-10%
Oru Neurologistinte Diary
Original price was: ₹230.00.₹207.00Current price is: ₹207.00.
പ്രശസ്ത ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. കെ രാജശേഖരൻ നായർ വിസ്മയകരമായ ചികിത്സാനുഭവങ്ങൾ പങ്കു വയ്ക്കുന്നു - ഒരു ന്യൂറോളജിസ്റ്റിന്റെ ഡയറി. വൈദ്യശാസ്ത്രത്തിന് വിവരിക്കാനാകാത്ത അത്ഭുതങ്ങൾ സരസവും ലളിതവുമായി അദ്ദേഹം വിവരിക്കുന്നു. മനുഷ്യമസ്തിഷ്കത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങളിലൂടെ ഒരു ഡോക്ടറുടെ സഞ്ചാരം.

Eeswara Vazhakkillallo
Original price was: ₹270.00.₹243.00Current price is: ₹243.00.
"നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്നവനാണു ഞാന്‍; സലിംകുമാറുമതെ. എങ്കിലും കാലത്തിനൊപ്പം അതിവേഗത്തിലോ അതിലേറെ ആഴത്തിലോ പല നഗരച്ചുഴികളിലേക്കു നാം പോകും. ശരിക്കു പറഞ്ഞാല്‍, പോയി. അതൊരു കുറ്റമൊന്നുമല്ല. അപ്പോഴും വേരുകളിലെ നനവുണങ്ങാതെ, ചില്ലകളുടെ വിരിവു വിടാതെയിരിക്കലാണു കാര്യം. നിസ്സംശയം പറയാനാവും, സലിംകുമാറിന്റെ ഓരോ വാക്കിലും ആ വേരുകളുടെ ഈര്‍പ്പവും കാതലുറപ്പുമുണ്ട്. അതു നമ്മെയും അധികമധികം ആര്‍ദ്രതയുള്ളവരാക്കും.
നര്‍മമാണ് മേമ്പൊടിയെങ്കിലും നെഞ്ഞില്‍ കൈ ചേര്‍ത്താണ് സലിം ഓര്‍മകളോരോന്നും പങ്കു വയ്ക്കുന്നത്. കൂട്ടത്തില്‍ കണക്കില്ലാതെ ആത്മപരിഹാസവുമുണ്ട്. എത്ര സംസാരിച്ചാലും ബോറടിക്കാത്ത സലിമിന്റെ ഈ ഓര്‍മയെഴുത്തും അങ്ങനെ തന്നെ."
- അവതാരികയില്‍ മമ്മൂട്ടി
പ്രശസ്ത നടൻ സലിംകുമാർ സിനിമയും ജീവിതവും ചിരിയോടെ ഓർത്തെടുക്കുന്നു - ഈശ്വരാ വഴക്കില്ലല്ലോ.

Sooryakaladi
Original price was: ₹770.00.₹695.00Current price is: ₹695.00.
ഈ നോവലിലെ ഭീകരമായ സംഭവവികാസങ്ങൾ ഇന്നാട്ടിലുണ്ടായതാണ് എന്നത് നമ്മെ അമ്പരപ്പിക്കും. കേരളചരിത്രത്തിലെ ഇരുളടഞ്ഞ കാലത്തെ സാമൂഹിക രാഷ്ട്രീയജീവിതം കുമാരനല്ലൂർ ദേശത്തെ കേന്ദ്രമാക്കി അവതരിപ്പിക്കുകയാണിവിടെ. ബെസ്‌റ്റ്സെല്ലറായി മാറിയ കൃഷ്ണപ്പരുന്തിനും പള്ളിവേട്ടയ്ക്കും ശേഷം എഴുതപ്പെട്ട ഈ സാമൂഹിക നോവലിലൂടെ ചരിത്രവും സർഗാത്മകതയും തമ്മിലുള്ള ഇടവരമ്പ് വളരെ നേർത്തതാണെന്ന് പി.വി. തമ്പി ബോധ്യപ്പെടുത്തി. കാലത്തിരിച്ചിലിൽ നാം വലിച്ചെറിഞ്ഞ ദുരാചാരങ്ങൾ ഒരുകാലത്ത് എത്രയോ മനുഷ്യരെ നരകക്കയത്തിലേക്കു വലിച്ചിട്ടതിന്റെ യഥാർഥ ചിത്രങ്ങൾ ഇതിൽ വായിക്കാം. സവർണവാഴ്ചകളുടെ പച്ചയായ ജീവിതം വരച്ചുകാട്ടുകയല്ല അനുഭവിപ്പിക്കുകയാണ് ഈ നോവൽ.

