അങ്ങനെ ഇന്ദുലേഖ ബുക്സ് പ്രസിദ്ധീകരിച്ച ശാരദാ – സമ്പൂർണ പതിപ്പ് – കൈയിലെത്തി.
ഒ ചന്തുമേനോന്റെ ‘ശാരദ’ നമ്മുടെ നോവൽ ചരിത്രത്തിന്റെ മാത്രമല്ല, അച്ചടിയാധുനികതയുടെയും ഭാഗമാണ്. പക്ഷേ, ‘ശാരദ’യെ സി. അന്തപ്പായി പൂരിപ്പിച്ചതു ചേർത്ത് ഒരുമിച്ച് ‘ശാരദാസമ്പൂർണ’മായി ഒരു പുസ്തകം മലയാളത്തിൽ ഇറങ്ങിയതായി അറിവില്ല. ഒരു ഓഥർ പൂരിപ്പിക്കപ്പെടുന്നു എന്നത് പ്രധാനമാണ്.
‘ശാരദ’ എന്ന നോവലിന്റെ ചരിത്രജീവിതം തന്നെ അതോടെ മാറുകയാണ്. ഒരു നോവൽ അതു മാത്രമല്ലാതെ, മറ്റൊന്നായി പരിണമിക്കുന്നു. ഒ ചന്തുമേനോൻ എന്ന നോവലിസ്റ്റ് നേടിയത്ര പദവിമൂല്യം ഒന്നുമില്ലാത്ത എഴുത്തുകാരൻ / വായനക്കാരൻ – സി അന്തപ്പായി – പിൽക്കാലത്ത് അതു തന്റെ വിധത്തിൽ പൂരണം നടത്തുന്നു. അദ്ദേഹത്തിനു പിന്നാലെ വന്ന തലമുറ, ചന്തുമേനോനെപ്പോലുള്ള ഒരു മാസ്റ്റർ ഓഥറെ പിന്നീടു വന്ന പൂരണം കൂടെ കണക്കിലെടുത്ത് ഒറ്റപ്പുസ്തകമാക്കുന്നു!
അതിലപ്പുറം, ഇന്ദുലേഖ ബുക്സിന്റെ ഈ പുസ്തകം അതിന്റെ ആധുനികാനുഭവത്തെ നന്നായി ദൃശ്യപ്പെടുത്തുന്നുമുണ്ട്. ഈ കവർ ചിത്രം നോക്കൂ. അച്ചടിച്ച ടെക്സ്ച്വൽ മാറ്റർ ഒരു ദൃശ്യം – വിഷ്വൽ – കൂടിയാണ്. അച്ചടിച്ച വാക്കുകളെല്ലാം എന്തെങ്കിലും കാര്യം വിനിമയം ചെയ്യുന്നുണ്ടോ എന്നതിലപ്പുറം നമ്മൾ അതിൽ ഒരു ‘കാഴ്ച’ ഉണ്ടെന്ന് പരിഗണിക്കാറില്ല എന്നതാണ് വാസ്തവം. ഇവിടെ അതു പരിഗണിച്ചപ്പോൾ അദ്ഭുതകരമായ ഒരു ‘ടെക്സ്‍ച്വൽ കവർ ചിത്രം’ ഉണ്ടായിരിക്കുന്നു!
ഇത് ഇന്ദുലേഖ ബുക്സിനു മാത്രം ചെയ്യാൻ പറ്റിയത്. അഭിനന്ദനങ്ങൾ.
ശാരദ (സമ്പൂർണ പതിപ്പ്)
ഒ ചന്തുമേനോൻ, സി അന്തപ്പായി
നോവൽ
ഇന്ദുലേഖ പുസ്തകം