടുന്നവരുടെയും മാത്രമല്ല, പുറപ്പെട്ടു പോയവരുടെയും ചരിത്രപ്രയാണങ്ങള്‍ പതിഞ്ഞു കിടക്കുന്ന തെളിഞ്ഞ വഴിത്താരകളെ ഉജ്ജ്വലമായ ഭാഷയില്‍ സന്നിവേശിപ്പിച്ച നോവല്‍.

-30%
Oru Sahasika Neenthal Tharathinte Jeevitham -Old Edition
Original price was: ₹210.00.₹147.00Current price is: ₹147.00.
ഒരു സാധാരണ നീന്തല്‍താരത്തെപ്പോലെയായിരു ന്നില്ല മുരളീധരന്‍. ദീര്‍ഘദൂരസാഹസിക നീന്തലുകളാ യിരുന്നു തെരഞ്ഞെടുത്തത്. ജീവിതത്തിന്റെ അനേകം ദുരിതക്കയങ്ങള്‍ നീന്തിയാണ് മുരളി ഇവിടെവരെ എത്തിയത്. ക്ഷേത്രത്തിലെ പൂജാരിയായും വെളിച്ചപ്പാടായും കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായും ഹോട്ടല്‍ വെയിറ്ററായും നീന്തല്‍കുളം ക്ലീനറായും ജീവിതത്തില്‍ മുരളി കെട്ടിയാടിയ വേഷങ്ങള്‍ ഒരു നടനായ എന്നെ അത്ഭുതപ്പെടുത്തി എന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. അങ്ങനെ വ്യത്യസ്തനായ ഒരു വ്യക്തിയുടെ ജീവിതകഥയാണ് ഈ പുസ്തകം. - മമ്മൂട്ടി

Murinavu
Original price was: ₹430.00.₹366.00Current price is: ₹366.00.
നാടിന്റെ സാംസ്‌കാരികബന്ധങ്ങളിൽ മറഞ്ഞുനിൽക്കുന്ന, മറവിയിൽപ്പെട്ടുപോയ, വലിയ ശബ്ദങ്ങളിൽ കേൾക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് നോവലിലൂടെ നടക്കുന്നത്. വർത്തമാനവും സമീപസ്ഥചരിത്രവും തള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നുണ്ട് ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടുമനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകൾ മെടഞ്ഞു ചേർക്കുന്നതിനിടയിൽ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു. അവളൂർ- അതാണ് ഈ ചരിത്രത്തിലെ ഇഴകൾ സന്ധിക്കുന്ന ഇടം. ആട്ടിപ്പായിക്കപ്പെട്ടവരുടെ, ഒളിച്ചുപോന്നവരുടെ, തള്ളപ്പെട്ടവരുടെ, മൂകരാക്കപ്പെട്ടവരുടെ അഭയകേന്ദ്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകളായി പടർന്നുബന്ധപ്പെട്ട ചിന്താധാരകളും മതങ്ങളും ആചാരധാരകളും കഥകളും ഭാഷകളും ഒലിച്ചെത്തിക്കലരുന്ന ഒരിടം. അവിടെ നടക്കുന്ന കലമ്പലുകളെ പിന്തുടർന്ന് കല്യാണയിലേക്കും തമിഴകത്തേക്കും ലങ്കയിലേക്കും മലനാട്ടിലേക്കും ഒക്കെ വികസിക്കുന്ന ഒരു ഭൂമിശാസ്ത്രമുണ്ട് മുറിനാവിന്. നാമറിയുന്ന സാംസ്‌കാരികദേശത്തിന്റെ അബോധകരുക്കളിലേക്ക് സഞ്ചരിച്ച് അതിനെ ശിഥിലമാക്കുന്ന എഴുത്താണിത്. തത്ത്വചിന്താപരമായ ശ്രദ്ധയോടെ ജീവിതവിനിമയങ്ങളെ പിന്തുടരുകവഴി നമ്മുടെ സാഹിത്യവും സാഹിത്യചരിത്രവും പൊതുവേ കാണിച്ചുതരുന്നതിനപ്പുറത്ത് നിഴലത്തായ ഒരു കാലത്തെയും ലോകത്തെയും മുറിനാവ് വെളിപ്പെടുത്തുന്നു.
- സി.ജെ. ജോർജ്ജ്

Moonnu Kallukal – Old Edition
Original price was: ₹320.00.₹256.00Current price is: ₹256.00.
ഏറ്റവും പ്രിയങ്കരമായ ഒരു സ്നേഹം. സൗഹൃദം പ്രണയം, കാമം- ഇവയിൽ ഏതു നഷ്ടമായാലും അതു നിങ്ങളുടെ മുഴുവൻ ജീവിതത്തെയും തുളച്ചുചെല്ലുന്ന മുറിവോ ശൂന്യതയോ ആയി തുടരും. സാഹിത്യത്തിൽ ഇതിനെക്കാൾ സുപ്രധാനമായ സന്ദർഭം വേറെയില്ല. നഷ്ടമായതിനെപ്പറ്റി ഒരാൾ പറയുന്ന കഥയോളം, ആ കഥയ്ക്കുള്ളിൽനിന്നു വരുന്ന മറ്റു കഥകളോളം ജിജ്ഞാസയുണ്ടാക്കില്ല മറ്റൊരു ആഖ്യാനവും എന്ന് തോന്നുന്നു. വർഷങ്ങൾക്കുശേഷം അതേ ദുഃഖം ഓർമിക്കുമ്പോൾ, ഇത്രവേഗം കടന്നുപോയ വർഷങ്ങളെ നോക്കി. ജീവിതം എത്ര ഹ്രസ്വമാണ് എന്ന് ഒരാൾ അമ്പരന്നേക്കാം. ചിലർക്ക് ഏതാനും മിനിറ്റുകൾ, അല്ലെങ്കിൽ മണിക്കൂറുകൾ ഏതാനും ആഴ്ചകളോ മാസങ്ങളോ അതുമല്ലെങ്കിൽ ഏതാനും വർഷങ്ങൾ മാത്രം ഓർത്തുനോക്കൂ, എത്ര ഹ്രസ്വമായ സമയമായാലും എത്രമേൽ ഭാവനസമ്പന്നമാണത്. എത്രയോ വികാരപൂർണമായിരുന്നു ആ നീരൊഴുക്കുകൾ അതിൽനിന്നു നാമെടുത്തുവച്ച കല്ലുകളും.

Mappila Ruchikal
Original price was: ₹160.00.₹136.00Current price is: ₹136.00.
മലബാറുകാരുടെ തനതുവിഭവങ്ങളുടെ രുചിക്കൂട്ടുകളാണ് ഈ ഗ്രന്ഥത്തിൽ. മാമ്പഴപ്പുളിശ്ശേരി മുതൽ ബിരിയാണി വരെ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം പായസങ്ങൾ, സാലഡുകൾ, പുഡ്ഡിങ്ങുകൾ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ, ചമ്മന്തികൾ, അച്ചാറുകൾ, പാനീയങ്ങൾ, പലഹാരങ്ങൾ, വെജിറ്റേറിയൻ വിഭവങ്ങൾ തുടങ്ങി ഇരുനൂറോളം രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ ഉൾക്കൊള്ളുന്നു.