Aswaroodante Varavu
Original price was: ₹230.00.₹207.00Current price is: ₹207.00.
‘സങ്കീർത്തന’ത്തിനു ശേഷം പെരുമ്പടവത്തിന്റെ മറ്റൊരു ക്ലാസിക്. ലോകം കീഴടക്കിയ മഹാനായ അലക്സാണ്ടറുടെ അന്ത്യനിമിഷങ്ങളിലൂടെയുള്ള യാത്ര. കീഴടക്കിയ സാമ്രാജ്യങ്ങളും വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും എത്രമേൽ നശ്വരവും നിസ്സാരവുമെന്ന് ചക്രവർത്തി തിരിച്ചറിയുന്നു.

Minimalisam
Original price was: ₹160.00.₹144.00Current price is: ₹144.00.
മിനിമലിസം ഇത്രയേ പറയുന്നുള്ളൂ. ആവശ്യങ്ങൾ പരിമിതപ്പെടുത്തി വാങ്ങിക്കൂട്ടലും ശേഖരിച്ചുവയ്ക്കലും ചുരുക്കുക. ത്യാഗം, വിരക്തി തുടങ്ങിയവ അല്ല മിനിമലിസം ഉപദേശിക്കുന്നത്. മറിച്ച് നമ്മുടെ യഥാർഥ ആവശ്യങ്ങളെപ്പറ്റിയുള്ള തിരിച്ചറിവിലൂടെ ജീവിതം ലളിതവും സുന്ദരവും സമാധാനപൂർണവുമാക്കുകയാണ്. ഏതൊരു ഭവനത്തിലും ഉണ്ടായിരിക്കേണ്ട ഒരു അടിസ്ഥാന പുസ്തകം : സക്കറിയ

Cheruvayalum Nooru Meniyum: Cheruvayal Ramante Athmakatha
Original price was: ₹290.00.₹261.00Current price is: ₹261.00.
കാൽ നൂറ്റാണ്ടോളമായി അപൂർവ നെൽവിത്തിനങ്ങൾ ശേഖരിച്ച് സംരക്ഷിച്ചുവരുന്ന പത്മശ്രീ ചെറുവയൽ രാമൻ സ്വന്തം ജീവിതത്തെയും അനുഭവങ്ങളെയും കുറിച്ചു പറയുന്നു. കൃഷിയുടെ നാട്ടറിവുകളെക്കുറിച്ചും വയനാടൻ ആദിവാസി ഗോത്രജീവിതത്തെക്കുറിച്ചും ഒട്ടേറെ അറിവുകൾ പങ്കുവയ്ക്കുന്നതിനൊപ്പം ആദിവാസികളുടെ തനത് സംസ്‌കാരവും ജീവിതവും തിരിച്ചറിയാതെ ആസൂത്രണം ചെയ്യുന്ന സർക്കാർ പദ്ധതികൾ ആദിവാസി ജനതയുടെ സ്വത്വം ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് തുറന്നെഴുതുന്നു. താൻ സംരക്ഷിക്കുന്ന 50 നെൽവിത്തിനങ്ങളെക്കുറിച്ചുള്ള അപൂർവ വിവരങ്ങളും.

Krishnapparunth
Original price was: ₹390.00.₹352.00Current price is: ₹352.00.
മലയാളത്തിന്റെ ക്ലാസിക് മാന്ത്രിക നോവൽ. യക്ഷി–ഗന്ധർവൻമാരെ വിറപ്പിച്ചിരുന്ന പുത്തൂർ തറവാട്ടിലെ ബ്രഹ്മചാരികളായ മാന്ത്രികൻമാരുടെ പാരമ്പര്യം കുമാരൻ തമ്പിയിലെത്തുമ്പോൾ ഒരു ദശാസന്ധി അഭിമുഖീകരിക്കുന്നു. കാമമോഹങ്ങളുടെ കാറ്റിനു മുമ്പിൽ പറക്കുന്ന കരിയിലയാണയാൾ.
മന്ത്രവാദം ശക്തമായി പ്രചാരത്തിലിരുന്ന ഒരു കാലഘട്ടത്തെ യാഥാർഥ്യപ്രതീതിയോടെ അവതരിപ്പിക്കുന്ന നോവലാണ് പി.വി. തമ്പിയുടെ കൃഷ്‌ണപ്പരുന്ത്. ഭയമെന്ന വികാരം ഇത്രമേൽ തീവ്രമായി അനുഭവിപ്പിച്ച നോവൽ മലയാളത്തിലുണ്ടായിട്ടില്ല. നോവലായും സിനിമയായും മലയാളികളുടെ ഹൃദയം കീഴടക്കിയ കൃതി.

Sanari
Original price was: ₹390.00.₹351.00Current price is: ₹351.00.
മുപ്പതു വർഷത്തിലേറെ പഴക്കമുള്ള വിവാഹക്ഷണക്കത്തിൽ ചോരയിൽ മുക്കിയ 42 വിരൽപ്പാടുകൾ. ദുരൂഹതകളിൽ നിന്നു തുടങ്ങുന്ന അന്വേഷണം ചെന്നെത്തുന്നത് സങ്കീർണതകളാൽ ചുറ്റപ്പെട്ട സനാരി എന്ന ഗ്രാമത്തിൽ. ഇവിടെ മറഞ്ഞിരിക്കുന്നത് കുറ്റവാളിയല്ല, കുറ്റമാണ് മറഞ്ഞിരിക്കുന്നത്. മതവും ആത്മീയതയും വെറുപ്പും പ്രണയവും പ്രതികാരവും ഇഴ ചേരുന്ന മിസ്റ്ററി ത്രില്ലർ.

System Out Complete
Original price was: ₹290.00.₹261.00Current price is: ₹261.00.
ഏത് ഏമാൻമാരോടും ചോദ്യങ്ങൾ ചോദിക്കാനും മറുപടി ആവശ്യപ്പെടാനും നീതി ഉറപ്പാക്കാനും സാധാരണ പൗരന് അധികാരം ഉറപ്പാക്കുന്നതാണ് വിവരാവകാശ നിയമം(RTI). ഇവിടെയും പഴുതുകൾ ഉപയോഗിച്ചു രക്ഷപ്പെടുന്ന ഉദ്യോഗസ്ഥപ്രഭുക്കളുണ്ട്. ഇനി അതു നടക്കില്ല. സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച് അതിനുള്ളിലെ കളികൾ മനസ്സിലാക്കിയ ഒരു ഉദ്യോഗസ്ഥന്റെ അനുഭവപാഠങ്ങൾ. അപേക്ഷ തയാറാക്കുന്ന വിധം. ചോദ്യങ്ങൾ ഉന്നയിക്കേണ്ട വിധം വിവരാവകാശ കമ്മിഷനിൽ പരാതി സമർപ്പിക്കേണ്ട രൂപരേഖ. അപേക്ഷയ്ക്കു മറുപടി വൈകിയാൽ, നിരസിച്ചാൽ, വിവരം ലഭ്യമല്ല എന്ന പ്രതികരണം ലഭിച്ചാൽ എന്തുചെയ്യണം?
വിവരാവകാശനിയമം ആരും നൂലിൽ കെട്ടിയിറക്കിയതല്ല. ദാനം നൽകിയതുമല്ല. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിൽ നിന്നുയർന്നുവന്ന പോരാട്ടങ്ങളുടെ അനന്തരഫലമാണ്. തിരുവായ്ക്ക് എതിർവായുണ്ടെന്ന് അധികാരകേന്ദ്രങ്ങളെ ബോധ്യപ്പെടുത്തിയ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ മഹാവകാശം എങ്ങനെ ബുദ്ധിപൂർവം വിനിയോഗിക്കണമെന്ന് പ്രശാന്ത് നായർ ഐ എ എസ് ലളിതമായി വിവരിക്കുന്നു.

Solo: Ottaykku Nadanna Vazhikal
Original price was: ₹350.00.₹315.00Current price is: ₹315.00.
യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഒരു പത്രപ്രവർത്തകൻ നടത്തിയ യാത്രകൾ. ആഗോള സഞ്ചാരങ്ങൾ, സാമാന്യമാകുന്ന കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന പുസ്തകം.

Manomayi
Original price was: ₹180.00.₹162.00Current price is: ₹162.00.
പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണമായ ഇൻറലിജൻസ് സോഫ്റ്റ്‌വെയറായ ജീവന്റെ രഹസ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആദ്യ നോവൽ. നിർമിതബുദ്ധിയുടെ വിസ്‌മയ സാധ്യതകളും സ്ത്രീപുരുഷ കാമനകളുടെ അതീതമാനങ്ങളും ഇഴചേരുന്ന അപൂർവ കൃതി.

Kanayma
Original price was: ₹360.00.₹324.00Current price is: ₹324.00.
തുരുത്തിൽനിന്നു മാഞ്ഞുപോയ മനുഷ്യരെക്കുറിച്ച് അറിഞ്ഞപ്പോൾ ബാലു അമ്പരന്നുപോയി. മാഞ്ഞൂരാൻ, കുഞ്ഞിപ്പാത്തു, സുപ്രൻ, ബാലുവിന്റെ അന്വേഷണത്തിനു പിന്നിൽ കെട്ടുകൾ മുറുകിക്കൊണ്ടിരുന്നു. ഈ മനുഷ്യരെല്ലാവരും എവിടേക്കാണ് മറഞ്ഞുപോയത്? ഭൂമിക്കും വെള്ളത്തിനും മാനത്തിനും കാണാത്തുരുത്തുകൾ ഉണ്ടോ? ഒരു മായാവിനിയെപ്പോലെ കാണായ്‌മയിലേക്ക് എന്നേക്കുമായി അവരെ മറച്ചുകളയുന്നത് ആരാണ്? ഒരേ ഉടലിൽ ആണായും പെണ്ണായും പകർന്നാടുന്ന സുന്ദരിയെപ്പോലും പൊതിയുന്ന അന്തിമങ്ങൂഴം ജീവിതത്തിന്റെ നിഗൂഢത തന്നെയല്ലേ? തുരുത്തിൽനിന്ന് നഗരത്തിലേക്കു സഞ്ചരിച്ച ബാലുവിന് പിന്നെയും മനുഷ്യർ മറഞ്ഞു പോകുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. മരിച്ചവർക്കിടയിൽ തുല്യത നടപ്പാക്കാൻ ശ്രമിച്ച മരപ്പാഴ്, എഴുത്തുകാരനായ പോൾ ഡേവിഡ്, ഇവരൊക്കെ ജീവിതത്തിന്റെ ആഴമേറിയ പ്രതലങ്ങളിലേക്കുള്ള വാതിലുകളായിരുന്നു. ഒടുവിൽ അനിവാര്യമായ ആ സത്യത്തിലേക്ക് ബാലു തന്റെ തോണി തുഴഞ്ഞു.

Kadhasaram
Original price was: ₹230.00.₹207.00Current price is: ₹207.00.
അരനൂറ്റാണ്ടിനപ്പുറം നീണ്ട പത്രാധിപജീവിതത്തിൽ തോമസ് ജേക്കബ് കണ്ടതും കേട്ടതുമായ കൗതുകക്കാഴ്ചകളാണ് കഥാസാരത്തിന്റെ ഉള്ളടക്കം.

Sree Mahabhagavatha Kathakal
Original price was: ₹690.00.₹621.00Current price is: ₹621.00.
എത്ര കേട്ടാലും വായിച്ചാലും മതിവരാത്ത ശ്രീമഹാഭാഗവതത്തിലെ കഥാസാഗരത്തെ അതീവ ഹൃദ്യവും സരളവുമായി പുനരാഖ്യാനം ചെയ്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ കഥാകാരി സുമംഗല. പുരാണ പരിചയം കുറഞ്ഞവർക്കും അനായാസം ആസ്വദിക്കാൻ കഴിയുന്ന വിധത്തിലുള്ള അവതരണം. മലയാളത്തിനും മലയാളികൾക്കും എക്കാലത്തേക്കും ഒരു മുതൽക്കൂട്ട്.

Chiramannur to Shoranur: Oru Desavazhiyude Katha
Original price was: ₹490.00.₹441.00Current price is: ₹441.00.
കാലം ദേശങ്ങളുടെ പേരും ദേശങ്ങൾവരെയും എഴുതിമായ്ക്കാറുണ്ട്. മുൻപ് ചിറമണ്ണൂർ എന്നു പേരായ ദേശം ഇന്ന് ഷൊർണൂരായി. പല ദേശങ്ങളും പഴയ പേരുകൾ ചികഞ്ഞെടുത്തപ്പോൾ ഷൊർണൂരിന് പഴയ പേരിലേക്കു മടങ്ങാനായില്ല. ഈ പേരുമാറ്റത്തിന്റെ പഴയകാല വഴികളിലൂടെ ഷൊർണൂരിന്റെ ദേശസംസ്കൃതി തേടിയുള്ള ഒരു കവിയുടെ ഗവേഷണസഞ്ചാരമാണിത്. അപരിചിതകാലത്തിൽ നിന്ന് വർത്തമാനകാലത്തേക്കു മെല്ലെ ചൂളം വിളിച്ചെത്തുന്ന ഈ ചരിത്രത്തീവണ്ടിയിൽ കയറി നമുക്കും യാത്ര ചെയ്യാം.

Peethonmadam
Original price was: ₹280.00.₹252.00Current price is: ₹252.00.
ഇന്നു പെയ്ത മഴയിലെന്നപോലെ പുതുഗന്ധവും പ്രമേയത്തിൽ വ്യത്യസ്തതയുമുള്ള നോവലാണ് റിഹാൻ റാഷിദിന്റെ പീതോന്മാദം. പ്രണയത്തിന്റെ അനുഭൂതിയും പ്രകൃതിയെയും മനസ്സിനെയും ഒരുമിച്ചു ചേർക്കുന്ന ഉൾക്കാഴ്ചയും ഈ പുസ്തകത്തെ അനുഭവമാക്കുന്നു. പ്രതീക്ഷയുടെ വിരൽത്തുമ്പിൽപ്പിടിച്ച് ദുഷ്കാലത്തിലൂടെ കടന്നുപോകുന്ന ഇതിലെ മനുഷ്യരുടെ വേദന ആരെയും കുത്തി നോവിക്കും.

Ithu Ente Jeevitham
Original price was: ₹470.00.₹423.00Current price is: ₹423.00.
ഒരു വ്യാഴവട്ടത്തിലേറെ ലോകത്ത് ഏറ്റവും ആദരിക്കപ്പെട്ട സിഇഒമാരിലൊരാളായിരുന്ന ഇന്ദ്ര നൂയി, മികവുറ്റ നേതാവെങ്ങനെയാവണം എന്ന ചോദ്യത്തിന് പുതിയ ഉത്തരം നൽകി. ഒരു ഫോർച്യൂൺ 50 കമ്പനിയുടെ തലപ്പത്തെത്തുന്ന വെള്ളക്കാരിയല്ലാത്ത, കുടിയേറ്റക്കാരിയായ ആദ്യ വനിത. സവിശേഷ വീക്ഷണം കൊണ്ടും മികവിനുവേണ്ടിയുള്ള നിതാന്ത ശ്രമംകൊണ്ടും അടിയുറച്ച ലക്ഷ്യബോധം കൊണ്ടും അവർ പെപ്സികോയെ നവീകരിച്ചു. ഏറെ ത്യാഗങ്ങളിലൂടെ കെട്ടിപ്പടുത്ത തന്റെ ഐതിഹാസിക തൊഴിൽജീവിതത്തിലേക്ക് നൂയി ഒരു തിരനോട്ടം നടത്തുകയാണ്. അഭിജാതവും ധീരവുമായ, ഹാസ്യബോധം നിറയുന്ന ഈ ഓർമക്കുറിപ്പുകളിലൂടെ, ബാല്യം, 1960കളിൽ ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസം, യേൽ സ്കൂൾ ഓഫ് മാനേജ്മെന്റിലെ പഠനം, കോർപറേറ്റ് കൺസൽട്ടന്റും സ്ട്രാറ്റജിസ്റ്റും എന്ന നിലയിൽ നിന്ന് ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് തലത്തിലേക്കു പെട്ടെന്നുള്ള കയറ്റം എന്നിങ്ങനെ തന്റെ വളർച്ചയുടെ വഴികളിലൂടെ നൂയി നമ്മെ കൊണ്ടു പോകുന്നു. 'മൈ ലൈഫ് ഇൻ ഫുൾ' എന്ന പുസ്തകം പെപ്സികോയുടെ അകത്തളങ്ങളിലേക്കുള്ള എത്തിനോട്ടമാണ്. ആരോഗ്യകരമായ പുതിയ ഉൽപന്നങ്ങൾ നിർമിക്കാനും പരിസ്ഥിതി സങ്കൽപങ്ങൾ പുനർനിർവചിക്കാനും പെപ്സികോയെ പ്രേരിപ്പിച്ചതിനു പിന്നിലെ ചിന്തായാത്രയുടെ വിവരമാണിത്. ഓരോ ഘട്ടത്തിലും വെല്ലുവിളികൾ നേരിട്ട യാത്രയായിരുന്നു അത്.

Anjali ON AIR
Original price was: ₹240.00.₹216.00Current price is: ₹216.00.
അഞ്ജലി നമുക്ക് അപരിചിതയല്ല. ജീവിതവഴികളിൽ അഞ്ജലിയെയും അഭിഷേകിനെയും ശ്രീകാന്തിനെയും മീരയെയും സന്ധിക്കാതെ നമുക്ക് കടന്നുപോവുക സാധ്യവുമല്ല. പ്രണയത്തിന്റെ നേർത്ത പല്ലവിപോലെ, ആർത്തലയ്ക്കുന്ന തിരമാലകൾ പോലെ കഥാപാത്രങ്ങളെല്ലാം കാവ്യചിത്രങ്ങളായി ഉള്ളിൽ പതിക്കും. കണ്ടതും കാണാതെപോയതുമായ ചില ഇഷ്ടങ്ങൾ കാരമുള്ളുപോലെ കുത്തിനോവിക്കും. പ്രണയം അനന്തമാണ്, അതിനു തുടക്കമേയുള്ളൂ; ഒടുക്കമില്ല. അതൊരു പ്രാർഥനയാവും. ആ പ്രണയത്തിലൂടെ നിങ്ങൾ നിങ്ങളെ അറിയും.